സെന്റ് ജോസഫ്സ് എച്ച്.എസ്സ്. പായിപ്പാട്/ലിറ്റിൽകൈറ്റ്സ്
ഹോം | ഡിജിറ്റൽ മാഗസിൻ | ഫ്രീഡം ഫെസ്റ്റ് | 2018 20 | 2019 21, 22 | 2020 23 | 2021 24 | 2022 25 | 2023 26 | 2024 27 |
പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സംസ്ഥാന സർക്കാർ ആവിഷ്കരിച്ച് നടപ്പിലാക്കി വരുന്ന ഹൈടെക് സ്കൂൾ പദ്ധതിയുടെ ഫലമായി സ്കൂളുകളിൽ ഹൈടെക് ക്ലാസ് റൂമുകളും ഐസിടി അധിഷ്ഠിത പഠനവും യാഥാർഥ്യമായിരിക്കുകയാണ്. ഐസിടി പ്രവർത്തനങ്ങളിൽ വിദ്യാർഥികളെക്കൂടി ഉൾപ്പെടുത്തുക എന്ന ലക്‌ഷ്യം മുൻനിർത്തി 2016 ൽ “ഹായ് സ്കൂൾ കുട്ടിക്കൂട്ടം” എന്ന പേരിൽ കുട്ടികളുടെ ഒരു കൂട്ടായ്മ എല്ലാ ഹൈസ്കൂളുകളിലും പ്രവർത്തിച്ചിരുന്നു. എല്ലാ സ്കൂളിലും ഹൈടെക് സ്കൂൾ പദ്ധതി നടപ്പാക്കിയതോടെ കൂടുതൽ സാങ്കേതികവിദ്യാ ഉപകരണങ്ങൾ സ്കൂളുകൾക്ക് ലഭ്യമായി. ഈ ഉപകരണങ്ങൾ വേണ്ടവിധം പ്രയോജനപ്പെടുത്തുന്നതിനും അവയുടെ കാര്യക്ഷമമായ ഉപയോഗത്തിനും പരിപാലനത്തിനും അധ്യാപകരോടൊപ്പം വിദ്യർത്ഥികളെക്കൂടി ഉൾപ്പെടുത്തുവാനായി സ്കൂളുകളിൽ നിലവിലുണ്ടായിരുന്ന ഐ .റ്റി ക്ലബ്, ഹായ് സ്കൂൾ കുട്ടിക്കൂട്ടം പദ്ധതി എന്നിവയെ സംയോജിപ്പിച്ചു കൂടുതൽ വിപുലമായ പ്രവർത്തന പദ്ധതികളോടെ ലിറ്റിൽ കൈറ്റ്സ് എന്ന ഐ ടി ക്ലബ്ബുകൾ സ്കൂളുകളിൽ പ്രവർത്തനം ആരംഭിച്ചു.
33086-ലിറ്റിൽകൈറ്റ്സ് | |
---|---|
സ്കൂൾ കോഡ് | 33086 |
അംഗങ്ങളുടെ എണ്ണം | 68 |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കോട്ടയം |
ഉപജില്ല | ചങ്ങനാശ്ശേരി |
ലീഡർ | എബൽ ജെസ്റ്റിൻ |
ഡെപ്യൂട്ടി ലീഡർ | എസ്തേർ മോഹൻ ജോജി |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | ടിന്റുമോൾ തോമസ് |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | ദീപ സെബാസ് റ്റ്യൻ |
അവസാനം തിരുത്തിയത് | |
06-03-2024 | Stjoseph38 |
നമ്മുടെ സ്കൂളിൽ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ പ്രവർത്തനം 2018-2019 അധ്യയനവർഷം ആരംഭിക്കുകയുണ്ടായി. 2023-2024 അധ്യയന വർഷം എട്ടാം ക്ലാസിലേക്ക്, 26 കുട്ടികൾ, ലിറ്റിൽ കൈറ്റ്സ് നടത്തുന്ന പ്രത്യേക ഓൺലൈൻ എക്സാം മുഖേന തിരഞ്ഞെടുക്കപ്പെട്ടു. ഒമ്പതാം ക്ലാസിൽ 25 കുട്ടികളും പത്താം ക്ലാസിൽ 20 കുട്ടികളും ലിറ്റിൽ കൈറ്റ്സ് യൂണിറ്റിൽ പ്രവർത്തിച്ചു പോകുന്നു. ലിറ്റിൽ കൈറ്റ്സ് അംഗങ്ങളാണ് സ്കൂൾ പ്രവർത്തനങ്ങളുടെ ഫോട്ടോസ് എടുക്കുന്നത്. ഫോട്ടോയെടുത്ത് വീഡിയോ എഡിറ്റിംഗ് നടത്തി, യൂട്യൂബ് ചാനൽ, ഫേസ്ബുക്ക് എന്നിടങ്ങളിൽ അപ്‌ലോഡ് ചെയ്യുന്നത്.
എട്ടാം ക്ലാസിലും ഒമ്പതാം ക്ലാസിലും ആഴ്ചയിലൊരിക്കൽ കുട്ടികൾക്കായി കൈ മാസ്റ്റേഴ്സ് ക്ലാസുകൾ നടത്തുന്നു.
പാഠഭാഗങ്ങൾ
എട്ടാം ക്ലാസ്
ഹൈടെക് ഉപകരണ സജ്ജീകരണം, ഗ്രാഫിക് ഡിസൈനിങ്, ആനിമേഷൻ, മലയാളം കമ്പ്യൂട്ടിംഗ്, മീഡിയ ആൻഡ് ഡോക്യുമെന്റേഷൻ, Block Programming.
ഒമ്പതാം ക്ലാസ്
ആനിമേഷൻ, മൊബൈൽ ആപ്പ് നിർമ്മാണം, നിർമ്മിത ബുദ്ധി, ഇലക്ട്രോണിക്സ്, റോബോട്ടിക്സ്, ഡെസ്ക്ടോപ്പ് Publishing.
കൈറ്റ് ട്രെയിനറിന്റെ നേതൃത്വത്തിൽ എട്ടാം ക്ലാസിലെ കുട്ടികൾക്കായി പ്രിലിമിനറി ക്യാമ്പും ഒമ്പതാം ക്ലാസിലെ കുട്ടികൾക്കായി സ്കൂൾതല ക്യാമ്പും നടത്തപ്പെട്ടു.
പലതരത്തിലുള്ള ഇൻഡിവിജ്വൽ, ഗ്രൂപ്പ് ആക്ടിവിറ്റീസ് നൽകി മിടുക്കരായ കുട്ടികളെ കണ്ടെത്തി ജില്ലാതല സ്കൂൾതല ക്യാമ്പുകളിലേക്ക് കൂടുതൽ പഠന പ്രവർത്തനങ്ങൾക്കായി ഡയറക്റ്റ് ചെയ്യുന്നു.
പ്രത്യേക ക്ലാസുകൾ
കുട്ടികൾക്ക്
യുപിയിലെയും ഹൈസ്കൂളുകളിലെയും കുട്ടികളിൽ നൂതന ICT സാധ്യതകളെപ്പറ്റി അവബോധം ഉണർത്തുന്നതിനായി ലിറ്റിൽ കൈറ്റ്സ് കുട്ടികൾ, ആനിമേഷൻ, പ്രോഗ്രാമിംഗ് ഇവയുമായി ബന്ധപ്പെട്ട ബേസിക് ഇൻഫർമേഷൻസ് നൽകുന്നു.
മാതാപിതാക്കൾക്ക്
ഹൈസ്കൂൾ സ്ഥലത്തിൽ പഠിക്കുന്ന കുട്ടികളുടെ മാതാപിതാക്കൾക്കായി സൈബർ സുരക്ഷയുമായി ബന്ധപ്പെട്ട് “സൈബർ സുരക്ഷാവ ബോധം മാതാപിതാക്കൾക്ക്” എന്ന ക്ലാസ് നൽകി പ്രധാനമായും ഇലക്ട്രിസിറ്റി Bill എങ്ങനെ ഓൺലൈനിൽ അടയ്ക്കാം, വിവിധ മേഖലകളിലെ കുട്ടികളുടെ മൊബൈൽ ഉപയോഗം എങ്ങനെ കണ്ടെത്താം എന്നിങ്ങനെയുള്ള ക്ലാസുകൾ എടുത്തു. ക്ലാസുകൾ വളരെ പ്രയോജനപ്രദമായി മാതാപിതാക്കൾ അഭിപ്രായപ്പെട്ടു.
ലിറ്റിൽ കൈറ്റ്സ് കുട്ടികൾ ക്ലാസുകളിൽ പ്രൊജക്ടർ ക്രമീകരിക്കുന്നതിനുള്ള സഹായങ്ങൾ നൽകി പോകുന്നു