കർണ്ണകയമ്മൻ എച്ച്.എസ്സ്.എസ്സ്. മൂത്താൻതറ/ലിറ്റിൽകൈറ്റ്സ്/2021-24

Schoolwiki സംരംഭത്തിൽ നിന്ന്
ഹോംഡിജിറ്റൽ
മാഗസിൻ
ഫ്രീഡം
ഫെസ്റ്റ്
2018
20
2019
21, 22
2020
23
2021
24
2022
25
2023
26
2024
27
21060-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്21060
യൂണിറ്റ് നമ്പർLK/2018/21060
അംഗങ്ങളുടെ എണ്ണം120
റവന്യൂ ജില്ലപാലക്കാട്‌
വിദ്യാഭ്യാസ ജില്ല പാലക്കാട്‌
ഉപജില്ല പാലക്കാട്‌
ലീഡർസൂരജ്
ഡെപ്യൂട്ടി ലീഡർകീർത്തന
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1സുജാത
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2പ്രസീജ
അവസാനം തിരുത്തിയത്
01-03-2024Khsmoothanthara


2021-24 LK BATCH

2021-24 LK BATCH GROUP PHOTO

2021-24 LK BATCH GROUP PHOTO

ജൂൺ മാസത്തെ പ്രവർത്തനങ്ങൾ

പ്രവേശനോത്സവം 01-06-2023

കർണ്ണകയമ്മൻ ഹയർസെക്കന്ററി സ്കൂളിൽ പ്രവേശനോത്സവം ഗംഭീരമായി ആഘോഷിച്ചു. പാലക്കാട്‌ നഗരസഭ ചെയർപേഴ്സൺ ശ്രീമതി പ്രിയഅജയൻ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. കൈറ്റ്സ് വിദ്യാർഥികൾ ഡോക്യൂമെൻഷൻ നടത്തി.വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയുക

പ്രവേശനോത്സവം

സർട്ടിഫിക്കറ്റ് വിതരണം 2021-23 LK BATCH

2021-23 batch  ലെ ലിറ്റിൽ കെറ്റ്സ് വിദ്യാർത്ഥികളുടെ സർട്ടിഫിക്കറ്റ് വിതരണം   നടത്തി . 41 വിദ്യാർത്ഥികളുടെ സർട്ടിഫിക്കറ്റ് വിതരണം HM ലത ടീച്ചർ നിർവ്വഹിച്ചു.വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയുക

Kites ന്റെ promo video യിൽ KHSS ലെ LK വിദ്യാർത്ഥികൾ

പരിസ്ഥിതിദിനം 05-06-2023

ലോക പരിസ്ഥിതി ദിനത്തിൽ കർണകയമ്മൻ ഹയർസെക്കൻഡറി സ്കൂളിൽ നിരവധി തൈകൾ നട്ട് പരിസ്ഥിതി ദിനം ആചരിച്ചു. മാനേജർ യു കൈലാസമണി ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപിക ലത ടീച്ചർ, പി ടി എ പ്രസിഡന്റ് ശ്രീ. സനോജ്, ജയചന്ദ്രൻ മാസ്റ്റർ, അനൂപ് മാസ്റ്റർ, ബാബു, വിഷ്ണു, അദ്ധ്യാപികമാരായ രാജി, ശുഭ, സുനിത നായർ, സ്മിത,ധന്യ, പ്രസീജ, മുതൽ പേർ പങ്കെടുത്തു. പരിസ്ഥിതി ദിനത്തിന്റെ പ്രാധാന്യം അദ്ധ്യാപകർ വിദ്യാർത്ഥികൾക്ക് പകർന്ന് നൽകി....വീഡിയോ കാണുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

ദിനാചരണങ്ങളുടെ ഡോക്യുമെന്റേഷൻ തയ്യാറാക്കുന്നത് KITEs വിദ്യാർഥികളാണ്

ലിറ്റിൽ കൈറ്റ് പ്രവേശന പരീക്ഷ

ലിറ്റിൽ കൈറ്റ് പ്രവേശന പരീക്ഷ നടന്നു .ജില്ലാ കോർഡിനേറ്റർ അജിത വിശ്വനാഥ് വിദ്യാലയം സന്ദർശിച്ചു .പ്രസീജ ,ചിഞ്ചുവിജയൻ ,സജിത .സുജാത എന്നിവർ ഓൺലൈൻ പരീക്ഷക്ക് നേതൃത്വം നൽകി .വിഡിയോകാണുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക

LITTLE KITEs ന്റെ പ്രവേശന പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു.

ജൂൺ 15ന് ലിറ്റിൽ കൈറ്റ്സ് റിസൾട്ട് പ്രസിദ്ധീകരിച്ചു. സ്കൂളിൽ എഴുപതോളം കുട്ടികളാണ് പരീക്ഷയ്ക്ക് വേണ്ടി അപ്ലൈ ചെയ്തത് അതിൽ നിന്നും 41 കുട്ടികൾക്കാണ് ഈ വർഷം സെലക്ഷൻ കിട്ടിയിരിക്കുന്നത്.

വായന ദിനാചരണവും വിദ്യാരംഗം കലാസാഹിത്യ വേദി ഉദ്ഘാടനവും

കർണ്ണകയമ്മൻ ഹയർ സെക്കന്ററി സ്കൂളിലെ വായനദിനാചരണവും വിദ്യാരംഗം കലാസാഹിത്യ വേദി ഉദ്ഘാടനവും സ്കൂൾ മാനേജർ ശ്രീ. യു. കൈലാസമണി നിർവഹിച്ചു. ഹെഡ് മിസ് ട്രസ്സ് ആർ. ലത സ്വാഗതവും പി.ടി.എ പ്രസിഡന്റ് ശ്രീ. സനോജ് അധ്യക്ഷതയും വഹിച്ച ചടങ്ങിൽ പ്രശസ്ത കഥാകൃത്തും ഫോട്ടോഗ്രാഫറും യാത്രികനുമായ ശ്രീ. കെ.എസ്. സുധീഷ് വായനാനുഭവവും എഴുത്തിന്റെ വഴികളും പങ്കുവച്ചു .സ്റ്റാഫ് സെക്രട്ടറി സി. പ്രീത ആശംസയർപ്പിച്ചു . പൂർവ വിദ്യാർഥി കെ. കൃഷ്ണേന്ദു പുസ്തകപരിചയം നടത്തി. വി.ആർ ഷിനി നന്ദി രേഖപ്പെടുത്തി . തുടർന്ന് വിദ്യാർഥികൾ കലാപരിപാടികളും അവതരിപ്പിച്ചു .വിഡിയോകാണുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക


ദിനാചരണങ്ങളുടെ ഡോക്യുമെന്റേഷൻ തയ്യാറാക്കുന്നത് KITEs വിദ്യാർഥികളാണ്

യോഗാദിനം

യോഗദിനത്തിൽ വിദ്യാലയത്തിലെ കായിക വിഭാഗത്തിന്റേയും സംസ്‌കൃത വിഭാഗത്തിന്റെയു, നേതൃത്വത്തിൽ വിവിധ യോഗാസനങ്ങൾ പരിചയപ്പെടുത്തി .ആരോഗ്യമുള്ള ശരീരത്തിലേ ആരോഗ്യമുള്ള മനസ്സും ഉണ്ടാകുകയുള്ളൂ എന്നസന്ദേശം വിദ്യാർത്ഥികൾക്ക് നൽകി .വിഡിയോകാണുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

ദിനാചരണങ്ങളുടെ ഡോക്യുമെന്റേഷൻ തയ്യാറാക്കുന്നത് KITEs വിദ്യാർഥികളാണ്

DRY DAY-ആരോഗ്യ അസംബ്ലി - പനിയെ പേടിക്കേണ്ട, നമുക്ക് ശ്രദ്ധയോടെ പ്രതിരോധിക്കാം

ജൂൺ 23രാവിലെ സ്‌കൂളുകളിൽ ആരോഗ്യ അസംബ്ലി ചേർന്നു . പ്രഥമാദ്ധ്യാപകൻ പരിസര ശുചിത്വം പാലിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് കുട്ടികളോട് സംസാരിച്ചു . തുടർന്ന് ഉച്ചയ്ക്ക് 12 മണി വരെ സ്കൂൾ ക്യാമ്പസിൽ ശുചീകരണ പ്രവർത്തനങ്ങൾ നടന്നു .വീഡിയോ കാണുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

