കർണ്ണകയമ്മൻ എച്ച്.എസ്സ്.എസ്സ്. മൂത്താൻതറ/ലിറ്റിൽകൈറ്റ്സ്/ഫ്രീഡം ഫെസ്റ്റ്

Schoolwiki സംരംഭത്തിൽ നിന്ന്

ആഗസ്റ്റ് 7 മുന്നൊരുക്കം

ഫ്രീഡം ഫെസ്റ്റുമായി ബന്ധപ്പെട്ട് ഓഗസ്റ്റ് എട്ടാം തീയതി പോസ്റ്റർ നിർമ്മിച്ച് സ്കൂൾ നോട്ടീസ് ബോർഡിലും പൊതുജനങ്ങളുടെ ശ്രദ്ധ പറ്റുന്ന പലയിടങ്ങളിലായിട്ടും ഒട്ടിക്കുകയും .ആഗസ്റ്റ് 8, 9, 10, 11 തീയതികളിൽ നടത്തുന്ന പരിപാടികളെക്കുറിച്ച് പ്രചരണം ആരംഭിക്കുകയും, എക്സിബിഷനു വേണ്ട ഒരുക്കങ്ങൾ തുടങ്ങുകയും ചെയ്തു.

ആഗസ്റ്റ് 8 ഡിജിറ്റൽ പോസ്റ്റർ നിർമ്മാണ മത്സരം

ആഗസ്റ്റ് 12 മുതൽ 15 വരെ തിരുവനന്തപുരം ടാഗോർ സ്റ്റേഡിയത്തിൽ നടത്തുന്ന ഫ്രീഡം ഫെസ്റ്റിന്റെ പോസ്റ്റർ നിർമ്മാണവുമായി ബന്ധപ്പെട്ട് ആഗസ്റ്റ് 8ന്ഉച്ചയ്ക്ക് ഐടി ലാബിൽ വച്ച് പോസ്റ്റർ നിർമ്മാണ മത്സരം സംഘടിപ്പിച്ചു .25 ഓളം വിദ്യാർത്ഥികളാണ് ഡിജിറ്റൽ പോസ്റ്റ്ർ നിർമ്മാണത്തിന് പങ്കെടുത്തത്.

ആഗസ്റ്റ് 9 ന് വിവിധ പരിപാടികൾ

പൊതു അസംബ്ലി

ആഗസ്റ്റ് 9 നടന്ന പൊതു അസംബ്ലിയിൽ യൂണിറ്റ് ലീഡർ ശ്രീശാന്ത് ഫ്രീഡം  ഫസ്റ്റ് സന്ദേശം വായിച്ചു.കൈറ്റ് മാസ്റ്റർ പ്രസീജ ഫ്രീഡം ഫസ്റ്റുമായി ബന്ധപ്പെട്ട് കൂടുതൽ കാര്യങ്ങൾ പറഞ്ഞു.

സർട്ടിഫിക്കറ്റ് വിതരണം

സ്വതന്ത്ര്യവിജ്ഞാനോത്സവവുമായിബന്ധപ്പെട്ട്  പോസ്റ്റ് റ്റർ  നിർമ്മാണ മത്സരം നടത്തുകയും അതിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട ആകർഷകമായ ഡിജിറ്റൽ പോസ്റ്റ്ർ നിർമ്മിച്ച മൂന്ന് വിദ്യാർത്ഥികൾക്ക് സ്കൂൾ അസംബ്ലിയിൽ വെച്ച് സർട്ടിഫിക്കറ്റ് നൽകി.ഫസ്റ്റ് ആദർശ് . എസ് 9A. സെക്കൻഡ് Sanjay.M 10A. മൂന്നാം സ്ഥാനംഅമൃത  9c

