അസംപ്ഷൻ എച്ച് എസ് ബത്തേരി/ലിറ്റിൽകൈറ്റ്സ്/2023-26

Schoolwiki സംരംഭത്തിൽ നിന്ന്

LK Main Home LK Portal LK Help

Home2023 - 262024 - 272025 - 28
floatഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float
15051-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്15051
യൂണിറ്റ് നമ്പർlk/2018/15051
അംഗങ്ങളുടെ എണ്ണം39
റവന്യൂ ജില്ലവയനാട്
വിദ്യാഭ്യാസ ജില്ല വയനാട്
ഉപജില്ല സുൽത്താൻ ബത്തേരി
ലീഡർഫെൻ എസ് ഡേവിഡ്
ഡെപ്യൂട്ടി ലീഡർഅബിനവ് പി പി
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1വി.എം.ജോയ്
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2ജെസ്ന കെ ജോസ്
അവസാനം തിരുത്തിയത്
12-10-2025Assumption



സബ്ജില്ലാ ശാസ്ത്രോത്സവം ഐടി മേളയിൽ സ്കൂളിന് ഓവറോൾ ചാമ്പ്യൻഷിപ്പ് .

9,10 തീയതികളിൽ നടന്ന ബത്തേരി സബ്ജില്ല ശാസ്ത്രമേളയുടെ ഭാഗമായി സംഘടിപ്പിച്ചഐടിമേളയിൽ സ്കൂളിന് ഓവറോൾ ചാമ്പ്യൻഷിപ്പ് '.ഒരു ഒന്നാം സ്ഥാനം മൂന്ന് മൂന്നാംസ്ഥാനം ഒരു സീഗ്രേഡ് ഉൾപ്പെടെ മൊത്തം 27 പോയിൻറ് സ്കൂൾ കരസ്ഥമാക്കി.മലയാളം ടൈപ്പിംഗ് വിഭാഗത്തിൽ സാം എൽദോ എ ഗ്രേഡ് ഒന്നാംസ്ഥാനം കരസ്ഥമാക്കി.ഡിജിറ്റൽ പെയിൻറിംഗ് അലൻ ഫിലിപ്പ്,പ്രസന്റേഷൻ നിവേദ് സുധി ,വെബ് ഡിസൈനിങ് അലൈകൃഷ്ണ,ആനിമേഷൻ അൽഫാസ് എന്നിവർ മത്സരത്തിൽ മികവ് പുലർത്തി .നേട്ടം കൈവരിച്ച വിദ്യാർത്ഥികളെയും അവരെ ഒരുക്കിയ അധ്യാപകരെയും പിടിഎയും മാനേജ്മെൻറ് അഭിനന്ദിച്ചു.തുടർന്ന് ജില്ലാതല മത്സരങ്ങൾക്കായി വിദ്യാർത്ഥികളെ ഒരുക്കും.ജില്ലാതല മത്സരത്തിൽ മലയാളം ടൈപ്പിംഗ് വിഭാഗത്തിൽഅലൻഡ് സാം എൽദോ സ്കൂളിലെ പ്രതിനിധീകരിക്കും.

സെപ്റ്റംബർ 25.സോഫ്റ്റ് വെയർ ഫ്രീഡം ഡേ.

സോഫ്റ്റ് വെയർ ഫ്രീഡം ഡേ.

സെപ്റ്റബർ 20 ഫ്രീ സോഫ്റ്റ് വെയർ ഡേയോട് അനുബന്ധിച്ച് ലറ്റിൽ കൈറ്റ്സ് ക്ലബിൻ്റെ ആഭിമുഖ്യത്തിൽ വിവധ ങ്ങളായ പ്രവർത്തനങ്ങൾ.അസംപ്ഷൻ ഹൈസ്കൂളിൽ സോഫ്റ്റ്‌വെയർ ഫ്രീഡം ദിനത്തോട് അനുബന്ധിച്ച് വിവിധ പരിപാടികൾ ആസൂത്രണംചെയ്തു നടപ്പിലാക്കി.ലിറ്റിൽ കൈറ്റ്സ് വിദ്യാർഥികളാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത് .രാവിലെ 10.30 ന് പ്രധാനാധ്യാപകൻ ശ്രീ ബിനു തോമസ് സാർ സോഫ്റ്റ്‌വെയർ ദിനാചരണം ഉദ്ഘാടനം ചെയ്തു.അന്നേദിവസം സ്കൂൾ അസംബ്ലിയിൽ സോഫ്റ്റ്‌വെയർ ദിനാചരണ പ്രതിജ്ഞ ചൊല്ലി.പ്രവർത്തനങ്ങൾക്ക് കൈറ്റ്സ് മാസ്റ്റർ മിസ്ട്രസ് എന്നിവർ നേതൃത്വം നൽകി.ഐടി ലാബിൽ പ്രദർശനങ്ങൾ ഒരുക്കി.വിവിധ സോഫ്റ്റ്‌വെയർ അധിഷ്ഠിത പ്രവർത്തനങ്ങൾ ,സോഫ്റ്റ്‌വെയർ ഇൻസ്റ്റലേഷൻ, വിദ്യാർഥികൾക്ക് സോഫ്റ്റ്‌വെയർ പരിചയപ്പെടുത്തൽ ,ഉബുണ്ടു സോഫ്റ്റ്‌വെയർ പ്രസന്റേഷൻ ,സോഫ്റ്റ്‌വെയർ അധിഷ്ഠിത ഗെയിമുകൾ ,ആർഡിനോ റോബോട്ടിക്സ് പ്രവർത്തനങ്ങൾ അധിഷ്ഠിത പ്രവർത്തനങ്ങൾ തുടങ്ങിയവ സംഘടിപ്പിച്ചു.വിദ്യാർഥികൾക്ക് പ്രദർശനം കാണുന്നതിനുള്ള അവസരം ഒരുക്കി .ക്ലാസ് അടിസ്ഥാനത്തിൽ വിദ്യാർത്ഥികൾ പ്രദർശനം വീക്ഷിച്ചു.നേരത്തെ വിദ്യാർത്ഥികൾ നേതൃത്വത്തിൽ ഐടി ലാബിൽ വ്യത്യസ്തങ്ങളായ സ്റ്റാളുകൾ തയ്യാറാക്കിയിരുന്നു .റഡാർ ,ചിക്കൻ ഫീഡിങ് ,ട്രാഫിക് ,റോബോട്ട് ,സൗണ്ട് സെൻസർ ,വ്യത്യസ്തങ്ങളായ സെൻസറുകൾ തുടങ്ങിയവ പ്രദർശനങ്ങളിൽ അവതരിപ്പിച്ചു.

വീഡിയോ കാണാം താഴെ link ൽ click.

https://www.facebook.com/100057222319096/videos/1091874909763656

കശുമാവിൻ തൈകൾ വിതരണം

https://www.facebook.com/100057222319096/videos/2875276449530158

ജൂലൈ 5.രക്ഷിതാക്കൾക്ക് ഉബുണ്ടു സോഫ്റ്റ്‌വെയർ പരിചയപ്പെടുത്തി.

രക്ഷിതാക്കൾക്ക് ഉബുണ്ടു സോഫ്റ്റ്‌വെയർ പരിചയപ്പെടുത്തുന്നു

ഹൈസ്കൂളിൽ ലിറ്റിൽ കൈറ്റ് വിദ്യാർഥികളുടെ ആഭിമുഖ്യത്തിൽ ഐടി ലാബിൽ വച്ച് രക്ഷിതാക്കൾക്ക് ഉബുണ്ടു പരിചയപ്പെടുത്തി.ലിറ്റിൽ കൈറ്റ്സ്വിദ്യാർത്ഥികൾ തന്നെയാണ് രക്ഷിതാക്കൾക്ക് ഉബണ്ടുവിനെക്കുറിച്ച് പരിചയപ്പെടുത്തിയത്. രക്ഷിതാക്കൾ സോഫ്റ്റ്‌വെയറുകൾ പരിശോധിക്കുകയും പ്രവർത്തിപ്പിച്ചു നോക്കുകയും ചെയ്തു.പലർക്കും ഉബുണ്ടു സോഫ്റ്റ്‌വെയർ പരിചയമില്ലെങ്കിലും പഠിക്കുന്നതിന് താല്പര്യം പ്രകടിപ്പിച്ചു.രക്ഷിതാക്കൾക്ക് സോഫ്റ്റ്‌വെയർ പരിചയപ്പെടുത്തുന്നതിന് കൂടുതൽ അവസരം ഉണ്ടാക്കി നൽകാമെന്ന് കൈറ്റ് അധ്യാപകർ അറിയിച്ചു.അതിനായി പ്രത്യേക പരിശീലന ദിവസം കണ്ടെത്തും.ജൂലൈ അഞ്ചിന് നടന്ന പിടിഎ ജനറൽ ബോഡിയോടനുബന്ധിച്ചാണ് രക്ഷിതാക്കൾക്ക് പരിചയപ്പെടുത്തിയത്.രക്ഷിതാക്കളെ ഐടി ലാബിലേക്ക് ക്ഷണിക്കുകയും അവിടെവച്ച് അവർക്ക് പ്രൊജക്ടർ സ്ക്രീനിന്റെ സഹായത്തോടെ സോഫ്റ്റ്‌വെയറുകൾ പരിചയപ്പെടുത്തി.

ലിറ്റിൽ കൈറ്റ്സ് സ്കൂൾ മാഗസിൻ പ്രകാശനം ചെയ്തു.

സ്കൂൾ മാഗസിൻ പ്രകാശനം

ലിറ്റിൽ കൈറ്റ്സ് സ്കൂൾ മാഗസിൻ "ചിത്രപതംഗം-25 "പ്രകാശനം ചെയ്തു..വിദ്യാർത്ഥികൾ തയ്യാറാക്കിയ സ്കൂൾ മാഗസിൻ ഐടി ലാബിൽ നടന്ന പ്രത്യേക ചടങ്ങിൽ ഹെഡ്മാസ്റ്റർ ശ്രീ ബിനു തോമസ് സാർ നിർവഹിച്ചു.ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളുടെ പഠനപ്രവർത്തനങ്ങളുടെ ഭാഗമായാണ് മാഗസിൻ തയ്യാറാക്കൽ.സ്ക്രൈബസ് സോഫ്റ്റ്‌വെയറിന്റെ സഹായത്തോടെയാണ് വിദ്യാർത്ഥികൾ സ്കൂൾ മാഗസിൻ തയ്യാറാക്കുന്നത്. സ്ക്രൈബസ് സോഫ്റ്റ്‌വെയർ ഉബണ്ടുവിൽ ലഭ്യമായിട്ടുള്ള ഒരു  ഡെസ്ക് ടോപ് പബ്ലിഷിംഗ് സോഫ്റ്റ്‌വെയർ ആണ് .ഈ സോഫ്റ്റ്‌വെയർ ഉപയോഗിച്ച് സുഗമമായ രീതിയിൽ മാഗസിനുകൾ തയ്യാറാക്കുന്നതിന് വിദ്യാർഥികൾക്ക് സഹായകരമാകുന്നു.ടെക്സ്റ്റ്,ഇമേജ് എഡിറ്റിംഗ് ടൂളുകൾ ധാരാളമായി ഈ സോഫ്റ്റ്‌വെയറിൽ ലഭ്യമാണ്.കൈറ്റ് വിദ്യാർത്ഥികളുടെ സാന്നിധ്യത്തിൽലാണ് ഡിജിറ്റൽ മാഗസിൻ പ്രകാശനം ചെയ്തത് .വിദ്യാർത്ഥികൾ തയ്യാറാക്കിയ കഥകളും കവിതകളും ചിത്രങ്ങളും മറ്റുരചനകളും ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നു.മാഗസിന്റെ flip എച്ച് എംഎൽ ഫൈവ് വേർഷനിലും പേജുകൾ മറിച്ച് വായിക്കുന്നതിന് സംവിധാനം ഒരുക്കിയിട്ടുണ്ട്. തയ്യാറാക്കിയ മാഗസിൻ ക്ലാസ് ഗ്രൂപ്പുകളിലും ലിറ്റിൽ കൈറ്റ്സ് 8 ,9, 10 ഗ്രൂപ്പുകളിലും ഷെയർ ചെയ്തിട്ടുണ്ട്. ലിറ്റിൽ കൈറ്റ്സ് അധ്യാപകർ ചടങ്ങിൽ സ്വാഗതവും,നന്ദിയും അറിയിച്ചു.

ഫെബ്രുവരി 21.റോബോട്ടിക് ഫെസ്റ്റ് സംഘടിപ്പിച്ചു.

ഹെഡ്മാസ്റ്റർ ശ്രീ ബിനു തോമസ് റോബോട്ടിക് ഫെസ്റ്റ് ഉദ്ഘാടന കർമ്മം നിർവഹിക്കുന്നു.

കേരള സംസ്ഥാനത്ത് എല്ലാ സ്കൂളുകളിലും റോബോട്ടിക് ഫെസ്റ്റ് സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി അസംപ്ഷൻ സ്കൂളിലും ഫെസ്റ്റ് സംഘടിപ്പിച്ചു.ഫെബ്രുവരി 21നാണ് ഫസ്റ്റ് സംഘടിപ്പിച്ചത്.സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ ബിനു തോമസ് റോബോട്ടിക് ഫെസ്റ്റ് ഉദ്ഘാടന കർമ്മം നിർവഹിച്ചു .റോബോട്ടിക് ഫെസ്റ്റ് അക്ഷരാർത്ഥത്തിൽ ഡിജിറ്റൽ വിസ്മയമായി മാറുകയായിരുന്നു.ഒമ്പതാം ക്ലാസിലെ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ തയ്യാറാക്കി നിർമ്മിച്ചവതരിപ്പിച്ച വ്യത്യസ്തങ്ങളായ ഡിജിറ്റൽ സെൻസിംഗ് ഉപകരണങ്ങളുടെ പ്രയോഗവും പ്രദർശനവും ഫെസ്റ്റിന്റെ ഭാഗമായി സംഘടിപ്പിച്ചു .മറ്റു വിദ്യാർത്ഥികൾക്ക് സ്കൂളിലെ പ്രദർശനങ്ങൾ കാണുന്നതിനും ആസ്വദിക്കുന്നതിനും അവസരം ഒരുക്കി.ഡിജിറ്റൽ ഫെസ്റ്റിനോടനുബന്ധിച്ച് വിവിധങ്ങളായ ഗെയിമുകൾ ,ആനിമേഷനുകൾ ,സ്ക്രാച്ച് പ്രോഗ്രാമുകൾ ,ഡിജിറ്റൽ സെൻസറുകൾ തുടങ്ങിയവരുടെ പ്രദർശനവും ,റോബോട്ടിക് ഫെസ്റ്റിനെ കുറിച്ചുള്ള സ്ലൈഡ് ഷോയും തയ്യാറാക്കിയിരുന്നു.ലിറ്റിൽ കൈറ്റ്സ് അധ്യാപകർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.രാവിലെ 10 മണിക്ക് ആരംഭിച്ച പ്രദർശനം വൈകിട്ട് നാലുമണിവരെ തുടർന്നു. പനമരം കൈറ്റ് വയനാട് കേന്ദ്രത്തിൽ നിന്നും ആവശ്യമായ നിർദ്ദേശങ്ങളും സഹായങ്ങളും ലഭിച്ചു.പ്രദർശനങ്ങളുടെ ഭാഗമായി ഐടി ക്വിസ് മത്സരം സംഘടിപ്പിക്കുകയും വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്യുകയും ചെയ്തു.

റോബോട്ടിക് ഫെസ്റ്റ് വീഡിയോ കാണാം താഴെ link ൽ click

https://youtu.be/hZCb78Ilw0g

റോബോട്ടിക് ഫെസ്റ്റ് ;വിദ്യാർത്ഥികൾക്ക് ക്ലാസ് എടുത്ത് എൽ കെ വിദ്യാർഥികൾ.

റോബോ ഫെസ്റ്റിനോട് അനുബന്ധിച്ച് സ്കൂളിലെ മറ്റു വിദ്യാർത്ഥികൾക്ക് ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങളെ കുറിച്ചും റോബോട്ടിക് ഫെസ്റ്റിനെക്കുറിച്ചും സ്ലൈഡ് പ്രദർശനം നടത്തി.ഒമ്പതാം ക്ലാസിലെ വിദ്യാർത്ഥികൾ തന്നെയാണ് പ്രദർശനം നടത്തിയത് .

റോബോട്ടിക് ഫെസ്റ്റ് ;പ്രദർശനത്തിനായി ഗെയിമുകൾ തയ്യാറാക്കി വിദ്യാർഥികൾ.

റോബോട്ടിക് ഫെസ്റ്റിനോടനുബന്ധിച്ച് വിദ്യാർത്ഥികൾക്ക് കളിക്കുന്നതിനായി വിവിധതരത്തിലുള്ള ഗെയിമുകൾ വിദ്യാർത്ഥികൾ നിർമ്മിച്ച തയ്യാറാക്കിയിരുന്നു,റീസണിങ് ഗെയിമുകൾ,സിമ്പിൾ ഗെയിമുകൾ,ഷൂട്ടിംഗ് ഗെയിമുകൾ, റൈഡിംഗ് ഗെയിമുകൾ, ക്വിസ് ഗെയിം തുടങ്ങി വിവിധ രസകരമായ ഗെയിമുകൾ വിദ്യാർത്ഥികൾ തയ്യാറാക്കി അവതരിപ്പിച്ചു.

റോബോട്ടിക് ഫെസ്റ്റ് ; വിദ്യാർത്ഥികൾ വലിയ ആവേശത്തിൽ.

ലിറ്റിൽ കൈറ്റ്സ് വിദ്യാർതികൾ  സംഘടിപ്പിച്ച റോബോട്ടിക് ഫെസ്റ്റ് കാണുന്നതിന് വിദ്യാർത്ഥികളുടെ വലിയ ആവേശം ദൃശ്യമായിരുന്നു. റഡാർ  ചിക്കൻ ഫീഡിങ്, വേസ്റ്റ് ബിൻ , ട്രാഫിക് ലൈറ്റുകൾ ,ടോൾ ഗേറ്റ് ഇതര ഗെയിമുകൾ മുതലായവ ആവേശത്തോടെയാണ് വിദ്യാർത്ഥികൾ കണ്ടത്. റോബോ ഫെസ്റ്റിൽ 9-ാം ക്ലാസ്സിലെ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ വാളണ്ടിയർമാരായി പ്രവർത്തിച്ചു.

സംസ്ഥാന സ്കൂൾ ശാസ്ത്രമേളയിൽ ഐടി വിഭാഗത്തിൽ അസംപ്ഷൻ സ്കൂളിന് മികവ്

നവംബർ 16. ആലപ്പുഴയിൽ നടന്ന സംസ്ഥാന തല ഐടി മത്സരത്തിൽ സ്കൂളിൽ നിന്നുള്ള അലൻഡ് സാം എൽദോ സ്കൂളിനെ പ്രതിനിധീകരിച്ച് ടൈപ്പിംഗ് മത്സരത്തിൽ പങ്കെടുത്തു.ജില്ലാ തലത്തിൽ നടന്ന മത്സരത്തിൽ രണ്ടാം സ്ഥാനത്തോടെയാണ് സംസ്ഥാന മത്സരത്തിന് പങ്കെടുക്കാനായി പോയത്.മികച്ച പ്രകടനം കാഴ്ചവച്ച ടോമിന് സി ഗ്രേഡ് ലഭിച്ചിട്ടുണ്ട്. അതോടൊപ്പം അധ്യാപകർക്കായുള്ള ഐ.സി.ടി. ടീച്ചിങ് എയ്ഡ് മത്സരത്തിൽ അസംപ്ഷൻ ഹൈസ്കൂളിൽ നിന്നുള്ള ഷാജി മാഷിന് സി ഗ്രേഡ് ലഭിച്ചു.

സ്കൂൾ ഐടി മേള,ഹൈസ്കൂളിന് മികവ്

ഒൿടോബർ 14 15 തീയതികളിലായി നടന്നുവന്ന ബത്തേരി സബ്ജില്ല സ്കൂൾ ശാസ്ത്രോത്സവത്തിൽ ഐടി വിഭാഗത്തിൽ അസംപ്ഷൻ ഹൈസ്കൂളിന് മികവ് .വ്യത്യസ്ത വിഭാഗങ്ങളിലായി ആകെ 32 പോയിന്റുകൾ നേടിയ അസംപ്ഷൻ ഹൈസ്കൂൾ സബ്ജില്ല ഐടി ഓവറോൾ ചാമ്പ്യന്മാരായി .ഐടി പ്രസന്റേഷൻ,മലയാളം ടൈപ്പിംഗ് തുടങ്ങിയവയ്ക്ക് ജില്ലയിലേക്ക് സെലക്ഷൻ ലഭിച്ചു.അസം സ്കൂളിലെ ഐടി ലാബിൽ വച്ചാണ് മത്സര പരിപാടികൾ സംഘടിപ്പിച്ചത്.മേളയുടെ പ്രവർത്തനങ്ങൾക്ക്ജില്ലയിലുള്ള കൈറ്റ് അധ്യാപകരുടെമേൽനോട്ടം ഉണ്ടായിരുന്നു.

ലിറ്റിൽ കൈറ്റ്സ് സ്കൂൾ ക്യാമ്പ് സംഘടിപ്പിച്ചു.

സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ ബി നു തോമസ് സ്കൂൾ ക്യാമ്പ് ഉദ്ഘാടനം ചെയ്യുന്നു.

