എൽ. പി. എസ്സ്. പെരുമ്പാറ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
എൽ. പി. എസ്സ്. പെരുമ്പാറ
വിലാസം
കുറിയന്നൂർ

കോള ഭാഗം പി.ഓ പി.ഒ.
,
689545
,
പത്തനംതിട്ട ജില്ല
സ്ഥാപിതം01 - 05 - 1926
വിവരങ്ങൾ
ഇമെയിൽperumparalps146@gmail.com
കോഡുകൾ
സ്കൂൾ കോഡ്37327 (സമേതം)
യുഡൈസ് കോഡ്32120600214
വിക്കിഡാറ്റQ87593737
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല തിരുവല്ല
ഉപജില്ല പുല്ലാട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംആറന്മുള
താലൂക്ക്തിരുവല്ല
ബ്ലോക്ക് പഞ്ചായത്ത്കോയിപ്രം
തദ്ദേശസ്വയംഭരണസ്ഥാപനംതോട്ടപ്പുഴശ്ശേരി പഞ്ചായത്ത്
വാർഡ്2
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ38
പെൺകുട്ടികൾ36
ആകെ വിദ്യാർത്ഥികൾ74
അദ്ധ്യാപകർ2
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികറേച്ചൽ ജോൺ
പി.ടി.എ. പ്രസിഡണ്ട്അജു ജേക്കബ്
എം.പി.ടി.എ. പ്രസിഡണ്ട്ജിനു തോമസ്
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




പത്തനംതിട്ട ജില്ലയിലെ തിരുവല്ല വിദ്യാഭ്യാസ ജില്ലയിലെ പുല്ലാട് ഉപജില്ലയിലെ തോട്ടപ്പുഴശ്ശേരിയിലെ രണ്ടാം വാർഡിൽ ചരൽക്കുന്നിന് സമീപം സ്ഥിതിചെയ്യുന്ന എയ്ഡഡ് സ്കൂളായ പെരുമ്പാറ എൽ.പി സ്കൂൾ 1102-ൽ പ്രവർത്തനമാരംഭിച്ചു . ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

ശ്രീ.റ്റി. എം.മത്തായി

സർവ്വശിക്ഷാ അഭിയാനു  മുമ്പ് എൽ.കെ.ജിക്കും യു.കെ.ജിക്കും വളരെ മുമ്പ് തറ, പറ എന്ന് സ്ലേറ്റിൽ കല്ലുപെൻസിൽ കൊണ്ട് എഴുതിപ്പഠിപ്പിച്ചകാലം.... കംമ്പ്യൂട്ടർഗെയിമിനും ക്രിക്കറ്റ് ഭ്രാന്തിനു മുമ്പ് കിളിത്തട്ടും തലപ്പന്തും കളിച്ചുനടന്ന കാലം. ജീൻസിനും ടീഷർട്ടിനും മുമ്പ് വള്ളിനിക്കറും പുള്ളിയുടുപ്പുമണിഞ്ഞ്  തുള്ളിച്ചാടിയ കാലം. ഇന്റർനെറ്റിനും ഇ -മെയിൽ മുമ്പ് ഉച്ചക്കഞ്ഞി ഉത്ഭവിക്കും മുമ്പ് വട്ടയിലയിലെ ഉപ്പുമാവിന്റെ രുചി നുണഞ്ഞ കാലം... അതേ നമ്മുടെ ബാല്യകാലം. ആ ബാല്യകാലത്തിന്റെ മധുരിക്കുന്ന ഓർമ്മകളിലേക്ക് ഒരു മടക്കയാത്ര. ഈ പ്രദേശത്തിന്റെ വിദ്യാഭ്യാസ സാംസ്കാരിക മണ്ഡലത്തിൽ അമൂല്യമായ സംഭാവനകൾ നൽകിക്കൊണ്ട് വിളങ്ങി നിൽക്കുന്ന പെരുമ്പാറ എം. റ്റി.എൽ.പി സ്കൂൾ അതിന്റെ  ജൈത്രയാത്ര തുടങ്ങിയിട്ട് 96 വർഷം പൂർത്തിയാക്കിയിരിക്കുന്നു.ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉന്നത പദവികളിൽ ശോഭിക്കുന്ന അനേകർക്കും സാധാരണക്കാർക്കും ആദ്യാക്ഷരം കുറിക്കാൻ അരങ്ങൊരുക്കിയ ഈ വിദ്യാലയമുത്തശ്ശിക്ക് മഹത്തായ ഒരു പാരമ്പര്യവും ചരിത്രവുമുണ്ട്. കൂടുതൽ അറിയാൻ

ഭൗതികസൗകര്യങ്ങൾ

ഒരു ഓഫീസ് മുറി,ക്ലാസ്മുറികൾ , കംമ്പ്യൂട്ടർലാബ്, സ്കൂൾ ലൈബ്രറി, സ്കൂളുകൾ ഹൈടെക് ആക്കുന്നതിന്റെ ഭാഗമായി കുട്ടികളുടെ ഉപയോഗത്തിന് ലാപ് ടോപ് ,പ്രൊജക്ടർ, മൈക്ക് സെറ്റ്, കമ്പ്യൂട്ടർ  ഉൾപ്പെടെയുള്ള ആധുനിക സംവിധാനങ്ങൾ എന്നിവ ലഭ്യമാക്കിയിട്ടുണ്ട്. കൂടുതൽ അറിയാൻ

പാഠ്യേതര പ്രവർത്തനങ്ങൾ

വായന ക്ലബ്ബ് , ശുചിത്വ ക്ലബ്ബ് ,സയൻസ് ക്ലബ്ബ് , ഇംഗ്ലീഷ് ക്ലബ്ബ് , ഗണിത ക്ലബ്ബ് ,ആരോഗ്യ ക്ലബ്ബ് , സുരക്ഷാ ക്ലബ്ബ്  , ടാലന്റ്  ലാബ് വായനയുമായി ബന്ധപ്പെടുത്തി എല്ലാ ആഴ്ചയിലും വായിക്കാൻ വളരാൻ എന്ന പ്രവർത്തനം നടത്തുന്നു. അതോടൊപ്പം എല്ലാ ആഴ്ചയിലും കലാ പ്രോത്സാഹനത്തിനായി സാഹിത്യവേദി ഒരുക്കുന്നു. കുട്ടികളുടെ ശാരീരികവും മാനസികവുമായ ഉണർവിനായി എല്ലാദിവസവും രാവിലെ  യോഗ പരിശീലനം നടത്തുന്നു. ഒറിഗാമിയിൽ കുട്ടികൾക്ക് പരിശീലനം നടത്തുന്നു. ദിനാചരണങ്ങൾ സാമൂഹിക മൂല്യമുള്ളതും പ്രധാനപ്പെട്ടതുമായ ദിനാചരണങ്ങൾ സ്കൂളിൽ നടത്തുന്നു .

മാനേജ്മെന്റ്

റവ.ഡോ.ഐപ്പ് ജോസഫ്
റവ.ഡോ.അലക്സാണ്ടർ.എ . തോമസ്

കുറിയന്നൂർ സെന്റ് തോമസ് കുറിയന്നൂർ മാർത്തോമ്മാ എന്നീ രണ്ട് ഇടവകകളുടെ വകയാണ് പെരുമ്പാറ എൽ പി സ്കൂൾ.  രണ്ട് ഇടവകകളിലേയും ഏഴ് അംഗങ്ങൾ വീതമുള്ള 14 അംഗങ്ങളും മാനേജറും ഉൾപ്പെടുന്ന കമ്മിറ്റിയാണ് സ്കൂൾ മാനേജ്മെന്റ്. സ്കൂളിന്റെ രക്ഷാധികാരി അഭിവന്ദ്യ റവ. ഡോ .തിയോഡോഷ്യസ് മാർത്തോമ്മാ  മെത്രാപ്പോലീത്ത 2017- 18 സ്കൂൾ വർഷം മുതൽ .റവ. ഡോ. ഐപ്പ് ജോസഫ് സ്കൂൾ മാനേജർ ആയി പ്രവർത്തിക്കുന്നു.2022ൽ റവ. ഡോ. ഐപ്പ്  ജോസഫ് മാനേജർ സ്ഥാനം ഒഴിയുകയും 2022-23 വർഷം മുതൽ  റവ.ഡോ. അലക്സാണ്ടർ എ. തോമസ് സ്കൂൾ മാനേജരായി പ്രവർത്തിക്കുന്നു.

