എ എം എൽ പി എസ് പയമ്പാലശ്ശേരി
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കോഴിക്കോട് ജില്ലയിലെ മടവൂ/ർ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് പയമ്പാലശ്ശേരി എ എം എല് പി സ്കൂൾ.
| എ എം എൽ പി എസ് പയമ്പാലശ്ശേരി | |
|---|---|
| വിലാസം | |
പുല്ലോറമ്മൽ മുട്ടാഞ്ചേരി പി.ഒ. , 673585 , കോഴിക്കോട് ജില്ല | |
| സ്ഥാപിതം | 1 - 10 - 1946 |
| വിവരങ്ങൾ | |
| ഇമെയിൽ | amlpspbsy@gmaip.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 47444 (സമേതം) |
| യുഡൈസ് കോഡ് | 32040300602 |
| വിക്കിഡാറ്റ | Q64551670 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കോഴിക്കോട് |
| വിദ്യാഭ്യാസ ജില്ല | താമരശ്ശേരി |
| ഉപജില്ല | കൊടുവള്ളി |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | കോഴിക്കോട് |
| നിയമസഭാമണ്ഡലം | കൊടുവള്ളി |
| താലൂക്ക് | കോഴിക്കോട് |
| ബ്ലോക്ക് പഞ്ചായത്ത് | കൊടുവള്ളി |
| തദ്ദേശസ്വയംഭരണസ്ഥാപനം | മടവൂർ പഞ്ചായത്ത് |
| വാർഡ് | 16 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 35 |
| പെൺകുട്ടികൾ | 34 |
| ആകെ വിദ്യാർത്ഥികൾ | 69 |
| അദ്ധ്യാപകർ | 5 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | ഖദീജ വി |
| പി.ടി.എ. പ്രസിഡണ്ട് | നാസർ വി |
| എം.പി.ടി.എ. പ്രസിഡണ്ട് | മുഹ്സിന |
| അവസാനം തിരുത്തിയത് | |
| 27-07-2024 | Ranjithsiji |
| പ്രോജക്ടുകൾ | |||||||||||
|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം)
| |||||||||||
|
ചരിത്രം
മുഹസിൻ സാഹിബ് എന്ന വിദ്യാഭ്യാസ ഡെപ്യൂട്ടി ഇൻസ്പെക്ടറുടെ നിർദ്ദേശ പ്രകാരം കറുത്തേടത്ത് ബീരാൻ ഹാജിയുടെ മടവൂർ പഞ്ചായത്തിലെ അവികസിത പ്രദേശമായ പുല്ലോറമ്മൽ എന്ന സ്ഥലത്ത് ഒരു വിദ്യാലയം ആരംഭിക്കുവാൻ തീരുമാനിച്ചു. 1946 ഒക്ടോബറിൽ ഒന്നാമത്തെ വിദ്യാർത്ഥിയായ യു.സി അഹമ്മദ്കോയ മുതൽ 59 വിദ്യാർത്ഥികളെ ചേർത്ത് പുല്ലോറമ്മൽ കോയസ്സൻ മൊല്ലാക്കയുടെ ഓത്ത് പള്ളിയിൽ പയന്പാലശ്ശേരി എ.എം.