ജി.ഒ.എച്ച്.എസ്സ്.എസ്സ്. എടത്തനാട്ടുകര/ലിറ്റിൽകൈറ്റ്സ്/2024-27
| Home | 2023 - 26 | 2024 - 27 | 2025 - 28 |
| 21096-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 21096 |
| യൂണിറ്റ് നമ്പർ | LK/2018/21096 |
| ബാച്ച് | 2024-27 |
| അംഗങ്ങളുടെ എണ്ണം | 41 |
| റവന്യൂ ജില്ല | പാലക്കാട് |
| വിദ്യാഭ്യാസ ജില്ല | മണ്ണാർക്കാട് |
| ഉപജില്ല | മണ്ണാർക്കാട് |
| ലീഡർ | നന്ദ കിഷോർ സി വി |
| ഡെപ്യൂട്ടി ലീഡർ | ദിയ ഫാത്തിമ വി |
| കൈറ്റ് മെന്റർ 1 | എം ജിജേഷ് |
| കൈറ്റ് മെന്റർ 2 | എ സുനിത |
| അവസാനം തിരുത്തിയത് | |
| 20-01-2026 | 51029 |
ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷ
എടത്തനാട്ടുകര ഗവൺമെന്റ് ഓറിയന്റൽ ഹൈസ്കൂളിൽ ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷ നടന്നു.
വിവരസാങ്കേതികവിദ്യയിൽ താൽപര്യമുള്ള എട്ടാം ക്ലാസിലെ വിദ്യാർത്ഥികൾക്ക് 2024-27 ലിറ്റിൽ കൈറ്റ്സ് ബാച്ചിലേക്ക് പ്രവേശനം നേടുന്നതിനുള്ള പരീക്ഷയാണ് 15/06/2024 ശനിയാഴ്ച നടന്നത്.സോഫ്റ്റ്വെയർ അധിഷ്ഠിതമായി നടന്ന അര മണിക്കൂർ ദൈർഘ്യമുള്ള പരീക്ഷയിൽ ലോജിക് ആൻഡ് മാത്സ് പ്രോഗ്രാമിങ്, അഞ്ച് മുതൽ ഏഴ് വരെ ക്ലാസിലെ ഐ.ടി. പാഠപുസ്തകം, ഐ.ടി. മേഖലകളിലെ പൊതു വിജ്ഞാനം തുടങ്ങിയ മേഖലകളെ അടിസ്ഥാനമാക്കിയാണ് പരീക്ഷ നടന്നത്.196 വിദ്യാർത്ഥികളാണ് അഭിരുചി പരീക്ഷ എഴുതിയത്
പരീക്ഷ എഴുതാൻ അപേക്ഷ സമർപ്പിച്ച വിദ്യാർത്ഥികളെ ഒരു ഗ്രൂപ്പ് ആക്കി അതിൽ വേണ്ട നിർദ്ദേശങ്ങൾ നൽകുകയും മാതൃക ചോദ്യപേപ്പറുകൾ നൽകുകയും ചെയ്തിരുന്നു. സീനിയർ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളുടെയും ലിറ്റിൽ കൈറ്റ്സ് അധ്യാപകരുടെയും സഹായത്താൽ മോക്ക് ടെസ്റ്റ് കൾ നടത്തുകയും പരിശീലിപ്പിക്കുകയും ചെയ്തിരുന്നു. ഇത് പരീക്ഷയെ നേരിടുന്ന വിദ്യാർത്ഥികൾക്ക് ആത്മധൈര്യം നൽകി.
ആർഡിനോ കിറ്റ് ഉപയോഗിച്ചുള്ള റോബോട്ടിക് പ്രവർത്തനങ്ങളും ബ്ലെൻഡർ സോഫ്റ്റ്വെയർ ഉപയോഗിച്ചുള്ള 3ഡി അനിമേഷൻ എന്നിവ ഈ വർഷത്തെ പ്രധാന പ്രവർത്തനങ്ങളാണ്.ഓരോ യൂണിറ്റിലും അഭിരുചി പരീക്ഷയിൽ മികച്ച നിലവാരം പുലർത്തുന്ന 20 മുതൽ 40 വരെ കുട്ടികൾക്കാണ് ലിറ്റിൽ
കൈറ്റ്സിൽ അംഗത്വം ലഭിക്കുന്നത്. അംഗങ്ങളിൽ എ ഗ്രേഡ് നേടുന്ന വിദ്യാർത്ഥികൾക്ക്
പത്താം ക്ലാസ് പരീക്ഷയിൽ ഗ്രേസ് മാർക്കും പ്ലസ് വൺ പ്രവേശനത്തിന് ബോണസ് പോയിന്റുമുണ്ട്.
പ്രധാനാധ്യാപകൻ പി. റഹ്മത്ത്, ലിറ്റിൽ കൈറ്റ്സ് അധ്യാപകരായ എം. ജിജേഷ്, എ. സുനിത, അധ്യാപകരായ ഷീജ, സവിത, സിജി, കരുണ, സാനിർ, ബൾക്കിസ് എന്നിവർ നേതൃത്വം നൽകി.
ലിറ്റിൽ കൈറ്റ്സ് 2024-27 ബാച്ച്'


