മട്ടന്നൂര്.എച്ച് .എസ്.എസ്./ലിറ്റിൽകൈറ്റ്സ്/2023-26

Schoolwiki സംരംഭത്തിൽ നിന്ന്

LK Main Home LK Portal LK Help

Home2023 - 262024 - 272025 - 28
floatഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float
14049-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്14049
യൂണിറ്റ് നമ്പർLK/2019/14049
അംഗങ്ങളുടെ എണ്ണം42
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തലശ്ശേരി
ഉപജില്ല മട്ടന്നൂർ
ലീഡർആദിഷ് കെ കെ
ഡെപ്യൂട്ടി ലീഡർഅന്വിത എസ് നമ്പ്യാർ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1പൗർണമി എം ഒ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2ജംഷീർ ടി സി
അവസാനം തിരുത്തിയത്
09-06-202514049s 34890


അംഗങ്ങളെ തിരഞ്ഞെടുക്കൽ

2023-26അംഗങ്ങളെ തിരഞ്ഞെടുക്കുന്നതിനായി അഭിരുചി പരീക്ഷ മുന്നൊരുക്കങ്ങളോടെ മട്ടന്നൂർ ഹയർ secondary സ്കൂൾ 3 IT ലാബുകളിലായി നടത്തി. രജിസ്റ്റർ ചെയ്ത. 94%വിദ്യാർത്ഥികൾ അറ്റൻഡ് ചെയ്തു. Kite വിക്ടർസ്ൽ സംപ്രേഷണം ചെയ്ത പരിശീലന ക്ലാസുകൾ കണ്ടതിനാൽ പരീക്ഷ നന്നായി അറ്റൻഡ് ചെയ്യാൻ സാധിച്ചുവെന്ന് കുട്ടികൾ അറിയിച്ചു.

പരീക്ഷ യിൽ qualified ആയ കുട്ടികളുടെ വിവരങ്ങൾ സ്കൂൾ നോട്ടീസ് ബോർഡ്‌ ലും ക്ലാസ്സ്‌ ഗ്രൂപ്പുകളിലുമായി ഫോർവേഡ് ചെയ്ത് അറിയിച്ചു. പുതുതായി തിരഞ്ഞെടുത്ത കുട്ടികളുടെ മീറ്റിംഗ് വിളിച്ചു ചേർത്ത് ഒരു വാട്സ്ആപ്പ് ഗ്രൂപ്പ്‌ create ചെയ്തു. ക്ലാസുകൾക് നേതൃത്വം നൽകുന്നതിനായി ലീഡറിനെ തിരഞ്ഞെടുത്തു.

മുൻ വർഷങ്ങളിൽ നിന്നും വ്യത്യസ്തമായി LK യൂണിറ്റ് എക്സാം എഴുതി qualified ആയി പിന്നീട് മറ്റ്‌ സന്നദ്ധ സംഘടനകളിലേക്ക് മാറിയ വിദ്യാര്ഥികൾക്ക് പകരമായി തൊട്ട് താഴെ rank ലിസ്റ്റിൽ ഉള്ള കുട്ടികളെ LK യൂണിറ്റിൽ ഉൾപ്പെടുത്താൻ സാധിച്ചു. Kite ഇങ്ങനെയൊരു സൗകര്യം ഏർപ്പെടുത്തിയത് കൊണ്ട് 40 അംഗങ്ങളെ യൂണിറ്റിൽ നില നിർത്താൻ സാധിച്ചു. താല്പര്യമുള്ളവർക്ക് അവരുടെ അവസരം നഷ്ടമാവാതിരിക്കാൻ ഈ ഒരു സൗകര്യത്തിലൂടെ സാധിച്ചു.

Preliminary camp

2023-26ബാച്ച് LK യൂണിറ്റ് അംഗങ്ങൾക്കായുള്ള preliminary camp. July 11ന് മട്ടന്നൂർ ഹയർ സെക്കന്ററി സ്കൂൾ UP ലാബിൽ വെച്ച് നടന്നു. രാവിലെ 10മണി മുതൽ വൈകുന്നേരം 4മണി വരെ നടന്ന ക്യാമ്പിൽ മുഴുവൻ വിദ്യാര്ഥികളും പങ്കെടുത്തു. RPജലീൽ സാർന്റെ നേതൃത്വത്തിൽ നടന്ന ക്യാമ്പിൽ.ശിവപുരം സ്കൂളിലെ 1വിദ്യാര്ഥി കൂടി പങ്കെടുത്തു. kite master ജംഷീർ kite mistress പൗർണമി എന്നിവരുടെ സാന്നിധ്യത്തിൽ നടന്ന ക്യാമ്പിൽ കുട്ടികൾ വളരെ സജീവമായി പങ്കെടുത്തു.

സ്കൂൾ IT fair

സബ്ജില്ലാ IT മേളയ്ക്ക് തുടക്കമെന്ന രീതിയിൽ നമ്മുടെ സ്കൂൾ വിദ്യാര്തികൾക്കായി അനിമേഷൻ, പ്രോഗ്രാമിങ്, വെബ് ഡിസൈനിങ്, ഡിജിറ്റൽ painting, ക്വിസ്,മലയാളം ടൈപ്പിംഗ്‌, പ്രസന്റേഷൻ എന്നീ വിഭാഗങ്ങളിലായി മത്സരങ്ങൾ സംഘടിപ്പിച്ചു .സ്കൂൾ തല വിജയികളെ കണ്ടെത്തി. സ്കൂൾ തല വിജയികള്ക്ക് സബ്ജില്ലാ തല മത്സരത്തിൽ പങ്കെടുക്കുന്നതിനു വേണ്ടിയുള്ളപരിശീലനം LK യൂണിറ്റിന്റെ നേതൃത്വത്തിൽ നടത്തി. ആത്മവിശ്വാസത്തോടെ പങ്കെടുക്കുന്നതിനുള്ള തീവ്ര പരിശീലന പരിപാടികൾക്

kite master ജംഷീർ kite mistress പൗർണമി നേതൃത്വം നൽകി.

സബ്ജില്ലാ IT fair

കൂടാളി സ്കൂളിൽ വെച്ച് നടന്ന സബ്ജില്ലാ IT മേളയിൽ നമ്മുടെ വിദ്യാലയത്തിൽ നിന്നും വിദ്യാർത്ഥികൾ പങ്കെടുത്ത് മികച്ച വിജയം കരസ്ഥമാക്കി. അനിമേഷൻ, scratch പ്രോഗ്രാമിങ്.,വെബ് ഡിസൈനിങ്, മലയാളം typing, പ്രസന്റേഷൻ, ക്വിസ്, ഡിജിറ്റൽ painting എന്നീ മത്സരങ്ങളിൽ പങ്കെടുത്തു. മത്സരിച്ച 7വിഭാഗങ്ങളിൽ 4 വിഭാഗത്തിലും LK യൂണിറ്റ് വിദ്യാർത്ഥികൾ സമ്മാനം കരസ്ഥമാക്കി. ജില്ല IT മേളയിൽ. Scratch,programming,malayalam typing,web designingഎന്നിവയിൽ ഒന്നാം സ്ഥാനവും. Aഗ്രേഡും കരസ്ഥമാക്കിയ 3വിദ്യാർത്ഥികൾ ജില്ലാതലത്തിൽ പങ്കെടുക്കാനുള്ള അവസരം നേടി.

District IT fair

മൂത്തേടത് ഹയർ സെക്കന്ററി സ്കൂളിൽ വെച്ച് നടന്ന ഐ ടി മേളയിൽ സബ്ജില്ലാ ഐ ടി മേളയിൽ വിജയികളായ3വിദ്യാർത്ഥികൾ പങ്കെടുത്തു. Web designing, മലയാളം typing എന്നിവയിൽ മത്സരിച്ച കുട്ടികൾ മികച്ച പ്രകടനം കാഴ്ച വെച്ചു.programmingവിഭാഗത്തിൽ പങ്കെടുത്ത മുഹമ്മദ് ജാസിൽ എന്ന വിദ്യാർത്ഥി A grade നേടി.

സബ്ജില്ലാ ക്യാമ്പ്

വേങ്ങാട് ഇ കെ നായനാർ സ്മാരക ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് നടന്ന സബ്ജില്ലാ ക്യാമ്പിൽ നമ്മുടെ വിദ്യാലയത്തിലെ എട്ടു വിദ്യാർത്ഥികൾ പങ്കെടുത്തു;മികച്ച പ്രകടനങ്ങൾ കാഴ്ചവെച്ചു. ആനിമേഷനിൽ ചാരുഹാസ് എന്ന വിദ്യാർത്ഥി ജില്ലാ ക്യാമ്പിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ഗവർമെന്റ് എൻജിനീയറിങ് കോളേജിൽ കണ്ണൂരിൽ വച്ച് നടന്ന രണ്ട് ദിവസത്തെ സഹവാസ ക്യാമ്പിൽ ചാരുഹാസ് മികച്ച പ്രകടനം കാഴ്ചവെച്ചിട്ടുണ്ട്.