സഹായം/സ്കൂൾവിക്കി അംഗത്വം
< സഹായം
(സഹായം:അംഗത്വം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
- സ്കൂൾവിക്കിജാലകത്തിലെ "പ്രവേശിക്കുക" എന്ന ലിങ്കിലൂടെ ഉപയോക്തൃനാമവും (username) രഹസ്യവാക്കും നൽകി സ്കൂൾവിക്കിയിൽ പ്രവേശിക്കാം.
- സ്കൂൾ അധികാരികൾക്കും അധ്യാപകർക്കും കുട്ടികൾക്കും രക്ഷിതാക്കൾക്കും പൂർവ്വ വിദ്യാർത്ഥികൾക്കും തുടങ്ങി ആർക്കും അംഗത്വം എടുക്കാം
- വിദ്യാലയങ്ങൾ, പൊതുവിദ്യാഭ്യാസ വകുപ്പ് നൽകിയ സ്കൂൾകോഡ് ഉപയോക്തൃനാമമായി അംഗത്വം ഉണ്ടാക്കാവുന്നതാണ്. വിദ്യാലയങ്ങളുടെ ഔദ്യോഗിക ഇ-മെയിൽ വിലാസമാണ് അംഗത്വമുണ്ടാക്കുമ്പോൾ നൽകേണ്ടത്. പ്രസ്തുത ഉപയോക്തൃനാമം ഉപയോഗിച്ച് യഥാസമയം നിരീക്ഷണം നടത്തേണ്ടതും തിരുത്തലുകൾ വരുത്തേണ്ടതുമാണ്.
- അധ്യാപകർക്ക് സ്വന്തം User ID സൃഷ്ടിക്കാവുന്നതാണ്. എന്നാൽ, അവരുടെ യൂസർ പേജിൽ സ്വന്തം പേര്, തസ്തികയുടെ പേര്, സ്കൂൾകോഡ്, സ്കൂളിന്റെ പേര്, ഫോൺ നമ്പർ എന്നിവ ചേർത്ത് സേവ് ചെയ്യേണ്ടതാണ്. അത്തരം വിവരം ലഭ്യമല്ലെങ്കിൽ അംഗത്വം തടയുന്നതിന് സാദ്ധ്യതയുണ്ട്. ഇത് സ്ക്കൂൾ വിക്കിയുടെ വിശ്വാസ്യത നിലനിറുത്തുന്നതിനും സുഗമമായ പ്രവർത്തനത്തിനുമുള്ള മുൻകരുതലാണ്.
അംഗത്വമെടുക്കൽ
- പേജിന്റെ വലത് -മുകൾഭാഗത്തുള്ള അംഗത്വമെടുക്കുക എന്നതിൽ ക്ലിക്ക് ചെയ്ത് പേജ് തുറക്കുക. അംഗത്വ വിവരങ്ങൾ നൽകുക.
- Username - ഇംഗ്ലീഷ് അക്ഷരങ്ങളും അക്കങ്ങളും മാത്രം അടങ്ങിയ വാക്കുകൾ ആയിരിക്കണം.
- Password - ഇംഗ്ലീഷ് അക്ഷരങ്ങളും അക്കങ്ങളും Special characters എന്നിവ ഉപയോഗിക്കാം.
- ഇമെയിൽ വിലാസം കൃത്യമായി നൽകുക. അക്കൗണ്ട് സൃഷ്ടിക്കുമ്പോൾ, ഇമെയിലിലേക്ക് ഒരു സ്ഥിരീകരണമെയിൽ ലഭിക്കുന്നതാണ്.
- അംഗത്വമെടുത്താൽ ഉടൻതന്നെ ഇമെയിൽവിലാസം സ്ഥിരീകരിക്കണം.
- User ID ഉണ്ടാക്കിയപ്പോൾ നൽകിയ Mail തുറന്ന് അതിൽ schoolwiki യിൽ നിന്ന് വന്ന മെയിൽ കാണുക. ഇത് ചിലപ്പോൾ Inbox ൽ ഉണ്ടാവില്ല. എങ്കിൽ Spam folder കൂടി നോക്കുക. അത് തുറന്ന് അതിൽ സ്ഥിരീകരിക്കാനുള്ള ആദ്യത്തെ കണ്ണിയിൽ ക്ലിക്ക് ചെയ്യുക.
- സ്ഥിരീകരണകോഡിന്റെ കാലാവധി കഴിഞ്ഞാൽ ക്രമീകരണങ്ങൾ പേജിൽ അത് വീണ്ടും അയക്കുന്നതിനുള്ള സൗകര്യം ഉപയോഗിക്കുക.
- നിലവിൽ അംഗത്വമുള്ളവർക്ക് ലോഗിൻ ചെയ്താലും തിരുത്താനാവുന്നില്ലെങ്കിൽ ഇമെയിൽവിലാസം സ്ഥിരീകരിച്ചിട്ടില്ല എന്ന് കരുതാം. ക്രമീകരണങ്ങൾ പേജിൽ പ്രവേശിച്ച് സ്ഥിരീകരണകോഡ് വീണ്ടും അയക്കുക. Email ID തെറ്റാണെങ്കിൽ തിരുത്തുന്നതിനും വീണ്ടും സ്ഥിരീകരിക്കുന്നതിനും ഇതിലൂടെ സാധിക്കും.
- ഇമെയിൽ സ്ഥിരീകരിച്ചശേഷവും പ്രശ്നം ഉണ്ടെങ്കിൽ, SchoolwikiHelpDesk സഹായിക്കുന്നതാണ്