ജി.എൽ.പി.എസ്. ചെറിയാക്കര
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി.എൽ.പി.എസ്. ചെറിയാക്കര | |
---|---|
വിലാസം | |
ചെറിയാക്കര കയ്യൂർ പി.ഒ. , 671313 , കാസർഗോഡ് ജില്ല | |
സ്ഥാപിതം | 1956 |
വിവരങ്ങൾ | |
ഫോൺ | 04672 081910 |
ഇമെയിൽ | 12502glpscheriyakkara@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 12502 (സമേതം) |
യുഡൈസ് കോഡ് | 32010700301 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കാസർഗോഡ് |
വിദ്യാഭ്യാസ ജില്ല | കാഞ്ഞങ്ങാട് |
ഉപജില്ല | ചെറുവത്തൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കാസർഗോഡ് |
നിയമസഭാമണ്ഡലം | തൃക്കരിപ്പൂർ |
താലൂക്ക് | ഹോസ്ദുർഗ് |
ബ്ലോക്ക് പഞ്ചായത്ത് | നീലേശ്വരം |
തദ്ദേശസ്വയംഭരണസ്ഥാപനം | കയ്യൂർ ചീമേനി പഞ്ചായത്ത് |
വാർഡ് | 5 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | ഗവണ്മെന്റ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 33 |
പെൺകുട്ടികൾ | 32 |
ആകെ വിദ്യാർത്ഥികൾ | 65 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ഉഷ.പി.ടി |
പി.ടി.എ. പ്രസിഡണ്ട് | കെ.കെ തമ്പാൻ |
എം.പി.ടി.എ. പ്രസിഡണ്ട് | ആതിര.കെ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
വിദ്യാലയ ചരിത്രം
വിദ്യാഭ്യാസ സൗകര്യമില്ലാത്ത ഗ്രാമപ്രദേശങ്ങളിൽ പിഞ്ചുകുട്ടികൾക്ക് വിദ്യാഭ്യാസ സൗകര്യമൊരുക്കുന്നതിനുള്ള പദ്ധതിയായിരുന്നു ഏകാധ്യാപകവിദ്യാലയം.ചെറിയാക്കര ഗവ.എൽ.പി സ്‌കൂളിന്റെ പിറവി ഒരു ഏകാധ്യാപകവിദ്യാലയത്തിലൂടെയായിരുന്നു.
ചെറിയാക്കര ബോട്ടുകടവിൽ നിന്നും അല്പം തെക്കുമാറി ഒരു പഴയ വീടിന്റെ വരാന്തയോടുചേർന്ന മുറിയിലായിരുന്നു സ്‌കൂൾ ആരംഭിച്ചത്.ആദ്യകാലത്ത് സ്‌കൂളിൽ ബെഞ്ച്,മേശ,കസേര എന്നിവ പേരിനുമാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇരുപതിൽ താഴെ മാത്രമായിരുന്നു ആദ്യകാലത്ത് വിദ്യാർത്ഥികൾ ഉണ്ടായിരുന്നത്.
ഒരു കൊല്ലത്തിനുള്ളിൽ സ്‌കൂളിന് പഠനസൗകര്യം ഇല്ലാത്തകാര്യം ബോധ്യപ്പെട്ട നാട്ടുകാർ കുട്ടികളുടെ രക്ഷിതാക്കളുടെയും സഹൃദയരായ നാട്ടുകാരുടെയും സഹകരണത്തോടെ ഒരു സ്‌കൂൾ കെട്ടിടം നിർമ്മിച്ചു.വാതിലുകളും ജനലുകളുമൊന്നുമില്ലാത്ത പരിമിതികളുള്ള കെട്ടിമായിരുന്നു അത്. കെട്ടിടമുണ്ടാക്കാൻ ഉത്സാഹിച്ച വ്യക്തികളിൽ പ്രധാനികൾ കെപി വെള്ളുങ്ങ,ടിവി കുഞ്ഞമ്പു എന്നിവരായിരുന്നു.ചെറിയാക്കര സ്‌കൂളിന്റെ താഴെയുള്ള കൊഴുമ്മൽ വീട്ടിലായിരുന്നു മിക്ക സ്കൂൾ റിക്കാർഡുകളും അക്കാലത്ത് സൂക്ഷിച്ചിരുന്നത്.നീലേശ്വരം സ്വദേശിയായ എം.കുഞ്ഞമ്പുമാസ്റ്ററായിരുന്നു വിദ്യാലയത്തിലെ ആദ്യത്തെ അധ്യാപകൻ.
ചെറുവത്തൂ൪ ഉപജില്ലയിൽ കയ്യൂ൪-ചീമേനി പഞ്ചായത്തിൽ ചെറിയാക്കര വാ൪ഡിൽ സ്ഥിതി ചെയ്യുന്നു. ഈ സ്കുൾ ചെറിയാക്കരയിൽ 1956 ൽ സ്ഥാപിക്കപ്പെട്ടു. ഈ പ്രദേശത്തുളള ജനങ്ങളെ വിദ്യാഭ്യാസപരമായും സാമൂഹികപരമായും ഉയ൪ത്തി ക്കൊണ്ട് വരുന്നത്തിൽ പ്രധാനപൻക് വഹിക്കുന്നു.ഈ പ്രദേശത്ത് ജനവാസം കുറവായത് കൊണ്ടും യാത്രാ സൗകര്യം കുറവായത്കൊണ്ടും ഈ വിദ്യാലയത്തിൽ കുുട്ടിൿള്കുറവായി കാണുന്നു.പഠനപ്രവ൪ത്തനങ്ങളിൽ ഈ വിദ്യാലയം മികച്ചനിലവാരം പുല൪ത്തുന്നുണ്ട്.പുഴയുടെ സമീപത്ത് ഉളള ഈ ചെറിയാക്കര സ്ക്കൂൾ നാടിൻറെ എല്ലാ പ്രവ൪ത്തനങ്ങൾക്കും ഒരു താങ്ങാണ്.
വിദ്യാലയത്തിന്റെ പിറവി
ചെറിയാക്കര ബോട്ടുകടവിൽ നിന്നും അൽപം തെക്കുമാറി ഒരു പഴയ വീടിന്റെ വരാന്തയോടുചേർന്ന മുറിയിലായിരുന്നു ഏകാധ്യാപക വിദ്യാലയം എന്ന നിലയിൽ 1906 ൽ ജി.എൽ.പി സ്‌കൂൾ ചെറിയാക്കര പ്രവർത്തനമാരംഭിച്ചത്. 20 ൽ താഴെ മാ ചായിരുന്നു ആദ്യകാലത്തി വിദ്യാർത്ഥികൾ ഉണ്ടായിരുന്നത്. സ്കൂളിൽ ബെഞ്ച്, മേശ, മേൽക്കൂര എന്നിവ പെരിനുമാത്രമേ ഉണ്ടായിരുന്നുള്ളു.
സ്കൂളിന് പഠനസൗകര്യം ഇല്ലാത്തകാര്യം നാട്ടുകാരും കുട്ടികളുടെ രക്ഷിതാക്കളും മനസ്സിലാക്കിയതിൻ്റെ അടിസ്ഥാനത്തിൽ സഹൃദയരായ രക്ഷിതാക്കളുടെ സഹ കരണത്തോടെ സ്കൂളിന് സ്വന്തമായി ഒരു കെട്ടിടം സാധ്യമായി.ഇതിന് വാതിലുകളും ജനലുകളും ഉണ്ടായിരുന്നില്ല. അതിനാൽ ചെറിയാക്കര സ്‌കൂളിൻ്റെ താ യുള്ള കൊഴുമ്മൽ വീട്ടിലായിരുന്നു മിക്ക സ്കൂൾ റിക്കാർഡുകളും സൂക്ഷിച്ചിരുന്നത്. കെട്ടിടമുണ്ടാക്കാൻ ഉത്സാഹിച്ച വ്യക്തികളിൽ പ്രധാനികൾ കെപി വെള്ളുങ്ങ,ടി.വി കുഞ്ഞമ്പു എന്നിവരായിരുന്നു.
വിദ്യാലയത്തിന്റെ നാൾവഴികൾ
ആദ്യ വർഷങ്ങളിൽ ആവശ്യത്തിന് കുട്ടികൾ പഠിച്ചിരുന്ന നാടിന്റെ വെളിച്ചമായിത്തന്നെ നിലകൊണ്ടിരുന്ന വിദ്യാലയത്തിൽ 1996 ന് ശേഷമാണ് കുട്ടികളുടെ എണ്ണം ഗണ്യമായി കുറയുവാൻ ആരംഭിച്ചത്.
1906 ൽ നിന്ന് 20 വർഷം പിന്നിട്ട് 2010 ൽ എത്തിയപ്പോൾ ഒന്നാം ക്ലാസിൽ ഒരു കുട്ടി മാത്രം പ്രവേശനം നേടി പത്രത്താളുകളിൽ ഇടംപിടിച്ച ജി.എൽ.പി.എസ് ചെറിയാക്കര അപമാനഭാരത്താൽ തലതാഴ്ത്തി നിന്നു വിദ്യാലയത്തിന് സമൂഹത്തിൽ സ്വീകാ ര്യതയില്ലാതായിപ്പോയപ്പോൾ വിദ്യാലയ പിടിഎ പതറി.
