ഉള്ളടക്കത്തിലേക്ക് പോവുക

വി.എച്ച്.എസ്.എസ്. കരവാരം/ലിറ്റിൽകൈറ്റ്സ്/2023-26

Schoolwiki സംരംഭത്തിൽ നിന്ന്

ലിറ്റിൽകൈറ്റ്സ് ഏകദിനക്യാമ്പ്  ജൂലൈ 8 ,2023

42050-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്42050
യൂണിറ്റ് നമ്പർLK/2018/42050
അംഗങ്ങളുടെ എണ്ണം28
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങൽ
ഉപജില്ല കിളിമാനൂർ
ലീഡർഅജൽ പ്രേം
ഡെപ്യൂട്ടി ലീഡർസൗപർണിക സുജു
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1ജൂലിയത്ത്.എസ്
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2ഇന്ദു.സി.പി
അവസാനം തിരുത്തിയത്
17-11-202542050

കരവാരം വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിൽ ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ ഏകദിന ക്യാമ്പ് 08/07/2023 രണ്ടാം ശനിയാഴ്ച നടന്നു .കൈറ്റ് മാസ്റ്റർ ട്രെയ്നർ  ആയ രചന ടീച്ചർ വളരെ വിദഗ്ദ്ധമായി ക്ലാസ് കൈകാര്യം ചെയ്തു.

സ്കൂൾ പാർലമെൻറ്

ആഗസ്റ്റ് 14,2025 വ്യാഴാഴ്ച സ്കൂൾ പാർലമെൻറ് തിരഞ്ഞെടുപ്പ് നടന്നു.

സ്കൂൾ പാർലമെൻറ് തിരഞ്ഞെടുപ്പ്

ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ അംഗങ്ങളുടെ നേതൃത്വത്തിൽ ഡിജിറ്റൽ സംവിധാനത്തിലൂടെ ഇലക്ട്രോണിക് വോട്ടിംഗ് ഉപയോഗിച്ചാണ് സ്കൂൾപാർലമെന്റ് തിരഞ്ഞെടുപ്പ്  നടത്തിയത് .തിരഞ്ഞെടുപ്പ് സുതാര്യവും അതുപോലെ തന്നെ വളരെ വേഗത്തിലും നടത്തുന്നതിന് ഇലക്ട്രോണിക് വോട്ടിംഗ്  സഹായിച്ചു .വളരെ വേഗത്തിൽ തന്നെ റിസൾട്ട് പ്രഖ്യാപനം നടത്താനും ഇലട്രോണിക് വോട്ടിംഗ് ഉപയോഗം സഹായിച്ചു .ലിറ്റിൽ കൈറ്റ്സ് ക്ലബ് അംഗങ്ങൾ പോളിംഗ് ഓഫിസറുടെ ഡ്യൂട്ടി ഏറ്റെടുത്തു നിർവഹിച്ചു .

ഇന്റർനെറ്റ് അവബോധ ക്ലാസ്

പത്താം ക്ലാസ്സിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ നേതൃത്വത്തിൽ ഇന്റർനെറ്റ് അവബോധ ക്ലാസ് നടത്തി .ലോകത്ത്  എവിടെ നിന്നും വിവരങ്ങൾ കണ്ടെത്താനും മറ്റു ആൾക്കാരുമായി ആശയ വിനിമയം നടത്താനും കഴിയുന്ന വിശാലമായ ശൃംഖലയാണ്  ഇന്റർനെറ്റ് .ഇതിന്റെ ഉപയോഗം ,വിവര കൈമാറ്റത്തിനുള്ള അപ്പ്ലിക്കേഷനുകൾ ,വിദ്യാഭ്യാസം,ഷോപ്പിംഗ്,ബാങ്കിങ് ,വിനോദം എന്നിങ്ങനെ ഇന്റർനെറ്റിന്റെ എല്ലാ മേഖലകളെയും കുറിച്ച് പത്താം ക്ലാസ്സിലെ സൗപർണിക സുജു ക്ലാസ് എടുത്തു .തുടർന്ന് ഇന്റർനെറ്റിന്റെ ദോഷ  വശങ്ങൾ-ഡാറ്റ ലംഘനങ്ങൾ , തട്ടിപ്പുകൾ ,ഹാക്കിങ് ,സൈബർ സുരക്ഷാ തുടങ്ങിയ വിഷയങ്ങളെ കുറിച്ച് അനിത ക്ലാസ് നയിചു.

റോബോട്ടിക്സ്

നിർമിത ബുദ്ധി പ്രയോജനപ്പെടുത്തി കുട്ടികളെ റോബോട്ടിക്സ് സാങ്കേതിക വിദ്യ പരിശീലിപ്പിക്കുക എന്ന ലക്ഷ്യത്തോടെ നടത്തിയ ക്ലാസ്സുകളിൽ നിന്നും പ്രായോഗിക തലത്തിൽ നിർമ്മിച്ച ഉപകരണങ്ങളുടെ പ്രദർശനം സംഘടിപ്പിച്ചു .തോട്ടയ്ക്കാട് എം .ജി.യു .പി.എസ് സ്കൂളിൽ നിന്നും ഉള്ള കുട്ടികളിൽ മേളയിൽ പങ്കെടുത്തു .സർക്കീട്ട് നിർമാണം സെൻസറുകളുടെ ഉപയോഗം ,ഇലക്ട്രോണിക് ഉപകരണങ്ങൾ കമ്പ്യൂട്ടർ പ്രോഗ്രാമിങ് വഴി നിയന്ത്രിക്കൽ തുടങ്ങിയവ മേളയിൽ ഉൾപ്പെടുത്തിയിരുന്നു .റോബോട്ടുകൾക്ക് സെൻസറുകൾ ഉപയോഗിച്ച് ചുറ്റുമുള്ള കാര്യങ്ങൾ മനസ്സിലാക്കാനും കമ്പ്യൂട്ടർ സിസ്റ്റത്തിന്റെ സഹായത്തോടെ തീരുമാനമെടുക്കാനും സാധിക്കും എന്ന്മനസ്സിലാക്കി .

ഐ ടി ലാബ് സജ്ജീകരണം

ഐ ടി ലാബ് സജ്ജീകരണം

ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ സഹായത്തോടു കൂടി ഐ ടി ലാബിൽ ഡിജിറ്റൽ ഉപകരണങ്ങൾ വൃത്തിയാക്കുകയും സജ്ജീകരിക്കുകയും ചെയ്തു.




സ്വതന്ത്ര സോഫ്റ്റ്‌വെയർ ദിനം

ഉപയോക്താക്കൾക്ക് പ്രവർത്തിപ്പിക്കാനും പഠിക്കാനും മാറ്റങ്ങൾ വരുത്താനും പങ്കുവെക്കാനുമുള്ള സ്വാതന്ത്ര്യം നൽകുന്ന സോഫ്റ്റ്‌വെയർ ആണ് സ്വതന്ത്ര സോഫ്റ്റ്‌വെയർ .സ്വതന്ത്ര സോഫ്റ്റ്‌വെയർ ദിനം എന്നത് ഇതിന്റെ സാങ്കേതിക വിദ്യയുടെ പ്രാധാന്യം ഉയർത്തി കാട്ടുന്നതിനും അവയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനും വേണ്ടിയാണു ആചരിക്കുന്നത് സ്വതന്ത്ര സോഫ്റ്റ്‌വെയർ ദിനാചരണത്തോടു അനുബന്ധിച്ചു സ്കൂളിൽ പ്രതിജ്ഞനടത്തി.

സ്വതന്ത്ര സോഫ്റ്റ്‌വെയർ പ്രതിജ്ഞ