എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/Say No To Drugs Campaign/2024-25
| Home | 2025-26 |
ജീവിതം തിരിച്ചുപിടിക്കുക - ലഹരി ഉപേക്ഷിക്കുക

ഇടയാറന്മുള എ.എം.എം ഹയർ സെക്കൻഡറി സ്കൂളിൽ 2024 ജൂൺ 26-ന് ലഹരി വിരുദ്ധ ദിനാചരണം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. ജീവിതം തിരിച്ചുപിടിക്കുക - ലഹരി ഉപേക്ഷിക്കുക എന്ന ലക്ഷ്യത്തോടെ ളാഹ സെന്തോം പാരിഷ് ഹാളിൽ നടന്ന ചടങ്ങിൽ, കേരള മദ്യവിരുദ്ധ സമിതി പ്രസിഡണ്ടന്റ് റൈറ്റ് റവ. ഡോ. ഉമ്മൻ ജോർജ് ബിഷപ്പ് ലോക ലഹരിവിരുദ്ധ ദിനാചരണത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു.
തെരുവ് നാടകം
തുടർന്ന്, കിടങ്ങന്നൂർ നവദർശൻ ലഹരി വിമോചന കേന്ദ്രം ഡയറക്ടർ രാജ് ഏലിയാസിന്റെ നേതൃത്വത്തിൽ ലഹരിവിരുദ്ധ സന്ദേശം നൽകുന്ന ഒരു ആകർഷകമായ തെരുവ് നാടകം അവതരിപ്പിച്ചു. നവദർശൻ ലഹരി വിമോചന കേന്ദ്രത്തിലെ നാടക പ്രവർത്തകരാണ് നാടകത്തിൽ പങ്കാളികളായത്.
ലഹരി വിരുദ്ധ ബോധന ക്ലാസ്
വിദ്യാർത്ഥികൾക്ക് ലഹരിവിരുദ്ധ ബോധവൽക്കരണം നൽകുന്നതിനായി, കൊല്ലം ഇന്ത്യ ക്യാമ്പസ് ക്രൂസൈഡ് ഫോർ ക്രൈസ്റ്റ് സംഘടിപ്പിച്ച ലഹരി വിരുദ്ധ ബോധന ക്ലാസ് നടത്തി.
മാജിക് ഷോ
പ്രശസ്ത മോട്ടിവേഷൻ സ്പീക്കറും മാന്ത്രികനുമായ ഗോപിനാഥ് മുതുകാടിന്റെ മാജിക് ഷോ അടങ്ങിയ വീഡിയോ പ്രദർശനം നടത്തി.
പ്രതിജ്ഞ
വിദ്യാർത്ഥികൾ ലഹരി വിരുദ്ധ പ്രതിജ്ഞ ഏറ്റുചൊല്ലിയിലൂടെ, ലഹരിവസ്തുക്കളുടെ ദോഷങ്ങളെക്കുറിച്ച് അവർക്ക് ബോധം വളരുകയും അവയിൽ നിന്ന് വിട്ടുനിൽക്കാനുള്ള ദൃഢനിശ്ചയം ഉണ്ടാകുകയും ചെയ്യ്തു. ലഹരിവസ്തുക്കൾ ശാരീരികമായും മാനസികമായും സാമൂഹികമായും എങ്ങനെ ദോഷകരമാണെന്ന് പ്രതിജ്ഞ വിദ്യാർത്ഥികളെ പഠിപ്പിക്കുന്നു. ഇത് അവരെ ലഹരിവസ്തുക്കളിൽ നിന്ന് വിട്ടുനിൽക്കാൻ പ്രേരിപ്പിക്കും. ലഹരിവസ്തുക്കൾക്ക് വേണ്ടി പോകുന്ന പ്രലോഭനങ്ങളെ പ്രതിരോധിക്കാനുള്ള ആത്മനിയന്ത്രണം വിദ്യാർത്ഥികളിൽ വളർത്തുന്നു.