കർണ്ണകയമ്മൻ എച്ച്.എസ്സ്.എസ്സ്. മൂത്താൻതറ/ലിറ്റിൽകൈറ്റ്സ്/2024-27
| Home | 2023 - 26 | 2024 - 27 | 2025 - 28 |
2024-27 Little kites batch
| 21060-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 21060 |
| യൂണിറ്റ് നമ്പർ | LK/2018/21060 |
| അംഗങ്ങളുടെ എണ്ണം | 120 |
| റവന്യൂ ജില്ല | പാലക്കാട് |
| വിദ്യാഭ്യാസ ജില്ല | പാലക്കാട് |
| ഉപജില്ല | പാലക്കാട് |
| ലീഡർ | മണികണ്ഠൻ |
| ഡെപ്യൂട്ടി ലീഡർ | ശ്രീദേവിക |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | പ്രസീജ .R |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | ശ്രീഹൃദ്യ |
| അവസാനം തിരുത്തിയത് | |
| 03-06-2025 | Khsmoothanthara |

മീഡിയ ട്രെയിനിങ് ക്യാമ്പ്
ക്യാമറ റോളിംങ്ങ്....... സ്ട്ടാർട്ട് ...... ആക്ഷൻ ..... കട്ട്
കർണ്ണകയമ്മൻ ഹയർസെക്കൻഡറി സ്കൂളിൽ കൈറ്റ്സ് വിദ്യാർഥികളുടെ ഏകദിന അവധിക്കാല ക്യാമ്പ് സംഘടിപ്പിച്ചു
സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാകുന്ന റീൽസുകൾ, പ്രമോഷൻ വീഡിയോകൾ ,ഷോർട്ട് വീഡിയോകൾ എന്നിവ ഡിഎസ്എൽആർ ക്യാമറയിൽ ഷൂട്ട് ചെയ്യുവാനും സ്ക്രിപ്റ്റുകൾ തയ്യാറാക്കുക,എഡിറ്റ് ചെയുക എന്നിവയെ കുറിച്ചുള്ള ക്ലാസുകൾ എടുത്തത് കൈറ്റ്സ് റിസോഴ്സ് പേഴ്സൺ ഡോണാ ജോസ് വടക്കനാണ്. മീഡിയ ട്രെയിനിങ് ക്യാമ്പ് ഉദ്ഘാടനം ചെയ്തത് സ്കൂൾ എച്ച് എം ശ്രീമതി.കെ. വി നിഷ, നന്ദി അറിയിച്ചത് കൈറ്റ്സ് മിസ്ട്രസ് പ്രസീജ ,ലാസിജ എന്നിവരാണ്
ജേണലിസം അഡ്വെർടൈസ്‌മെന്റ് എന്നീ തൊഴിൽ മേഖലകളിലേക്കുള്ള ആദ്യത്തെ ചുവട് വയ്പ്പാണ് ലിറ്റിൽ കൈറ്റ്സ് ഈ അവധിക്കാലത്ത് ഏകദിന ക്യാമ്പിലൂടെ സാക്ഷാത്കരിച്ചത് .
ക്യാമ്പിൽ ഉച്ചഭക്ഷണം നൽകി, ക്യാമ്പിൽ പങ്കെടുത്ത കുട്ടികൾ അവർക്ക് കിട്ടിയ അവസരം മറ്റുള്ള കുട്ടികളുമായി പങ്കുവച്ചു .
5 ഗ്രൂപ്പുകളായി തിരിഞ്ഞ കുട്ടികൾ സ്വന്തമായി റിയൽസുകൾ തയ്യാറാക്കുക ,പ്രമോഷൻ വീഡിയോ തയ്യാറാക്കുക എന്നി ക്യാപ് ആക്ടിവിറ്റികളിൽ കുട്ടികൾ മത്സരിച്ച് പങ്കെടുത്തു .
വീഡിയോ കാണുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക











