എം. ഐ. എൽ. പി. എസ്. കക്കോടി/അക്ഷരവൃക്ഷം/"കേരള൦ കണ്ട ടീച്ചറമ്മ"

Schoolwiki സംരംഭത്തിൽ നിന്ന്
"കേരള൦ കണ്ട ടീച്ചറമ്മ"

ആരോഗ്യരംഗത്ത് അത്ഭുതമായിട്ടുള്ള പ്രവ൪ത്തന൦ നടത്തിക്കൊണ്ടിരിക്കുന്ന ടീച്ചറമ്മയെന്ന ആരോഗ്യമന്ത്രിയെ കുറിച്ചാണ് എനിക്ക് പറയാനുള്ളത്. ലോകത്ത്‌ ഇന്ന് കൊറോണയെന്ന വൈറസ്സ് ഭീതി പടർത്തുന്നുണ്ടല്ലോ. കേരളമെന്ന എൻ്റെ കൊച്ചു സംസ്ഥാനത്തെയും കൊറോണ അക്രമിക്കാൻ വന്നു. ലോക്ക്ഡൗൺ ആയത് കൊണ്ട് ഞങ്ങളാരും പുറത്തിറങ്ങാറില്ല. ഏക ആശ്വാസം ടി.വി യാണ്.കേരളത്തിൻ്റെ ആരോഗ്യ മന്ത്രി ശൈലജ ടീച്ചറാണെന്ന് എനിക്കറിയാം.അതിൽ കൂടുതൽ എനിക്ക് ഒന്നും അറിയില്ല. വീട്ടിലിരിക്കുമ്പോൾ കൂടുതലും വാർത്തയാണ് ഞാൻ ടി.വിയിൽ കണ്ടിരുന്നത്. അപ്പോൾ എനിക്ക് ഒരു കാര്യം ബോധ്യമായി.മന്ത്രിമാരുടെ പ്രവർത്തനം ഇങ്ങനെയൊക്കെയാണെന്ന്.ലോകത്ത് കൊറോണ കാരണം ആയിരങ്ങൾ മരിക്കുമ്പോൾ നമ്മുടെ സംസ്ഥാനത്തെ എത്ര ഗൗരവത്തോടെയാണ് ടീച്ചറമ്മ പരിപാലിക്കുന്നത്. ടീച്ചറായത് കൊണ്ടാണോ ഇങ്ങനെ എന്ന് ഞാൻ പലപ്പോഴും ചിന്തിക്കാറുണ്ട്. എൻ്റെ അധ്യാപകരും ഇതുപോലെ മന്ത്രിയായാൽ മതിയായിരുന്നു.എന്നും ഞാൻ ചിന്തിക്കാറുണ്ട്. ടീച്ചറമ്മയെക്കുറിച്ചും മുഖ്യമന്ത്രിയെക്കുറിച്ചും തന്നെയാണ് എപ്പോഴും വീട്ടിൽ സംസാരം. ഞാനും ഒരു പെൺകുട്ടിയായതിൽ അഭിമാനിക്കുന്നു.
ഞാൻ 5-ാം ക്ലാസ്സിലേക്ക് പരീക്ഷ യെഴുതാതെ ജയിച്ചു.ഇപ്പോഴാണ് എന്തിനാണ് നമ്മളെ ജയിപ്പിച്ചതെന്ന് മനസ്സിലായത്. വൈറസാണ് എല്ലാവരെയും ജയിപ്പിച്ചത്.ഈ കേരളം ഇന്ന് ലോകത്തിന് മാതൃകയാണ്. ഇനി 5-ാം ക്ലാസിൽ എന്നോട് കഥ എഴുതാൻ പറഞ്ഞാൽ ടീച്ചറമ്മയുടെ കഥ തന്നെ ഞാനെഴുതും.കുറെയുണ്ട് എഴുതാൻ നിപ്പ, പ്രളയം, കൊറോണ ഇവയെ കുറിച്ചൊക്കെ ഞാനെഴുതും. എൻ്റെ മനസ്സിൽ ടീച്ചറമ്മക്ക് എന്നും സ്ഥാനമുണ്ടാകും. ഒരേയൊരാഗ്രഹം ബാക്കിയുണ്ട്.ഈ അസുഖങ്ങളൊക്കെക്കഴിഞ്ഞിട്ട് ടീച്ചറമ്മയെയും മുഖ്യമന്ത്രിയേയും കെട്ടിപ്പിടിച്ച് ഒരു മുത്തം നൽകണം. ഒരു കാര്യം കൂടി പറഞ്ഞ് നിർത്താം. എല്ലാവരും അകലവും, ശുചിത്വവും പാലിക്കുക. എൻ്റെ എല്ലാ കൂട്ടുകാർക്കും എൻ്റെ അധ്യാപകർക്കും എൻ്റെ സ്നേഹാശംസകൾ. എൻ്റെ അധ്യാപകരേയും ഞാൻ എന്നും ഓർക്കും....

ശാദിയ ഫാത്തിമ
IV എം. ഐ. എൽ. പി. എസ്. കക്കോടി
ചേവായൂർ ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം