മട്ടന്നൂര്.എച്ച് .എസ്.എസ്./ലിറ്റിൽകൈറ്റ്സ്/2022-25
| Home | 2023 - 26 | 2024 - 27 | 2025 - 28 |
| 14049-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 14049 |
| യൂണിറ്റ് നമ്പർ | LK/2019/14049 |
| അംഗങ്ങളുടെ എണ്ണം | 33 |
| റവന്യൂ ജില്ല | കണ്ണൂർ |
| വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
| ഉപജില്ല | മട്ടന്നൂർ |
| ലീഡർ | നിദി ചന്ദ്ര |
| ഡെപ്യൂട്ടി ലീഡർ | ഷദ ഷിറിൻ |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | പൗർണമി എം ഒ |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | ജംഷീർ ടി സി |
| അവസാനം തിരുത്തിയത് | |
| 09-06-2025 | 14049s 34890 |
അഭിരുചി പരീക്ഷ
2022-25 LK ബാച്ച് അംഗങ്ങളെ തിരഞ്ഞെടുക്കുന്നതിനായുള്ള അറിയിപ്പ് ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ രെജിസ്ട്രേഷൻ നടപടികൾ ആരംഭിക്കാനുള്ള തയ്യാറെടുപ്പുകൾ നടത്തി. താല്പര്യമുള്ള മുഴുവൻ കുട്ടികളുടെയും രെജിസ്ട്രേഷൻ നടപടികൾ പൂർത്തീകരിച്ച് data finalize ചെയ്യാൻ 8th ക്ലാസ്സ് ടീച്ചേഴ്സിന് അയച്ചു കൊടുത്തതിനു ശേഷം രെജിസ്ട്രേഷൻ പൂർത്തിയായി. June 23,24,25തീയതികളിലായി kite വിക്ടർസിൽ വന്ന അഭിരുചി പരീക്ഷ പരിശീലന ക്ലാസുകൾ കണ്ട് മനസിലാക്കാനായി വിദ്യാർത്ഥികളെ വിവരം അറിയിച്ചു.
July2നു നടന്ന അഭിരുചി പരീക്ഷയിൽ 95%വിദ്യാര്ഥികളും പങ്കെടുത്തു. kite master, mistress ന്റെ നേതൃത്വത്തിൽ നടന്ന പരീക്ഷ യിൽ.ധന്യ കെ ,ധന്യ പി കെ എന്നീ അധ്യാപകരുടെ സഹായവും SITC. നാരായണൻ മാസ്റ്റർന്റെ സഹായവും ഉണ്ടായിരുന്നു.
രക്ഷിതാക്കൾക്കായുള്ള സൈബർ സുരക്ഷ ക്ലാസ്സ്
രക്ഷിതാക്കൾക്കായി നടത്തിയ സൈബർ സുരക്ഷ ബോധവത്കരണ ക്ലാസ്സ് മട്ടന്നൂർ ഹയർ സെക്കന്ററി സ്കൂളിലെ സ്മാർട്ട് റൂം തുമ്പയിൽ വെച്ച് ഹെഡ് mistress സുജാത എം എം ,ഡെപ്യൂട്ടി HMസുധാമണി N എന്നിവരുടെ സാന്നിധ്യത്തിൽ നടത്തി. ക്ലാസ്സിനെക്കുറിച്ച് രക്ഷിതാക്കൾ നല്ല അഭിപ്രായം പങ്കുവെച്ചു. അതിനു ശേഷം രക്ഷിതാക്കൾ ക്കായി കമ്പ്യൂട്ടർ പരിശീലനവും നൽകി. തുടർന്നും ഇങ്ങനെയുള്ള പരിശീലനങ്ങൾ ലഭ്യമാക്കാനുള്ള ആഗ്രഹം രക്ഷിതാക്കൾ പ്രകടിപ്പിച്ചു. പരിപാടിക്ക് നന്ദി അർപ്പിച്ച് mistress സംസാരിച്ചു.





ഭിന്നശേഷി വിദ്യാർഥികൾക്കായുള്ള കമ്പ്യൂട്ടർ പരിശീലനം
ലിറ്റിൽ കൈറ്റ് പത്താംതരം വിദ്യാർഥികൾക്കായുള്ള ഗ്രൂപ്പ് പ്രോജക്റ്റിന്റെ ഭാഗമായി 29 11 2024 വെള്ളിയാഴ്ച ഭിന്നശേഷി വിഭാഗത്തിൽപ്പെടുന്ന വിദ്യാർത്ഥികൾക്കായി ക്ലാസ് നൽകി.
ഭൂരിഭാഗം വിദ്യാർഥികൾക്കും ഇതുവരെ ലാബിൽ ക്ലാസുകൾ അറ്റൻഡ് ചെയ്യാൻ കഴിഞ്ഞിരുന്നില്ല ആദ്യമായി കമ്പ്യൂട്ടറിൽ വർക്ക് ചെയ്യാൻ സാധിച്ചതിന്റെ സന്തോഷവും എക്സൈസ്മെന്റും കുട്ടികൾ പ്രകടിപ്പിച്ചു .തുടക്കക്കാർ എന്ന നിലയിൽ ലിബർ ഓഫീസ് റൈറ്ററിൽ സ്വന്തം പേര് ,രക്ഷിതാവിന്റെ പേര് സ്കൂളിന്റെ പേര് എന്നിവ ടൈപ്പ് ചെയ്യാനും ലിബർ ഓഫീസ് റൈറ്ററിൽ കൂടുതൽ ഓപ്ഷൻസുമാണ് പഠിപ്പിക്കാൻ ശ്രമിച്ചത്. പത്തോളം കുട്ടികൾ പങ്കെടുത്തു. ക്ലാസ്സിൽ എല്ലാവരും വളരെ ആക്ടീവ് ആയിരുന്നു. പഠിപ്പിച്ച കാര്യങ്ങൾ ചെയ്യാൻ ആത്മാർത്ഥമായി ശ്രമിക്കുകയും ചെയ്തിട്ടുണ്ട് മാസ്റ്റർ ആൻഡ് മിസ്റ്റേഴ്സിന്റെ നേതൃത്വത്തിൽ ലിറ്റിൽ കൈറ്റ്സ് ലെ മറ്റു വിദ്യാർത്ഥികൾ സഹായത്തിനായി ഉണ്ടായിരുന്നു നന്നായി കൈകാര്യം ചെയ്ത വിദ്യാർത്ഥികളെ പ്രത്യേകം അഭിനന്ദിച്ചു .കുട്ടികളെ പ്രോഗ്രാമിംഗ് പഠിപ്പിക്കാനുള്ള ശ്രമവും വിജയകരമായിരുന്നു.



