കുഞ്ഞുണ്ണിക്കൊരുമിഠായി കുഞ്ഞിക്കയ്യിൽ മിഠായി അമ്മ കൊടുത്തൊരു മിഠായി പലനിറമുള്ളൊരു മിഠായി നൽമണമേകും മിഠായി കോലിൻ തുമ്പിൽ മിഠായി ചേലഴകുള്ളൊരു മിഠായി ചേലത്തുമ്പിൽ തൂങ്ങി നടന്നൊരു കുട്ടനു കിട്ടിയ മിഠായി പലവട്ടംനൊട്ടിനുണഞ്ഞത് കുഞ്ഞുണ്ണിക്കത് ഭേഷായി
സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 13/ 01/ 2022 >> രചനാവിഭാഗം - കവിത