ജി.ഒ.എച്ച്.എസ്സ്.എസ്സ്. എടത്തനാട്ടുകര/ലിറ്റിൽകൈറ്റ്സ്/2020-23
ഹോം | ഡിജിറ്റൽ മാഗസിൻ | ഫ്രീഡം ഫെസ്റ്റ് | 2018 20 | 2019 21, 22 | 2020 23 | 2021 24 | 2022 25 | 2023 26 | 2024 27 |
21096-ലിറ്റിൽകൈറ്റ്സ് | |
---|---|
സ്കൂൾ കോഡ് | 21096 |
യൂണിറ്റ് നമ്പർ | LK/2018/21096 |
അംഗങ്ങളുടെ എണ്ണം | 40 |
റവന്യൂ ജില്ല | പാലക്കാട് |
വിദ്യാഭ്യാസ ജില്ല | പാലക്കാട് |
ഉപജില്ല | മണ്ണാർക്കാട് |
ലീഡർ | ആത്തിക്ക് വഹാബ് പി |
ഡെപ്യൂട്ടി ലീഡർ | ഫാത്തിമ ശിഫ കെ കെ |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | സുനിത.എ |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | ജിജേഷ് എം |
അവസാനം തിരുത്തിയത് | |
18-06-2024 | 21096gohs |
ലിറ്റിൽകൈറ്റ്സ്/2020-23
*ഭിന്നശേഷിക്കാർക്കുള്ള പരിശീലനം
സ്കൂളിൽ പത്താം ക്ലാസിൽ പരീക്ഷാനുകൂല്യങ്ങളോടെ പരീക്ഷ എഴുതുന്ന കുട്ടികൾക്ക് ലിറ്റിൽ
കൈറ്റ്സിന്റെ നേതൃത്വത്തിൽ ഐ.ടി. പരീക്ഷാ പാഠഭാഗവുമായി ബന്ധപ്പെട്ട് ഐ.സി.ടി പരിശീലനം നൽകി.
*അമ്മ അറിയാൻ
ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ മുണ്ടക്കുന്നു അങ്കണവാടി ഓഡിറ്റോറിയത്തിൽ വെച്ച് '
സൈബർ ലോകത്തെ സുരക്ഷിതജീവിതം' എന്ന വിഷയത്തിൽ അമ്മമാർക്കായി ബോധവത്കരണ പരിപാടി നടത്തി.
*ലഹരിവിരുദ്ധ മൂകാഭിനയം
ജി.ഒ.എച്ച്.എസ്.എസ്. ലിറ്റിൽ കൈറ്റ്സ് മൂകാഭിനയം ശ്രധേയമായി എടത്തനാട്ടുകര: എടത്തനാട്ടുകര ഗവ.ഓറിയന്റൽ ഹൈസ്കൂൾ നേതൃത്വത്തിലുള്ള ജനകീയ സമിതിയുടെ ലഹരിവിരുദ്ധ മനുഷ്യ ശൃംഖലയുടെ ഭാഗമായി സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ. വട്ടമണ്ണപ്പുറം ഐ.ടി. സി. മുതൽ കോട്ടപ്പള്ള വരെ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ റാലി സംഘടിപ്പിച്ചു.കോട്ടപ്പള്ള സെന്ററിൽ നടന്ന ലിറ്റിൽ കൈറ്റ്സ്വി ദ്യാർത്ഥികളുടെ മൂകാഭിനയം ശ്രധേയമായി.ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളായ അമുൽ .പിബിലാൽ .വി ,ഷാമിൽ .എൻ,ശ്രീകാന്ത് .എം ,അഷ്ഫാഖ്, അഭിഷേക് .കെ ,അഷ്മിൽ .സി, ബിലാൽ മുഹമ്മദ് .ആർ ,അഫീഫ് .പി ,ഹിസ്സാൻ .പി ,അഞ്ജലി .പി ,ആദിത്യ .പി ,അർച്ചന .പി എം സന, ഇ കെ ഫിദ, ദിയ ഹെന്ന എന്നിവർ പങ്കെടുത്തു.ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ് എ . സുനിത, കൈറ്റ്സ് മാസ്റ്റർ എം . ജിജേഷ് , ബിഎഡ് ട്രെയിനികളായ അമാൻ. പി , നയന .പി . എം , നയൻതാര . സി എന്നിവർ നേതൃത്വം നൽകി.
അഡ്വ.എൻ.ഷംസുദ്ദീൻ എം.എൽ.എ. കോട്ടപ്പള്ളയിൽ ഉൽഘാടനം ചെയ്തു. പി.ടി.എ. പ്രസിഡന്റ്‌കരീം പടുകുണ്ടിൽ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പാൾ എസ്.പ്രതിഭ, പ്രധാനാധ്യാപകൻ പി.റഹ്‌മത്ത് എന്നിവർ പ്രസംഗിച്ചു.
സർട്ടിഫിക്കറ്റ് വിതരണം
Date :1/4/2024
എടത്തനാട്ടുകര ജി.ഒ.എച്ച്.എസ്സിൽ ലിറ്റിൽ കൈറ്റ്സ് സർട്ടിഫിക്കറ്റ് വിതരണം
എടത്തനാട്ടുകര: എടത്തനാട്ടുകര ഗവ. ഓറിയന്റൽ ഹൈസ്കൂളിൽ ലിറ്റിൽ കൈറ്റ്സ് 2021-24 ബാച്ചിലെ 38 വിദ്യാർഥികൾക്ക് സർട്ടിഫിക്കറ്റ് വിതരണം നടത്തി. അലനല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സജ്‌ന സത്താർ ചടങ്ങ് ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡന്റ് കരീം പടുകുണ്ടിൽ അധ്യക്ഷത വഹിച്ചു.പ്രധാനാധ്യാപകൻ പി. റഹ്മത്ത്, ഡെപ്യുട്ടി ഹെഡ് മിസ്ട്രസ് വി.പി. പ്രിൻസില, ലിറ്റിൽ കൈറ്റ്സ് അധ്യാപകരായ എ. സുനിത, എം. ജിജേഷ് എന്നിവർ പ്രസംഗിച്ചു.
8, 9 ക്ലാസ്സുകളിലെ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളുടെ വൈവിധ്യമാർന്ന പ്രവർത്തനങ്ങളുടെ അടിസ്ഥാനത്തിൽ നൽകുന്ന സർട്ടിഫിക്കറ്റിന് പത്താം ക്ലാസിൽ ഗ്രേസ് മാർക്ക് ലഭിക്കും.
ഫോട്ടോ: എടത്തനാട്ടുകര ജി.ഒ.എച്ച്.എസ്. ലിറ്റിൽ കൈറ്റ്സ് സർട്ടിഫിക്കറ്റ് വിതരണം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സജ്‌ന സത്താർ ഉദ്ഘാടനം ചെയ്യുന്നു.