എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/Say No To Drugs Campaign
2022-23 വരെ | 2023-24 | 2024-25 |
ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ
പത്തനംതിട്ട ജില്ലയിലെ ഇടയാറൻമുള എ.എം.എം ഹയർസെക്കൻഡറി സ്കൂളിൽ ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ ഒക്ടോബർ രണ്ടു മുതൽ നവംബർ ഒന്നു വരെ വിപുലമായി നടത്തപ്പെട്ടു. കൗൺസിലിംഗ് ക്ലാസ് ,യു.പി ക്ലാസ് കുട്ടികൾക്ക് ബോധവൽക്കരണ ക്ലാസ്, ഹ്യൂമൻ റൈറ്റ്‌സ് പ്രൊട്ടക്ഷൻ മിഷന്റെ ആഭിമുഖ്യത്തിൽ നടത്തിയ 10, 11, 12 ക്ലാസ് കുട്ടികളുടെ ബോധവൽക്കരണ ക്ലാസ് , 7, 8 ക്ലാസിലെ കുട്ടികൾക്കും രക്ഷിതാക്കൾക്കും എക്സൈസ് ഡിപ്പാർട്ട്മെന്റിന്റെ ആഭിമുഖ്യത്തിൽ നടത്തിയ ബോധവൽക്കരണ ക്ലാസ്, സ്കൂൾ സേഫ്റ്റി ഗ്രൂപ്പിന്റെ നേതൃത്വത്തിൽ നടത്തിയ 9,10 ക്ലാസിലെ കുട്ടികളുടെ ക്ലാസ്സ്, വിമുക്തി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തിയ പെൻസിൽ ഡ്രോയിങ്, നല്ലപാഠം ,പോലീസ് ഡിപ്പാർട്ട്മെന്റിന്റെ ആഭിമുഖ്യത്തിൽ നടത്തിയ സ്കൂൾ അസംബ്ലി, ലൈബ്രറിയുടെ നേതൃത്വത്തിൽ നടത്തിയ പോസ്റ്റർ പ്രദർശനം, യോദ്ധാവ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ രക്ഷകർത്താക്കൾക്കും അദ്ധ്യാപകർക്കും നടത്തിയ ബോധവൽക്കരണ ക്ലാസ്, എൻ.സി.സിയുടെ നേതൃത്വത്തിൽ നടത്തിയ സൈക്കിൾ റാലി , ജെ ആർ സി കുട്ടികൾ നടത്തിയ പ്രതിജ്ഞ, എസ് പി സിയുടെ ആഭിമുഖ്യത്തിൽ നടത്തിയ സിഗ്നേച്ചർ ക്യാമ്പയിൻ,ലിറ്റിൽ കുട്ടികൾ നിർമ്മിച്ച ലഹരിവിരുദ്ധ സന്ദേശം ഉൾക്കൊള്ളുന്ന പ്രസന്റേഷൻ തുടങ്ങിയ പ്രവർത്തനങ്ങൾ വിദ്യാർത്ഥികൾക്കും, അദ്ധ്യാപകർക്കും, രക്ഷകർത്താക്കൾക്കും, സമൂഹത്തിനും ഏറെ പ്രയോജനപ്പെട്ടു.
കേരളപ്പിറവി ദിനത്തിൽ പി.ടി.എ പ്രസിഡന്റ് സന്തോഷ് അമ്പാടി ഫ്ലാഗ് ഓഫ് ചെയ്ത് ഉദ്ഘാടനം ചെയ്ത ലഹരി വിരുദ്ധ റാലിയിൽ, സ്കൂൾ പ്രിൻസിപ്പൽ ലാലി ജോൺ സ്വാഗതം ആശംസിക്കുകയും, സ്കൂൾ ഹെഡ്മിസ്ട്രസ് അനില ശാമുവേൽ കൃതജ്ഞത നിർവഹിക്കുകയും ചെയ്തു. വിദ്യാർത്ഥികൾ ലഹരി വിരുദ്ധ പ്രതിജ്ഞ എടുത്ത ശേഷമാണ് റാലി സ്കൂൾ അങ്കണത്തിൽ നിന്നും കോഴിപ്പാലം ജംഗ്ഷനിലേക്ക് ആരംഭിച്ചത്.സ്കൂളിലെ വിവിധ യൂണിറ്റുകളായ എൻ. സി. സി, ജെ.ആർ.സി., എൻ.എസ്.എസ്, എസ്.പി.സി തുടങ്ങിയ സംഘടനയിലെ കുട്ടികൾ വിവിധ ലഹരി വിരുദ്ധ പരിപാടികൾ അവതരിപ്പിച്ചു.