മികവുകൾ

പത്തനംതിട്ട ജില്ലാ പഞ്ചായത്തിന്റെ ദുരിതാശ്വാസ ഫണ്ടിലേക്ക്  ബഹുമാനപ്പെട്ട മുൻ കളക്ടറായിരുന്ന പി ബി നൂഹിന്റെ പക്കൽ 18,000 രൂപയും തദ്ദേശ സ്വയംഭരണ സ്ഥാപനത്തിൽ 7000 രൂപയും പെരുമ്പാറ എൽപി സ്കൂളിലെ കുട്ടികളും അധ്യാപകരും രക്ഷിതാക്കളും ചേർന്ന്  ഏൽപ്പിച്ചു . പഠനോത്സവം, ഓണക്കോടി, ഓണക്കിറ്റ് വിതരണം, ഗുരുവന്ദനം, കിടപ്പു രോഗികളുടെ വീടുകൾ സന്ദർശനം നടത്തുകയും ചെയ്തു .


ജില്ലാ കളക്ടറിനോടൊപ്പം





മുൻസാരഥികൾ

1. ശ്രീ.എൻ. പി പത്മനാഭപ്പണിക്കർ

2.ശ്രീ.റ്റി .റ്റി എബ്രഹാം

3.ശ്രീമതി.സാറാമ്മ എബ്രഹാം

4.ശ്രീമതി. വി.ജെ മറിയാമ്മ

5.ശ്രീമതി.റെയ്ച്ചൽ ജോൺ( 2004 മുതൽ പ്രഥമാധ്യാപിക ആയി തുടരുന്നു )

ശ്രീമതി. സാറാമ്മ എബ്രഹാം
ശ്രീമതി. റെയ്ച്ചൽ ജോൺ
ശ്രീമതി .വി. ജെ മറിയാമ്മ





പ്രശസ്തരായ പൂർവ്വപിദ്യാർത്ഥികൾ

1.ശ്രീ.പി.വിജയകുമാർ (റിട്ട്. ആർ.ഡി .ഒ )

2.ശ്രീ.എം.റ്റി.ജേക്കബ്( റിട്ട്.ക്ലർക്ക് )

3.ശ്രീ.പി.റ്റി.ദിവാകരൻ(റിട്ട്.ഡെപ്യൂട്ടി കളക്ടർ)

4.ശ്രീമതി ലൈലാ തോമസ് (റിട്ട്. ടീച്ചർ )

5.ശ്രീമതി .റോസമ്മ തോമസ് (റിട്ട്. ടീച്ചർ )

6. ശ്രീമതി രാജമ്മ തോമസ് (റിട്ട്. ടീച്ചർ )

ദിനാചരണങ്ങൾ

1.ലോക പരിസ്ഥിതി ദിനം

2..വായനാ ദിനം.

3.ചാന്ദ്ര ദിനം

4.ഹിരോഷിമ ദിനം

5.ലോക വയോജന ദിനം.

7.നാഗസാക്കി ദിനം

8.സ്വാതന്ത്ര്യദിനം

9.ക്വിറ്റിന്ത്യാ ദിനം

10.അധ്യാപക ദിനം

11.ഓസോൺ ദിനം

12.ഓണം

11.ലോക വൃദ്ധ ദിനം

12.ഗാന്ധി ജയന്തി

13.ലോക അധ്യാപക ദിനം

14.കേരളപ്പിറവി ദിനം

15.ശിശുദിനം

16.ക്രിസ്തുമസ്

17.റിപ്പബ്ലിക് ദിനം

18.ലോക യോഗ ദിനം

സ്വാതന്ത്ര്യദിനം

2021







റിപ്പബ്ലിക് ദിനം

2022

അധ്യാപക ദിനം

അധ്യാപക ദിനത്തിൽ മാനേജരായിരുന്ന പ്രൊഫസർ എൻ .പി.. ഫിലിപ്പ് നല്ലൂർ ഗുരുവന്ദനം നടത്തി ആദരിച്ചു.









ശിശുദിനം


ലോക വയോജന ദിനം

ലോക വൃദ്ധ ദിനത്തിൽ സ്കൂളിലെ മുത്തശ്ശി അമ്മയായ അന്നമ്മച്ചി(96വയസ്സ് )ആദരിക്കൽ .


ലോക പരിസ്ഥിതി ദിനം

ഒരു തൈ നടാം (2021)



ശുചീകരണം












ലോക യോഗ ദിനം








അദ്ധ്യാപകർ

1. ശ്രീ.എൻ പി പത്മനാഭപ്പണിക്കർ

2. ശ്രീ. റ്റി.റ്റി എബ്രഹാം

3. ശ്രീമതി.സാറാമ്മ എബ്രഹാം

4. ശ്രീ. സി.വേലുപ്പിള്ള

5. ശ്രീ. റ്റി.വർഗീസ്

6. ശ്രീമതി.ഗ്രേസി ജോൺ

7. ശ്രീമതി .ബ്ലസി മോൾ മാത്യു

8. ശ്രീമതി .എലിസബത്ത് അലക്സ്

9. ശ്രീമതി.ഗ്രേസി മാത്യു

10. ശ്രീമതി. ആലീസ് വർഗീസ്

11. ശ്രീ.റ്റി.സി.മാത്യു

12.ശ്രീമതി ലീന ഉമ്മൻ

13. ശ്രീമതി. റെയ്ച്ചൽ  ജോൺ ( 2004 മുതൽ പ്രഥമ അധ്യാപികയായി തുടരുന്നു)

14. ശ്രീമതി.ഷിബു തോമസ്

15. ശ്രീമതി. ബ്ലസി ജോർജ്

16.ശ്രീമതി. ജെസ്സി ചെറിയാൻ( പ്രീപ്രൈമറി അധ്യാപികയായി തുടരുന്നു)

17. ശ്രീമതി .വിനീത വിജയൻ(ഡെയ്‌ലി വേജസ്)

18.ശ്രീമതി .മിനി എബ്രഹാം(ഡെയ്‌ലി വേജസ്)

2021-2022

19.കുമാരി.ആരതി പുരുഷോത്തമൻ(മാനേജ്മെന്റ്)

20. ശ്രീമതി.ലക്ഷ്മിപ്രിയ .എം(ഡെയ്‌ലി വേജസ്)

ക്ലബ്ബുകൾ

1 . ഹരിത ക്ലബ്ബ്

2.ശുചിത്വ ക്ലബ്ബ്

3.വായന ക്ലബ്ബ് കൂടുതൽ അറിയാൻ

സ്കൂൾചിത്രഗ്യാലറി
























ഓൺലൈൻ  ക്ലാസ്സിലൂടെ ഒരു തിരനോട്ടം2021


വിദ്യാരംഗം ഉദ്ഘാടനം










ഓഫ്‌ലൈൻ മീറ്റിംഗ്






കോവിഡ് കാലം

കോവിഡിനെതിരായ കോട്ട തീർക്കൽ പെരുമ്പാറ എൽപിഎസ് കുടുംബം പങ്കെടുത്തു കുട്ടികളും 5 വീടുകളും കണ്ടെത്തി. കുട്ടികളും രക്ഷാകർത്താക്കളും ചേർന്ന് സമൂഹത്തിൽ ബോധവൽക്കരണ സന്ദേശം നടത്തുന്നു.