ഡിജിറ്റൽ ഡയറി പ്രകാശനം ചെയ്തു

ലിറ്റിൽ കൈറ്റ്സിലെ വിദ്യാർത്ഥികൾക്കായുള്ള ഡിജിറ്റൽ ഡയറി Kites വിദ്യാർത്ഥികൾ തന്നെ ലിബറോ ഓഫീസ് റൈറ്ററിൽ തയ്യാറാക്കി . അസിസ്റ്റൻറ് എച്ച്  എം കെ വി നിഷ പ്രകാശനം ചെയ്യുകയും. അസംബ്ലിയിൽ വച്ച് പത്താംതരത്തിലുള്ള Kites വിദ്യാർത്ഥികൾക്ക് അത് കൈമാറുകയും ചെയ്തു.കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

click here

ബോധവൽക്കരണ ക്ലാസുകൾ നടത്തി

സ്വതന്ത്ര വിജ്ഞാനോത്സവവുമായി ബന്ധപ്പെട്ട്  ഓപ്പൺ ഹാർഡ്വെയർ സോഫ്റ്റ്‌വെയർ എന്നിവയെ കുറിച്ചുള്ള ബോധവൽക്കരണം പൊതുജനങ്ങൾക്കായി നടത്തി. തദവസരത്തിൽ രക്ഷിതാക്കളും വിദ്യാർത്ഥികളും അധ്യാപകരും ക്ലാസുകൾ കാണാൻ എത്തിയിരുന്നു.

മാറുന്ന കാലത്ത് രക്ഷിതാക്കൾക്കും സൈബർ സെക്യൂരിറ്റിയെ കുറിച്ചുള്ള ക്ലാസുകൾ നൽകിക്കൊണ്ട്ജാഗ്രത പാലിക്കേണ്ട ആവശ്യകതയെ കുറിച്ചും രക്ഷിതാക്കൾക്കുളള  ക്ലാസുകൾ എടുത്തത് പത്താംതരം ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളാണ്.

ഓപ്പൺ ഹാർഡ് വെയർ സോഫ്റ്റ്‌വെയർ എന്നിവയുടെ എക്സിബിഷൻ  സംഘടിപ്പിച്ചു

ഫ്രീഡം ഫസ്റ്റ് മായി ബന്ധപ്പെട്ട കർണ്ണക യമൻ സ്കൂളിൽ അറിവിൻറെ അന്തരം ഒഴിവാക്കുന്നതിന് വേണ്ടിയും നൂതന സാങ്കേതികവിദ്യ  എല്ലാവരിലും എത്തുന്നതിനു വേണ്ടിയും ഓപ്പൺ ഹാർഡ്‌വെയർ സോഫ്റ്റ്‌വെയർ എക്സിബിഷൻ Kites വിദ്യാർത്ഥികൾ സംഘടിപ്പിച്ചു. എക്സിബിഷൻ കാണുന്നതിന് വിദ്യാലയത്തിലെ മുഴുവൻ കുട്ടികൾക്കും അധ്യാപകർക്കും പൊതുജനങ്ങൾക്കും അവസരം ഒരുക്കി കൊടുത്തു.കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആഗസ്റ്റ് 10 ലെ പരിപാടികൾ

ഗെയിം കോർണർ

ഓഗസ്റ്റ് 10 ഐടി ലാബിൽ മെഗാ ഗെയിം കോർണർ സംഘടിപ്പിച്ചു.ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ സ്ക്രാച്ച് പ്രോഗ്രാമിങ്ങിലൂടെ തയ്യാറാക്കിയ ഗെയിമുകളാണ് ഐടി ലാബിൽ സംഘടിപ്പിച്ചത്.

ആഗസ്റ്റ് 11ലെ പരിപാടികൾ

Expert ക്ലാസ്

കർണ്ണകയമ്മൻ വിദ്യാലയത്തിലെ ലിറ്റിൽ കൈറ്റ്സ്  വിദ്യാർത്ഥികൾക്ക് എക്സ്പെർട്ട് ക്ലാസ് നടത്തി.BTech  Data Science ബിരുദധാരിയായ അജയ് സൂര്യയാണ് ക്ലാസ് എടുത്തത്. വെബ് പേജ് ഡിസൈനിങ് . ആർട്ടിഫിഷ്യൽ ഇൻറലിജൻസ് എന്നീ വിഷയങ്ങളിലാണ് ക്ലാസ് നടത്തിയത്.സീനിയർ  അസിസ്റ്റൻറ്കെ വി നിഷ ടീച്ചർ സ്വാഗതം പറഞ്ഞു. കൈറ്റ് മിസ്ട്രസ്മാരായ സുജാത ,പ്രസീജ എന്നിവർ നേതൃത്വം നൽകി.

സോഫ്റ്റ്‌വെയർ സ്വാതന്ത്ര്യ ദിനം 2025

20/8/25 സ്വതന്ത്ര സോഫ്റ്റ്‌വെയർ വാരാഘോഷത്തോടനുബന്ധിച്ച്, ബഹുമാനപ്പെട്ട വിദ്യാഭ്യാസ മന്ത്രി ശിവൻകുട്ടി അവർകളാണ് ഉദ്ഘാടനം നിർവഹിച്ചത്. പാലക്കാട് ജില്ല ലിറ്റിൽ കൈറ്റിന്റെ നേതൃത്വത്തിൽ നടന്ന സ്വതന്ത്ര സോഫ്റ്റ്‌വെയറുകളുടെ പ്രസക്തി എന്ന വിഷയത്തെക്കുറിച്ച് റിട്ടയേഡ് ISRO സൈന്റിസ്റ്റ് ശ്രീ മുകുന്ദൻ അണ്ണാമലൈ അവർകളാണ് expert ക്ലാസ്സുകൾ എടുത്തത്.

ഈ പരിപാടികളിൽ  പാലക്കാട് കർണ്ണകയമ്മൻ ഹയർ സെക്കൻഡറി സ്കൂളിലെ ലിറ്റിൽ കൈറ്റ് വിദ്യാർഥികൾ വൈഷ്ണവി കാർത്തിക കെ , കാർത്തിക . എസ് , സഞ്ജയ് കൃഷ്ണ, അഭിരാജ് ,പ്രജിൻ ,ശരൺ ശങ്കർ , ശ്രീശാന്ത് ,അജ്മൽ ഹരിപ്രസാദ്, എന്നീ വിദ്യാർത്ഥികൾ പങ്കെടുത്തു.

സോഫ്റ്റ്‌വെയർ ദിനാചരണങ്ങൾക്ക് തുടക്കം കുറിച്ചുകൊണ്ട് പാലക്കാട് കർണ്ണകയമ്മൻ ഹയർ സെക്കൻഡറി സ്കൂളിൽ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ സുൽത്താൻപേട്ട GLP സ്കൂളിൽ രണ്ടാം ക്ലാസ് വിദ്യാർത്ഥികൾക്ക് താളം സോഫ്റ്റ്‌വെയർ പരിചയപ്പെടുത്തി

വീഡിയോ കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

സ്പെഷ്യൽ അസംബ്ലി

22/9/25 സ്വതന്ത്ര സോഫ്റ്റ്‌വെയർ വാരാഘോഷത്തോടനുബന്ധിച്ച് നടത്തിയ സ്പെഷ്യൽ അസംബ്ലിയിൽ ലിറ്റിൽ കൈറ്റ് വിദ്യാർഥികൾ വിവിധതരം സോഫ്റ്റ്‌വെയറുകളുടെ പ്ലക്കാർഡുകൾ പിടിച്ച് അവയെക്കുറിച്ച് ഒരു അവബോധം നൽകി.

സ്പെഷ്യൽ അസംബ്ലിയിൽ സ്വതന്ത്ര സോഫ്റ്റ് വെയർ പ്രചരിപ്പിക്കുക എന്ന ലക്ഷ്യം ഉറപ്പിച്ചുകൊണ്ട് പ്രതിജ്ഞ പറഞ്ഞത് കൈറ്റ് വിദ്യാർത്ഥി നേഹ

സർട്ടിഫിക്കറ്റ് നൽകി

പാലക്കാട് ജില്ലാ കൈറ്റ് സ്വതന്ത്ര സോഫ്റ്റ്‌വെയർ ദിനാചരണത്തോടനുബന്ധിച്ച് നടത്തിയ ഓൺലൈൻ ക്വിസിൽ ഒന്ന് ,രണ്ട് ,മൂന്ന് സ്ഥാനങ്ങൾക്ക് അർഹരായ വിദ്യാർഥികൾക്ക് സർട്ടിഫിക്കറ്റ് നൽകി . ഒന്നാം സ്ഥാനം നേടിയത് അജ്മൽ സൂരജ് , രണ്ടാം സ്ഥാനത്തിൽ എത്തിയത് ശരൺ , പ്രജിൻ , അഞ്ജന എന്നിവരാണ് .

