ഉള്ളടക്കത്തിലേക്ക് പോവുക

അസംപ്ഷൻ എച്ച് എസ് ബത്തേരി/ലിറ്റിൽകൈറ്റ്സ്/ഫ്രീഡം ഫെസ്റ്റ്

Schoolwiki സംരംഭത്തിൽ നിന്ന്

LK Main Home LK Portal LK Help

Home2023 - 262024 - 272025 - 28
floatഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float


സെപ്റ്റംബർ 25.സോഫ്റ്റ് വെയർ ഫ്രീഡം ഡേ.

സോഫ്റ്റ് വെയർ ഫ്രീഡം ഡേ.

സെപ്റ്റബർ 20 ഫ്രീ സോഫ്റ്റ് വെയർ ഡേയോട് അനുബന്ധിച്ച് ലറ്റിൽ കൈറ്റ്സ് ക്ലബിൻ്റെ ആഭിമുഖ്യത്തിൽ വിവധ ങ്ങളായ പ്രവർത്തനങ്ങൾ.അസംപ്ഷൻ ഹൈസ്കൂളിൽ സോഫ്റ്റ്‌വെയർ ഫ്രീഡം ദിനത്തോട് അനുബന്ധിച്ച് വിവിധ പരിപാടികൾ ആസൂത്രണംചെയ്തു നടപ്പിലാക്കി.ലിറ്റിൽ കൈറ്റ്സ് വിദ്യാർഥികളാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത് .രാവിലെ 10.30 ന് പ്രധാനാധ്യാപകൻ ശ്രീ ബിനു തോമസ് സാർ സോഫ്റ്റ്‌വെയർ ദിനാചരണം ഉദ്ഘാടനം ചെയ്തു.അന്നേദിവസം സ്കൂൾ അസംബ്ലിയിൽ സോഫ്റ്റ്‌വെയർ ദിനാചരണ പ്രതിജ്ഞ ചൊല്ലി.പ്രവർത്തനങ്ങൾക്ക് കൈറ്റ്സ് മാസ്റ്റർ മിസ്ട്രസ് എന്നിവർ നേതൃത്വം നൽകി.ഐടി ലാബിൽ പ്രദർശനങ്ങൾ ഒരുക്കി.വിവിധ സോഫ്റ്റ്‌വെയർ അധിഷ്ഠിത പ്രവർത്തനങ്ങൾ ,സോഫ്റ്റ്‌വെയർ ഇൻസ്റ്റലേഷൻ, വിദ്യാർഥികൾക്ക് സോഫ്റ്റ്‌വെയർ പരിചയപ്പെടുത്തൽ ,ഉബുണ്ടു സോഫ്റ്റ്‌വെയർ പ്രസന്റേഷൻ ,സോഫ്റ്റ്‌വെയർ അധിഷ്ഠിത ഗെയിമുകൾ ,ആർഡിനോ റോബോട്ടിക്സ് പ്രവർത്തനങ്ങൾ അധിഷ്ഠിത പ്രവർത്തനങ്ങൾ തുടങ്ങിയവ സംഘടിപ്പിച്ചു.വിദ്യാർഥികൾക്ക് പ്രദർശനം കാണുന്നതിനുള്ള അവസരം ഒരുക്കി .ക്ലാസ് അടിസ്ഥാനത്തിൽ വിദ്യാർത്ഥികൾ പ്രദർശനം വീക്ഷിച്ചു.നേരത്തെ വിദ്യാർത്ഥികൾ നേതൃത്വത്തിൽ ഐടി ലാബിൽ വ്യത്യസ്തങ്ങളായ സ്റ്റാളുകൾ തയ്യാറാക്കിയിരുന്നു .റഡാർ ,ചിക്കൻ ഫീഡിങ് ,ട്രാഫിക് ,റോബോട്ട് ,സൗണ്ട് സെൻസർ ,വ്യത്യസ്തങ്ങളായ സെൻസറുകൾ തുടങ്ങിയവ പ്രദർശനങ്ങളിൽ അവതരിപ്പിച്ചു.

വീഡിയോ കാണാം താഴെ link ൽ click.

https://www.facebook.com/100057222319096/videos/1091874909763656

https://www.facebook.com/100057222319096/videos/2875276449530158

ആഗസ്റ്റ് 10-11"ഫ്രീഡം ഫെസ്റ്റ്" സംഘടിപ്പിച്ചു.

"ഫ്രീഡം ഫെസ്റ്റ്" ക്ലാസ്
"ഫ്രീഡം ഫെസ്റ്റ്" മതൽസരങ്ങൾ.

