അണിയാരം സൗത്ത് എൽ പി എസ്/അക്ഷരവൃക്ഷം/മുയലും കുരങ്ങനും
മുയലും കുരങ്ങനും
ഒരു ദിവസം ഒരു മുയൽ കാട്ടിലൂടെ വെള്ളം തേടിനടക്കുകയായിരുന്നു . അപ്പോൾ അവൻ മരത്തിനു മുകളില് ഇരിക്കുന്ന കുരങ്ങച്ചാരെ കണ്ടു . മുയൽ പറഞ്ഞു എന്താ കുരങ്ങച്ചാരേ നാട്ടിലേക്കിറങ്ങിയില്ലേ ? കൃഷി സ്ഥലത്തെ വാഴക്കുല മോഷ്ടിക്കാൻ പോയില്ലേ ?ഇല്ല കുരങ്ങൻ പറഞ്ഞു. നാട്ടിലെ മനുഷ്യർ ആരും കൃഷിക്കോ മറ്റ് ആവശ്യങ്ങൾക്കോ ഇപ്പോൾ പുറത്തേക്കിറങ്ങുന്നില്ല 'അതെന്താ’ മുയൽ ചോദിച്ചു അവിടെ മനുഷ്യർക്കിടയിൽ ഒരു ഭീകരരോഗം പടരുന്നുണ്ട് . അതു കാരണം കുറേ പേർ മരിച്ചു . അതിന്റെ പേര് കൊറോണ എന്നാണ്. അത് സമ്പർക്കത്തിലൂടെയാണ് പകരുന്നത്. ഓ അതുകൊണ്ടായിരിക്കും ഇവിടെ വിറക് ശേഖരിക്കാൻ വരുന്നവരെ ഒന്നും കാണാത്തത് അല്ലേ മുയൽ പറഞ്ഞു . കൃഷിയില്ലാതെ പുറത്തിറങ്ങാതെ എത്ര കാലം മനുഷ്യന് ഇങ്ങനെ ജീവിക്കാൻ പറ്റും . കുരങ്ങൻ വിഷമിച്ച് പറഞ്ഞു. ശരിയാ നാട്ടിലെ മനുഷ്യരുടെ അവസ്ഥ കേൾക്കുമ്പോൾ എനിക്കും വിഷമമായി . മുയലും പറഞ്ഞു . അതു കൊണ്ട് തന്നെ മനുഷ്യർക്കിടയിൽ പകരുന്ന ഈ രോഗം ലോകത്തു നിന്ന് തന്നെ ഇല്ലാതാകട്ടെ എന്ന് നമുക്കും പ്രാർത്ഥിക്കാം. കുരങ്ങൻ പറഞ്ഞു . ശരിയാ നമുക്ക് എല്ലാവർക്കും പ്രാർത്ഥിക്കാം .ഞാൻ വെള്ളം എവിടെയെങ്കിലും കിട്ടുമോ എന്നു നോക്കട്ടെ .ഇതും പറഞ്ഞ് മുയൽ മെല്ലേ നടന്നു നീങ്ങി .
സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കഥ |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ചൊക്ലി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ചൊക്ലി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കണ്ണൂർ ജില്ലയിൽ 20/ 06/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കഥ