പഠനോത്സവം






തിരനോട്ടം

എന്നെക്കാണാൻ വാമനനും മാവേലിയും വന്നോ
ആഹാ....സിംഹരാജാവും വന്നല്ലോ !
മാസ്ക് വേണ്ടേ വാമന ?
ശോ...മുറ്റത്തല്ലേ പൂക്കളം ഇടേണ്ടത് ?
കേട്ടിട്ടും കേട്ടിട്ടും ശരിയാവുന്നില്ലല്ലോ !
ഇനി നമുക്ക് ഒരുമിച്ച് കളിക്കാം













onam2021

അത്തപൂക്കളം

ഓണസദ്യ

ഓണവുമായി ബന്ധപ്പെട്ട സി. എഫ് .എൽ. റ്റി. സി. ചരൽക്കുന്നിൽ (തോട്ടപ്പുഴശ്ശേരി പഞ്ചായത്ത്) അൻപത് കോവിഡ് രോഗികൾക്ക് ഓണസദ്യ നൽകി.



ഓണസദ്യ






ഓണക്കാലത്ത് കുട്ടികളും അധ്യാപകരും കൂടി "കരുതൽ "എന്ന ബോധവൽക്കരണ സന്ദേശം അവതരിപ്പിച്ചു

കോവിഡ് എന്ന മഹാമാരിയിൽ കരുതലോടെ ഒരു ഓണക്കാലം( അധ്യാപകരും കുട്ടികളും )

ഗ്യാലറി - ശ്രീമതി. റെയ്ച്ചൽ ജോൺ( പ്രഥമാധ്യാപിക )

കുമാരൻ:അനന്ദു മോൻ വി.എ  ( ക്ലാസ് 1)

കുമാരൻ : അക്ഷയ് റെജി (ക്ലാസ് 1)കുമാരൻ :എൽവിൻ.അജു.ജേക്കബ്( ക്ലാസ് 3)

വിഷയം : ആരതി പുരുഷോത്തമൻ ( ടീച്ചർ )

ക്യാമറ: കൃഷ്ണദേവ്








2023









വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

1.തിരുവല്ല കോഴഞ്ചേരി റൂട്ട്➡️ മാരാമൺ ജംഗ്ഷൻ➡️ ഇടത്തോട്ട് ➡️ തടിയൂർ റൂട്ട്➡️ ചിറയിറമ്പ് ജംഗ്ഷൻ ➡️  വലത്തോട്ട് ➡️ തോണിപ്പുഴ ജംഗ്ഷൻ ➡️ ചരൽക്കുന്ന്➡️ മാലിമുക്ക് ജംഗ്ഷൻ➡️ വലത്തോട്ട്➡️ പെരുമ്പാറ എം. റ്റി. എൽ.പി.സ്കൂൾ

2.കോഴഞ്ചേരി തിരുവല്ല റൂട്ട്➡️ മാരാമൺ ജംഗ്ഷൻ➡️ വലത്തോട്ട്➡️ തടിയൂർ റൂട്ട്➡️ ചിറയിറമ്പ് ജംഗ്ഷൻ ➡️  വലത്തോട്ട് ➡️ തോണിപ്പുഴ ജംഗ്ഷൻ ➡️ ചരൽക്കുന്ന്➡️ മാലിമുക്ക് ജംഗ്ഷൻ➡️ വലത്തോട്ട്➡️ പെരുമ്പാറ എം. റ്റി. എൽ.പി.സ്കൂൾ

3.തിരുവല്ല കോഴഞ്ചേരി റൂട്ട്➡️ പുല്ലാട് ജംഗ്ഷൻ➡️ ഇടത്തോട്ട് ➡️ വടക്കേ കവല ➡️ വലത്തോട്ട് ➡️ ആത്മാവ് കവല ➡️ തോണിപ്പുഴ ജംഗ്ഷൻ➡️ ഇടത്തോട്ട് ➡️ചരൽക്കുന്ന്➡️ മാലി മുക്ക് ജംഗ്ഷൻ ➡️ വലത്തോട്ട്➡️ പെരുമ്പാറ എം.റ്റി.എൽ.പി. സ്കൂൾ

Map
"https://schoolwiki.in/index.php?title=എൽ._പി._എസ്സ്._പെരുമ്പാറ&oldid=2537832" എന്ന താളിൽനിന്ന് ശേഖരിച്ചത്