പ്രിലിമിനറി ക്യാമ്പ്
എടത്തനാട്ടുകര ഗവൺമെന്റ് ഓറിയന്റൽ ഹൈസ്കൂളിൽ 2024-27 ലിറ്റിൽ കൈറ്റ്സ് ബാച്ചിന്റെ പ്രിലിമിനറി ക്യാമ്പ് 2024 ഓഗസ്റ്റ് രണ്ടിന് സ്കൂൾ ലാബിൽ വെച്ചു നടന്നു. അലനല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി സജ്ന സത്താർ ഉദ്ഘാടനം ചെയ്തു.പ്രിൻസിപ്പൽ ശ്രീമതി പ്രതീഭ അധ്യക്ഷത വഹിച്ചു.കൈറ്റ് മിസ്റ്റർ എം ജിജേഷ് സ്വാഗതം പറഞ്ഞു.ഹെഡ് മാസ്റ്റർ പി റഹ്മത്ത്,സീനിയർ അസിസ്റ്റന്റ് മാരായ ശ്രീ മുസ്തഫ, ശ്രീമതി വിനീത എന്നിവർ ആശംസകൾ അറിയിച്ചു.സീനിയർ ലിറ്റിൽ കൈറ്റ്സ് ലീഡർ അബുൽ ഷഹബാസ് കുട്ടികളോട് അനുഭവം പങ്കുവെച്ചു.ക്യാമ്പിൽ വിവിധ സാങ്കേതികവിദ്യയുടെ പ്രസക്തി, ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ പ്രാധാന്യം, എന്നിവ വീഡിയോ പ്രസന്റേഷനിലൂടെ പരിചയപ്പെടുത്തി.ലിറ്റിൽ കൈറ്റ്സ് പ്രവർത്തന പദ്ധതികൾ സംബന്ധിച്ച് പൊതുവായ ധാരണ നൽകുക, ഹൈടെക് ക്ലാസ്റൂമുകളിലെ പിന്തുണ പ്രവർത്തനങ്ങൾക്കായി അംഗങ്ങളെ സജ്ജമാക്കുക, പദ്ധതി പ്രവർത്തനങ്ങളെ പിന്തുണയ്ക്കുന്നതിന് രക്ഷിതാക്കളുടെ പങ്കാളിത്തം ഉറപ്പാക്കുക എന്നിവയായിരുന്നു പ്രധാന ഉദ്ദേശങ്ങൾ
സ്ക്രാച് ഗെയിം ഉപയോഗിച്ചുള്ള ഗ്രൂപ്പിംഗ്, ക്വിസ്, ആനിമേഷൻ, റോബോട്ടിക്, ഗെയിം നിർമാണം, രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണം തുടങ്ങിയവയാണ് പ്രധാന സെക്ഷനുകൾ.

.