വാർഡ് മെമ്പർമാരും ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമടക്കം ചെറിയാക്കരയിൽ എത്തി ക്ലാസ് മുറിയിൽ തനിച്ചായിപ്പോയ ഒന്നാംക്ലാസുകാരി അർച്ചനക്ക് ഒരു കൂട്ടു കാരിയെ കണ്ടെത്താൻ ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. 2016 -17 വർഷം ഒന്നുമു തൽ 4 വരെ കേവലം 16 കുട്ടികൾ മാത്രമായി എൻറോൾമെൻ്റ് പരിമിതപ്പെട്ടു.2017 -18 ബും തത്സ്ഥിതി തന്നെ ആ വർഷം അർച്ചനക്ക് ആദിത്യൻ എന്ന കുട്ടി കൂട്ടെത്തിയ പ്പോൾ പിടിഎ ക്ക് വലിയ ആശ്വാസമായി രണ്ടാം ക്ലാസിൽ രണ്ടു കൂട്ടികളും മറ്റ് ക്ലാസു കളിൽ വിരലിലെണ്ണാവുന്ന കുട്ടികളുമായി ആ വർഷവും ആകെ കുട്ടികളുടെ എണ്ണം 16. തുടർന്നു.
ഇക്കാലയളവിൽ ചെറിയതോതിൽ ധനസമാഹരണം നടത്തി ഓട്ടോറിക്ഷ സൗജന്യമായി ഓടിച്ച് ഗതാഗതസൗകര്യം ഒരുക്കാൻ കേവലം 15 അംഗങ്ങൾ മാത്രമുള്ള സ്‌കൂൾ പിടിഎ ശ്രമിച്ചുകൊണ്ടേയിരുന്നു.
2017 - 18 ജൂൺ പിറക്കുമ്പോൾ സ്‌കൂൾ പിടിഎ ക്ക് വീണ്ടും ആധി കയറി.കുട്ടികളുടെ എണ്ണം വീണ്ടും കുറഞ്ഞു.ഒന്നാം ക്ലാസിൽ പ്രവേശനം നേടിയത് കേവലം കുട്ടികൾ മാത്രം. ആകെ കുട്ടികളുടെ എണ്ണം 13 ലേക്ക് കുറഞ്ഞു.
ഭൗതികസൗകര്യങ്ങൾ
ചെറിയാക്കര സ്ക്കുളിൽ ഓടിട്ട കെട്ടിടത്തിൽ ഒരു ഓഫീസും മൂന്ന് ക്ളാസ് മുറികളും പ്രവ൪ത്തിക്കുന്നു.കൂടാതെ ഒരു കോൺക്രീറ്റ് കെട്ടിടത്തിൽ നാലാം ക്ളാസും ഒരു കമ്പ്യുട്ട൪ മുറിയും കുട്ടികളുടെ ഭക്ഷണമുറിയും ഉണ്ട്.ഒരു കിണ൪ ഉണ്ട്.കുട്ടികൾക്കാവശ്യമായ ടോയ്ലററ് സൗകര്യം ഇപ്പോൾ ഉണ്ട്.ചെറിയമൂത്രപ്പുര ഉണ്ട്.ഒരുപച്ചക്കറി ത്തോട്ടം ഉണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
ശാസ്ത്രമേള ,ഗണിതശാസ്ത്രമേള, പ്രവ൪ത്തിപരിചയമേള, എന്നിവയിൽ പങ്കെടുക്കാറുണ്ട്.ക്ളാസ് മാഗസിനുകൾ ഉണ്ടാക്കാറുണ്ട്.കലോൽസവങ്ങളിൽപങ്കെടുക്കാറുണ്ട്.
മാനേജ്‌മെന്റ്
ഗവൺമെ൯ററ് സ്ക്കൂൾആണിത്.ഇവിടെ പി.ടി.എ,,സ്ക്കുൾ വികസനസമിതി,,മദ൪പി.ടി.എ,എന്നിവരെല്ലാവരും സ്ക്കൂളുമായി നന്നായി സഹകരിക്കുന്നു.
മുൻസാരഥികൾ
- എം. കുഞ്ഞമ്പു മാസ്റ്റർ
- വിജയ൯മാഷ്
- ദേവകി ടീച്ച൪,
- വാസുദേവ൯.കെ.ഇ.
- പൂമണിടീച്ച൪
- പുഷ്പവല്ലി ടീച്ചർ തുടങ്ങിയവ൪ ഇവിടെ പ്രധാനധ്യാപകരായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ചിത്രശാല
വഴികാട്ടി
1 .ചെറുവത്തൂരിൽ നിന്നും കയ്യൂ൪ ബസ്സിൽ കയറി ,കയ്യൂരിൽ എത്തുക. കയ്യൂരിൽ നിന്നും മയ്യിൽ ബസ്സിൽ കയറി ചെറിയാക്കര,തട്ടുമ്മൽ ബസ്സ്സ്റ്റോപ്പിൽ ഇറങ്ങി കുത്തനെ താഴോട്ട് നടന്നാൽ മതി. 2.ചീമേനിയിൽ വന്ന് കയ്യൂ൪ റൂട്ടിൽ പലോത്ത് വഴി ചെറിയാക്കര സ്ക്കൂളിൽ എത്തി ചേരാം.
- കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയിലെ ഗവണ്മെന്റ് വിദ്യാലയങ്ങൾ
- കാസർഗോഡ് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കാസർഗോഡ് റവന്യൂ ജില്ലയിലെ ഗവണ്മെന്റ് വിദ്യാലയങ്ങൾ
- 12502
- 1956ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കാസർഗോഡ് റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