2023 -26 ബാച്ച് ഒമ്പതാം ക്ലാസുകാർക്കുള്ള സ്കൂൾ ക്യാമ്പ് ഐടി ലാബിൽ വച്ച് സംഘടിപ്പിച്ചു.ഓടപ്പള്ളം ഹൈസ്കൂൾ കൈറ്റ് മാസ്റ്റർ ശ്രീ ദാവൂദ് .പിടി ക്ലാസുകൾക്ക് നേതൃത്വം നൽകി.രാവിലെ സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ ബി നു തോമസ് സ്കൂൾ ക്യാമ്പ് ഉദ്ഘാടനം ചെയ്തു.ചടങ്ങിൽ സീനിയർ അസിസ്റ്റൻറ് ശ്രീമതി,കൈറ്റ് മാസ്റ്റർ ശ്രീ വി എം ജോയ്,കൈറ്റ് മിസ്ട്രസ് ശ്രീമതി ജസ്ന ജോസ് തുടങ്ങിയവർ സംബന്ധിച്ചു.39 കുട്ടികളാണ് ക്ലാസിൽ പങ്കെടുത്തത്.അനിമേഷൻ സ്ക്രാച്ച് മുതലായ സോഫ്റ്റ്‌വെയറുകൾ ഉപയോഗിച്ചുകൊണ്ടാണ് ക്ലാസ് നടത്തിയത്.സ്കൂൾ ക്യാമ്പിൽ മികവ് പുലർത്തുന്ന നാല് വിദ്യാർഥികളെ ആനിമേഷൻ വിഭാഗത്തിലും സ്ക്രാച്ച് വിഭാഗത്തിലും സബ്ജില്ലാ ക്യാമ്പിലേക്ക് തിരഞ്ഞെടുത്തയ്ക്കും.ക്യാമ്പ് രാവിലെ 10 മണിക്ക് ആരംഭിച്ചു വൈകിട്ട് നാലുമണിക്ക് സമാപിച്ചു.സ്കൂളിലെ കൈറ്റ് അധ്യാപകർ ലിറ്റിൽ ആവശ്യമായ സഹകരണം നൽകി.വിദ്യാർത്ഥികൾക്ക് ഉച്ചഭക്ഷണവും ചായയും നൽകി.

സംസ്ഥാനതല ഐടി ക്വിസ് മത്സരം

സംസ്ഥാനതല ക്വിസ് മത്സരം ഓഗസ്റ്റ് മുപ്പതാം തീയതി ഐടി ലാബിൽ വച്ച് സംഘടിപ്പിച്ചു .ഓൺലൈനായി നടന്ന മത്സരത്തിൽ നൂറോളം വിദ്യാർത്ഥികൾ പങ്കെടുത്തു. രാവിലെ 10 മണിക്കാണ് ക്വിസ് മത്സരം ആരംഭിച്ചത് .ഓൺലൈനായി സംഘടിപ്പിച്ച മത്സരത്തിൽ അലൻഡ് സാം എൽദോ ഒന്നാം സ്ഥാനം കരസ്ഥമാക്കി.പ്രവർത്തനങ്ങൾക്ക് അധ്യാപകർ നേതൃത്വം നൽകി.ഒന്നാം സ്ഥാനം നേടിയ വിദ്യാർത്ഥിക്ക് സബ്ജില്ലാതലത്തിൽ മത്സരത്തിൽ പങ്കെടുക്കാൻ അവസരം ലഭിക്കും.

ജൂലൈ .സ്കൂൾതല ഐ ടി മേള സംഘടിപ്പിച്ചു .

സ്കൂൾതല ഐ ടി മേള

ശാസ്ത്രമേളയോടനുബന്ധിച്ച് ഐടി മേളയും സംഘടിപ്പിച്ചു .ഐ ടി ലാബിൽ വച്ചാണ് മത്സര പരിപാടികൾ സംഘടിപ്പിച്ചത് .ഡിജിറ്റൽ പെയിൻറിംഗ് ,മലയാളം ടൈപ്പിംഗ് ,സ്ക്രാച്ച് പ്രോഗ്രാമിങ് ,ആനിമേഷൻ,വെബ് ഡിസൈനിംഗ് ,ഐ ടിക്വിസ് തുടങ്ങിയ ഏഴോളം മേഖലകളിലാണ് മത്സര പരിപാടികൾ സംഘടിപ്പിച്ചത്. മത്സര പരിപാടികൾക്ക് വിദ്യാർത്ഥികളുടെ വലിയ പങ്കാളിത്തം ദൃശ്യമായിരുന്നു .8, 9, 10 ക്ലാസുകളിൽ നിന്നായിഏകദേശം 250 ഓളം വിദ്യാർത്ഥികൾ വിവിധ മത്സരങ്ങളിലായി പങ്കെടുത്തു. പരിപാടികൾക്ക് സ്കൂളിലെ ഐടി കോഡിനേറ്ററായ ശ്രീ. വി.എം. ജോയി നേതൃത്വം നൽകി. തുടർന്ന് സബ്ജില്ലാതല മേളകൾ മുതലുള്ള മത്സരങ്ങൾക്കായി വിദ്യാർത്ഥികളെ ഒരുക്കുന്നതിനായി കൂടുതൽ പരിശീലനങ്ങൾ ലാബിൽ വച്ച് നൽകും.കഴിഞ്ഞവർഷം സബ്ജില്ലാതല ഐടി മേളയിൽ അസംപ്ഷൻ ഹൈസ്കൂൾ ബത്തേരി സബ് ജില്ല ഐ ടി മേളയിൽ ഓവറോൾ ചാമ്പ്യന്മാർ ആയിരുന്നു.

ജൂലൈ 24.ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ "ലഹരിക്കെതിരെ ഞങ്ങളും"പരിപാടി.

ലഹരിക്കെതിരെ ഞങ്ങളും പരിപാടി

അസംപ്ഷൻ ഹൈസ്കൂൾ ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ ലഹരിക്കെതിരെ ഞങ്ങളും പരിപാടി സംഘടിപ്പിച്ചു .ഇതിൻറെ ഭാഗമായി വിദ്യാർത്ഥികൾ ലഹരി വിരുദ്ധ പോസ്റ്ററുകൾ പിടിച്ചുകൊണ്ട് ക്ലാസ്സുകളിൽ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു. ഒമ്പതാം ക്ലാസിലെയും പത്താം ക്ലാസിലെയും വിദ്യാർഥികൾ പരിപാടിക്ക് നേതൃത്വം നൽകി. വിദ്യാർഥികൾ തന്നെയാണ് ക്ലാസുകളിൽ ബോധവൽക്കരണം സംഘടിപ്പിച്ചത്. അധ്യാപകർ ആവശ്യമായ നിർദ്ദേശങ്ങൾ നൽകി. ക്ലാസുകളിൽ വിദ്യാർത്ഥികൾ ലഹരിവിരുദ്ധ പോസ്റ്ററുകൾ പ്രദർശിപ്പിച്ചു. 9, 10, 8 ക്ലാസ്സുകളിൽ എൽ കെ വിദ്യാർഥികൾ ചെറു ഗ്രൂപ്പുകളായി തിരിഞ്ഞ് വിവിധ ക്ലാസുകളിൽ ബോധവൽക്കരണം നടത്തി.

പ്ലാസ്റ്റിക് മലിനീകരണത്തിനെതിരെ കൈറ്റ്സ് വിദ്യാർത്ഥികൾ

മലിനീകരണത്തിനെതിരെ പോസ്റ്റർ പതിക്കുന്നു.....

ജൂലൈ 25. അസംപ്ഷൻ സ്കൂളിലെ പരിസ്ഥിതി ക്ലബ്ബിനോടൊപ്പം ചേർന്ന് ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളും പരിസ്ഥിതി മലിനീകരണത്തിനെതിരെ ബോധവൽക്കരണ പരിപാടികളിൽ സഹകരിച്ചു .മലിനീകരണ വിരുദ്ധ പോസ്റ്റുകളും ക്ലാസ് തോറും ഉള്ള പ്രചാരണങ്ങളും സംഘടിപ്പിച്ചു. പ്രത്യേകിച്ച് പ്ലാസ്റ്റിക് കവറുകൾ സ്കൂളിൽ കൊണ്ടുവരാതിരിക്കുക, അനാവശ്യമായി പേപ്പറുകൾ വലിച്ചെറിയാതിരിക്കുക,ക്ലാസുകളിൽ മലിനീകരണത്തിനെതിരെയുള്ള പോസ്റ്ററുകൾ സ്ഥാപിച്ചു.

പ്രവർത്തനങ്ങൾക്ക് ലിറ്റിൽ കൈറ്റ്സ് അധ്യാപകർ നേതൃത്വം നൽകി .

..

ലിലിറ്റിൽ കൈറ്റ് വിദ്യാർത്ഥികൾക്കായി പുതിയ യൂണിഫോം.