ദിനാചരണങ്ങളുടെ ഡോക്യുമെന്റേഷൻ തയ്യാറാക്കുന്നത് KITEs വിദ്യാർഥികളാണ്

കർണ്ണികാരം പത്രം

Digital poster makingമത്സരം സംഘടിപ്പിച്ചു

26-6-23 ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ചുള്ള ഒരു ഡിജിറ്റൽ പോസ്റ്റർ മേക്കിങ് സംഘടിപ്പിച്ചു. 21 ഓളം കുട്ടികളാണ് ഈ മത്സരത്തിൽ പങ്കെടുത്തത്. അതിൽനിന്നും മൂന്ന് വിദ്യാർത്ഥികൾക്ക് സമ്മാനങ്ങൾ നൽകി.അന്നേ ദിവസം വിദ്യാലയത്തിൽ നടന്ന എല്ലാ പ്രവർത്തനങ്ങളുടെയും ഡോക്യുമെന്റേഷൻ തയ്യാറാക്കിയതും , പത്രം തയ്യാറാക്കിയും Kites ലെ വിദ്യാർത്ഥികൾ ആണ്.വീഡിയോ കാണുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു

ലഹരി വിരുദ്ധ പോസ്റ്റർ നിർമ്മാണത്തിൽ മത്സരിച്ച് വിജയിച്ച വിജയികൾക്ക് സർട്ടിഫിക്കറ്റ് വിതരണം നടന്നു.അഖിൽ ജെ ഒന്നാം സ്ഥാനവും ആദർശ് രണ്ടാം സ്ഥാനം വൈഷ്ണവി കൃഷ്ണ മൂന്നാം സ്ഥാനവും നേടി.

ജൂലൈ മാസത്തെ പ്രവർത്തനങ്ങൾ

യൂണിഫോം വിതരണം നടന്നു

5/7/23- Little Kites ന്റെ 2023 ബാച്ചിൽ സെലക്ഷൻ കിട്ടിയ എട്ടാംതരം വിദ്യാർഥികൾക്കുള്ള യൂണിഫോം വിതരണം ബഹുമാനപ്പെട്ടHM ലത ടീച്ചർ നിർവഹിച്ചു.

കർണ്ണകയമ്മൻ ഹയർസെക്കൻഡറി സ്കൂളിൽ ലിറ്റിൽ കൈറ്റ്സ് പ്രിലിമിനറി ക്യാമ്പ് സംഘടിപ്പിച്ചു.

22/7/23 -Kites നടത്തിയ എട്ടാം ക്ലാസിലെ IT അഭിരുചി പരീക്ഷയിൽ സെലക്ഷൻ കിട്ടിയ 41 വിദ്യാർത്ഥികൾക്കുള്ള ആദ്യത്തെ ക്യാമ്പാണ്. ക്ലാസ് നയിച്ചത് പാലക്കാട് കെറ്റ്സ് മാസ്റ്റർ ട്രെയിനർ ആയ സിന്ധു ടീച്ചറാണ്.ക്യാമ്പ് ഉദ്ഘാടനം ചെയ്തത് പ്രധാനാധ്യാപിക ആർ. ലത .ആശംസകൾ അർപ്പിച്ചത്ഹൈസ്കൂൾ വിഭാഗം സ്റ്റാഫ് സെക്രട്ടറി സി.പ്രീത.കൈറ്റ്സ് അധ്യാപകരായ സി ആർ സുജാത ,ആർ പ്രസീജ എന്നിവർ ക്യാമ്പിന് നേതൃത്വം വഹിച്ചു.ആനിമേഷൻ, പ്രോഗ്രാമിംഗ് , റോബോട്ടിക്സ് എന്നി വിഷയങ്ങളിലാണ് പ്രത്യേകം ക്ലാസ്സുകൾ നടന്നത് .വീഡിയോ കാണുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

ആഗസ്റ്റ് മാസത്തെ പ്രവർത്തനങ്ങൾ

ആഗസ്റ്റ് 7 മുന്നൊരുക്കം

ഫ്രീഡം ഫെസ്റ്റുമായി ബന്ധപ്പെട്ട് ഓഗസ്റ്റ് എട്ടാം തീയതി പോസ്റ്റർ നിർമ്മിച്ച് സ്കൂൾ നോട്ടീസ് ബോർഡിലും പൊതുജനങ്ങളുടെ ശ്രദ്ധ പറ്റുന്ന പലയിടങ്ങളിലായിട്ടും ഒട്ടിക്കുകയും .ആഗസ്റ്റ് 8, 9, 10, 11 തീയതികളിൽ നടത്തുന്ന പരിപാടികളെക്കുറിച്ച് പ്രചരണം ആരംഭിക്കുകയും, എക്സിബിഷനു വേണ്ട ഒരുക്കങ്ങൾ തുടങ്ങുകയും ചെയ്തു.

ആഗസ്റ്റ് 8 ഡിജിറ്റൽ പോസ്റ്റർ നിർമ്മാണ മത്സരം

ആഗസ്റ്റ് 12 മുതൽ 15 വരെ തിരുവനന്തപുരം ടാഗോർ സ്റ്റേഡിയത്തിൽ നടത്തുന്ന ഫ്രീഡം ഫെസ്റ്റിന്റെ പോസ്റ്റർ നിർമ്മാണവുമായി ബന്ധപ്പെട്ട് ആഗസ്റ്റ് 8ന്ഉച്ചയ്ക്ക് ഐടി ലാബിൽ വച്ച് പോസ്റ്റർ നിർമ്മാണ മത്സരം സംഘടിപ്പിച്ചു .25 ഓളം വിദ്യാർത്ഥികളാണ് ഡിജിറ്റൽ പോസ്റ്റ്ർ നിർമ്മാണത്തിന് പങ്കെടുത്തത്.

ആഗസ്റ്റ് 9 ന് വിവിധ പരിപാടികൾ

പൊതു അസംബ്ലി

ആഗസ്റ്റ് 9 നടന്ന പൊതു അസംബ്ലിയിൽ യൂണിറ്റ് ലീഡർ ശ്രീശാന്ത് ഫ്രീഡം  ഫസ്റ്റ് സന്ദേശം വായിച്ചു.കൈറ്റ് മാസ്റ്റർ പ്രസീജ ഫ്രീഡം ഫസ്റ്റുമായി ബന്ധപ്പെട്ട് കൂടുതൽ കാര്യങ്ങൾ പറഞ്ഞു.

സർട്ടിഫിക്കറ്റ് വിതരണം

സ്വതന്ത്ര്യവിജ്ഞാനോത്സവവുമായിബന്ധപ്പെട്ട്  പോസ്റ്റ് റ്റർ  നിർമ്മാണ മത്സരം നടത്തുകയും അതിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട ആകർഷകമായ ഡിജിറ്റൽ പോസ്റ്റ്ർ നിർമ്മിച്ച മൂന്ന് വിദ്യാർത്ഥികൾക്ക് സ്കൂൾ അസംബ്ലിയിൽ വെച്ച് സർട്ടിഫിക്കറ്റ് നൽകി.ഫസ്റ്റ് ആദർശ് . എസ് 9A. സെക്കൻഡ് Sanjay.M 10A. മൂന്നാം സ്ഥാനംഅമൃത  9c

ഡിജിറ്റൽ ഡയറി പ്രകാശനം ചെയ്തു

ലിറ്റിൽ കൈറ്റ്സിലെ വിദ്യാർത്ഥികൾക്കായുള്ള ഡിജിറ്റൽ ഡയറി Kites വിദ്യാർത്ഥികൾ തന്നെ ലിബറോ ഓഫീസ് റൈറ്ററിൽ തയ്യാറാക്കി . അസിസ്റ്റൻറ് എച്ച്  എം കെ വി നിഷ പ്രകാശനം ചെയ്യുകയും. അസംബ്ലിയിൽ വച്ച് പത്താംതരത്തിലുള്ള Kites വിദ്യാർത്ഥികൾക്ക് അത് കൈമാറുകയും ചെയ്തു.കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

click here

ബോധവൽക്കരണ ക്ലാസുകൾ നടത്തി

സ്വതന്ത്ര വിജ്ഞാനോത്സവവുമായി ബന്ധപ്പെട്ട്  ഓപ്പൺ ഹാർഡ്വെയർ സോഫ്റ്റ്‌വെയർ എന്നിവയെ കുറിച്ചുള്ള ബോധവൽക്കരണം പൊതുജനങ്ങൾക്കായി നടത്തി. തദവസരത്തിൽ രക്ഷിതാക്കളും വിദ്യാർത്ഥികളും അധ്യാപകരും ക്ലാസുകൾ കാണാൻ എത്തിയിരുന്നു.

