ഹോംഡിജിറ്റൽ
മാഗസിൻ
ഫ്രീഡം
ഫെസ്റ്റ്
2018
20
2019
21, 22
2020
23
2021
24
2022
25
2023
26
2024
27

ഡിജിറ്റൽ പൂക്കളം 2019

2019 സെപ്റ്റംബർ രണ്ടാം തിയ്യതി സ്കൂൾ കമ്പ്യൂട്ടർ ലാബിൽ വച്ചു നടന്ന ഡിജിറ്റൽ പൂക്കളമൽസരത്തിൽ 80 കുട്ടികളോളം പങ്കെടുത്തു. ഇങ്ക്സ്കേപ്പ്,ടക്സ് പെയിന്റ്,ജിമ്പ് എന്നീ സോഫ്റ്റ്വെയറുകൾ ഉപയോഗിച്ച് കുട്ടികൾ വർണ്ണാഭമായ പൂക്കളങ്ങൾ ഒരുക്കി.ഏറ്റവും മികച്ച മൂന്നു പൂക്കളങ്ങൾ തെരഞ്ഞടുത്ത് സമ്മാനങ്ങൾ നൽകി. സമ്മാനാർഹമായവ

സ്ക്കൂൾ വിക്കി അപ്ഡേഷൻ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ നേതൃത്വത്തിൽ സ്ക്കൂൾ വിക്കി അപ്ഡേഷൻ പ്രവർത്തനങ്ങൾ നടത്തി വരുന്നു.സ്ക്കൂൾ പ്രവർത്തനങ്ങളെക്കുറിച്ചുള്ള റിപ്പോർട്ടുകൾ, ക്ലബ് പ്രവർത്തനങ്ങൾ എന്നിവ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ നേതൃത്വത്തിൽ അപ് ലോഡ് ചെയ്യുന്നു.തങ്ങൾ പരിചയപ്പെട്ട പുതിയ സോഫ്റ്റ് വെയറുകൾ , വീഡിയോആനിമേഷൻ എന്നിവ മറ്റുള്ള വിദ്യാർത്ഥികൾക്ക് ഇവർ പകർന്നു നൽകുന്നു.ഹൈടെക്ക് റൂമുകൾ പരിപാലനത്തിന് മറ്റുള്ള കുട്ടികൾക്ക് ഇവർ പ്രോത്സാഹനവും നൽകുന്നു. അഭിരുചി പരീക്ഷ 2020-22 ബാച്ചുകൾക്കായി ഈ വർഷം ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ്സ്മാരായ സി.ജിനി ജോസ് കെ യുടെയും ,സി.ലൗലിപി.കെ യുടെയും നേതൃത്വത്തിൽ അഭിരുചി പരീക്ഷ നടത്തപ്പെട്ടു. 68 കുട്ടികൾ പങ്കെടുത്ത ഈ പരീക്ഷയിൽ 40 വിദ്യാർത്ഥികൾ അംഗത്വത്തിനുള്ള യോഗ്യത നേടി. റെഗുലർ ക്ലാസ്സുകൾ എല്ലാ ബുധനാഴ്ച്ചയും കൃത്യമായി ലിറ്റിൽ കൈറ്റ്സ് ക്നാസ്സുകൾ നടത്തപ്പെട്ടു. ഇതുവരെ ആനിമേഷൻ,മലയാളം കമ്പ്യൂട്ടിങ്ങ് എന്നിവയിൽ വിദ്യാർത്ഥികൾ പരിശീലനം നേടിയിട്ടുണ്ട്. കഴിഞ്ഞ വർഷത്തെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ഈ വർഷം പ്രൊജക്ടായി ആനിമേഷൻ, പ്രോഗ്രാമിങ്,10 മിനിറ്റ് ദൈർഘ്യമുള്ള ഒരു വീഡിയോയും ഉണ.സ്വന്തം കഥ ഉണ്ടാക്കി ആനിമേഷനും ചെയ്തു.