ഐ ഡി കാർഡ് വിതരണം
ലിറ്റിൽ കൈറ്റ്സ് പ്രേലിമിനറി ക്യാമ്പിൽ വെച്ചു വിദ്യാർത്ഥികൾക്കുള്ള ഐ ഡി കാർഡ് പ്രിൻസിപ്പൽ എസ് പ്രതീഭ വിതരണം ചെയ്തു

യൂണിഫോം വിതരണം
ലിറ്റിൽ കൈറ്റ്സ് പ്രേലിമിനറി ക്യാമ്പിൽ വെച്ചു വിദ്യാർത്ഥികൾക്കുള്ള ലിറ്റിൽ കൈറ്റ്സ് യൂണിഫോം പ്രധാന അധ്യാപകൻ പി റഹ്മത്ത് വിതരണം ചെയ്തു.

ആക്ടിവിറ്റി ബുക്ക് വിതരണം
ലിറ്റിൽ കൈറ്റ്സ് പ്രേലിമിനറി ക്യാമ്പിൽ വെച്ചു വിദ്യാർത്ഥികൾക്കുള്ളആക്ടിവിറ്റി ബുക്ക് അലനല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ സജ്ന സത്താർ വിതരണം ചെയ്തു.
രക്ഷിതാക്കൾക്കുള്ള മീറ്റിംഗ്
ലിറ്റിൽ കൈറ്റ്സ് പ്രേലിമിനറി ക്യാമ്പിൽ വെച്ചു വിദ്യാർത്ഥികൾ ഓപ്പൺ ടൂൺസ്, സ്ക്രാച്ച് എന്നിവയിൽ തയ്യാറാക്കിയ പ്രവർത്തനങ്ങൾ കുട്ടിയുടെ രക്ഷിതാവ് സന്ദർശിക്കുന്നു


ഗെയിം കോർണർ സന്ദർശനം
ലിറ്റിൽ കൈറ്റ്സ് പ്രേലിമിനറി ക്യാമ്പിൽ വെച്ചു വിദ്യാർത്ഥികൾ ഓപ്പൺ ടൂൺസ്, സ്ക്രാച്ച് എന്നിവയിൽ തയ്യാറാക്കിയ പ്രവർത്തനങ്ങൾ കുട്ടിയുടെ രക്ഷിതാവ് സന്ദർശിക്കുന്നു
സൈബർ സുരക്ഷാ ക്ലാസ്സ് കുടുംബശ്രീ യൂണിറ്റ്
ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ കുടുംബശ്രീ യൂണിറ്റ് ലെ അംഗങ്ങൾക്ക് സൈബർ സുരക്ഷയെക്കുറിച്ച് ക്ലാസ്സ് എടുത്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സൈന കുട്ടി ഉദ്ഘാടനം ചെയ്തു.എടത്തനാട്ടുകര പാലക്കുന്നു അംഗനവാടി പരിസരത്തു വെച്ചായിരുന്നു ക്ലാസ്സ് നടന്നത്. പാലക്കുന്ന് ഭാഗത്തുള്ള 40 അംഗങ്ങൾ പങ്കെടുത്തു.


സൈബർ സുരക്ഷാ ക്ലാസ്സ് ഹരിത കർമ സേന
അലനല്ലൂർ പഞ്ചായത്തിലെ ഹരിത കർമ്മ സേന യൂണിറ്റിലെ അംഗങ്ങൾക്ക് ലിറ്റിൽ കൈറ്റ്സ് ന്റെ നേതൃത്വത്തിൽ സൈബർ സുരക്ഷാ ക്ലാസ് നൽകി. പഞ്ചായത്തിലെ 45 അംഗങ്ങളും ഇതിൽ പങ്കെടുത്തു. ഫോൺ ഉപയോഗിക്കുന്നതിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങളും, അതിലെ വിവിധതരം ആപ്പുകളും പരിചയപ്പെടുത്തി. ഇനിയും ഇത്തരം ക്ലാസുകൾ സംഘടിപ്പിക്കണമെന്ന് അഭിപ്രായപ്പെട്ടിട്ടാണ് അവർ പോയത്.