മാറുന്ന കാലത്ത് രക്ഷിതാക്കൾക്കും സൈബർ സെക്യൂരിറ്റിയെ കുറിച്ചുള്ള ക്ലാസുകൾ നൽകിക്കൊണ്ട്ജാഗ്രത പാലിക്കേണ്ട ആവശ്യകതയെ കുറിച്ചും രക്ഷിതാക്കൾക്കുളള  ക്ലാസുകൾ എടുത്തത് പത്താംതരം ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളാണ്.

ഓപ്പൺ ഹാർഡ് വെയർ സോഫ്റ്റ്‌വെയർ എന്നിവയുടെ എക്സിബിഷൻ  സംഘടിപ്പിച്ചു

ഫ്രീഡം ഫസ്റ്റ് മായി ബന്ധപ്പെട്ട കർണ്ണക യമൻ സ്കൂളിൽ അറിവിൻറെ അന്തരം ഒഴിവാക്കുന്നതിന് വേണ്ടിയും നൂതന സാങ്കേതികവിദ്യ  എല്ലാവരിലും എത്തുന്നതിനു വേണ്ടിയും ഓപ്പൺ ഹാർഡ്‌വെയർ സോഫ്റ്റ്‌വെയർ എക്സിബിഷൻ Kites വിദ്യാർത്ഥികൾ സംഘടിപ്പിച്ചു. എക്സിബിഷൻ കാണുന്നതിന് വിദ്യാലയത്തിലെ മുഴുവൻ കുട്ടികൾക്കും അധ്യാപകർക്കും പൊതുജനങ്ങൾക്കും അവസരം ഒരുക്കി കൊടുത്തു.കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആഗസ്റ്റ് 10 ലെ പരിപാടികൾ

ഗെയിം കോർണർ

ഓഗസ്റ്റ് 10 ഐടി ലാബിൽ മെഗാ ഗെയിം കോർണർ സംഘടിപ്പിച്ചു.ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ സ്ക്രാച്ച് പ്രോഗ്രാമിങ്ങിലൂടെ തയ്യാറാക്കിയ ഗെയിമുകളാണ് ഐടി ലാബിൽ സംഘടിപ്പിച്ചത്.

ആഗസ്റ്റ് 11ലെ പരിപാടികൾ

Expert ക്ലാസ്

കർണ്ണകയമ്മൻ വിദ്യാലയത്തിലെ ലിറ്റിൽ കൈറ്റ്സ്  വിദ്യാർത്ഥികൾക്ക് എക്സ്പെർട്ട് ക്ലാസ് നടത്തി.BTech  Data Science ബിരുദധാരിയായ അജയ് സൂര്യയാണ് ക്ലാസ് എടുത്തത്. വെബ് പേജ് ഡിസൈനിങ് . ആർട്ടിഫിഷ്യൽ ഇൻറലിജൻസ് എന്നീ വിഷയങ്ങളിലാണ് ക്ലാസ് നടത്തിയത്.സീനിയർ  അസിസ്റ്റൻറ്കെ വി നിഷ ടീച്ചർ സ്വാഗതം പറഞ്ഞു. കൈറ്റ് മിസ്ട്രസ്മാരായ സുജാത ,പ്രസീജ എന്നിവർ നേതൃത്വം നൽകി.

ഡിജിറ്റൽ പൂക്കളം

ആഗസ്റ്റ് 25 ന് Little Kites ന്റെ നേതൃത്വത്തിൽ digital പൂക്കള മത്സരം സംഘടിപ്പിച്ചു. inkscape എന്ന software ൽ ആയിരുന്നു വിദ്യാർത്ഥികൾ പൂക്കളം തീർത്തത്. വൃത്യസ്തവും , ആകർഷകവുമായ 3 സിജിറ്റൽ പൂക്കളത്തിന് certificate നൽകി.ഓണാഘോഷ പരിപാടികൾ ഡോക്യുമെന്റേഷൻ ചെയ്തത് ലിറ്റിൽ വിദ്യാർഥികളാണ് വീഡിയോ കാണുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക.

സമ്മാനത്തിന് അർഹരായവർ

സെപ്റ്റംബർ മാസത്തെ പ്രവർത്തനങ്ങൾ

ക്യാമ്പോണം സംഘടിപ്പിച്ചു

പാലക്കാട് മൂത്താന്തറ കർണ്ണയമ്മൻ സ്കൂളിൽ 1/9/2023 ലിറ്റിൽ കൈറ്റ്സ് ഐ.ടി ക്ലബ്ബിന്റെ നേതൃത്വത്തിൽ ക്യാമ്പ് ഓണം സംഘടിപ്പിച്ചു.ചെണ്ടമേളം ,പൂക്കളം , നാടൻ കളികൾ എന്നിവയുടെ പ്രോഗ്രാമിങ് പരിശീലിപ്പിച്ചു.ഊഞ്ഞാലാട്ടം, ആനിമേഷൻ ആശംസ കാർഡ് എന്നിവയുടെ പരിശീലനവും നടന്നു.കൈറ്റ് റിസോഴ്സ് പേഴ്സണായ ഡോണാ ജോസ് ആണ് ക്ലാസ് നയിച്ചത്.പ്രധാനാധ്യാപിക ആർ ലത ക്യാമ്പ് ഉദ്ഘാടനം നടത്തി.പരിപാടിക്ക് നേതൃത്വം വഹിച്ചത് കൈറ്റ് മിസ്ട്രസ് ആയ സുജാത , പ്രസീജ എന്നിവരാണ് .

പ്രോഗ്രാമിലൂടെ റിഥം കമ്പോസർ ഉപയോഗിച്ച് ചെണ്ട വാദ്യം തയ്യാറാക്കി,  പൂക്കൾ ശേഖരിച്ച് പൂക്കളം നിറയ്ക്കുന്ന കമ്പ്യൂട്ടർ ഗെയിമുകളുടെ പരിശീലനം നടന്നു. സ്വതന്ത്ര സോഫ്റ്റ്‌വെയർ ആയ ഓപ്പൺ ടൂൾസ് ഉപയോഗിച്ച് അനിമേഷൻ ആശംസ കാർഡുകളുടെ ജിഫ് ഇമേജുകളും, പ്രമോ വീഡിയോ തയ്യാറാക്കലും ക്യാമ്പിലെ പ്രധാന പ്രവർത്തനങ്ങൾ ആണ്. 41വിദ്യാർഥികൾ ക്യാമ്പിൽ പങ്കെടുത്തു. വീഡിയോ കാണുവാൻ ഇവിടെ ക്ലിക്ക് ചെയുക

പ്രമാണം:Khss-pkd-21060-lk camp7.png

കൈറ്റ്സ് ഡയറി പ്രകാശനം

13/9/23 പാലക്കാട് മൂത്താന്തറ കർണ്ണകയമ്മൻ സ്കൂളിൽ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ തയ്യാറാക്കിയ 8 ,9 ക്ലാസ്സുകളുടെ കൈറ്റ്സ് ഡയറി പ്രകാശനം ജില്ലാ കോഡിനേറ്റർ അജിതാ വിശ്വനാഥൻ നിർവഹിച്ചു.ഡിടിപി സോഫ്റ്റ്‌വെയർ ഉപയോഗിച്ച് കവർപേജ് ആകർഷകമാക്കിയ എല്ലാ വിദ്യാർത്ഥികളെയും അഭിനന്ദിച്ചു.വിശിഷ്ടാതിഥിയെഗാർഡ് ഓഫ് ഹോണർനൽകി സ്കൗട്ട് വിഭാഗം വിദ്യാർത്ഥികൾ സ്വീകരിച്ചു. കൈറ്റ്സ് മിസ്റ്റേസ് ആയ സുജാത , പ്രസീജ എന്നിവർ പരിപാടിക്ക് നേതൃത്വം വഹിച്ചു. യോഗത്തിന് ഹെഡ്മിസ്ട്രസ് ആർ. ലത സ്വാഗതം ആശംസിച്ചു .സ്റ്റാഫ് സെക്രട്ടറി സി.പ്രീത നന്ദി പ്രകാശിപ്പിച്ചു

വീഡിയോ കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യൂ ഡയറി കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യൂ ഡയറി കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

ഗേറ്റ് പാസുകൾ വിതരണം ചെയ്തു

Mail merge സങ്കേതം ഉപയോഗിച്ച്  ഗേറ്റ് പാസുകൾ തയ്യാറാക്കിയ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിനെ സ്കൂൾ മാനേജർ കൈലാസമണി പ്രശംസിച്ചുകൊണ്ട് ഐഡി കാർഡ് വിതരണം ചെയ്തു. കൈറ്റ്സ് മിസ്റ്റേസ് ആയ സുജാത , പ്രസീജ എന്നിവർ പരിപാടിക്ക് നേതൃത്വം വഹിച്ചു. യോഗത്തിന് ഹെഡ്മിസ്ട്രസ് ആർ. ലത സ്വാഗതം ആശംസിച്ചു .സ്റ്റാഫ് സെക്രട്ടറി സി.പ്രീത നന്ദി പ്രകാശിപ്പിച്ചു

അവാർഡുകൾ നൽകി

കെറ്റ്സിൽ മികച്ച പ്രവർത്തനങ്ങൾ കാഴ്ചവെച്ച അഖിൽ ജെ, മുരുകനുണ്ണി .എസ്  എന്നിവർക്ക് പിടിഎ പ്രസിഡൻറ് ശ്രീ സനോജ് അവാർഡുകൾ നൽകി.കൈറ്റ്സ് മിസ്റ്റേസ് ആയ സുജാത , പ്രസീജ എന്നിവർ പരിപാടിക്ക് നേതൃത്വം വഹിച്ചു. യോഗത്തിന് ഹെഡ്മിസ്ട്രസ് ആർ. ലത സ്വാഗതം ആശംസിച്ചു .സ്റ്റാഫ് സെക്രട്ടറി സി.പ്രീത നന്ദി പ്രകാശിപ്പിച്ചു

ഐ.ടി സാക്ഷരത

പാലക്കാട് കർണ്ണ കമ്മൻ സ്കൂളിൽ 16 -9 - 2023 ശനിയാഴ്ച രക്ഷിതാക്കളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള ഐടി സാക്ഷരത ക്ലാസുകൾ  നടത്തി.ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിലായിരുന്നു പരിപാടി സംഘടിപ്പിച്ചത്.  10ാം തരത്തിൽ  പഠിക്കുന്ന  കൈറ്റ്സിന്റെ എട്ടോളം വിദ്യാർത്ഥികളുടെ കൂട്ടായ്മയാണ്.വീഡിയോ കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

ഒക്ടോബർ മാസത്തെ പ്രവർത്തനങ്ങൾ

ഭിന്നശേഷി ഇ സാക്ഷരതാ ക്ലാസുകൾ

4/10/23 - പാലക്കാട് മൂത്താൻതറ കർണകയമ്മൻ സ്ക്കൂളിൽ  ലിറ്റിൽ കെറ്റ്സ് യൂണിറ്റ് ഭിന്നശേഷി വിദ്യാർത്ഥികൾക്കുള്ള E - സാക്ഷരതാ ക്ലാസ്സ്,രക്ഷിതാക്കൾക്കുള്ള ഐടി സാക്ഷരതാ ക്ലാസുകൾ എന്നിവ സംഘടിപ്പിച്ചു. പ്രധാന അധ്യാപിക ആർ.ലത ഉദ്ഘാടനം ചെയ്തു.ഇംഗ്ലീഷ് , മലയാളം ഭാഷകൾ ടൈപ്പ് ചെയ്യുന്നതിനും , ചിത്രം വരയ്ക്കാനും , ഡിജിറ്റൽ പോസ്റ്റർ നിർമ്മിക്കുക എന്നീ കമ്പ്യൂട്ടർ അടിസ്ഥാന കാര്യങ്ങളാണ് ക്ലാസ്സിൽ ഉൾപ്പെടുത്തിയത്.പരിപാടിക്ക് നേതൃത്വം വഹിച്ചത് ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ് ആയ  സുജാത , പ്രസീജ   സ്പെഷ്യൽ എജ്യുക്കേറ്റർ  വിദ്യാ എന്നിവരാണ്വീഡിയോ കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

എക്സ്പർട്ട് ക്ലാസുകൾ സംഘടിപ്പിച്ചു

കർണ്ണകയമ്മൻ ഹൈസ്കൂളിൽ ലിറ്റിൽ കൈറ്റ്സ് ന്റെ നേതൃത്വത്തിൽ എക്സ്പർട്ട് ക്ലാസുകൾ സംഘടിപ്പിച്ചു.

14/10/2023 ന് 2022 - 25  ബാച്ചിലെ കൈറ്റ്സ്   വിദ്യാർത്ഥികൾക്ക് Krita Software ൽ digital Painting  ചെയ്യുവാനുള്ള ക്ലാസ്സുകൾ നടത്തി.

പ്രധാന അധ്യാപിക ആർ ലത പരിപാടി ഉദ്ഘാടനം ചെയ്തത്

21/10/23 ന് 2022-25 ബാച്ചിലെ കൈറ്റ്സ്   വിദ്യാർത്ഥികൾക്ക് Cyber Crime and security എന്ന വിഷയത്തെ കുറിച്ചും ക്ലാസ്സുകൾ എടുത്തു. സൈബർ സെക്യൂരിറ്റി എന്ന വിഷയത്തിൽ എക്സ്പെർട്ട് ആയ താഹിനാ നഫ്രീൻ ആണ് ക്ലാസുകൾ എടുത്തത്.പരിപാടി ഉദ്ഘാടനം ചെയ്തത് സ്കൂൾ പ്രധാന അധ്യാപിക ആർ ലത,നേതൃത്വം വഹിച്ചത് കൈറ്റ്സ്  അധ്യാപകരായ സുജാത , പ്രസീജ എന്നിവരാണ് .വീഡിയോ കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

പാലക്കാട് സബ്ബ് ജില്ല വിദ്യാരംഗം കലാസാഹിത്യ വേദിയുടെ സർഗോത്സവം

20/10/23 - കർണ്ണകയമ്മൻ ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് നടത്തിയ പാലക്കാട് സബ്ബ് ജില്ല വിദ്യാരംഗം കലാസാഹിത്യ വേദിയുടെ സർഗോത്സവം ഡോക്യുമെന്റേഷൻ,നോട്ടീസ് ,പോസ്റ്റർ എന്നിവയുടെ നിർമ്മാണം കൈറ്റ്സ് വിദ്യാർത്ഥികൾ ഏറ്റെടുത്തു .വിദ്യാരംഗം കലാസാഹിത്യ വേദിക്ക് വേണ്ടി കൈറ്റ്സ് നടത്തിയ പ്രവർത്തനങ്ങൾ സമാപന സമ്മേളനത്തിൽ പ്രത്യേകം എടുത്തു പറഞ്ഞിരുന്നു.സാഹിത്യ വേദിയിൽ പങ്കെടുത്ത 1, 2 സ്ഥാനങ്ങൾ കരസ്ഥമാക്കിയ വിദ്യാർത്ഥികളുടെ രചനകൾ ഡിജിറ്റൽ മാഗസിൻ ആക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ഏറ്റെടുത്തു.വീഡിയോ കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

നവംബർ മാസത്തെ പ്രവർത്തനങ്ങൾ

ലൈവ് സ്ട്രീമിംഗ്

കേരളപ്പിറവി ദിനത്തിൽ സ്കൂൾ വിദ്യാരംഗത്തിന്റെ നേതൃത്വത്തിൽ നടത്തിയ കളമഴുത്ത് പാട്ട് പോസ്റ്റർ, ഡോക്യുമെന്റേഷൻ എന്നിവ തയ്യാറാക്കിയത് കൈറ്റ്സ് വിദ്യാർത്ഥികളാണ്.യുവകലാനിപുണ ശ്രീ കടന്നമണ്ണ ശ്രീനിവാസൻ (ക്ഷേത്ര കല ) അവാർഡ് ജേതാവായ അദ്ദേഹവുമായി ഒരു അഭിമുഖവും ,ലൈവ്  ടെലികാസ്റ്റിംഗും കൈറ്റ്സ് വിദ്യാർത്ഥികൾ നടത്തി.സ്കൂളിലെ എല്ലാ വിദ്യാർത്ഥികളും അംഗമായ വിദ്യാരംഗം പരിപാടി എല്ലാ ക്ലാസിലെയും പ്രൊജക്ടറിൽ ലൈവ് സ്ട്രീമിംഗ് കാണിക്കുവാൻ കൈറ്റ്സ് വിദ്യാർഥികൾ ഉത്സാഹത്തോടെ  നിന്നു.വീഡിയോ കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

സബ്ജില്ലാ ഐ.ടി മേള

പാലക്കാട് സബ്ജില്ല ഐടി മേള പുളിയപറമ്പ് സ്കൂളിൽ ഒക്ടോബർ 31 നവംബർ 1 എന്നി തീയതികളിൽ നടന്നിരുന്നു .ഐ .ടിയുടെ എല്ലാ മത്സരങ്ങളിലും വിദ്യാർത്ഥികൾ പങ്കെടുത്തു.അതിൽ പ്രസന്റേഷന് ഗോപിക 9 - C വിദ്യാർത്ഥിക്ക് രണ്ടാം സ്ഥാനം Aഗ്രേഡ് കിട്ടി .ശ്രീശാന്ത് തേർഡ് എ ഗ്രേഡ് സിജിറ്റൽ പെയിൻറിങ്,ആനിമേഷന് അഭിഷേകിന് A Grade ലഭിച്ചു.ഹൈസ്കൂൾ ഓവറോൾ പോയിൻറ് സ്കൂൾ വൈസ് ഫോർത്ത് പൊസിഷൻ ആണ് കർണ്ണകയമ്മൻ സ്കൂളിലെ വിദ്യാർത്ഥികൾ നേടിത്തന്നത്.

വൈൽഡ് ഫോട്ടോഗ്രാഫി ക്ലാസും പ്രദർശനവും നടത്തി

10/11/23 - വനത്തിന്റെയും പ്രകൃതി വിഭവങ്ങളുടെയും സംരക്ഷണ പ്രാധാന്യം ഫോട്ടോകളിലൂടെ അവതരിപ്പിച്ച്,കൊടുവായൂർ ഹോളി ഫാമിലി വനിതാ കോളേജും,കല്ലേക്കാട് ഭാരതീയ വിദ്യാനികേതൻ ടീച്ചർ എജുക്കേഷനും ചേർന്ന് കാട്ടുതീ ജനകീയ പ്രതിരോധ സേനയുടെ സഹകരണത്തോടെ  കർണ്ണകിയമ്മൻ ഹയർ സെക്കന്ററി സ്കൂളിൽ നടത്തിയ പ്രകൃതി പരിപാലന ക്ലാസും ഫോട്ടോ- പ്രദർശനവും ശ്രദ്ധേയമായി.ചലച്ചിത്ര നടനും സംവിധായകനുമായ സജു.എസ് ദാസ് മുഖ്യാതിഥിയായി പങ്കെടുത്തു.കെ എച്ച് എസ് എസ് പ്രധാനധ്യാപിക ലത അധ്യക്ഷയായി.കാട്ടുതീ പ്രതിരോധ സേന പ്രോഗ്രാം കോഡിനേറ്റർ വരദം ഉണ്ണി, മാധ്യമപ്രവർത്തകൻ  സമദ് കല്ലടിക്കോട്,തുടങ്ങിയവർ പ്രസംഗിച്ചു.


ഫോട്ടോഗ്രാഫിയുടെ ക്ലാസുകൾ അറ്റൻഡ് ചെയ്തത് കൈറ്റ്സ് വിദ്യാർത്ഥികളാണ്. ക്ലാസിനു ശേഷം കുട്ടികൾ സ്കൂൾ കോമ്പൗണ്ടിനകത്തുള്ള ഫോട്ടോസ് ഡി എസ് എൽ ആർ ക്യാമറ ഉപയോഗിച്ച് എടുക്കുവാൻ പഠിച്ചു.ഒരു ന്യൂസിൽ കൊടുക്കേണ്ട ഫോട്ടോസ് എങ്ങനെയായിരിക്കണം എന്നും അത് എങ്ങനെയാണ് എടുക്കേണ്ടതെന്നും മാധ്യമപ്രവർത്തനങ്ങളെ കുറിച്ചും ക്ലാസ്സ് , പ്രോഗ്രാം കോഡിനേറ്റർ വരദം ഉണ്ണി സാർ മാധ്യമപ്രവർത്തകൻ സമദ് കല്ലടിക്കോട് എന്നിവർ പറഞ്ഞുകൊടുത്തു.വൈൽഡ് ഫോട്ടോഗ്രാഫി പ്രദർശനത്തിനുശേഷം കൈറ്റ്സ് വിദ്യാർത്ഥികളും , കോഡിനേറ്റർ ആയ വരദ ഉണ്ണി സാറുമായും ഒരു അഭിമുഖം നടത്തി.

വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഡിഎസ്എൽആർ ക്യാമറ ഉപയോഗിച്ച് വിദ്യാർഥികൾ സ്കൂൾ കോമ്പൗണ്ടിൽ നിന്നും എടുത്ത ചില ചിത്രങ്ങൾ

English News reading

English  News reading ,  a programme of ASPIRE ENGLISH CLUB  in collaboration with Little kites club  was organised in Karnakayamman Higher  Secondary School.  The News bulletin was telecasted in the Karnaki TV  on 15th  November 2023. The programme was inaugurated by School  Headmistress  Smt. R.Latha. Members of ASPIRE ENGLISH CLUB,  Little kites club and the  teachers of Dept. of English attended the programme.  The presentation was in the form of a  conversation between  Vishnu and  karthika ,  who  were 10th  and  8th  standard students  respectively.  The  presentation comprised all the  programmes  held in the school  during the month of September and October.  Celebration of  Teachers Day,  Hindi Day  , Sanskrit Day ,  English Assembly, Sports events , cultural and literal  programmes of school youth festival and activities of Little kites club  were included  in the  presentation.pls click here

സർഗ്ഗോത്സവം - 2023 ഡിജിറ്റൽ മാഗസിന്റെ പ്രകാശനം

20/11/23- പാലക്കാട് കർണ്ണ കയമ്മൻ ഹയർസെക്കൻഡറി സ്കൂളിൽ ലിറ്റിൽ കൈറ്റ്സിന്റെ ആഭിമുഖ്യത്തിൽ തയാറാക്കിയ പാലക്കാട് സബ് ജില്ല വിദ്യാരംഗം സർഗ്ഗോത്സവം - 2023 ഡിജിറ്റൽ മാഗസിന്റെ പ്രകാശനം ബഹു. പാലക്കാട് AEO ശ്രീ സുനിലും  AEO office ലെ സീനിയർ സൂപ്രണ്ട് ശ്രീ. എം. സുരേഷും ചേർന്ന് നിർവഹിച്ചു. സാങ്കേതികവും സർഗ്ഗാത്മകവുമായ കഴിവുകളുടെ സമ്മേളനമാണ് മാഗസിനിലൂടെ പ്രതിഫലിക്കുന്നതെന്ന് പറഞ്ഞ എ.ഇ. ഒ തന്റെ വിദ്യാലയജീവിതത്തിലെ വേറിട്ടൊരനുഭവമാണിതെന്ന് സൂചിപ്പിച്ചു.മറ്റു വിദ്യാലയങ്ങൾക്ക് മാതൃകയാകട്ടെ ഈ പ്രവർത്തനമെന്ന് ആശംസിച്ചു. വിദ്യാരംഗം സബ് ജില്ല സർഗ്ഗോത്സവത്തിന് നേതൃത്വം നല്കി ആദ്യന്തം കൂടെയുണ്ടായിരുന്ന സുരേഷ് സാർ ... കുട്ടികളെ അഭിനന്ദിക്കുന്നതിനോടൊപ്പം സാങ്കേതിക വിദ്യയുടെ സദ്പ്രയോഗത്തിന്റെ വക്താക്കളാക്കാൻ സാധിക്കട്ടെ യെന്നാശംസിച്ചു.മാനേജർ ശ്രീ. യു. കൈലാസ മണി വിദ്യാർഥികൾക്ക് എല്ലാ ഭാവുകങ്ങളും നല്കിയനുഗ്രഹിച്ചു. പ്രിൻസിപ്പാൾ ശ്രീ. രാജേഷ് പഠനത്തിൽ ലക്ഷ്യം മാറാതെ മറ്റു രംഗങ്ങളിൽ ശോഭിക്കാൻ ഉപദേശിച്ചു.ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ് ആർ. പ്രസീജ ഇങ്ങനെയൊരു പ്രവർത്തനത്തിന് പ്രേരണയും പ്രചോദനവും നല്കിയ വിദ്യാരംഗം സബ് ജില്ല ജോയിന്റ കൺവീനർ ഗിരീഷ് മാഷോടും  സർഗ്ഗോത്സവം 23 മാഗസിനായി പ്രയത്നിച്ച ലിറ്റിൽ കൈറ്റ്സ് കുട്ടികൾക്കും ... പ്രകാശനം ചെയ്ത വിശിഷ്ട വ്യക്തികൾക്കും ....കൂടെ നിന്ന എല്ലാവർക്കും അകൈതവമായ നന്ദി രേഖപ്പെടുത്തി.വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മാഗസിൻ കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

IT fest കാണാൻ visit നടത്തി

24/11/2023 ന് RIST എൻജിനീയറിങ് കോളേജിൽ Project fest ൽ LK വിദ്യാർത്ഥികൾ പങ്കെടുത്തു. 4 വിദ്യാർത്ഥികൾ Robotic working model present ചെയ്തു.വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Adarsh, Abhijit -9A.   Blind stick robot working model FEST ൽ പ്രദർശനത്തിന് വച്ചു.
Sanjay, Sreejith - 10 A. Automatic street light പ്രദർശനത്തിന് വച്ചു

സബ്ജില്ലാ കലോത്സവം ഡോക്യുമെന്റേഷൻ നടത്തി

പാലക്കാട് ഭാരത് മാതാ ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് നടക്കുന്ന പാലക്കാട് സബ്ജില്ലാ കലോത്സവം ഡോക്യുമെന്റേഷൻ കർണ്ണയമ്മൻ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികൾ സ്ക്കൂൾ അങ്കണത്തിൽ എത്തിച്ചേരുകയും 22/11 ,24/11 , 25/11 ,26/11 നാലുദിവസത്തെ പരിപാടികൾ മുഴുവൻ ഡോക്യുമെന്റേഷൻ തയ്യാറാക്കുകയും അത് വിക്ടേഴ്സ് ചാനലിലേക്ക് അയച്ചു കൊടുക്കുകയും ചെയ്തു.

1st day വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ലിറ്റിൽ കൈറ്റ്സ് അവാർഡിന് അപേക്ഷ നൽകി

25/11/23 - പ്രവർത്തനങ്ങളെ വിലയിരുത്തുവാനായിലിറ്റിൽ കൈറ്റ്സ് നടത്തുന്ന അവാർഡിന് സ്കൂളിലെ LK അപേക്ഷ നൽകി.ഈ ലിങ്ക് ക്ലിക്ക് ചെയ്താൽ 2022-23 അധ്യായന വർഷത്തെ പ്രവർത്തനങ്ങൾ കാണാം

ഡിസംബർ മാസത്തെ പ്രവർത്തനങ്ങൾ

AI ഉപയോഗിച്ച് video

1/12/23- AI ഉപയോഗിച്ച് ന്യൂസ് റീഡറായി human chatbot നെ തയ്യാറാക്കി  - LK team

വീഡിയോ കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ജില്ലാ കലോത്സവ വേദിയിലും ക്യാമറയുമായി മുന്നിലെത്തി ലിറ്റിൽ കൈറ്റ്സ്

9/11/23 ന്ജില്ലാ കലോത്സവ വേദിയിൽ വീഡിയോ ഡോക്യുമെന്റേഷനു വേണ്ടി കർണ്ണയമ്മൻ  സ്കൂളിൽ നിന്നും 32 വിദ്യാർത്ഥികൾ പങ്കെടുത്തു.രാവിലെ 10 മണി മുതൽ ബി ഇ എം സ്കൂളിൽ ഡ്യൂട്ടി ഏറ്റെടുത്ത വിദ്യാർത്ഥികൾ പല വേദികളിലായി രണ്ടു വീതം വിദ്യാർഥികളാണ് വേദിയിലെ പരിപാടികൾ ഷൂട്ട് ചെയ്തത്. വൈകുന്നേരം 5:00 മണിയോടുകൂടി ഡ്യൂട്ടി അവസാനിപ്പിക്കുകയും ചെയ്തു.

മനോരമ പത്രത്തിലും മൂത്താന്തറയിലെ കൈറ്റ്സ് വിദ്യാർത്ഥികൾ തിളങ്ങി
ഡ്യൂട്ടി ചെയ്യുന്ന ലിറ്റിൽ കൈറ്റ്സ്  വിദ്യാർത്ഥികളുടെ വാർത്ത മാതൃഭൂമി പത്രത്തിൽ വന്നപ്പോൾ

റോബോട്ടിക് പരിശീലനക്കളരി

22/12/23 - കർണ്ണകയമ്മൻ ഹൈസ്കൂളിൽ ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിൽ റോബോട്ടിക് പരിശീലന കളരി നടത്തി.ലിറ്റിൽ കൈറ്റ്‌സിൽ അവസരം ലഭിക്കാത്ത വിദ്യാർത്ഥികൾക്കും റോബോട്ടിക്സ് അറിയാൻ ആഗ്രഹിക്കുന്ന സുഹൃത്തുക്കൾക്കും വേണ്ടി റോബോട്ടിക്ക് കിറ്റുകൾ ഉപയോഗിച്ച് ക്ലാസ്സുകൾ വിദ്യാർത്ഥികൾ തന്നെയാണ്  എടുത്തത് . കൈറ്റ്സ് വിദ്യാർഥികൾ നടത്തുന്ന ഈ മാതൃകാപരമായ പ്രവർത്തനങ്ങളെ സ്കൂൾ പ്രധാനാധ്യാപിക ആർ. ലത അഭിനന്ദിച്ചു.

കൈറ്റ്സ് വിദ്യാർത്ഥികൾ അവരുടെ ഐടി അറിവുകൾ മറ്റു വിദ്യാർത്ഥികളും ആയി പങ്കുവയ്ക്കുന്നു

8 ,9 ,10 ക്ലാസുകളിലെ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ അവർ

അവർ സ്വായിത്തമാക്കിയ ഐ.ടി അറിവുകൾ മറ്റു വിദ്യാർത്ഥികൾക്ക് ഒഴിവ് പിരീഡുകളിൽ നൽകുന്നു.വീഡിയോ കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കുട്ടി റിപ്പോർട്ടർമാരെ തയ്യാറാക്കാൻ ഒരു ദിവസത്തെ ക്യാമ്പ്

23/12/23 പാലക്കാട് കർണ്ണ കയമ്മൻ ഹൈസ്കൂളിൽ 2023 - 24 ലെ ലിറ്റിൽ കൈറ്റ്സ് ബാച്ചിലെ 42 വിദ്യാർത്ഥികളെയും ഉൾപ്പെടുത്തി കൊണ്ട് മീഡിയ,ഡോക്യുമെന്റേഷൻ എന്നിവയുടെ ഒരു ദിവസത്തെ ക്യാമ്പ് സംഘടിപ്പിച്ചു.

DSLR ക്യാമറയിൽ ചിത്രങ്ങൾ പകർത്തുവാനും ,പത്രം തയ്യാറാക്കുക. ക്യാമറയിൽ പകർത്തിയ വീഡിയോ എഡിറ്റ് ചെയ്തു അതിൽ ഒഡാസിറ്റിയിൽ ശബ്ദം റെക്കോഡ് ചെയ്യ്ത് ഡോക്യുമെന്റേഷൻ തയ്യാറാക്കുന്നതുവരെയും ഇവരുടെ ഉത്തരവാദിത്വം തീരുന്നില്ല.സ്കൂൾ വിക്കിയിൽ വാർത്തകൾ അപ്ഡേറ്റ് ചെയ്യുന്നത് വരെയും ക്യാമ്പിൽ ഉൾക്കൊള്ളിച്ചു.

സബ്ജില്ലാ ഐടി ക്യാമ്പിലേക്ക് ഞങ്ങൾ തയ്യാറായി

26/12/23 - സ്കൂൾ ഐടി ക്യാമ്പിൽ നിന്നും സെലക്ഷൻ ലഭിച്ച എട്ടു വിദ്യാർത്ഥികളാണ് സബ്ജില്ലാ ഐ ടി ക്യാമ്പിലേക്ക് തിരഞ്ഞെടുത്തത്.ഡിസംബർ 27 ,28 തീയതികളിൽ മോയൻസ് സ്കൂളിൽ വച്ചാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്.ആദർശ് ,ശ്രീകേഷ് , ബോവാസ് , കൃഷ്ണപ്രസാദ് എന്നിവരാണ് പ്രോഗ്രാമിങ്ങിൽ  സെലക്ട് ചെയ്തിരിക്കുന്നത്. അഭിഷേക്, നിതിൻ, ഗോപിക ,വൈശാഖ് എന്നിവരാണ് അനിമേഷൻ വേണ്ടി സെലക്ട് ആയിരിക്കുന്നത്.

ജനുവരി മാസത്തെ പ്രവർത്തനങ്ങൾ

പുതുവർഷ കലണ്ടർ തയ്യാറാക്കി

1/1/2024- കർണ്ണകയമ്മൻ സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങൾ ഉൾപ്പെടുത്തി കൊണ്ട് കൈറ്റ്സ് വിദ്യാർത്ഥികൾ തയ്യാറാക്കിയ പുതുവർഷ കലണ്ടറിന്റെ പ്രകാശന കർമ്മം അസംബ്ലിയിൽ വച്ച്  വിദ്യാർത്ഥികളിൽ നിന്നും എച്ച് എം ലത ടീച്ചർ ഏറ്റുവാങ്ങിക്കൊണ്ട് നിർവഹിച്ചു.

നവജീവനം ഷോട്ട്ഫിലിം റിലീസ് ചെയ്തു

5/1/24 ന് ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ തയ്യാറാക്കിയ ലഹരിക്കെതിരെ ഒരു ഷോർട്ട് ഫിലിം ജനമൈത്രി പോലീസ് സുധീർ അവർകൾ അസിസ്റ്റൻറ് എച്ച് എം നിഷ ടീച്ചർ, കൈറ്റ് മിസ്ട്രസ് പ്രസീജ ,മറ്റു ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ എന്നിവരുടെ നേതൃത്വത്തിൽ ഷോർട്ട് ഫിലിം റിലീസ് ചെയ്തു.നവജീവനം ഷോർട്ട് ഫിലിം കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

സബ്ജില്ലാ IT ക്യാമ്പിൽ പങ്കെടുത്തവർ ക്ലാസുകൾ നൽകുന്നു

8/1/24 കർണ്ണകയമ്മൻ  മൂത്താൻതറ സ്കൂളിൽ നിന്നും സബ്ജില്ലാ ക്യാമ്പിലേക്ക് എട്ടു വിദ്യാർത്ഥികൾക്ക് സെലക്ഷൻ ലഭിച്ചു. പ്രോഗ്രാമിനും ആനിമേഷനും പ്രത്യേകം ക്ലാസുകൾ ലഭിച്ച വിദ്യാർഥികൾ തിരിച്ച് അവരുടെ കൂട്ടുകാർക്ക് പ്രത്യേകം ക്ലാസുകൾ നൽകി അതിൽ പരിശീലനം നൽകുന്നു.വീഡിയോ കാണുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക

കൈറ്റ്സ് രക്ഷിതാക്കളുടെ സംഗമം നടത്തി

10/1/24 ന് പാലക്കാട് സബ്ജില്ല എം.ടി യായ സിന്ധു ടീച്ചറുടെ നേതൃത്വത്തിൽ മൂത്താൻതറ കർണ്ണയമ്മൻ സ്കൂളിലെ കൈറ്റ്സ് വിദ്യാർത്ഥികളുടെ രക്ഷിതാക്കളുമായി ഒരു മീറ്റിംഗ് സംഘടിപ്പിച്ചു.ഐടി ലാബിൽ വച്ച് ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് മീറ്റിംഗ് ആരംഭിച്ചത് 60 ഓളം കുട്ടികളുടെ പാരൻസ് ആണ് മീറ്റിങ്ങിൽ പങ്കെടുത്തത്.വീഡിയോ കാണുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക

2021-24  batch Score verification

10/1/24 പാലക്കാട് കർണ്ണകയമ്മൻ സ്കൂളിലെ 2021 -24 ബാച്ചിലെ വിദ്യാർത്ഥികളുടെ സ്കോർ വെരിഫിക്കേഷൻ നടത്താൻ എം.ടി സിന്ധു ടീച്ചർ സ്കൂളിൽ എത്തുകയും കുട്ടികളുമായി സംവാദത്തിൽ ഏർപ്പെടുകയും ചെയ്തു.വീഡിയോ കാണുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക

ഡോക്യുമെന്റേഷൻ ആണോ..  ഞങ്ങൾ ഉണ്ടല്ലോ......

സ്കൗട്ട് ആൻഡ് ഗൈഡ് ൻ്റെ സംസ്ഥാന-രാജപുരസ്കാർ ടെസ്റ്റ് ഡോക്യുമെന്റേഷൻ,സ്കൂളിലെ  ഇംഗ്ലീഷ് ക്ലബ് നടത്തിയ ഇംഗ്ലീഷ് ഫസ്റ്റ് ഡോക്യുമെന്റേഷൻ, എല്ലാ ക്ലബ്ബിന്റെയും ഡോക്യുമെന്റേഷൻ, ദിനാചരണങ്ങളും, സ്കൂളിലെ പ്രവർത്തനങ്ങളും മിക്കതും ഡോക്യുമെന്റേഷൻ ചെയ്യുന്നത് കൈറ്റ്സിൻ്റെ നേതൃത്വത്തിലാണ്

RAJYA PURASKAR
https://youtu.be/GytgS4huc8Y?si=D_Vls5Tjm054oq2Y
ENGLISH FEST
https://youtu.be/i-yL5UfTTY8?si=15G1k5wilIFSyRL6
FANTASY PARK TRIP
https://youtu.be/haH4heYsLP8?si=AAhzJBAige1zF994

"ദ്യുതി" ഡിജിറ്റൽ മാഗസിൻ പ്രകാശനം

കർണ്ണകയമ്മൻ ഹയർ സെക്കൻഡറി സ്കൂളിൽ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ തയ്യാറാക്കിയ "ദ്യുതി" ഡിജിറ്റൽ മാഗസിൻ പ്രകാശനം DEO ഉഷ മാനാട്ട്  അവർകൾ സ്കൂൾ വാർഷിക ദിനത്തിൽ നിർവഹിച്ചു .മാഗസിൻ കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വീഡിയോ കാണുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക

വാർഷികാഘോഷ വേളയിൽ LITTLE Kites വിദ്യാർത്ഥികളുടെ ഉത്തരവാദിത്വങ്ങൾ

വാർഷികാഘോഷ promo Video തയ്യാറാക്കി https://youtu.be/yb909RvO4II?si=PHtcp3UixuqyRVMv
DSLR camera ഉപയോഗിച്ച് എടുത്ത ചിത്രം digital ആൽബം ആകി https://photos.app.goo.gl/9sENMhznC2NdLxv97
സ്ക്കൂൾ പ്രവർത്തനത്തിൻ്റെ  Presentation തയ്യാറാക്കി അത് വാർഷികാഘോഷത്തിൽ   white screen ൽ projector ഉപയോഗിച്ച് അവതരിപ്പിച്ചു. https://youtu.be/mbnCmAOGidg?si=cQqlEXNqEmL5Gphg
പരിപാടിയുടെ ഉദ്ഘാടനം, സമ്മേളനം , വിദ്യാർത്ഥികളുടെ ഡാൻസ് എന്നിവ fulltime webcam ഉപയോഗിച്ച് Cover ചെയ്ത് അത് edit ചെയ്ത് upload ചെയ്തു. https://youtu.be/2ZRjTZFt3PU?si=up9wt1V6_a5JnU8phttps://youtu.be/maYCo8B7gQM?si=21MW2jyR0f7o04QR
പത്രം തയ്യാറാക്കി

ഫെബ്രുവരി മാസത്തെ പ്രവർത്തനങ്ങൾ

LITTLE KITES ൻ്റെ ജില്ലാ ക്യാമ്പിലേക്ക് Selection ലഭിച്ചു

അഭിഷേക് .എസ്
പാലക്കാട് ജില്ലാ ക്യാമ്പിൽ അനിമേഷന് സെലക്ഷൻ ലഭിച്ചു
വൈശാഘ് .ജി
പാലക്കാട് ജില്ലാ ക്യാമ്പിൽ അനിമേഷന് സെലക്ഷൻ ലഭിച്ചു
ശ്രീകേഷ് എസ്
പാലക്കാട് ജില്ലാ ക്യാമ്പിൽ പ്രോഗ്രാമിങ് ന് സെലക്ഷൻ ലഭിച്ചു

പ്രഥമാദ്ധ്യാപകരുടെ ജില്ലാതല സെമിനാർ

കർണ്ണകയമ്മൻ ഹയർസെക്കൻഡറി സ്കൂളിൽ വെച്ച് നടന്ന പ്രഥമ അധ്യാപകരുടെയും ജില്ലാതല സെമിനാർ കെ എച്ച് എസ് എസി ലെ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളാണ് മുഴുവൻ ഡോക്യുമെൻ്റേഷൻ ചെയ്തത്

ഡോക്യൂമെന്റഷൻ റിപ്പോർട്ട് സ്കൂൾ പത്രത്തിൽ

ആൽബം കാണാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

ഇന്നൊവേറ്റീവ് സ്കൂൾ അവാർഡ്

പാലക്കാട്‌ BRC യുടെ നേതൃത്വത്തിൽ നടന്ന ഇന്നൊവേറ്റീവ് സ്കൂൾ പ്രൊജക്ടിൽ ഹൈസ്കൂൾ വിഭാഗത്തിൽ ഇന്നൊവേറ്റീവ് സ്കൂൾ അവാർഡ് കർണ്ണകയമ്മൻ ഹയർസെക്കന്ററി സ്കൂളിന് ലഭിച്ചു. പാലക്കാട്‌ ഡി ഇ ഒ ശ്രീമതി ഉഷ മാനാട്ട്, ട്രയിനർ മാരായ ബാലഗോപാൽ, പ്രവീൺ എന്നിവർ വിദ്യാലയം സന്ദർശിച്ചു. ഗണിത ലാബ്, ലിറ്റിൽ കൈറ്റ്, സ്കൗട്ട്ആൻഡ് ഗൈഡ്സ്, സ്കൂൾ തല പ്രവർത്തനങ്ങൾ വിലയിരുത്തി. വിദ്യാർത്ഥി കളുമായി സംവദിക്കുകയും ചെയ്തു.

ഇതിൽ LK വിദ്യാർത്ഥികൾ തയ്യാറാക്കിയ  ഡിജിറ്റൽ മാഗസിനിനെ കുറിച്ചും, ഡിജിറ്റൽ ലൈബ്രറിയെക്കുറിച്ചും, സ്കൂൾ വിക്കിയെ കുറിച്ചും,ഡോക്യുമെന്റേഷൻ പ്രവർത്തനത്തെ ക്കുറിച്ചും ഒരു വിവരണം നൽകി.

ജില്ലയിൽ നടന്ന ലഹരി വിരുദ്ധ പാർലമെന്റ് documentation,khss ലിറ്റിൽ കൈറ്റ്സ്  ഏറ്റെടുത്തു

ജില്ലാ പഞ്ചായത്ത് ഹാളിൽ വച്ച് നടന്ന ലഹരി വിരുദ്ധ പാർലമെന്റ് മുഴുവൻ ഡോക്യുമെൻ്റേഷൻ കെ എച്ച് എസ് എസിലെ ലിറ്റിൽ കൈറ്റ്സ് വിദ്യാർഥികൾ ഏറ്റെടുത്തു .ഡിഎസ്എൽആർ ക്യാമറകൾ ഉപയോഗിച്ച് എടുത്ത ഫോട്ടോസുകൾ ആൽബം ആകുകയും .വിദ്യാഭ്യാസ ജില്ലാ ഓഫീസർ ഉഷ മാനാട്ട് KAS അവതരിപ്പിച്ച റിപ്പോർട്ടുകളുടെ സ്ലൈഡ് തയ്യാറാക്കുകയും അവതരിപ്പിക്കുകയും ചെയ്തു .പാലക്കാട് വിദ്യാഭ്യാസ ജില്ലയിൽ നടന്ന ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ മുഴുവൻഡോക്യുമെൻ്റേഷൻ ചെയ്ത വീഡിയോ ആക്കി കൊടുക്കുകയും ചെയ്തു .സ്കൂൾ പത്രത്തിൽ റിപ്പോർട്ട് തയ്യാറാക്കി കൊടുത്തു.

ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ തയ്യാറാക്കിയ ലഹരി വിരുദ്ധ പ്രമേയം ഉൾക്കൊള്ളുന്ന ഹൃസ്വചിത്രം പഞ്ചായത്ത് ഹാളിൽ പ്രദർശനം ചെയ്യുകയും ആ ടീം വർക്കിന് ട്രോഫികൾ ലഭിച്ചു .

അന്നത്തെ ഒരു ദിവസത്തെ മുഴുവൻ ഡോക്യുമെൻ്റേഷൻ  ചെയ്ത കുട്ടികളെ പ്രശംസിച്ചുകൊണ്ട് വിദ്യാഭ്യാസ ജില്ലാ ഓഫീസർ ഉഷ മാനാട്ട് KAS ട്രോഫികൾ നൽകി .

ആൽബം കാണാൻ ഇവിടെ ക്ലിക്ക് ചെയ്യൂ വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യൂ