അണിയാരം സൗത്ത് എൽ പി എസ്/അക്ഷരവൃക്ഷം/മുയലും കുരങ്ങനും

Schoolwiki സംരംഭത്തിൽ നിന്ന്
മുയലും കുരങ്ങനും
           ഒരു ദിവസം ഒരു മുയൽ കാട്ടിലൂടെ വെള്ളം തേടിനടക്കുകയായിരുന്നു . അപ്പോൾ അവൻ മരത്തിനു മുകളില് ഇരിക്കുന്ന     കുരങ്ങച്ചാരെ   കണ്ടു .   മുയൽ പറ‍ഞ്ഞു   എന്താ കുരങ്ങച്ചാരേ     നാട്ടിലേക്കിറങ്ങിയില്ലേ ? കൃഷി   സ്ഥലത്തെ വാഴക്കുല  മോഷ്ടിക്കാൻ പോയില്ലേ ?ഇല്ല കുരങ്ങൻ പറ‍ഞ്ഞു. നാട്ടിലെ   മനുഷ്യർ ആരും കൃഷിക്കോ മറ്റ് ആവശ്യങ്ങൾക്കോ ഇപ്പോൾ    പുറത്തേക്കിറങ്ങുന്നില്ല   'അതെന്താ’  മുയൽ ചോദിച്ചു അവിടെ   മനുഷ്യർക്കിടയിൽ  ഒരു  ഭീകരരോഗം  പടരുന്നുണ്ട് . അതു  കാരണം  കുറേ  പേർ  മരിച്ചു . അതിന്റെ പേര് കൊറോണ എന്നാണ്.   അത് സമ്പർക്കത്തിലൂടെയാണ്    പകരുന്നത്. ഓ   അതുകൊണ്ടായിരിക്കും   ഇവിടെ   വിറക്   ശേഖരിക്കാൻ വരുന്നവരെ   ഒന്നും   കാണാത്തത്   അല്ലേ  മുയൽ  പറഞ്ഞു . കൃഷിയില്ലാതെ പുറത്തിറങ്ങാതെ എത്ര കാലം മനുഷ്യന് ഇങ്ങനെ   ജീവിക്കാൻ  പറ്റും . കുരങ്ങൻ  വിഷമിച്ച്  പറഞ്ഞു. ശരിയാ   നാട്ടിലെ  മനുഷ്യരുടെ  അവസ്ഥ  കേൾക്കുമ്പോൾ എനിക്കും  വിഷമമായി . മുയലും  പറഞ്ഞു . അതു കൊണ്ട് തന്നെ മനുഷ്യർക്കിടയിൽ  പകരുന്ന  ഈ  രോഗം  ലോകത്തു നിന്ന് തന്നെ ഇല്ലാതാകട്ടെ എന്ന് നമുക്കും പ്രാർത്ഥിക്കാം. കുരങ്ങൻ  പറഞ്ഞു . ശരിയാ നമുക്ക് എല്ലാവർക്കും പ്രാർത്ഥിക്കാം .ഞാൻ വെള്ളം എവിടെയെങ്കിലും കിട്ടുമോ എന്നു  നോക്കട്ടെ .ഇതും പറഞ്ഞ് മുയൽ മെല്ലേ നടന്നു നീങ്ങി .   
ശ്രീഷ് കൃഷ്ണ
4 എ അണിയാരം സൗത്ത് എൽ പി സ്കൂൾ
ചൊക്ലി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കഥ