എൽപി സ്കൂളിൻറെ പ്രവർത്തനം ആരംഭിച്ചു. സ്കൂളിൻറെ ആദ്യത്തെ ഹെഡ്മാസ്റ്ററായി എം. വേലുകുട്ടി മാസ്റ്ററേയും , കെ. കൃഷ്ണൻ നായർ എന്ന അപ്പുണ്ണി മാസ്റ്ററെ സഹദ്ധ്യാപകനായും നിയമിച്ചു. വേലു മാസ്റ്ററുടെ ഉത്സാഹവും പ്രയത്നവുംകൊണ്ട് ഡി.ഐ.എസ് നന്പർ. 574/46 dt 21/11/1946 of the AEO North Malabar എന്ന നന്പർ അനുസരിച്ച് സ്കൂളിന് അംഗീകരാം ലഭിച്ചു. 1961വരെ 5-ാം തരം വരെ 5ക്ലാസ്സുകൾ പ്രവർത്തിച്ച വിദ്യാഭ്യാസപരമായി വളരെ പിന്നോക്കം നിൽക്കുന്ന ഈ അവികസിത പ്രദേശത്തെ ധാരാളം പേർ ഈ വിദ്യാലയത്തിലൂടെ പ്രാഥമിക വിദ്യാഭ്യാസം നേടുകയുണ്ടായി 1961ൽ സർക്കാറിൻറെ ഉത്തരവ് അനുസരിച്ച് എൽ.. പി സ്കൂളിൽ അഞ്ചാംതരം നിർത്തലാക്കിയപ്പോൾ ഈ സ്കൂളിലും അഞ്ചാംതരം എടുക്കപ്പെടുകയും നാല് ക്ലാസ്സായി മാറുകയും ചെയ്തു. 1967ൽ ഒരു ഡിവിഷൻ ക്ലാസുണ്ടാവുകയും അറബി തസ്തിക അനുവദിക്കുകയും ചെയ്തതോടെ അഞ്ചാം ക്ലാസും ആറ് അദ്ധ്യാപകരും ഉണ്ടായി 1983ൽ ഡിവിഷൻ നഷ്ടപ്പെട്ടതോടെ വീണ്ടും നാല് ക്ലാസ്സും അഞ്ച് അദ്ധ്യാപകരുമായി മാറി 1946മുതൽ ഹെഡ്മാസ്റ്ററായി പ്രവർത്തിച്ചു വന്നിരുന്ന എം. വേലുകുട്ടി മാസ്റ്റർ 7/10/1958ൽ സർവ്വീസിലിരിക്കെ നിര്യാതനായി. 1946ൽ നിയമിതനായ കെ. കൃഷ്ണൻനായർ എന്ന അപ്പുണ്ണി മാസ്റ്റർ 30/04/1969 റിട്ടേയർ ചെയ്തു.1954ൽ നിയമിതനായ ടി.പി. രാമൻ നന്പീശൻ മാസ്റ്റർ 14/11/1959ൽ സർവ്വീസിലിരിക്കെ നിര്യാതനായി. 1/04/1957ൽ സർവ്വീസിൽ പ്രവേശിച്ച എം. അബൂബക്കർകോയ എന്ന പക്കർ മാസ്റ്റർ വേലു മാസ്റ്ററുടെ നിര്യാണത്തെ തുടർന്ന് കുറച്ച് കാലം ഹെഡ്മാസ്റ്റർ പദവി വഹിക്കുകയും വീണ്ടും സഹദ്ധ്യാപകനായി ജോലി ചെയ്തു. 31/03/1981ൽ റിട്ടേയർ ചെയ്തു. വേലുകുട്ടി മാസ്റ്ററുടെ നിര്യാണത്തെ തുടർന്നുണ്ടായ ഒഴുവിൽ എം.അഹമ്മദ്കോയ മാസ്റ്റർ സഹദ്ധ്യാപകനായി ചേരുകയും അബൂബക്കർകോയ മാസ്റ്റർ ഹെഡ്മാസ്റ്റർ പദവി ഒഴിഞ്ഞപ്പോൾ അഹമ്മദ് മാസ്റ്റർ ഹെഡ്മാസ്റ്റർ സ്ഥാനം ഏറ്റെടുക്കുകയും 33വർഷം ഹെഡ്മാസ്റ്റർ പദവി അലങ്കരിച്ച ശേഷം 30/06/1991ൽ സർവ്വീസിൽ നിന്നും വിരമിച്ചു.1/07/1981 ൽ നിയമിതനായ ഇ.കെ. രാധാകൃഷ്ണൻ മാസ്റ്റർ 2/06/1997 മുതൽ 30/04/2007 വരെ ഹെഡ്മാസ്റ്ററായി ജോലി ചെയ്തു വിരമിച്ചു. 20/06/1991 ൽ നിയമിതയായ വി. ഖദീജ ടീച്ചർ 01/05/2007 മുതൽ പ്രധാനദ്ധ്യാപികയായി ജോലി ചെയ്തുവരുന്നു. ജമീല ടീച്ചർ സാഹിദ ടീച്ചർ, അബ്ദുസ്സലീം മാസ്റ്റർ എന്നിവർ സഹദ്ധ്യാപകരായും റംസീന ടീച്ചർ അറബിക് അദ്ധ്യാപികയായും സ്കൂളിൽ പ്രവർത്തിക്കുന്നു. കൊല്ലം ടി.കെ.എം. എഞ്ചീനിയറിംഗ് കോളേജ് പ്രിൻസിപ്പൽ സ്ഥാനം അലംകരിച്ച് റിട്ടേയർ ചെയ്ത യു.സി. അഹമ്മദ് കുട്ടി സാഹിബ് പയന്പാലുശ്ശേരി എ.എം.എൽപി സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയാണ്. നരിക്കുനിയിലെ ഒരു പ്രഗൽഭ എം.ബി.ബി.എസ് ഡോക്ടറായ യു. ആലി പ്രസ്തുത സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികളിൽ പെടുന്നു.രസതന്ത്രത്തിൽ ഡോക്ടറേറ്റ് നേടിയ ഇപ്പോയത്തെ സ്കൂൾ മാനേജറായ യു.സി. അബ്ദുൽ ജലീൽ ഈ വിദ്യാലയത്തിൻറെ സംഭാവനയാണ്. എഞ്ചീനിയറിംഗ് ബിരുദധാരികളും അദ്ധ്യാപകരുമായ നിരവധിപേർ ഈ വിദ്യാലയത്തലൂടെ കടന്നുപോയിട്ടുണ്ട്. രാഷ്ട്രീയ സാമൂഹിക രംഗത്ത് പ്രവർത്തിക്കുന്ന അനവധി പൂർവ്വ വിദ്യാർത്ഥികൾ ഈ വിദ്ധ്യാലയത്തിനുണ്ട്
ഭൗതികസൗകര്യങ്ങൾ
പന്ത്രണ്ട് സെൻറ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. നാല് ക്ലാസുകളിലായി ഒരു കെട്ടിടത്തിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. നിലവിൽ രണ്ട് കന്പ്യൂട്ടറുകളുള്ള ഒരു ലാബ് സ്കൂളിൽ പ്രവർത്തിക്കുന്നു.
പാഠ്യേതര പ്രവർത്തനങ്ങൾ
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാനേജ്മെന്റ്
ഡോ. യു.സി. അബ്ദുൽ ജലീൽ .
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
എം.വേലുകുട്ടി മാസ്റ്റർ
എം.അബൂബക്കർ കോയ മാസ്റ്റർ (in charge )
എം. അഹമ്മദ് മാസ്റ്റർ
കെ. ബാലകൃഷ്ണൻനായർ
എ.സി അസ്സയിൻ മാസ്റ്റർ
ഇ.കെ. രാധാകൃഷ്ണൻ നായർ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- പ്രൊഫ. യു.സി. അഹമ്മദ് കുട്ടി ( മുൻ പ്രിൻസിപ്പൽ ടി.കെ.എം എഞ്ചീനിയറിംഗ് കോളേജ്
- ഡോ.യു.ആലി
വഴികാട്ടി
- കോഴിക്കോട് നഗരത്തിൽ നിന്നും 20 കി.മി. അകലത്തായി മടവൂർ പഞ്ചായത്തിൽ ആരാന്പ്രം പൊയിൽതാഴം റോഡിൽ പുല്ലോറമ്മൽ എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്നു. .