സെന്റ് ജോർജ്ജ്സ് എച്ച്.എസ്. കൂട്ടിക്കൽ/ലിറ്റിൽകൈറ്റ്സ്

മികവിന് അംഗീകാരവുമായി കൂട്ടിക്കൽ സെ.ജോർജിലെ ലിറ്റിൽ കൈറ്റ്സ്
കൂട്ടിക്കൽ: പ്രവർത്തന മികവുമായി മുന്നേറുന്ന കൂട്ടിക്കൽ സെ.ജോർജ് ഹൈസ്കൂളിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന് സംസ്ഥാനത്തെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകൾക്കു നൽകുന്ന മികച്ച യൂണിറ്റിനുള്ള അംഗീകാരം എ ഗ്രേഡ് കരസ്ഥമാക്കി. തുടർച്ചയായി രണ്ടാം വർഷമാണ് സെ.ജോർജ് ഹൈസ്കൂൾ ഈ നേട്ടത്തിന് അർഹമാകുന്നത്. ഐ. ടി മേഖലകളിൽ ഉണ്ടാകുന്ന മാറ്റങ്ങൾക്കനുസരിച്ച് കുട്ടികളെ വളർത്തിയെടുക്കാൻ ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകൾ വഹിക്കുന്ന പങ്ക് ചെറുതല്ല. യൂണിറ്റ് അംഗങ്ങളിലൂടെ സ്കൂളിലെ മറ്റു കുട്ടികളെയും സമൂഹത്തിലെ മുതിർന്നവരെയും ഇൻഫർമേഷൻ ടെക്നോളജിയുടെ ലോകത്തേക്ക് കൊണ്ടുവരാനും അനുദിന ജീവിതത്തിൽ വിവേകപൂർവ്വം കൈകാര്യം ചെയ്യാനും പ്രാപ്തരാക്കുന്നു. പ്രോഗ്രാമിംഗ്, അനിമേഷൻ, റോബോട്ടിക്സ്, മലയാളം ടൈപ്പിംഗ്,മൊബൈൽ ആപ്പ് നിർമ്മാണം, കമ്പ്യൂട്ടർ ഗെയിംസ്, വീഡിയോ എഡിറ്റിംഗ്, ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ്, ഗ്രാഫിക്സ് തുടങ്ങി ഒട്ടേറെ മേഖലകളിൽ കുട്ടികൾ പരിശീലനം നേടുന്നു. എട്ടാം ക്ലാസിൽ പഠിക്കുമ്പോൾ ലിറ്റിൽ കൈറ്റിൽ ചേരുന്ന കുട്ടിക്ക് എസ്.എസ്.എൽ.സി പരീക്ഷയ്ക്ക് ഗ്രേസ് മാർക്കും അനുവദിച്ച് നൽകാറുണ്ട്. കൈറ്റ് മെൻ്റർമാരായി ശ്രീമതി മജിമോൾ ജോർജ്, ശ്രീ.തോമസ് സെബാസ്റ്റ്യൻ എന്നിവർ പ്രവർത്തിക്കുന്നു. എ ഗ്രേഡ് കരസ്ഥമാക്കിയ യൂണിറ്റിലെ പ്രവർത്തകരെ സ്കൂൾ മാനേജർ ഫാ.ജോസഫ് വടക്കേമംഗലത്ത്, ഹെഡ്മാസ്റ്റർ ശ്രീ.ടോം എബ്രാഹം പി.ടി.എ.പ്രസിഡൻ്റ് ശ്രീ.അനൂപ് തേനംമാക്കൽ എന്നിവർ അഭിനന്ദിച്ചു.
ഫ്രീഡം ഫെസ്റ്റ് · ഡിജിറ്റൽ മാഗസിൻ · LK Alumni · 2018-20 · 2019-21 · 2020-23 · 2021-24 · 2022-25 · 2023-26
- ഡിജിറ്റൽ മാഗസിൻ 2024 - - ’’’സോപാനം'’’