റോബോട്ടിക്സ് ഇലക്ട്രോണിക്സ് മേഖലകളിലെ വിദ്യാർത്ഥികളുടെ കഴിവുകൾ കണ്ടെത്തുന്നതിന് "ഫ്രീഡം ഫെസ്റ്റ് "എന്ന പേരിൽ റോബോട്ടിക്സ് പ്രദർശന പരിപാടി സ്കൂളിൽ സംഘടിപ്പിച്ചു. സംസ്ഥാനതലത്തിൽ കൈറ്റ് നേതൃത്വത്തിൽ സംഘടിപ്പിക്കപ്പെടുന്ന ഈ പരിപാടി സംസ്ഥാനത്തുടനീളമുള്ള എല്ലാ സ്കൂളുകളിലും ആഗസ്റ്റ് മാസം പത്താം തീയതി മുതൽ 14-ാം തിയതി വരെ "ഫ്രീഡം ഫെസ്റ്റ് "എന്ന പേരിൽ സംഘടിപ്പിക്കപ്പെടുന്നു. ഇത് വിദ്യാർത്ഥികൾക്ക് റോബോട്ടിക്സ് ഇലക്ട്രോണിക്സ് മേഖലയിലുള്ള അവരുടെ കഴിവുകൾ വികസിപ്പിക്കുന്നതിനുള്ള, പ്രദർശിപ്പിക്കുന്നതിനുള്ള വലിയൊരു അവസരമാണ്. വിദ്യാർത്ഥികൾ ആർഡിനോ കിറ്റുകൾ ഉപയോഗിച്ച് നിരവധിയായ റോബോട്ടിക് പ്രോഡക്ടുകൾ നിർമ്മിച്ചു. ടോൾ ഗേറ്റ്, സീബ്രാ ക്രോസിംഗ് ലൈറ്റ്,ഹെൻ ഫീഡിങ് ,ഒബ്സ്റ്റക്കിൾ റിമൂവിംഗ് കാർ,സ്ട്രീറ്റ് ലൈറ്റ് , ഡാൻസിങ് ലൈറ്റ് മുതലായവ അവർ നിർമ്മിച്ച ഉൽപ്പന്നങ്ങളിൽ ചിലതാണ്. വിദ്യാർത്ഥികളുടെ പ്രദർശനങ്ങൾ കാണുന്നതിന് മറ്റു വിദ്യാർത്ഥികൾക്കും അവസരം ഒരുക്കി. ഐടി ലാബിലും സ്കൂൾ ഓഫീസിന്റെ മുൻവശത്തും വിദ്യാർത്ഥികൾ പ്രദർശനം ഒരുക്കി. ഐടി കോർണറും തയ്യാറാക്കിയിരുന്നു. ഫ്രീഡം ഫെസ്റ്റ് ഉദ്ഘാടനം ബഹുമാനപ്പെട്ട സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ ബിന‍ു തോമസ് നിർവഹിച്ചു. ഫ്രീഡം ഫെസ്റ്റിനോടനുബന്ധിച്ച് ലിറ്റിൽ വിദ്യാർഥികൾ മറ്റു കുട്ടികൾക്ക് ക്ലാസ് എടുത്തു. ലിറ്റിൽ കൈറ്റ്സ് അധ്യാപകരായ ശ്രീ വി എം ജോയ് ,ശ്രീമതി ജിഷ കെ ഡൊമിനിക് എന്നിവർ വിദ്യാർത്ഥികൾക്ക് നിർദ്ദേശങ്ങൾ നൽകി .

വീഡിയോ കാണാം താഴെ link ൽ click ചെയ്യ‍ു...

https://www.youtube.com/watch?v=ZBCzO7s8Bts

ഹെഡ്മാസ്റ്റർ ഉദ്ഘാടനം ചെയ്തു.

ഫ്രീഡം ഫെസ്റ്റ് : LKവിദ്യാർത്ഥികൾ

ആഗസ്റ്റ് മാസം  10 മുതൽ 13 വരെ ഹൈസ്കൂളിൽ ആരംഭിച്ച ഫ്രീഡം ഫെസ്റ്റ് പരിപാടി സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ ബിന‍ു തോമസ് ഉദ്ഘാടനം ചെയ്തു. ഉദ്ഘാടന ചടങ്ങിൽ സംസാരിക്കവെ വിദ്യാർത്ഥികളുടെ റോബോട്ടിക്സ് ഇലക്ട്രോണിക്സ് മേഖലയിലുള്ള കഴിവുകൾ വികസിക്കുന്നതിനും പ്രദർശിപ്പിക്കുന്നതിനും ഉള്ള വലിയ അവസരമാണിതെന്ന്  അദ്ദേഹം ഓർമ്മിച്ചു. വിദ്യാർത്ഥികളുടെ റോബോട്ടിക് പ്രോഡക്ടുകൾ വീക്ഷിച്ച അദ്ദേഹം വിദ്യാർത്ഥികളെ അഭിനന്ദിച്ചു.

പ്രദർശനം കാണുന്നതിനായി പ്രത്യേക സൗകര്യം.

