എം. ഐ. എൽ. പി. എസ്. കക്കോടി/അക്ഷരവൃക്ഷം/"കേരള൦ കണ്ട ടീച്ചറമ്മ"
"കേരള൦ കണ്ട ടീച്ചറമ്മ"
ആരോഗ്യരംഗത്ത് അത്ഭുതമായിട്ടുള്ള പ്രവ൪ത്തന൦ നടത്തിക്കൊണ്ടിരിക്കുന്ന ടീച്ചറമ്മയെന്ന ആരോഗ്യമന്ത്രിയെ കുറിച്ചാണ് എനിക്ക് പറയാനുള്ളത്. ലോകത്ത് ഇന്ന് കൊറോണയെന്ന വൈറസ്സ് ഭീതി പടർത്തുന്നുണ്ടല്ലോ. കേരളമെന്ന എൻ്റെ കൊച്ചു സംസ്ഥാനത്തെയും കൊറോണ അക്രമിക്കാൻ വന്നു. ലോക്ക്ഡൗൺ ആയത് കൊണ്ട് ഞങ്ങളാരും പുറത്തിറങ്ങാറില്ല. ഏക ആശ്വാസം ടി.വി യാണ്.കേരളത്തിൻ്റെ ആരോഗ്യ മന്ത്രി ശൈലജ ടീച്ചറാണെന്ന് എനിക്കറിയാം.അതിൽ കൂടുതൽ എനിക്ക് ഒന്നും അറിയില്ല. വീട്ടിലിരിക്കുമ്പോൾ കൂടുതലും വാർത്തയാണ് ഞാൻ ടി.വിയിൽ കണ്ടിരുന്നത്. അപ്പോൾ എനിക്ക് ഒരു കാര്യം ബോധ്യമായി.മന്ത്രിമാരുടെ പ്രവർത്തനം ഇങ്ങനെയൊക്കെയാണെന്ന്.ലോകത്ത് കൊറോണ കാരണം ആയിരങ്ങൾ മരിക്കുമ്പോൾ നമ്മുടെ സംസ്ഥാനത്തെ എത്ര ഗൗരവത്തോടെയാണ് ടീച്ചറമ്മ പരിപാലിക്കുന്നത്. ടീച്ചറായത് കൊണ്ടാണോ ഇങ്ങനെ എന്ന് ഞാൻ പലപ്പോഴും ചിന്തിക്കാറുണ്ട്. എൻ്റെ അധ്യാപകരും ഇതുപോലെ മന്ത്രിയായാൽ മതിയായിരുന്നു.എന്നും ഞാൻ ചിന്തിക്കാറുണ്ട്. ടീച്ചറമ്മയെക്കുറിച്ചും മുഖ്യമന്ത്രിയെക്കുറിച്ചും തന്നെയാണ് എപ്പോഴും വീട്ടിൽ സംസാരം. ഞാനും ഒരു പെൺകുട്ടിയായതിൽ അഭിമാനിക്കുന്നു.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ചേവായൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ചേവായൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കോഴിക്കോട് ജില്ലയിൽ 18/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം