സെന്റ് ജോർജ്ജ്സ് എച്ച്.എസ്. കൂട്ടിക്കൽ/ലിറ്റിൽകൈറ്റ്സ്/2024-27
| Home | 2024-27 | 2025-28 | 2026-29 |
| 32012-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 32012 |
| അംഗങ്ങളുടെ എണ്ണം | 39 |
| റവന്യൂ ജില്ല | കോട്ടയം |
| വിദ്യാഭ്യാസ ജില്ല | കാഞ്ഞിരപ്പള്ളി |
| ഉപജില്ല | കാഞ്ഞിരപ്പള്ളി |
| ലീഡർ | മുസ്ഖാൻ ഫാത്തിമ ഒ .എം |
| ഡെപ്യൂട്ടി ലീഡർ | സാൻമാർട്ടിൻ ജോർജ് |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | മജിമോൾ ജോർജ് |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | തോമസ് സെബാസ്റ്റ്യൻ |
| അവസാനം തിരുത്തിയത് | |
| 06-03-2026 | Sgktkl32012 |
ലിറ്റിൽകൈറ്റ്സ് അംഗങ്ങൾ 2024-27
| ക്രമനമ്പർ | അഡ്മിഷൻ നമ്പർ | അംഗത്തിന്റെ പേര് |
|---|---|---|
| 1 | 15309 | AADHITH JINESH |
| 2 | 15201 | AARADHYA BABU |
| 3 | 15202 | ABHIRAMI RAJESH |
| 4 | 15156 | ABHISHEK BINU |
| 5 | 15333 | ABHISHEK RAJU |
| 6 | 15157 | ADHIL M JOMON |
| 7 | 15307 | ADHNA SYRA JOSEPH |
| 8 | 15176 | ADITHYAN K PRAVEEN |
| 9 | 15159 | AL YAZIMNA SULFIKKAR |
| 10 | 15160 | ALAN THOMAS |
| 11 | 15162 | ALFIDHA MUHAMMED |
| 12 | 15179 | ALFIYA SHIYAS E S |
| 13 | 15346 | ANEENA ANISH |
| 14 | 15163 | ANJALY ANISH |
| 15 | 15225 | ANN MARIYA SAJAN |
| 16 | 15562 | ARJUN SANOJ |
| 17 | 15581 | ASHISH RAJESH |
| 18 | 15501 | CRISTEENA PRAKASH |
| 19 | 15196 | CRISTEENA RAJESH |
| 20 | 15204 | DIYAMOL RAJESH |
| 21 | 15247 | FADIYA MUJEEB |
| 22 | 15118 | FAHAD RAFEEK |
| 23 | 15195 | FARSANA SINAJ |
| 24 | 15183 | FELIX BINU |
| 25 | 15133 | JAIN CHACKO JOSEPH |
| 26 | 15165 | JESILIN.K.JUSTIN |
| 27 | 15166 | JESTINA BINOY |
| 28 | 15168 | MALAVIKA SAJEEV |
| 29 | 15185 | MATHEWS BINOY |
| 30 | 15169 | MUSKHAN FATHIMA O.M |
| 31 | 15505 | NOYAL NOBLE |
| 32 | 15484 | PARVATHY AJI |
| 33 | 15738 | PRANAV SIBI |
| 34 | 15189 | ROSHAN K BENNY |
| 35 | 15411 | SAMVRUTHY SATHEESH |
| 36 | 15190 | SANMARTIN GEORGE |
| 37 | 15172 | SETHU LAKSHMI M J |
| 38 | 15191 | SOBIN THOMAS |
| 39 | 15175 | SREEHARI SHAJI |
ലിറ്റിൽ കൈറ്റ്സ് 2024 - 27 ബാച്ച് തനതു പ്രവർത്തനം
സെ.ജോർജ് എച്ച്.എസ്.കൂട്ടിക്കൽ ലിറ്റിൽ കൈറ്റ്സ് 24-27ബാച്ചിൻ്റെ തനതു പ്രവർത്തനം IT Awareness programme 2025 ഫെബ്രുവരി 18 ന് നടന്നു. LK കുട്ടികളെ 4 ഗ്രൂപ്പായി തിരിച്ച് രാവിലെ 9.30 മുതൽ നടന്ന പ്രോഗ്രാമിൽ വെട്ടിക്കാനം കെ. സി.എം.എൽ.പി.സ്കൂളിലെ നാലാം ക്ലാസ് വിദ്യാർഥികളാണ് സംബന്ധിച്ചത്.
പ്രധാനമായും നാല് പ്രവർത്തനങ്ങളിൽ ആണ് പരിശീലനം ഊന്നൽ നൽകിയത്.
ആദ്യത്തെ പ്രവർത്തനത്തിൽ മലയാളം ടൈപ്പിംഗ് കുട്ടികളെ പരിചയപ്പെടുത്തുകയും പേര് ,സ്കൂളിൻ്റെ പേര് etc മലയാളത്തിൽ ടൈപ്പ് ചെയ്യാൻ പഠിപ്പിക്കുകയും ചെയ്തു. രണ്ടാമതായി Gimp Software -ൽ painting പരിശീലനം നൽകി. അടുത്തതായി ചില ആനിമേഷനുകൾ പരിചയപ്പെടുത്തുകയും നിർമ്മിക്കുന്ന വിധം മനസ്സിലാക്കിക്കൊടുക്കുകയും ചെയ്തു.നാലാമതായി ചില കമ്പ്യൂട്ടർ ഗെയിംസ് ഉപയോഗിക്കുന്നതിന് അവസരം നൽകി.ഇത് നിർമ്മിക്കുന്ന സ്ക്രാച്ച് സോഫ്റ്റുവെയർ പരിചയപ്പെടുത്തി. പ്രവർത്തനങ്ങളിൽ കുട്ടികൾ വളരെ താല്പര്യത്തോടെയും ഉത്സാഹത്തോടെയും പങ്കു ചേർന്നു.12.45 ന് മധുര വിതരണത്തോടെ പ്രോഗ്രാം സമാപിച്ചു.
അവധിക്കാല ക്യാമ്പ് [2024 -27 ബാച്ച് ]
2024 -27 ബാച്ച് ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കായുള്ള അവധിക്കാല ക്യാമ്പ് 2025 മെയ് 29 ന് സംഘടിപ്പിച്ചു .ക്യാമ്പിൽ 39 കുട്ടികൾ സംബന്ധിച്ചു .വീഡിയോ ചിത്രീകരണത്തിലും കെ.ടെൻ ലൈവ് സോഫ്റ്റ്‌വെയർ ഉപയോഗിച്ചുള്ള എഡിറ്റിങ്ങിലും ആയിരുന്നു പരിശീലനം .രാവിലെ ഒമ്പത് മുതൽ വൈകിട്ട് നാൾ മാണി വരെ നടന്ന ക്യാമ്പ് ശ്രീമതി പ്രീമ ടീച്ചർ നയിച്ചു . കൈറ്റ് മിസ്ട്രസ് ശ്രീമതി മജിമോൾ ജോർജും ശ്രീ തോമസ് സെബാസ്ത്യനും സന്നിഹിതരായിരുന്നു .
സ്വതന്ത്ര സോഫ്റ്റ് വെയർ വാരാചരണം

===
സെൻ്റ് ജോർജ് എച്ച് എസ് ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് സെപ്റ്റംബർ 22-26 സ്വതന്ത്ര സോഫ്റ്റ് വെയർ വാരാചരണം സംഘടിപ്പിച്ചു.തദവസരത്തിൽ ലിറ്റിൽ കൈറ്റ്സ് 23-26 ബാച്ച് കുട്ടികൾ പത്താം ക്ലാസ്സിലെ കുട്ടികളുടെ അമ്മമാർക്ക് സൈബർ സുരക്ഷയെ കുറിച്ച് " അമ്മമാർ അറിയാൻ " എന്ന ക്ലാസ്സ് സംഘടിപ്പിച്ചു.ഈ ക്ലാസിൽ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ കുട്ടികൾ ഇൻ്റർനെറ്റ്, മൊബൈൽ എന്നിവയുടെ ഉപയോഗം, ദുരുപയോഗം, ഹാക്കിങ് എന്നിവയെ കുറിച്ച് അമ്മമാർക്ക് ബോധവൽക്കരണം നൽകി.കൂടാതെ 23-26 ബാച്ച് ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ പത്താം ക്ലാസ്സിലെ മറ്റ് കുട്ടികൾക്ക് റോബോട്ടിക് കിറ്റ് പരിചയപ്പെടുത്തുകയും മിന്നും മിന്നും എൽ ഇ ഡി, ബസർ, ഓട്ടോമാറ്റിക് സാനിറ്റൈസർ എന്നിവ നിർമ്മിക്കുന്നതിനു പരിശീലനം നൽകുകയും ചെയ്തു.ലിറ്റിൽ കൈറ്റ്സ് 24-27 ബാച്ച് കുട്ടികൾ സ്വതന്ത്ര സോഫ്റ്റവയർ ദിനത്തിൻ്റെ പ്രധാന്യത്തെ കുറിച്ചുള്ള ഡിജിറ്റൽ പോസ്റ്റർ തയാറാക്കി


LK School Camp phase2

2024-27 Little Kites Batch കാരുടെ School Camp phase 2, 1 November 2025 St.George High School -ൽ വച്ച് നടത്തപ്പെട്ടു.ഫെബിൻ ജോസ് സാറാണ് ക്ലാസ് നയിച്ചത്. എല്ലാ കുട്ടികളും ക്ലാസിൽ പങ്കെടുക്കുകയും പ്രവർത്തനങ്ങൾ ചെയ്യുകയും ചെയ്തു. സബ്ജില്ല selection-നു വേണ്ടിയുള്ള ഒരു പരിശീലനം കൂടിയായിരുന്നു ഈ Camp.
ആദ്യം തന്നെ കുട്ടികളെ എല്ലാം അഞ്ച് ഗ്രൂപ്പുകളായി തിരിച്ച് ഗെയിമുകൾ കളിപ്പിച്ചു. കുട്ടികളെല്ലാം ആവേശത്തോടെ ഗെയിമുകൾ കളിക്കുകയും വിജയികളാവുകയും. അതിനുശേഷം Scratch-3 software ലൂടെ കുട്ടികൾ സാറിൻ്റെ നിർദേശപ്രകാരം ഗെയിം നിർമ്മിച്ചു. ഇതിലൂടെ കുട്ടികൾ ഗെയിമുകൾ നിർമ്മിക്കാനും,sprite നെ മാറ്റാനും ചലിപ്പിക്കാനും പഠിച്ചു. അതിനുശേഷം സാർ കുട്ടികളെ ആനിമേഷൻ വീഡിയോകൾ കാണിക്കുകയും ആനിമേഷൻ സോഫ്റ്റ്‌വെയറുകൾ പരിചയപ്പെടുത്തുകയും ചെയ്തു. അതിൽ OpenToonz എന്ന സോഫ്റ്റ്‌വെയർറിലൂടെ കുട്ടികൾ ആനിമേഷൻ വീഡിയോ നിർമ്മിച്ചു. ഇതിലൂടെ കുട്ടികൾക്ക് ആനിമേഷൻ വീഡിയോകൾ നിർമ്മിക്കാനും അതിലൂടെ ടൂളുകൾ പരിചയപ്പെടാനും സാധിച്ചു.തുടർന്ന്

video editing software കൾ കുട്ടികളെ പരിചയപ്പെടുത്തുകയും അതിൽ Kdenlive എന്ന സോഫ്റ്റ്‌വെയറിലൂടെ വീഡിയോ നിർമ്മിക്കുകയുംചെയ്തു.
.
ക്യാമ്പിൽ Programming,Animation,Video editing എന്നീ മൂന്നു കാര്യങ്ങളാണ് പ്രധാനമായും പഠിപ്പിച്ചത്.കുട്ടികൾ ക്യാമ്പിലൂടെ കൂടുതൽ കര്യങ്ങൾ പഠിച്ചു.അങ്ങനെ Little Kites School Camp കുട്ടികളിൽ പുതിയ അറിവു നൽകി അന്ന് അവസാനിക്കുകയും ചെയ്തു.
തനതു പ്രവർത്തനം
ഭിന്നശേഷി വിഭാഗത്തിലുള്ള കുട്ടികൾക്കായുള്ള പരിശീലന ക്ലാസ്സ്
Littlekites 24-27Batch തുടർപ്രവർത്തനത്തിന്റെ ഭാഗമായി 20/02/2026 ന് ഭിന്നശേഷി കുട്ടികൾക്കായുള്ള പരിശീലന ക്ലാസ് കാവാലിയിലുള്ള
FR .BODEWIG DAYCARE CENTRE ൽ വച്ച് നടത്തപ്പെട്ടു . Malayalam Typing, Animation, Digital Painting, Game, Programming എന്നീ മേഖലകളിൽ പരിശീലനം നൽകുകയുണ്ടായി
ഈശ്വര പ്രാർത്ഥനയോടുകൂടിയാണ് ക്ലാസിന് തുടക്കമിട്ടത്. തുടർന്ന്Libre office writer ൽ മലയാളത്തിൽ സ്വന്തം പേരെഴുതാൻ പഠിപ്പിച്ചു അതോടൊപ്പം മറ്റുള്ളവരുടെ പേരുകൾ എഴുതുവാനും അവർക്ക് സാധിച്ചു .
തുടർന്ന് opentoonz software സഹായത്തോടെ നിർമിച്ച ആനിമേഷൻ വീഡിയോകൾ അവരെ കാണിക്കുകയും അതേ മാതൃകയിൽ ഒരു ആനിമേഷൻ വീഡിയോ അവരെ കൂടി ഉൾപ്പെടുത്തി തയ്യാറാക്കുകയും ചെയ്തു .
അടുത്തതായിInkscape software ൽ വരച്ച ചിത്രങ്ങൾ അവരെ കാണിക്കുകയും അവരെക്കൊണ്ട് തനിയെ വരയ്ക്കാൻ സഹായിക്കുകയും ചെയ്തു. അതോടൊപ്പം lnkscape ടൂളുകൾ അവരെ പരിചയപ്പെടുത്തി .
Scratch Turbo wrap software ൽ നിർമ്മിച്ച ഗെയിമുകൾ അവരെക്കൊണ്ട് കളിപ്പിക്കുകയും ചെയ്തു. എല്ലാവരും ഉത്സാഹത്തോടും ആകാംക്ഷയോടും കൂടി ഗെയിമുകൾ കളിക്കുകയും വിജയിക്കുകയും ചെയ്തു
റോബോട്ടിക് കിറ്റുകൾ ഉപയോഗിച്ച് നിർമ്മിച്ച മിന്നുന്ന എൽഇഡി, മോട്ടോർ .ബസർ എന്നിവ പ്രവർത്തിപ്പിക്കുവാൻ അവരെ പഠിപ്പിച്ചു. ക്ലാസിനു ശേഷം എല്ലാവർക്കും മധുര പലഹാരങ്ങളും സമ്മാനങ്ങളും വിതരണം ചെയ്തു തുടർന്ന് കുട്ടികളുടെ കലാപരിപാടികളും നടന്നു പ്രസ്തുത പ്രോഗ്രാമിൽ എല്ലാവരും വളരെ താല്പര്യത്തോടെ പങ്കുചേരുകയും നല്ല അഭിപ്രായങ്ങൾ പറയുകയും ചെയ്തു .ഈ പ്രോഗ്രാം ഞങ്ങൾക്കും അവർക്കും ഒരു നവ്യാനുഭവം ആയിരുന്നു

AI ബോധവൽക്കരണ ക്ലാസ്
2024 27 ലിറ്റിൽ കൈറ്റ്സ് ആഭിമുഖ്യത്തിൽ ബോധവൽക്കരണ ക്ലാസ്സ് വളരെ വിജയകരമായി നടത്തപ്പെട്ടു ആദ്യം തന്നെ AI എന്താണെന്ന് അവർക്ക് പരിചയപ്പെടുത്തി കൊടുത്തു അതിനുശേഷം സർവ്വം എഐ മയം എന്ന പോസ്റ്റർ അവരെ കാണിച്ചു കൊടുക്കുകയും അതിനെ തുടർന്ന് ചില ചോദ്യങ്ങൾ അവരോട് ചോദിക്കുകയും ഇപ്പോൾ ഇങ്ങനെ ഒരു പോസ്റ്റർ AI ഉപയോഗിച്ച് എങ്ങനെ എളുപ്പത്തിൽ നിർമ്മിക്കാം എന്ന് വിശദീകരിക്കുകയും ചെയ്തു. തുടർന്ന് രാജാരവിവർമ്മയുടെ ചിത്രങ്ങൾ ഉപയോഗിച്ച്AI നിർമ്മിച്ച വീഡിയോ അവർക്ക് കാണിച്ചു കൊടുത്തു. നിശ്ചലച്ചിത്രം ഏഴ് ചലിപ്പിക്കുന്നത് എങ്ങനെ എന്ന് അവർക്ക് പറഞ്ഞു കൊടുത്തു
മനുഷ്യൻറെ ബുദ്ധിയും നിർമ്മിതബുദ്ധിയും തമ്മിലുള്ള വ്യത്യാസത്തെക്കുറിച്ച് അവർക്ക് വിശദീകരിച്ചു കൊടുത്തു തുടർന്ന് നിരവധി AI ആപ്പുകൾ അവർക്ക് പരിചയപ്പെടുത്തി കൊടുക്കുകയും അതുകൊണ്ടുള്ള ഉപയോഗം എന്തെന്ന് അവർക്ക് മനസ്സിലാക്കി കൊടുക്കുകയും ചെയ്തു.
അതിനുശേഷം Meta AI പരിചയപ്പെടുത്തി കൊടുക്കുകയും അതിൽ അവരെക്കൊണ്ട് ഒരു കവിത എഴുതിപ്പിക്കുകയും തുടർന്ന് അവരെക്കൊണ്ട് വായിപ്പിക്കുകയും ചെയ്തു
ചുറ്റുമുള്ളവരെ തിരിച്ചറിയാൻ സഹായിക്കുന്ന ഒരു AI അവർക്ക് പരിചയപ്പെടുത്തി കൊടുത്തു തുടർന്ന്ഗൂഗിൾ ലെൻസ് ഒരു പക്ഷിയുടെ ചിത്രം എടുത്ത് അത് ഏത് പക്ഷിയാണ് തിരിച്ചറിയാൻ അവരെ പഠിപ്പിച്ചു. തുടർന്ന് ഗൂഗിൾ ലെൻസിലെ Translate ഓപ്ഷൻ ഉപയോഗിച്ച് പരിചയമില്ലാത്ത ഭാഷ മലയാളത്തിലേക്ക് വിവർത്തനം ചെയ്യാൻ പഠിപ്പിച്ചു
തെങ്ങിൽ വാഴക്കുല ഉണ്ടായതിന്റെ ചിത്രം അവരെ കാണിക്കുകയും ഇതൊരു ഫേക്ക് ഫോട്ടോ ആണെന്ന് അവരെ മനസ്സിലാക്കി കൊടുക്കുകയും ചെയ്തു. Chat Gpt,Gemini,Meta AI തുടങ്ങിയവയിൽ ഇങ്ങനെയുള്ള ചിത്രങ്ങൾ നിർമ്മിക്കാം എന്ന് അവരെ പഠിപ്പിച്ചു തുടർന്ന് Chat Gpt, Gemini എന്നീ AI സൈറ്റുകൾ അവരെ പരിചയപ്പെടുത്തുകയും അത് എങ്ങനെ നമ്മുടെ നിത്യജീവിതത്തിൽ ഉപയോഗിക്കാമെന്ന് പറഞ്ഞു കൊടുത്തു തുടർന്ന് വ്യാജ വീഡിയോകളെ കുറിച്ച് അവർക്ക് ബോധവൽക്കരണം നൽകി AI വീഡിയോകൾ തിരിച്ചറിയാൻ AI Generated content എന്ന് ചേർക്കണം എന്നുള്ള കേന്ദ്രസർക്കാറിന്റെ പുതിയ ഇൻറർനെറ്റ് നിയമത്തെക്കുറിച്ചും അവർക്ക് പറഞ്ഞു കൊടുത്തു
പിന്നീട് ഓൺലൈൻ തട്ടിപ്പുകളെ കുറിച്ചും ആദ്യ വീഡിയോകൾ പോസ്റ്റ് ചെയ്യുന്നതിനെക്കുറിച്ച് വിശദീകരിച്ചു കൊടുത്തു AI എങ്ങനെ കരുതലോടെ ഉപയോഗിക്കാമെന്ന് അവർക്ക് പറഞ്ഞു കൊടുത്തു
അതിനുശേഷം സമഗ്രയെ കുറിച്ച് അവർക്ക് പറഞ്ഞു കൊടുത്തു. സംശയങ്ങൾ ചോദിക്കാനും നോട്ടുകൾ തയ്യാറാക്കാനും ക്വസ്റ്റ്യൻ പേപ്പർ വിശകലനം ചെയ്യാനും സഹായിക്കുന്ന സമഗ്ര യുടെ പ്രവർത്തനങ്ങൾ വിശദീകരിച്ചു കൊടുത്തു തുടർന്ന് ക്യു ആർ കോഡ് സ്കാൻ ചെയ്തു ക്ലാസ്സിനെക്കുറിച്ചുള്ള അഭിപ്രായങ്ങൾ രേഖപ്പെടുത്തി ക്ലാസ്സ് വളരെ മനോഹരമായി അവസാനിക്കുകയും ചെയ്തു