"ഫ്രീഡം ഫെസ്റ്റ് "ന്റെ ഭാഗമായി വിദ്യാർത്ഥികൾ തയ്യാറാക്കിയ പ്രദർശനങ്ങൾ മറ്റു വിദ്യാർത്ഥികൾക്ക് കാണുന്നതിനായി പ്രത്യേക സൗകര്യം ഒരുക്കി . ഐടി ലാബിലും ഐടി കോർണർ തയ്യാറാക്കി ഒരുക്കുകയും, കൂടാതെ ലാബിന് പുറത്ത് വരാന്ത വരാന്തയിൽ ഡസ്കുകൾ ക്രമീകരിച്ച് മറ്റു വിദ്യാർത്ഥികൾക്ക് കാണുന്നതിനുള്ള അവസരം ഒരുക്കി. പ്രദർശനം എല്ലാ വിദ്യാർത്ഥികൾക്കും വലിയ പ്രചോദനമായിരുന്നു.

വിദ്യാർത്ഥികൾക്ക് പോസ്റ്റർ മേക്കിങ് മത്സരം

പോസ്റ്റർ മേക്കിങ് മത്സരം

സ്കൂളിൽ "ഫ്രീഡം ഫെസ്റ്റ് "പ്രദർശങ്ങളോടൊപ്പം വിദ്യാർത്ഥികൾക്കായി മത്സര പരിപാടികളും സംഘടിപ്പിച്ചു."ഫ്രീഡം ഫെസ്റ്റ് "മായി ബന്ധപ്പെട്ട വിഷയം തന്നെയായിരുന്നു മത്സരത്തിന് വിദ്യാർത്ഥികൾക്ക് നൽകിയത് .പോസ്റ്റർ മേക്കിങ് ആയിരുന്നു വിദ്യാർഥികൾക്ക് മത്സരയിനമായി നൽകിയത് .ഐടി ലാബിൽ വച്ച് വിദ്യാർഥികൾക്ക് ഫ്രീഡം ഫെസ്റ്റ് വിഷയത്തിൽ പോസ്റ്റർ മേക്കിങ്ങിന് അവസരം നൽകി .35 ഓളം വിദ്യാർത്ഥികൾ പങ്കെടുത്തു. ഒരു മണിക്കൂറാണ് മത്സരത്തിനായി വിദ്യാർത്ഥികൾക്ക് സമയം നൽകിയത് .മത്സരത്തിൽ ജിഷ്ണു അശോക് ഒന്നാം സ്ഥാനത്ത് എത്തി.

കൗതുകത്തോടെ വിദ്യാർത്ഥികൾ.

അസംപ്ഷൻ ഹൈസ്കൂളിൽ ആദ്യമായി സംഘടിപ്പിച്ച ഫ്രീഡം ഫെസ്റ്റ് മറ്റുവിദ്യാർത്ഥികളിൽ കൗതുകം  ഉളവാക്കി.ലിറ്റിൽ കൈറ്റ്സ് വിദ്യാർഥികൾ നിർമ്മിച്ച വിവിധ ഇലക്ട്രോണിക് ഡിവൈസുകൾ വിദ്യാർഥികൾ ആവേശത്തോടെയാണ് നോക്കി കണ്ടത്. വിദ്യാർത്ഥികൾ ആർഡിനോ കിറ്റുകൾ ഉപയോഗിച്ച് നിരവധിയായറോബോട്ടിക് പ്രോഡക്ടുകൾ നിർമ്മിച്ചു. ടോൾ ഗേറ്റ്, സീബ്രാ ക്രോസിംഗ് ലൈറ്റ്,ഹെൻ ഫീഡിങ് ,ഒബ്സ്റ്റക്കിൾ റിമൂവിംഗ് കാർ,സ്ട്രീറ്റ് ലൈറ്റ് , ഡാൻസിങ് ലൈറ്റ് തുടങ്ങി നിരവധി ഇലക്ട്രോണിക് സംവിധാനങ്ങൾ വിദ്യാർത്ഥികൾ അവതരിപ്പിച്ചു. ഐടി ലാബിലും സ്കൂൾ ഓഫീസിന്റെ മുൻവശത്തും വിദ്യാർത്ഥികൾ പ്രദർശനം ഒരുക്കി. വിദ്യാർത്ഥികളുടെ പ്രദർശനങ്ങൾ രണ്ട് ദിവസം നീണ്ടുനിന്നു.

ലാബിൽ "ഫ്രീഡംഫെസ്റ്റ്"  മൽസരത്തിനെത്തിയവർ

"ഫ്രീഡം ഫെസ്റ്റ് "വിവിധ പ്രദർശർനങ്ങൾ...

ക്ളാസ്സുകൾ..
പ്രദർശർനങ്ങൾ കാണുന്ന വിദ്യാർഥികൾ
ആർഡിനോ