മീനടം ഈസ്റ്റ് സിഎംഎസ് എൽപിഎസ്

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കോട്ടയം ജില്ലയിലെ കോട്ടയം വിദ്യാഭ്യാസ ജില്ലയിൽ പാമ്പാടി ഉപജില്ലയിലെ വട്ടക്കുന്ന് സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്

മീനടം ഈസ്റ്റ് സിഎംഎസ് എൽപിഎസ്
വിലാസം
വട്ടക്കുന്ന്

വട്ടക്കുന്ന് പി ഒ പാമ്പാടി കോട്ടയം
,
വട്ടക്കുന്ന് പി.ഒ.
,
686516
,
കോട്ടയം ജില്ല
സ്ഥാപിതം1888
വിവരങ്ങൾ
ഫോൺ04812501131
ഇമെയിൽcmslpsmeenadom@gmail.com
കോഡുകൾ
സ്കൂൾ കോഡ്33519 (സമേതം)
എച്ച് എസ് എസ് കോഡ്
യുഡൈസ് കോഡ്32101100305
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കോട്ടയം
ഉപജില്ല പാമ്പാടി
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോട്ടയം
നിയമസഭാമണ്ഡലംപുതുപ്പള്ളി
താലൂക്ക്കോട്ടയം
ബ്ലോക്ക് പഞ്ചായത്ത്പാമ്പാടി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്15
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ13
പെൺകുട്ടികൾ13
ആകെ വിദ്യാർത്ഥികൾ26
അദ്ധ്യാപകർ4
ഹയർസെക്കന്ററി
ആൺകുട്ടികൾ
അദ്ധ്യാപകർ
വൊക്കേഷണൽ ഹയർസെക്കന്ററി
ആൺകുട്ടികൾ
അദ്ധ്യാപകർ
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഅജിബെൻ ജി
പി.ടി.എ. പ്രസിഡണ്ട്റെജിമോൻ വി എം
എം.പി.ടി.എ. പ്രസിഡണ്ട്ലിസ ജിനു
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

കോട്ടയം ജില്ലയിൽ പാമ്പാടി ഗ്രാമപഞ്ചായത്തിൽ XV-ാം വാർഡിൽ വട്ടക്കുന്ന് പ്രദേശത്ത് മീനടം ഈസ്റ്റ് സി.എം.എസ് എൽ.പി. സ്‌കൂൾ സ്ഥിതി ചെയ്യുന്നു. ഈ സ്‌കൂൾ ഏകദേശം 128 വർഷങ്ങൾക്ക് മുമ്പ് ആരംഭിച്ചതായി കരുതപ്പെടുന്നു. അക്കാലത്ത് വട്ടക്കുന്നും സമീപ പ്രദേശങ്ങളും വനമേഖലയ്ക്ക് സമാനമായ ഭൂപ്രകൃതിയും ജനവാസം വളരെ കുറഞ്ഞതുമായ പ്രദേശമായിരുന്നു. സ്‌കൂൾ വിദ്യാഭ്യാസത്തിന് വളരെ ദൂരത്തേക്ക് പോകേണ്ട സ്ഥിതി വിശേഷമായിരുന്നു നിലനിന്നിരുന്നത്. ഈ കാലത്തെല്ലാം ഒരു സ്‌കൂളിനായി ഈ പ്രദേശത്തെ ജനങ്ങൾ ആഗ്രഹിക്കുകയും അതിനായി എല്ലാവരും ഒന്നിച്ചുചേർന്ന് കോട്ടയത്ത് മിഷനറിമാരുടെ ആസ്ഥാനത്ത് ചെന്ന് അവരോടപേക്ഷിക്കുകയും മിനഷനറിമാർ ഈ പ്രദേശം സന്ദർശിച്ച് വട്ടക്കുന്നിൽ പള്ളിയും പള്ളിക്കൂടവും പണിയുന്നതിന് അനുമതി നൽകുകയും ചെയ്തു. 1888 ൽ സി.എം.എസ് മിഷനറി ആയിരുന്ന റവ. എ. എഫ് പെയ്ന്റർ (ബെർമിംഗ് ഹാം ഇംഗ്ലണ്ട്) ആണ് ഈ വിദ്യാലയത്തിന്റെ സ്ഥാപക മിനഷറി. വട്ടക്കുന്നിൽ സ്‌കൂൾ ആരംഭിക്കുന്നതിന് അനുമതി ലഭിച്ചതിനെ തുടർന്ന് ചർച്ച് മിഷൻ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ പരിശുദ്ധ പാമ്പാടി തിരുമേനി അടങ്ങിയ ആത്മീയ ഗുരുക്കന്മാരുടെ ആശീർവാദത്തോടെ ഈ പ്രദേശത്തെ എല്ലാ വിഭാഗം ജനങ്ങളുടെയും പ്രവർത്തനഫലമായി മീനടം ഈസ്റ്റ് സി.എം.എസ്. എൽ.പി.സ്‌കൂൾ ഇന്നു കാണുന്ന സ്ഥലത്ത് ഒരു ഓല ഷെഡ്ഡിൽ പ്രവർത്തനം ആരംഭിച്ചു. 1980ൽ സ്‌കൂൾ കെട്ടിടം പുതുക്കി പണിതു. ഈ പ്രദേശത്തിന്റെ സാമൂഹിക സാംസ്‌കാരിക വിദ്യാഭ്യാസ രംഗത്ത് ഒന്നേകാൽ നൂറ്റാണ്ട് നീണ്ട പാരമ്പര്യമുള്ള ഈ കലാലയ മുത്തശ്ശി പ്രഗത്ഭരായ നിരവിധി വ്യക്തികളെ രാജ്യത്തിനു സംഭാവന ചെയ്തു എന്ന് അഭിമാനപൂർവ്വം പറയാം. ഒരു കാലഘട്ടത്തിൽ ഈ പ്രദേശത്തെ ഭൂരിപക്ഷം ജനങ്ങൾക്കും പ്രാഥമിക വിദ്യാഭ്യാസം നൽകിയ ഈ വിദ്യാലയം 2014-2015 വർഷത്തിൽ പഞ്ചരജത ജൂബിലി ആഘോഷിച്ചു.

ഭൗതികസൗകര്യങ്ങൾ

അര ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഓഫീസ് റൂം, ഒന്നാം ക്ലാസ്സ് മുതൽ നാലാം ക്ലാസ്സ് വരെ പഠിക്കുന്ന കുട്ടികൾക്കായി നാല് ക്ലാസ്സ് മുറികൾ, കംമ്പ്യൂട്ടർ റൂം, ഭക്ഷണം പാകം ചെയ്യുന്നതിനായി പാചകപ്പുര, ആൺകുട്ടികൾക്കും, പെൺകുട്ടികൾക്കും ഉപയോഗിക്കുന്നതിനായി ഒന്ന് വീതം ടോയ്‌ലറ്റുകളും ഉണ്ട്. വിശാലമായ ഒരു മൈതാനവും, മഴവെള്ള സംഭരണിയും ഉണ്ട്.

ലൈബ്രറി


പുസ്തകങ്ങൾ ഉള്ള വിശാലമായ ഒരു ലൈപബ്രററി സ്കൂളിനുണ്ട്.

വായനാ മുറി


കുട്ടികൾക്ക് ഒന്നിച്ചിരുന്ന് പുസ്തകങ്ങളും ആനുകാലികങ്ങളും വായിക്കാനുള്ള സൗകര്യമുണ്ട്

സ്കൂൾ ഗ്രൗണ്ട്


കുട്ടികൾക്ക് കായിക പരിശീലനത്തിനും മാനസിക ഉല്ലാസത്തിനുമായി പൂന്തോട്ടവും കിഡ്സ്‌ പാർക്കും ഉൾക്കൊള്ളുന്ന സ്കൂൾ ഗ്രൗണ്ട് ഇവിടെയുണ്ട്.

സയൻസ് ലാബ്


പ്രൈമറി കുട്ടികൾക്ക് പരീക്ഷണങ്ങൾ ചെയ്യുന്നതിനാവശ്യമായ ഉപകരണങ്ങൾ ഉൾപ്പെടുത്തിയ ലാബ് സജ്ജീകരിച്ചിട്ടുണ്ട്.

ഐടി ലാബ്


വിവര സാങ്കേതിക വിദ്യയുടെ നൂതന സാധ്യതകൾ പരിചയപ്പെടുത്തുന്നതിനും ഡിജിറ്റൽ സാധ്യതയുടെ സഹായത്തോടെ ക്ലാസ്സ്‌മുറികളിലെ പ്രവർത്തനങ്ങൾ കൂടുതൽ ആസ്വാദ്യകരമാക്കുന്നതിനുമായി കമ്പ്യൂട്ടർ, ലാപ്ടോപ്പുകൾ എൽ സി ഡി പ്രൊജക്ടർ വൈഫൈ ഇന്റർനെറ്റ്‌ കണക്ഷനുകൾ ലഭ്യമായിട്ടുള്ള ഐ ടി ലാബ് സ്കൂളിൽ പ്രവർത്തിക്കുന്നു.

സ്കൂൾ ബസ്


കുട്ടികളെ സ്കൂളിലേയ്ക്ക് കൊണ്ടുവരുന്നതിന് ഓട്ടോ ഉപയോഗിക്കുന്നു.

പാഠ്യേതര പ്രവർത്തനങ്ങൾ

. ക്ലബ്ബ് പ്രവർത്തനങ്ങൾ

. വീട്ടിലൊരു നല്ല പാഠം (ഭവന സന്ദർശനം, കോർണർ പി.റ്റി.എ)

. ദിനാചരണങ്ങൾ

. ക്വിസ്സ് പ്രോഗ്രാം

. അസംബ്ലി [മലയാളം,ഇംഗ്ലീഷ്]

. എൽ എസ് എസ് പരിശീലനം

ജൈവ കൃഷി

രക്ഷകർത്താക്കളുടെയും അധ്യാപകരുടെയും മേൽനോട്ടത്തിൽ വിഷരഹിതമായ പച്ചക്കറി കൃഷിത്തോട്ടം ഉണ്ട്. ഇതിൽ നിന്നും ലഭിക്കുന്ന പച്ചക്കറികൾ ഉച്ചഭക്ഷണത്തിന് ഉൾപ്പെടുത്തുന്നു.

സ്കൗട്ട് & ഗൈഡ്

വിദ്യാരംഗം കലാസാഹിത്യ വേദി

ക്ലബ് പ്രവർത്തനങ്ങൾ

ശാസ്ത്രക്ലബ്

അധ്യാപകരായ ശ്രീമതി റീന റെയ്ച്ചൽ ജോൺ, ശ്രീമതി സിജിയ ഫിലിപ്പ് എന്നിവരുടെ മേൽനേട്ടത്തിൽ 15 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.

ഗണിതശാസ്ത്രക്ലബ്

അധ്യാപകരായ ശ്രീമതി അജിബെൻ, ശ്രീമതി മോനിഷ ജോൺസൺ എന്നിവരുടെ മേൽനേട്ടത്തിൽ 15 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.

സാമൂഹ്യശാസ്ത്രക്ലബ്

അധ്യാപകരായ ശ്രീമതി അജിബെൻ, ശ്രീമതി മോനിഷ ജോൺസൺ എന്നിവരുടെ മേൽനേട്ടത്തിൽ 15 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.

പരിസ്ഥിതി ക്ലബ്ബ്

അധ്യാപകരായ ശ്രീമതി റീന റെയ്ചൽ ജോൺ, ശ്രീമതി സിജിയ ഫിലിപ്പ് എന്നിവരുടെ മേൽനേട്ടത്തിൽ 20 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.

സ്മാർട്ട് എനർജി പ്രോഗ്രാം


എന്നിവരുടെ മേൽനേട്ടത്തിൽ --

നേട്ടങ്ങൾ

  • സബ്ജില്ല കലോത്സവം ചിത്രരചന [പെൻസിൽ & ജലഛായം] എ ഗ്രേഡ്
  • സബ്ജില്ല കലോത്സവം സംഘഗാനം എ ഗ്രേഡ്
  • സബ്ജില്ല കലോത്സവം ദേശഭക്തിഗാനം എ ഗ്രേഡ്‌
  • പദ്യം ചൊല്ലൽ,ലളിതഗാനം,അഭിനയഗാനം,കടംകഥ എ ഗ്രേഡ്‌
  • നാടോടിനൃത്തം ബി ഗ്രേഡ്‌

ജീവനക്കാർ

അധ്യാപകർ

1. ശ്രീമതി അജിബെൻ. ജി

2. ശ്രീമതി റീന റെയ്ച്ചൽ ജോൺ

3. ശ്രീമതി സിജിയ ഫിലിപ്പ്

4. ശ്രീമതി മോനിഷ ജോൺസൺ

അനധ്യാപകർ

  1. ശ്രീമതി ആലീസ് ജോസഫ്

മുൻ പ്രധാനാധ്യാപകർ

  • 1997-2000 ശ്രീമതി പി.എ അന്നക്കുട്ടി
  • 2000-2004 ശ്രീ. കെ.എം. ജോൺ
  • 2004-2016 ശ്രീമതി ലീലാമ്മ ജേക്കബ്‌

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

1. ശ്രീ. റ്റി. ജോർജ്ജ് ജോസഫ്, തറയത്ത് IAS

2. ശ്രീ. കെ.റ്റി. ചാക്കോ,കയ്യാലാത്ത് IAS

3. ശ്രീ. കെ.റ്റി. ജോസഫ്, കയ്യാലാത്ത് (കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ഡയറക്ടർ)

4. ഡോ. ജോസ് ഫിലിപ്പ്, തറയത്ത് (അക്കാഡമിക് & ശാസ്ത്രമേഖല)

5. ഡോ. തോമസ് പി. ജോർജ്ജ്, പുതുവൽമറ്റം (അക്കാഡമിക് & ശാസ്ത്രമേഖല)

വഴികാട്ടി