ഉബുണ്ടു ഇൻസ്റ്റാല്ലേഷൻ ഫെസ്റ്റ്
എടത്തനാട്ടുകര ഗവൺമെന്റ് ഓറിയന്റൽ ഹൈസ്കൂളിൽ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ ഉബുണ്ടു ഇൻസ്റ്റലേഷൻ ഫെസ്റ്റ് നടത്തി.ലിറ്റിൽ കൈറ്റ്സ് വിദ്യാർഥികൾ
പുതിയ ഒ എസ് ആയ 22.04 ആണ് അവധിക്കാലത്ത് ക്ലാസ്സിലെയും, മൂന്ന് ഐ ടി ലാബിലെ യും കൂടി 78 ലാപ്ടോപ്പുകളിലും ഇൻസ്റ്റാൾ ചെയ്തത്




പ്രവേശനോത്സവം
2025. വർഷത്തെ സ്കൂൾ പ്രവേശനോത്സവവുമായി ബന്ധപ്പെട്ട് എടത്തനാട്ടുകര ഗവൺമെന്റ് ഓറിയന്റൽ ഹൈസ്കൂളിലെ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ വിവിധതരം പദ്ധതികൾ ആസൂത്രണം ചെയ്തു നടപ്പിലാക്കി.
ഗെയിം കോർണർ
ഡേറ്റ്: 6-6-25
എടത്തനാട്ടുകര ജി.ഒ.എച്ച്.എസ്. ലിറ്റിൽ കൈറ്റ്സ് ഗെയിം കോർണർ ശ്രദ്ധേയമായി
എടത്തനാട്ടുകര: നവാഗതർക്ക് വിസ്മയമൊരുക്കി എടത്തനാട്ടുകര ഗവ.ഓറിയന്റൽ ഹൈ സ്കൂൾ ലിറ്റിൽ കൈറ്റ്സ് വിദ്യാർകൾ. സ്ക്രാച് പ്രോഗ്രമിങ് ഉപയോഗിച്ച് നിർമ്മിച്ച കാർ, ജമ്പ്, പസിൽ, ക്ലിക്ക്, മിനി, റോബോട്ട്, ഹിൽ ക്ലൈമ്പ് തുടങ്ങിയ 10 ഗെയിമുകളാണ് ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ സജ്ജീകരിച്ചത്. ഗെയിം കോർണർ അഡ്വ. എൻ. ഷംസുദ്ദീൻ എം.എൽ.എ ഉദ്ഘാടനം. ഇങ്ങനെ ഒരു അവസരം കിട്ടിയതിനും, ഗെയിം തയ്യാറാക്കിയതിനും കുട്ടികളെ അദ്ദേഹം പ്രശംസിച്ചു.ചെയ്തു.അലനല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി. സജ്ന സത്താർ, ഗ്രാമപഞ്ചായത്ത് അംഗം അക്ബറലി പാറക്കോട്, പി. ടി. എ. പ്രസിഡന്റ് പി. അഹമ്മദ് സുബൈർ, വൈസ് പ്രസിഡന്റ് അബ്ദുസ്സലാം പടുകുണ്ടിൽ, എം.പി.ടി.എ. പ്രസിഡന്റ് ടി.പി. സൈനബ, പിടിഎ., എസ്.എം.സി. എക്സിക്യൂട്ടീവ് അംഗങ്ങളായ റഫീഖ പാറോക്കോട്ട്, കെ. ധർമ്മ പ്രസാദ്, മുഹമ്മദാലി, ജയചന്ദ്രൻ, കെ.ടി. ഹംസപ്പ, എ.പി. മാനു, ഷമീം കരുവള്ളി, എം. സിബ്ഗത്ത്, ഉമ്മർ മഠത്തൊടി, പ്രിൻസിപ്പൽ എസ്. പ്രദീഭ, പ്രധാനാധ്യാപിക വിനീത തടത്തിൽ, സീനിയർ അസിസ്റ്റന്റ് ഡോ. സി.പി. മുഹമ്മദ് മുസ്തഫ, സ്റ്റാഫ് സെക്രട്ടറിമാരായ ശിവദാസൻ, കെ.എസ്. ശ്രീകുമാർ എന്നിവർ സംബന്ധിച്ചു. രക്ഷിതാക്കളും പുതുതായി സ്കൂളിലേക്ക് എത്തിയ വിദ്യാർഥികളും ഗെയിം കോർണർ സന്ദർശിച്ചു. സ്കൂളിൽ പുതുതായി എത്തിയ എല്ലാ വിദ്യാർത്ഥികൾക്കും ലിറ്റിൽ കൈറ്റ്സ് എംബ്ലവും ഫോട്ടോയും അടങ്ങിയ നെയിം സ്ലിപ്പുകളും വിതരണവും ചെയ്തു. ലിറ്റിൽ കൈറ്റ്സ് അധ്യാപകരായ എ. സുനിത, എം, ജിജേഷ്, വിദ്യാർത്ഥികളായ ഒ. അലൂഫ് അൻവർ, വി.പി. ഹാദി ശസിൻ, ആസിഫ് അസ്ലം, കെ. ദിഫ് ല, നത നസ്രിൻ എന്നിവർ നേതൃത്വം നൽകി.





നെയിം സ്ലിപ്
ഡേറ്റ്: 6-6-25
പ്രവേശനോത്സവ ദിനത്തിൽ സ്കൂളിൽ പുതുതായി എത്തിയ എല്ലാ വിദ്യാർത്ഥികൾക്കും ലിറ്റിൽ കൈറ്റ്സ് എംബ്ലവും ഫോട്ടോയും അടങ്ങിയ നെയിം സ്ലിപ്പുകളും വിതരണവും ചെയ്തു. ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥിയായ ഫൈഹ സുൽഫികർ സ്ക്രൈബസിൽ തയ്യാറാക്കിയ നെയിം സ്ലിപ് കുട്ടികൾക്ക് ആകർഷത വർധിപ്പിച്ചു..ബഹു എം എൽ എ. അഡ്വ:എൻ ഷംസുദ്ദീൻ ഉദ്ഘാടനം ചെയ്തു.കുട്ടികളെ അഭിനന്ദിച്ചു.
നെഹ്രു സയൻസ് ഇന്നൊവേഷൻ ആൻഡ് ടെക്നോളജി എക്സ്പോ
കേരളത്തിലെ നെഹ്രു ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസിന് കീഴിലുള്ള കോളേജുകൾ 2025 ഡിസംബർ 04 & 05 തീയതികളിൽനിള ഗാർഡൻ പാമ്പാടി, തൃശൂരിൽ വെച്ചു സംഘടിപ്പിച്ച കേരളത്തിലെ ഏറ്റവും വലിയ ദേശീയ തല ടെക്നോളജി ഫെസ്റ്റ് ആയ നെഹ്രു സയൻസ് ഇന്നൊവേഷൻ ആൻഡ് ടെക്നോളജി എക്സ്പോ യിൽ (NSITE 2K25) ഏടത്താനാട്ടുകര ഗവണ്മെന്റ് ഓറിയന്റൽ ഹൈ സ്കൂൾ ലെ ഏഴു ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ ഹൈ സ്കൂൾ വിഭാഗം ഇൻഫർമേഷൻ ടെക്നോളജി മത്സരത്തിൽ പങ്കെടുത്തു മൂന്നാം സ്ഥാനം ലഭിച്ചു. ബഹു : ജസ്റ്റിസ് എം ആർ. കെന്നത്ത് ജോർജ് ൽ നിന്നും സമ്മാനം ഏറ്റുവാങ്ങി. കുട്ടികൾ സ്കൂളിന് വേണ്ടി തയ്യാറാക്കിയ *ഡിജി ലേൺ *എന്ന വെബ്സൈറ്റ്, സ്ക്രാച്ച് 3ൽ തയ്യാറാക്കിയ ഗെയിമുകളും, ബ്ലണ്ടർ സോഫ്റ്റ്വെയർ,ഓപ്പൺ ടൂൺസ്, കെടെൻലൈവ് എന്നിവ ഉപയോഗിച്ച് തയ്യാറാക്കിയ ആനിമേഷനും ആണ് മത്സരത്തിൽ തയ്യാറക്കിയത്. സ്കൂളിലെ 53 ലിറ്റിൽ കൈറ്റ്സ് കുട്ടികൾക്ക് എക്സ് പോ സന്ദർശിക്കാനുള്ള അവസരവും ലഭിച്ചു.



നവ കേരള പദ്ധതി
പാലക്കാട് നടന്ന നവ കേരള പദ്ധതിയുടെ ഭാഗമായി പാലക്കാട് നടന്ന എക്സ്പോ യിൽ എടത്തനാട്ടുകര ഗവൺമെന്റ് ഓറിയന്റൽ ഹൈസ്കൂളിൽ നിന്നും 5 ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ പങ്കെടുക്കുകയും അവർ തയ്യാറാക്കിയ നഗെയിം ജനങ്ങൾക്കായി പ്രദർശിപ്പിക്കുകയും ചെയ്തു.ഹിൽക്ലൈമ്പ് ജിയോമട്രി-ഡാഷ് ,സ്നിപ്പർ ഷൂട്ടിംഗ് , പെനാൽറ്റി ഗെയിം ,ഫ്ലാപ്പി ബേർഡ് .ഫ്ലയിങ് കാറ്റ് ,ടർബോ എക്സ് ത്രീ ഡി ഗെയിം എന്നീ ഗെയിമുകളാണ് തയ്യാറാക്കിയത്. സിൻഷാ, അലൂഫ് അൻവർ, റിസിൻ, ദിയ ഫാത്തിമ, നദ നസ്രിൻ എന്നിവരാണ് പങ്കെടുത്തത്.



ഡിജിറ്റൽ ക്രിസ്മസ്, ന്യൂ ഇയർ ആശംസാ കാർഡ് നിർമ്മാണ പരിശീലനം
ലോക ഭിന്നശേഷി മാസാചരണത്തോടനുബന്ധിച്ച് ഭിന്നശേഷിയുള്ള കുട്ടികൾക്കായി ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ കീഴിൽ ഡിജിറ്റൽ ക്രിസ്മസ്, ന്യൂ ഇയർ ആശംസാ കാർഡ് നിർമ്മാണ പരിശീലനം നടത്തി. പ്രധാനധ്യാപകൻ അബ്ദുമനാഫ് ൻ്റെ അധ്യക്ഷതയിൽ പി ടി എ പ്രസിഡൻറ് അഹമ്മദ് സുബൈർ പരിപാടി ഉദ്ഘാടനം ചെയ്തു. വിദ്യാലയത്തിലെയും സമീപപ്രദേശങ്ങളിലെ 6 വിദ്യാലയങ്ങളിലെയും 28 കുട്ടികൾ പങ്കെടുത്തു. ലിബർ ഓഫീസ് റൈറ്ററിൽ പേജിന് നിറം നൽകുന്നതിനും ,ടൈപ്പ് ചെയ്യുന്നതിനും , ചിത്രങ്ങൾ പേജിലേക്കു ഇൻസ്സർട്ട് ചെയ്യുന്നതിനും കുട്ടികൾ പരിശീലിച്ചു. പങ്കെടുത്ത കുട്ടികൾക്ക് ലഘു ഭക്ഷണവും സമ്മാനവും നൽകിയാണ് ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളായ സഹപാഠികൾ കുട്ടികളെ യാത്രയാക്കിയത്. കുട്ടികൾ നിർമ്മിച്ച കാർഡുകൾ പി ഡി എഫ് രുപത്തിലാക്കി പ്രിൻ്റെടുക്കാനുള്ള തയ്യാറെടുപ്പിലാണ് വിദ്യാലയത്തിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റ്'.





സംഗീത സല്ലാപം
ലോക ഭിന്നശേഷി മാസചരണത്തോടനുബന്ധിച്ച് എടത്തനാട്ടുകര ഗവൺമെൻറ് ഓറിയന്റൽ ഹയർ സെക്കൻഡറി സ്കൂളിലെ ഭിന്നശേഷിയുള്ള കുട്ടികൾക്ക് വിദ്യാലയത്തിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ നേതൃത്വത്തിൽ സംഗീത സല്ലാപം എന്ന പരിപാടി സംഘടിപ്പിച്ചു. പാട്ട് പാടാൻ കഴിവും താല്പര്യവുമുള്ള കുട്ടികൾക്ക് പാടുന്നതിനും പാട്ട് ആസ്വദിക്കുന്നതിനും അവസരം ഒരുക്കി. ലാപ്ടോപും ക്യാമറയും ഹെഡ് ഫോൺ ഉപയോഗിച്ച് സ്ക്രീനിൽ തങ്ങൾ പാട്ടുപാടുന്നത് നേരിട്ട് കാണാനുള്ള അവസരം കൂടി ആയിരുന്നു. ഭിന്ന ശേഷിയുള്ള കുട്ടികൾക്കും ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കും പരിപാടി ഒരു നവ്യ അനുഭവമായി മാറി.



ഡിജി കേരളം:
ഡിജി കേരളം: സർവേ ആരംഭിച്ചു. എടത്തനാട്ടുകര: 'ഡിജി കേരളം' പദ്ധതിയുടെ ഭാഗമായി എടത്തനാട്ടുകര ഗവ. ഓറിയൻ ഹൈസ്കൂളിലെ ലിറ്റിൽ കൈറ്റ് സ് യൂണിറ്റ് ഫീൽഡ് സർവേ ആ രംഭിച്ചു. സമൂഹത്തിലെ നാനാ തുറയിലുള്ള ജനവിഭാഗങ്ങളും അടിസ്ഥാന ഡിജിറ്റൽ സാക്ഷരത നേടിയെടുക്കുന്നതിലൂടെ വിവര സാങ്കേതിക വിദ്യയുടെ ഗുണഫലങ്ങൾ അവർക്ക് കൂടി പ്രാപ്യമാക്കുന്നതിനുള്ള പദ്ധ തിയാണിത്.അലനല്ലൂർ ഗ്രാമപഞ്ചായത്ത് സെക്രട്ടറി ഡി. രതീഷ് ഉദ്ഘാടനം ചെയ്തു. സീനിയർ അസി സ്റ്റൻ്റ് സി.പി. മുഹമ്മദ് മുസ്തഫ അധ്യക്ഷത വഹിച്ചു. ഡിജി കേ രളം റിസോഴ്സ് പേഴ്സൺ എം ബിന്ദു പദ്ധതി വിശദീകരിച്ചു.അധ്യാപകരായ സി. നഫീസ. എം. ജിജേഷ്, എ. സുനിത എ ന്നിവർ സംസാരിച്ചു. ലിറ്റിൽ കൈ റ്റ്സ് വിദ്യാർത്ഥികളായ നന്ദ കി ഷോർ, കെ.സി. അഷ്താഫ്, ദിൽ ന ജസ്റ്റിൻ, കെ.എസ്. അനാമി ക. ഫൈമ ഫിറോസ്, ഹാദി ഷ സിൻ, വളണ്ടിയർ രജിസ്ട്രേഷനി ലൂടെ പദ്ധതിയിൽ പങ്കാളികളായി.




ഡിജിറ്റൽ പെയിന്റിങ് ശിൽപ്പശാല
എടത്തനാട്ടുകര ജി.ഒ.എച്ച്.എസ്.എസിൽ ഭിന്നശേഷി ര് ക്കാർക്കായി സംഘടിപ്പിച്ച ഡിജിറ്റൽ പെയിന്റിങ് ശിൽപ്പ ശാലയിൽ പങ്കെടുത്തവർ.
ഡിജിറ്റൽ പെയിന്റിങ് ശിൽപശാല അലനല്ലൂർ: എടത്തനാട്ടുകര ഗവ. ഓറിയൻ്റൽ ഹയർ സെക്കന്ററി സ്കൂളിൽ ഭിന്നശേഷിക്കാർക്കായി ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് ഡിജിറ്റൽ പെയിൻ്റിഡറ ശിൽപ്പശാല സംഘടിപ്പിച്ചു. സ്വതന്ത്ര സോഫ്റ്റ്വെയർ ആയ ടെക്സ്റ്റ് പെയിന്റ് ഉപയോഗിച്ചാണ് പരിശീലനം നൽകിയത്. വിദ്യാർഥികൾക്ക് ഐ.ടി പഠനത്തിൽ താൽപര്യം വർദ്ധി പ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി നടത്തിയത്. സ കൂൾ പ്രിൻസിപ്പൽ എസ്.പ്രതിഭ ഉദ്ഘാടനം ചെയ്തു. സ്കൂൾ പ്രധാനാധ്യാപകൻ പി. റഹ്മത്ത് അധ്യക്ഷത വഹിച്ചു. മണ്ണാർ ക്കാട് ബി.പി.സി കുമാരൻ മുഖ്യാതിഥിയായി. ലിറ്റിൽ കൈറ്റ്സ് അധ്യാപകനായ എം.ജിജേഷ്, ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ് എ. സുനിത, സ്പെഷ്യൽ എഡ്യൂക്കേറ്റർമാരായ പി. ദിവ്യ, ടി.പി ദി വ്യ, ക്ലസ്റ്റർ കോഡിനേറ്റർ ശ്രീചിത്ര എന്നിവർ പ്രസംഗിച്ചു. ലി റ്റിൽ കൈറ്റ്സ് വിദ്യാർഥികളായ എം. സന, എ.പി. ശമ്മ ഫാത്തി മ, പി. ധാനിയ, വി.ടി മുഹ്സിന, ടി.അൽഫ, പി.സിയ, സി.പി ഫം ന, സി.പി നിദ ജന്ന എന്നിവർ നേതൃത്വം നൽകി.





"എന്റെ സ്കൂൾ എന്റെ അഭിമാനം" റീൽസ് മത്സരം (9/10/2025)
സംസ്ഥാനത്ത് ലിറ്റിൽസ് യൂണിറ്റുകൾക്കായി വീഡിയോ നിർമ്മാണത്തിൽ പ്രത്യേക പരിശീലനങ്ങൾ നൽകുന്നുണ്ട്. മികച്ച രീതിയിൽ വീഡിയോ തയ്യാറാക്കുന്ന യൂണിറ്റുകൾക്കായികൈറ്റ് വിക്ടർസ് എന്റെ സ്കൂൾ എന്റെ അഭിമാനം എന്ന വിഷയത്തിൽ നടത്തിയ റീൽസ് മത്സരത്തിൽ പങ്കെടുക്കുകയും ജില്ലാതലത്തിൽ തെരഞ്ഞെടുക്കപ്പെടുകയും പ്രശസ്തിപത്രവും, 5000 രൂപ ക്യാഷ് അവാർഡ് ലഭിക്കുകയും ചെയ്തു.
സ്കൂളിന്റെ മികവ് വ്യത്യസ്തമായ പ്രവർത്തനങ്ങൾ അക്കാദമിക മാതൃകകൾ, ലഭ്യമായി അടിസ്ഥാന സൗകര്യങ്ങളുടെ ഫലപ്രദമായ വിനിയോഗം തുടങ്ങിയവയാണ് റിയൽസിൽ ഉൾപ്പെടുത്തിയത്.പാലക്കാട് കൈറ്റ് ഓഫീസിൽ വെച്ചു നടത്തിയ അവാർഡ് ദാനം ചടങ്ങിൽ ലിറ്റിൽ കൈറ്റ്സ് ലീഡർ ആയ സി വി നന്ദ കിഷോർ, ലിറ്റിൽ കൈറ്റ്സ് മെന്റിർ എ സുനിത എന്നിവർ പുരസ്കാരം ഏറ്റു വാങ്ങി.
8/11/2025 ന് ഫലപ്രഖ്യാപനം നടന്നു.15/11/2025 ന് അവാർഡ് ദാന ചടങ്ങ് നടന്നു.