സോഫ്റ്റ്‌വെയറുകളുടെ പ്ലക്കാർഡുകൾ നിർമ്മിച്ച് റാലി

ഫ്രീഡം സോഫ്റ്റ്‌വെയർ ദിനാചരണത്തോടു ബന്ധപ്പെട്ട് കർണ്ണകയമ്മൻ ഹയർ സെക്കൻഡറി സ്കൂളിലെ  വിദ്യാർത്ഥികൾ, സോഫ്റ്റ്‌വെയറുകളുടെ പ്ലക്കാർഡുകൾ നിർമ്മിച്ച്, റാലി സംഘടിപ്പിക്കുകയും, സ്വതന്ത്ര സോഫ്റ്റ്‌വെയറുകളുടെ പ്രചാരണാർത്ഥം അവയെ കുറിച്ചുള്ള ക്ലാസുകൾ കെ എസ് ബി എസ് യുപി സ്കൂളിൽ സംഘടിപ്പിച്ചു

യുപി ക്ലാസ്സുകളിലെ വിദ്യാർത്ഥികൾക്ക് സോഫ്റ്റ്‌വെയറുകളെ കുറിച്ചും അവയുടെ പ്രാധാന്യത്തെക്കുറിച്ചും ബോധവൽക്കരണം നൽകി

പൊതുവിദ്യാലയങ്ങളിലെ ഫ്രീ ഓപ്പറേറ്റിംഗ് സിസ്റ്റം ഉബണ്ടുവിൽ ലഭിക്കുന്ന വിവിധതരം അപ്ലിക്കേഷൻ സോഫ്റ്റ്‌വെയറുകളെ കുറിച്ചും അവയുടെ പ്രാധാന്യത്തെക്കുറിച്ചും , അവയുടെ ഉപയോഗ സ്വാതന്ത്ര്യത്തെ കുറിച്ചും, യുപി ക്ലാസ്സുകളിലെ വിദ്യാർത്ഥികൾക്ക് ലിറ്റിൽ കൈറ്റ് വിദ്യാർത്ഥികൾ ബോധവൽക്കരണം നൽകി

ജിമ്പ് എന്ന സോഫ്റ്റ് വെയറിൽ ചിത്രങ്ങൾ വരയ്ക്കുകയും, pictoblox എന്ന സോഫ്റ്റ്‌വെയറിൽ pose sensing ഉപയോഗിച്ച് കാർ ചലിപ്പിക്കുന്നതിനും, ലിബർ ഓഫീസ് impress ൽ മലയാളം ടൈപ്പിംഗ് ചെയ്തു പ്രസന്റേഷൻ ആകർഷകമാക്കുന്നതിനും,tupitube സോഫ്റ്റ്‌വെയറിൽ അനിമേഷൻ ചെയ്യുന്നതും യുപി വിദ്യാർത്ഥികളെ പരിചയപ്പെടുത്തിക്കൊണ്ട് ,കൈറ്റ് വിദ്യാർഥികളായ ശ്രീശാന്ത്, അജ്മൽ ,ശരൺ,നിതിൻ ബി, നിതിൻ എച്ച്,ശ്രീനിവാസ് , സൗരവ് കൃഷ്ണ, കാർത്തിക കെ ,അനശ്വര എന്നിവർ നേതൃത്വം ഏറ്റെടുത്തു .

മെഷീൻ ലേണിങ്ങിലൂടെ കാർ ചലിപ്പിക്കുന്നു. കുട്ടികളിലെ ഐടി പരിജ്ഞാനം വികസിപ്പിക്കാൻ സ്വതന്ത്ര സോഫ്റ്റ്‌വെയറുകൾ കൊണ്ട് സാധിച്ചു.

Robotics എക്സിബിഷൻ UP സ്കൂളിൽ സംഘടിപ്പിച്ചു.

