സെന്റ് ജോർജ്ജ്സ് എച്ച്.എസ്. കൂട്ടിക്കൽ/ലിറ്റിൽകൈറ്റ്സ്/ഫ്രീഡം ഫെസ്റ്റ്
| Home | 2023 - 26 | 2024 - 27 | 2025 - 28 |
സ്വതന്ത്ര സോഫ്റ്റ് വെയർ വാരാചരണം
=== സെൻ്റ് ജോർജ് എച്ച് എസ് ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് സെപ്റ്റംബർ 22-26 സ്വതന്ത്ര സോഫ്റ്റ് വെയർ വാരാചരണം സംഘടിപ്പിച്ചു.തദവസരത്തിൽ ലിറ്റിൽ കൈറ്റ്സ് 23-26 ബാച്ച് കുട്ടികൾ പത്താം ക്ലാസ്സിലെ കുട്ടികളുടെ അമ്മമാർക്ക് സൈബർ സുരക്ഷയെ കുറിച്ച് " അമ്മമാർ അറിയാൻ " എന്ന ക്ലാസ്സ് സംഘടിപ്പിച്ചു.ഈ ക്ലാസിൽ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ കുട്ടികൾ ഇൻ്റർനെറ്റ്, മൊബൈൽ എന്നിവയുടെ ഉപയോഗം, ദുരുപയോഗം, ഹാക്കിങ് എന്നിവയെ കുറിച്ച് അമ്മമാർക്ക് ബോധവൽക്കരണം നൽകി.കൂടാതെ 23-26 ബാച്ച് ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ പത്താം ക്ലാസ്സിലെ മറ്റ് കുട്ടികൾക്ക് റോബോട്ടിക് കിറ്റ് പരിചയപ്പെടുത്തുകയും മിന്നും മിന്നും എൽ ഇ ഡി, ബസർ, ഓട്ടോമാറ്റിക് സാനിറ്റൈസർ എന്നിവ നിർമ്മിക്കുന്നതിനു പരിശീലനം നൽകുകയും ചെയ്തു.ലിറ്റിൽ കൈറ്റ്സ് 24-27 ബാച്ച് കുട്ടികൾ സ്വതന്ത്ര സോഫ്റ്റവയർ ദിനത്തിൻ്റെ പ്രധാന്യത്തെ കുറിച്ചുള്ള ഡിജിറ്റൽ പോസ്റ്റർ തയാറാക്കി