223 -26 ബാച്ചിലെ വിദ്യാർത്ഥികൾക്കായി പുതിയ യൂണിഫോം തയ്യാറാക്കി.

പുതിയ യൂണിഫോമിൽ ലിറ്റിൽ കൈറ്റ് അംഗങ്ങൾ

ലിറ്റിൽ കൈറ്റ്സ് ക്ലാസ്സ്-8,പ്രിലിമിനറി ക്യാമ്പ് സംഘടിപ്പിച്ചു.

2023 -26 വർഷത്തെ ലിറ്റിൽ കൈറ്റ് അംഗങ്ങൾക്കുള്ള പ്രിലിമിനറി ക്യാമ്പ് സംഘടിപ്പിച്ചു.  ഹെഡ്മാസ്റ്റർ ശ്രീ ബിനു തോമസ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ശ്രീ .വി എം ജോയ് സ്വാഗതം ആശംസിച്ചു.ലിറ്റിൽ കൈറ്റ്സ് നെ കുറിച്ചുള്ള അടിസ്ഥാന വിവരങ്ങൾ നൽകുകയാണ് ഉദ്ദേശം .പരിശീലന പരിപാടി രാവിലെ 9 .30 മണി മുതൽ വൈകിട്ട് 4 മണി വരെയായിരുന്നു.സിമ്പിൾ ഗെയിമുകൾ ,അനിമേഷൻ ,സ്ക്രാച്ച് മുതലായവ പരിശീലനത്തിന് ഭാഗമായി പങ്കുവെച്ചു

ലിറ്റിൽ കൈറ്റ്സ് 2023 -26 ബാച്ച് പതിവ് പരിശീലന പരിപാടികൾ തുടരുന്നു

ലിറ്റിൽ കൈറ്റ്സ് 2023 -26 ബാച്ച് പതിവ് പരിശീലന പരിപാടികൾ തുടരുന്നു. ബുധനാഴ്ചകളിലാണ് പരിശീലനപടി സംഘടിപ്പിക്കുന്നത്. ഒമ്പതാം ക്ലാസിനും എട്ടാം ക്ലാസിനും മാറിമാറി വരുന്ന ബുധനാഴ്ചകളിൽ പരിശീലനം നൽകുന്നു. ബുധനാഴ്ചകളിൽ പരിശീലനം നൽകാൻ കഴിഞ്ഞില്ലെങ്കിൽ മറ്റൊരു ദിവസം അതിനായി കണ്ടെത്തുന്നു. ക്ലാസുകൾക്ക് കൈറ്റ് മാസ്റ്റർ ശ്രീ വി എം ജോയ് യും ജിഷാ കെ ഡൊമിനിക്കും നേതൃത്വം നൽകുന്നു.

മെമ്പർ ലിസ്റ്റ്. 2023-26

SL NO. AD NO. NAME
1 11312 ABHINAV P P
2 11326 JOSHUA JIJOY
3 11335 ANLIN K SAJI
4 11349 DEEPAK T S
5 11358 RISHIKESH N J
6 11370 NEHA SAJI
7 11371 ADONE NASH
8 11387 SAINANDHA K S
9 11400 RENHA RIZMIYA T K
10 11401 RIHAN K P
11 11407 JEWEL ANTO SIBI
12 11412 AJAY KRISHNAN P J
13 11414 FATHIMA DIYA C S
14 11419 ASHEEQ SANIN K S
15 11420 ANAY KRISHNA M P
16 11425 ROHAN PHILIP
17 11429 AMAL FARHAN C K
18 11431 FEN S DAVID
19 11433 ARCHANA P S
20 11435 NIVED P SUDHY
21 11438 FATHIMA MINHA P T
22 11445 DEVAMITHRA P V
23 11450 JENITA MERIN ROSE
24 11454 AFLAH ABDULLA P T
25 11457 FARZIN ZAFIR
26 11461 ALEENA K S
27 11488 AKSHAYA B
28 11512 EMILDA YACOB
29 11513 SIVANYA K S
30 11515 ASHMIL C A
31 11533 DEVANANDA K V
32 11537 FIDHA FATHIMA T
33 11543 MESSY K J
34 11549 TEVIN JOSEPH
35 11555 RIZA LAMIYA C K
36 11574 ALFAS K
37 11584 NIDHA FATHIMA T
38 11585 FATHIMA ZEBA BIND ABDULRAZAK
39 11587 AFNAS K
40 11620 THANHA FATHIMA