ജി.യു.പി.എസ്. പടിഞ്ഞാറ്റുമുറി/അക്ഷരവൃക്ഷം/ കോലു മിഠായി

കോലു മിഠായി

കുഞ്ഞുണ്ണിക്കൊരുമിഠായി
കുഞ്ഞിക്കയ്യിൽ മിഠായി
അമ്മ കൊടുത്തൊരു മിഠായി
പലനിറമുള്ളൊരു മിഠായി
നൽമണമേകും മിഠായി
കോലിൻ തുമ്പിൽ മിഠായി
ചേലഴകുള്ളൊരു മിഠായി
ചേലത്തുമ്പിൽ തൂങ്ങി നടന്നൊരു
കുട്ടനു കിട്ടിയ മിഠായി
പലവട്ടംനൊട്ടിനുണഞ്ഞത്
കുഞ്ഞുണ്ണിക്കത് ഭേഷായി

ദേവനന്ദ.പി.എം
5എ ജിയുപിഎസ് പടിഞ്ഞാറ്റുംമുറി
ചേവായൂർ ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 13/ 01/ 2022 >> രചനാവിഭാഗം - കവിത