LK Main Home LK Portal LK Help

Home2023 - 262024 - 272025 - 28
floatഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float
14049-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്14049
യൂണിറ്റ് നമ്പർLK/2019/14049
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തലശ്ശേരി
ഉപജില്ല മട്ടന്നൂർ
ലീഡർശിവപ്രിയ
ഡെപ്യൂട്ടി ലീഡർഅനന്യ കെ ബാബു
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1പൗർണമി എം ഒ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2ജംഷീർ ടി സി
അവസാനം തിരുത്തിയത്
09-06-202514049s 34890


ബാച്ച്

2021 24 ബാച്ചിലെ വിദ്യാർത്ഥികളുടെ എൽകെ യൂണിറ്റ് ആരംഭിക്കണമെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ അഭിരുചി പരീക്ഷയിൽ പങ്കെടുക്കാൻ താല്പര്യമുള്ള വിദ്യാർത്ഥികളുടെ ഡീറ്റെയിൽ ശേഖരിച്ച് രജിസ്ട്രേഷൻ നടപടികൾ പൂർത്തീകരിച്ചു. 19/03/22 ന് നടന്ന പരീക്ഷക്കായി ലാബ് സജ്ജമാക്കി എക്സാം സോഫ്റ്റ്‌വെയർ ഇൻസ്റ്റാൾ ചെയ്തു രജിസ്ട്രേഷൻ ചെയ്ത മുഴുവൻ വിദ്യാർഥികളെയും എക്സാം അറ്റൻഡ് ചെയ്യിപ്പിച്ചു. പരീക്ഷക്ക് ശേഷം കൈറ്റ് ഓഫീസിലേക്ക് എക്സാമിനേഷൻ റിപ്പോർട്ട് ഇമെയിൽ ചെയ്തു. വൈകുന്നേരം 5 മണിക്ക് ഉള്ളിൽ തന്നെ മുഴുവൻ ഡാറ്റയും വിജയകരമായി അപ്‌ലോഡ് ചെയ്യാൻ സാധിച്ചിട്ടുണ്ട്.

routine class

എക്സാം result പബ്ലിഷ് ചെയ്ത ഉടനെ തന്നെ qualified ആയ കുട്ടികളുടെ വിവരങ്ങൾ നോട്ടീസ് ബോർഡിൽ പതിപ്പിക്കുകയും അവരുടെ മീറ്റിംഗ് വിളിച്ചു ചേർത്ത് വാട്സ്ആപ്പ് ഗ്രൂപ്പ്‌ create ചെയ്ത് routine ക്ലാസിനുള്ള ഒരുക്കങ്ങൾ ആരംഭിച്ചു. സ്കൂൾ വർക്കിംഗ്‌ days ൽ രാവിലെ 9 മണി മുതൽ 9.50 വരെയും വൈകുന്നേരങ്ങളിൽ 4മണി മുതൽ 5 മണി വരെയും kite master,mistress മാരുടെ നേതൃത്വത്തിൽ ക്ലാസുകൾ ആരംഭിക്കാൻ തീരുമാനിച്ചു.ക്ലാസ്സിൽ ഹാജരാവുന്ന കുട്ടികളുടെ അറ്റന്റൻസ് റിപ്പോർട്ട്‌ തയ്യാറാക്കുവാനായി LK ലീഡർ ആയി.ശിവപ്രിയ select ചെയ്തു.

സബ്ജില്ലാ ശാസ്ത്ര മേള

സബ്ജില്ലാ ശാസ്ത്ര മേളയിൽ ലിറ്റിൽ kites അംഗങ്ങളായ വിദ്യാർത്ഥികൾ അനിമേഷൻ, scratch പ്രോഗ്രാമിങ്, ക്വിസ്, മലയാളം typing, പ്രസന്റേഷൻ തുടങ്ങിയ ഇനങ്ങളിൽ പങ്കെടുത്തു മികച്ച പ്രകടനം കാഴ്ച വെച്ച് ജില്ല മത്സരങ്ങൾക് അർഹരായി. വിജയികളായ കുട്ടികളെ പ്രത്യേക യോഗം വിളിച്ചു ചേർത്ത് LK ബാച്ച് അംഗങ്ങളുടെ സാന്നിധ്യത്തിൽ അനുമോദിച്ചു. വിജയികളായ വിദ്യാർത്ഥികളെ തുടർന്നുള്ള പരിശീലനത്തിന് സാഹചര്യം ഒരുക്കി. ക്ലാസ്സ്‌ ടീച്ചറുടെ അനുവാദത്തോടെ ലാപ്ടോപ് വീട്ടിലേക് കൊണ്ടുപോയി കുട്ടികൾ പരിശീലനം ആരംഭിച്ചു.

school camp

2021-24ബാച്ച് LK യൂണിറ്റ് അംഗങ്ങൾക്കായുള്ള preliminary camp. ...ന് മട്ടന്നൂർ ഹയർ സെക്കന്ററി സ്കൂൾ UP ലാബിൽ വെച്ച് നടന്നു. രാവിലെ 10മണി മുതൽ വൈകുന്നേരം 4മണി വരെ നടന്ന ക്യാമ്പിൽ മുഴുവൻ വിദ്യാര്ഥികളും പങ്കെടുത്തു. kite master ജംഷീർ kite mistress പൗർണമി നേതൃത്വത്തിൽ നടന്ന ക്യാമ്പിൽ കുട്ടികൾ വളരെ സജീവമായി പങ്കെടുത്തു. 40വിദ്യാര്ഥികളും പങ്കെടുത്തു.നാല് കുട്ടികളെ പ്രോഗ്രാമിങ് വിഭാഗത്തിലും നാല് കുട്ടികളെ അനിമേഷൻ വിഭാഗത്തിലും സബ്ജില്ലാ ക്യാമ്പിലേക്ക് തിരഞ്ഞെടുത്തു .തിരഞ്ഞെടുത്ത വിദ്യാർത്ഥികളുടെ വിവരങ്ങൾ സ്കൂൾ നോട്ടീസ് ബോർഡിൽ പതിച്ചു.

സബ്ജില്ലാ ക്യാമ്പ്

Dec-26,27തീയതികളിലായി കൂടാളി സ്കൂളിൽ വെച്ച് നടന്ന സബ്ജില്ലാ ക്യാമ്പിൽ സെലെക്ഷൻ ലഭിച്ച 8കുട്ടികളെയും പങ്കെടുപ്പിച്ചു. രജിത് സാർന്റെയും രമ്യ ടീച്ചർന്റെയും നേതൃത്വത്തിൽ നടന്ന ക്യാമ്പിൽ കുട്ടികൾ മികച്ച രീതിയിൽ പങ്കെടുത്തു. ക്യാമ്പ് വ്യത്യസ്ത അനുഭവമായിരുന്നതായി പങ്കെടുത്ത കുട്ടികൾ അറിയിച്ചു. ക്യാമ്പിൽ പങ്കെടുത്ത കുട്ടികൾ മറ്റുള്ള LK അംഗങ്ങൾക്കായി അവർ പഠിച്ച കാര്യങ്ങൾ പരിശീലിപ്പിച്ചു.