റാലി അവസാനിച്ച കോഴിപ്പാലം ജംഗ്ഷനിൽ ലഹരിവിരുദ്ധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് നടത്തിയ ഫ്ലാഷ് മോബ്, മൈമം, മനുഷ്യച്ചങ്ങല തുടങ്ങിയവ ഏറെ ജനശ്രെദ്ധ ആകർഷിച്ചു.ലഹരി വിരുദ്ധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട മുദ്രാവാക്യങ്ങൾ എഴുതിയ പ്ലക്കാഡുകളുമായി മുഴുവൻ വിദ്യാർഥികളും റാലിയിൽ അണിനിരുന്നു.സ്കൂൾ മാനേജർ എബി ടി മാമ്മൻ, ആറന്മുള വികസന സമിതി പ്രസിഡന്റ് പി ആർ രാധാകൃഷ്ണൻ, ആറന്മുള പോലീസ് എസ്.ഐ അനുരുദ്ധൻ തുടങ്ങിയവർ ആശംസകൾ അറിയിച്ചു. ലഹരിവിരുദ്ധ റാലിയിൽ വിദ്യാർത്ഥികളും, രക്ഷകർത്താക്കളും, അദ്ധ്യാപകരും, അനദ്ധ്യാപകരും ഒന്നായി അണിനിരന്നു. പ്രവർത്തനങ്ങൾ ഡോക്കുമെന്റ് ചെയ്തത് സ്കൂളിലെ ലിറ്റിൽകൈറ്റ്സ് യൂണിറ്റാണ്.
പ്ലക്കാർഡ് പ്രദർശനം
ലഹരിവിരുദ്ധ സന്ദേശങ്ങൾ വ്യക്തമാക്കുന്ന പ്ലക്കാർഡ് പ്രദർശനം
ലഹരി വിരുദ്ധ കൗൺസിലിംഗ് ക്ലാസ്
എ എം എം എച്ച് എസ് എസ് ഇടയാറൻമുള സ്കൂളിൽ ലഹരി വിരുദ്ധ പ്രവർത്തനവുമായി ബന്ധപ്പെട്ട യുപി വിഭാഗം കുട്ടികൾക്കായി ഒക്ടോബർ 27 ന് കൗൺസിലിംഗ്, വ്യക്തിത്വ വികസന ക്ലാസ് നടത്തി. ഈ ക്ലാസിന് നേതൃത്വം നൽകിയത് പത്തനംതിട്ട ജില്ലയിലെ ക്ലീൻ കേരള കമ്പനി ലിമിറ്റഡ് മാനേജർ, ദിശ ഡയറക്ടർ എന്നീ നിലകളിൽ പ്രവർത്തിക്കുന്ന ബഹുമാനപ്പെട്ട ദിലീപ് കുമാർ എം. ബി ആയിരുന്നു. ഹെഡ്മിസ്ട്രസ് ശ്രീമതി. അനില കെ. ശാമുവൽ അധ്യക്ഷത വഹിച്ചു. ശ്രീമതി സുനു മേരി സാമുവൽ സ്വാഗതം പറയുകയും, ശ്രീമതി ലെജി വർഗീസ് കൃതജ്ഞത രേഖപ്പെടുത്തുകയും ചെയ്തു. കുട്ടികൾക്ക് ഏറെ പ്രയോജനപ്രദമായ ക്ലാസ്സ് ആയിരുന്നു.
ലഹരിവിരുദ്ധ ബോധവൽക്കരണ റാലി
കേരളപ്പിറവി ദിനത്തിൽ ലഹരി വിരുദ്ധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ലഹരിവിരുദ്ധ റാലി സംഘടിപ്പിച്ചു. എൻ.സി.സി, ജെ.ആർ.സി, ലിറ്റിൽ കൈറ്റ്സ് ,എസ് .പി സി, എൻ.എസ്.എസ് തുടങ്ങിയ യൂണിറ്റിലെ കുട്ടികൾ റാലിയിൽ പങ്കെടുത്തു.
ലഹരിവിരുദ്ധ പ്രതിജ്ഞ
ജെ.ആർ.സി യുടെ ആഭിമുഖ്യത്തിൽ കേരളപ്പിറവി ദിനത്തിൽ ലഹരിവിരുദ്ധ പ്രതിജ്ഞ നടത്തി.
മുഖ്യമന്ത്രിയുടെ സന്ദേശം
ഒക്ടോബർ ആറാം തീയതി ലഹരി വിരുദ്ധ പ്രവർത്തനവുമായി ബന്ധപ്പെട്ട് വിക്ടേഴ്സ് ചാനലിലൂടെയുള്ള മുഖ്യമന്ത്രിയുടെ സന്ദേശം ഐടി ലാബിൽ സംപ്രേഷണം ചെയ്തു. എല്ലാ വിദ്യാർത്ഥികളും ഇതിൽ പങ്കാളികളായി.