ജി.ഒ.എച്ച്.എസ്സ്.എസ്സ്. എടത്തനാട്ടുകര/ലിറ്റിൽകൈറ്റ്സ്/ഫ്രീഡം ഫെസ്റ്റ്

Schoolwiki സംരംഭത്തിൽ നിന്ന്

സ്വതന്ത്ര വിജ്ഞാനോത്സവം 2023 പ്രവർത്തനങ്ങൾ

എടത്തനാട്ടുകര:ഗവ.ഓറിയന്റൽ ഹൈസ്കൂളിൽ ലിറ്റിൽ യൂണിറ്റിന്റെ നേതൃത്വത്തിൽ സ്വതന്ത്ര വിജ്ഞാനോത്സവം 2023  സംഘടിപ്പിച്ചു.

വിജ്ഞാനത്തിന്റെയും നൂതനാശയ നിർമിതിയുടെയും സാങ്കേതികവിദ്യയുടെയും പ്രയോജനം എല്ലാവർക്കും പ്രാപ്തമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.15 ഓളം വ്യത്യസ്ത തരത്തിലുള്ള പ്രോഗ്രാമുകൾ തയ്യാറാക്കി മറ്റ് വിദ്യാലയങ്ങളിലെ വിദ്യാർത്ഥികൾക്ക് കൂടി കാണാനും പരിശീലിക്കാനും  സൗകര്യങ്ങളും ഒരുക്കി.റോബോർട്ടിക് ഹബ്ബിൽ,സെക്യൂരിറ്റി അലാറം, ഓട്ടോമാറ്റിക് ട്രാഫിക് മാൻ ഓട്ടോമാറ്റിക് റെയിൽവേ ഗേറ്റ്,

ഓട്ടോമാറ്റിക് ട്രാഫിക് ലൈറ്റ്, റോബോ ഹെൽ ആൽക്കഹോൾ ഡിറ്റക്ടർ,ടെമ്പറേച്ചർ ആൻഡ് ഹ്യൂമിഡിറ്റി ഡിറ്റക്ടർ,ഓട്ടോമാറ്റിക് ഡെക്കറേഷൻ ലൈറ്റ്, ഡാൻസിങ് എൽഇഡി, സോയിൽ മൊയ്‌സ്റ്റർ ഡിറ്റക്ടർ, റോബോ കാർ സൗണ്ട് ഡിറ്റക്ടർ, ഹോം ഓട്ടോമേഷൻ എൽപിജി ലീക്കേജ് ഡിറ്റക്ടർ എന്നിവ പ്രദർശനത്തിൽ ഒരുക്കിയിരുന്നു.ഗെയിം കോർണറിൽ പ്ലാറ്റ്ഫോം ഗെയിം, ആപ്പിൾ ഗെയിം, ഫ്ലാപ്പി ബേർഡ്, സ്നേക്ക് ആൻഡ് ലേഡർ, കാർ പാർക്കിംഗ് ഗെയിം തുടങ്ങിയവയും സജ്ജമാക്കിയിരുന്നു. സ്വതന്ത്ര വിജ്ഞാനോത്സവത്തിന്റെ ഭാഗമായി നടന്ന ഡിജിറ്റൽ പോസ്റ്റർ നിർമ്മാണ മത്സരത്തിൽ യു.പി, ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗത്തിൽ നിന്നായി 40 കുട്ടികൾ പങ്കെടുത്തു.സ്വതന്ത്ര  വിജ്ഞാനോത്സവത്തിന്റെ ആവശ്യകതയും  ലക്ഷ്യവും  രക്ഷിതാക്കളിലും എത്തിക്കുന്നതിനായി  ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ ബോധവൽക്കരണ ക്ലാസ്സ് നടത്തി.

അലനല്ലൂർ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സജ്‌ന സത്താർ ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപകൻ പി. റഹ്മത്ത് അധ്യക്ഷത വഹിച്ചു.ലിറ്റിൽ കൈറ്റ്സ് അധ്യാപകരായ എ.സുനിത, എം.ജിജേഷ് എന്നിവർ പ്രസംഗിച്ചു.സ്കൂൾ അസംബ്ലിയിൽ കൈറ്റ്സ് അംഗം ഷാന തസ്നി സ്വതന്ത്ര വിജ്ഞാനോത്സവസന്ദേശം ലിറ്റിൽ നൽകി.വിദ്യാർത്ഥികളായ സനിൽ ഫുഹാദ്, ആബിദ് റഹ്മാൻ,ശാമിൽ, ബിലാൽ, അമൂൽ, റഷാഷിരീഫ്, ആർ ദിയ ഹെന്ന,  ബിലാൽ അഹമ്മദ്‌, അർഷിൻ മുഹമ്മദ്‌, അഷ്ഫാക്ക്, അഷ്മിൽ,അബുൽ ഷഹബാസ്, ശ്രീ കാർത്തിക്, അഫ്നൻ, ശ്രീശാന്ത്, ആശ്വിൻ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

സ്വതന്ത്ര വിജ്ഞാനോത്സവം 2023 ഡിജിറ്റൽ പോസ്റ്റർ

സ്വതന്ത്ര വിജ്ഞാനോത്സവം നോട്ടീസ്

സ്വതന്ത്ര വിജ്ഞാനോത്സവം സന്ദേശം പ്രത്യേക അസംബ്ലി

സ്വതന്ത്ര വിജ്ഞാനോത്സവം റോബോട്ടിക് ഹബ്ബ്

സ്വതന്ത്ര വിജ്ഞാനോത്സവം ഗെയിം കോർണർ

സ്വതന്ത്ര വിജ്ഞാനോത്സവം മറ്റു സ്കൂളുകളിലെ കുട്ടികൾക്കുള്ള പ്രദർശനവും പരിശീലനവും

സ്വതന്ത്ര വിജ്ഞാനോത്സവം ഡിജിറ്റൽ പോസ്റ്റർ നിർമ്മാണ മത്സരം

സ്വതന്ത്ര വിജ്ഞാനോത്സവം രക്ഷിതാക്കൾക്കായുള്ള പ്രത്യേക ക്ലാസ്സ്