ഗ്യാസ് ലീക്ക് ആയാൽ സെൻസ് ചെയ്ത് ഫാൻ തിരിയുന്ന റോബോട്ട്, തീ പിടിച്ചാൽ അലാറം അടിക്കുന്ന റോബാ, റോബോ പിയാനോ, ഡാൻസിങ് എൽഇഡി , കമാൻഡ് അനുസരിച്ച് പ്രവർത്തിക്കുന്ന എൽഇഡി, എന്നിവയാണ് റോബോട്ടിക്സ് എക്സ്പോയിൽ പ്രദർശിപ്പിച്ചത്.

വീഡിയോ കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഫ്ലിപ്പ് ബുക്കുകൾ

ഫ്രീഡം സോഫ്റ്റ്‌വെയർ ഡെവലപ്പേഴ്സിനെ പരിചയപ്പെടുത്തുക എന്ന ഉദ്ദേശത്തോടെ തയ്യാറാക്കിയ ഫ്ലിപ്പ് ബുക്കുകൾ

വീഡിയോ കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

അനിമേഷൻ കാർട്ടൂണുകൾ നിർമ്മിച്ചു

സ്വതന്ത്ര സോഫ്റ്റ്‌വെയറുകൾ പരിചയപ്പെടുത്തുന്നതിനായി കൈറ്റ് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ അനിമേഷൻ കാർട്ടൂണുകൾ നിർമ്മിച്ചു, വീഡിയോ ആക്കി സമൂഹമാധ്യമങ്ങളിലെല്ലാം പ്രചരിപ്പിച്ചു.

വീഡിയോ കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

പോസ്റ്റർ നിർമ്മാണ മത്സരം

ലിറ്റിൽ kites ന്റെ നേതൃത്വത്തിൽ സ്വതന്ത്ര സോഫ്റ്റ്‌വെയറുകൾ പരിപാടികൾ അറിയിക്കുന്ന പോസ്റ്റർ നിർമ്മാണ മത്സരം സംഘടിപ്പിച്ചു. Inkscape സോഫ്റ്റ്‌വെയറിൽ ആണ് കുട്ടികൾ പോസ്റ്ററുകൾ നിർമ്മിച്ചത്. 15 വിദ്യാർത്ഥികൾ മത്സരത്തിൽ പങ്കെടുത്തു. ഒന്ന്, രണ്ട് സ്ഥാനങ്ങൾക്ക് അർഹരായവർക്ക് സർട്ടിഫിക്കറ്റ് വിതരണം ചെയ്തു.

വീഡിയോ കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

സെമിനാർ അവതരിപ്പിച്ചു

സ്വതന്ത്ര സോഫ്റ്റ്‌വെയറിനെ കുറിച്ച്  ബോധവൽക്കരണം നൽകുന്നതിനായി പ്രസന്റേഷൻ തയ്യാറാക്കിയ കൈറ്റ് വിദ്യാർഥി വൈഷ്ണവി  സെമിനാർ അവതരിപ്പിച്ചു.

പ്രസന്റേഷൻ പിഡിഎഫ്

വീഡിയോ കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ജീയോജിബ്ര  ഉപയോഗിച്ച് ഗണിത പാഠഭാഗങ്ങൾ എളുപ്പം  പഠിക്കാം

സ്വതന്ത്ര സോഫ്റ്റ്‌വെയർ ആയ ജീയോജിബ്ര  ഉപയോഗിച്ച് ഗണിത പാഠഭാഗങ്ങൾ എളുപ്പം  പഠിക്കാം, എന്ന ആശയം പ്രചരിപ്പിച്ചുകൊണ്ട് കൈറ്റ് വിദ്യാർഥി മണികണ്ഠൻ ഒൻപതാം ക്ലാസിലെ മറ്റു വിദ്യാർത്ഥികൾക്ക് വേണ്ടി ക്ലാസുകൾ  നൽകി .

Geogebra applet

വീഡിയോ കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

MIT സ്വതന്ത്ര സോഫ്റ്റ് വെയറിൽ തയ്യാറാക്കിയ എജുക്കേഷൻ ആപ്പ്

MIT സ്വതന്ത്ര സോഫ്റ്റ് വെയറിൽ തയ്യാറാക്കിയ എജുക്കേഷൻ ആപ്പ് , ഗണിതത്തിലെ arithmetic sequence എന്ന പാഠഭാഗവുമായി ബന്ധപ്പെട്ട് ഒരു ആപ്പ് നിർമ്മിച്ച്, അത്  കൂട്ടുകാരുമായി അറിവ് പങ്കിടുന്നു . കൈറ്റ് വിദ്യാർഥിയായ കാർത്തികയാണ് എംഐടി യെ കുറിച്ചുള്ള ക്ലാസ്സ് സംഘടിപ്പിച്ചത്

ഭിന്നശേഷി കുട്ടികൾക്കായി റോബോട്ടിക് ക്ലാസുകൾ നടത്തി

അറിവുകൾ എല്ലാവരിലേക്കും എത്തിക്കുക എന്ന ലക്ഷ്യത്തോടെ ലിറ്റിൽ കൈറ്റ് വിദ്യാർത്ഥികൾ ഭിന്നശേഷി കുട്ടികൾക്കായി റോബോട്ടിക് ക്ലാസുകൾ നടത്തി.

വീഡിയോ കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

* റോബോട്ടിക്സ് വർക്ക്ഷോപ്പ് *

കൂടെ കൂട്ടാം ഒന്നായി വളരാം, കൈറ്റ് വിദ്യാർത്ഥികൾ പഠിച്ച റോബോട്ടിക്സ് എന്ന വിഷയം,  എല്ലാ പത്താം ക്ലാസ് വിദ്യാർത്ഥികൾക്കും എത്തിക്കാനായി റോബോട്ടിക്സ് വർക്ക് ഷോപ്പ് നടത്തി. സോഫ്റ്റ്‌വെയർ വാരാഘോഷത്തോടനുബന്ധിച്ചാണ് ഈ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത് . കൈറ്റ് അധ്യാപകരും പത്താം ക്ലാസിലെ ലിറ്റിൽ വിദ്യാർത്ഥികളുമാണ് ഇതിനു മുൻകൈ എടുത്തത്. 250 ഓളം വിദ്യാർത്ഥികൾക്ക് റോബോട്ടിക്സിന്റെ അടിസ്ഥാനം ഉറപ്പിക്കാൻ ലിറ്റിൽ കൈറ്റ് യൂണിറ്റിന് സാധിച്ചു. ശ്രമകരമായ ഈ ദൗത്യത്തിനുവേണ്ടി പരിശ്രമിച്ച കൈറ്റ് യൂണിറ്റിനും അധ്യാപകർക്കും സ്കൂൾ പ്രധാന അധ്യാപിക കെ വി നിഷാ ടീച്ചർ അഭിനന്ദനങ്ങൾ അറിയിച്ചു.

വീഡിയോ കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

രക്ഷിതാക്കൾക്കും റോബോട്ടിക്സ് പരിചയപ്പെടുത്തുന്നു

പകൽ സമയങ്ങളിൽ വീടുകളിൽ അനാവശ്യമായി ഉപയോഗിക്കുന്ന ലൈറ്റ്, ഫാൻ ,മോട്ടർ എന്നീവ ഓട്ടോമാറ്റിക്കായി ഓഫ് ആകുന്നതിനും രാത്രി സമയങ്ങളിൽ മാത്രം ഉപയോഗിക്കുവാനും, ലൈറ്റ് സെൻസർ ഉപയോഗിച്ച് കൊണ്ട് ഇലക്ട്രിസിറ്റി സേവ് ചെയ്യുന്നതും .കൈറ്റ് വിദ്യാർത്ഥികൾ രക്ഷിതാക്കൾക്ക് റോബോട്ടിക്സ് ലൂടെ അവതരിപ്പിക്കുന്നു.റോബോട്ടിക്സിലൂടെ കുട്ടികളുടെ നിരീക്ഷണവും , പരീക്ഷണവും, കണ്ടെത്തലുകളും രക്ഷിതാക്കൾ പ്രശംസിച്ചു.

വീഡിയോ കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക