ബുക്കാനൻ ഇൻസ്റ്റിറ്റ്യൂഷൻ ഗേൾസ് ഹൈസ്കൂൾ പള്ളം/ലിറ്റിൽകൈറ്റ്സ്
ഹോം | ഡിജിറ്റൽ മാഗസിൻ | ഫ്രീഡം ഫെസ്റ്റ് | 2018 20 | 2019 21, 22 | 2020 23 | 2021 24 | 2022 25 | 2023 26 | 2024 27 |
ബുക്കാനൻ ഇൻസ്റ്റിറ്റ്യൂഷൻ ഗേൾസ് ഹൈസ്കൂൾ പള്ളം/ലിറ്റിൽകൈറ്റ്സ്
ലിറ്റിൽകൈറ്റ്സ് യൂണിറ്റ് നമ്പർ LK/2018/33070
രാജ്യത്തിന് മാതൃകയായി സംസ്ഥാന വിദ്യാലയങ്ങൾ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിലൂടെ ഹൈടെക്ആകുമ്പോൾ വിദ്യാലയങ്ങളുടെ പരിപാലനത്തിനും ഹൈടെക്ക് സംവിധാനങ്ങൾ സംരക്ഷിക്കുന്നതിനും വിദ്യാർത്ഥികളുടെ സാങ്കേതിക പരിജ്ഞാനം വർദ്ധിപ്പിക്കേണ്ടതുണ്ട് വിവര വിനിമയ വിദ്യാ സങ്കേതങ്ങൾ ആഴത്തിലും പരപ്പിലും സായത്തമാക്കാനുള്ള സാഹചര്യം കുട്ടികൾക്ക് ഒരുക്കുക എന്ന ലക്ഷ്യത്തോടെ ലിറ്റിൽകൈറ്റ്സ് 2018ൽ ആരംഭിച്ചു. ബുധനാഴ്ച ദിവസത്തെ പരിശീലനം കൂടാതെ അവധിക്കാലക്യാപുകളും- നടത്തിവരുന്നു.ഭാഷാകമ്പ്യൂട്ടിംഗ്, ആനിമേഷൻ, ഹാർഡ്വെയർ, പ്രോഗ്രാമിംഗ്, ഇലക്ട്രോണിക്സ്, സൈബർ സുരക്ഷയും ഇന്റർനെറ്റും തുടങ്ങിയ മേഖലകളിലാണ് പരിശീലനം. സ്‌കൂൾ ഐ ടി ലാബ് പരിപാലനം ,,ഹൈടെക്ക് ക്‌ളാസ് പരിപാലനം , സ്‌കൂൾവിക്കി അപ്‌ഡേഷൻ എന്നിവയും ക്ലബ്ബ് അംഗങ്ങളുടെ ചുമതലയാണ് . 2018-20ബാച്ചിൽ 25 അംഗങ്ങളും 2019-21 ബാച്ചിൽ 21 അംഗങ്ങളും. 2019-2022 ബാച്ചിൽ 23 അംഗങ്ങളും 2020-2023 ബാച്ചിൽ 22 അംഗങ്ങളും ഈ യൂണിറ്റിലുണ്ട്.. കൈറ്റ് മാസ്റ്റേഴ്സ് ആയി ബിന്ദു പി ചാക്കോ (2018-22), റിൻസി എം പോൾ, മിനു ലിസ ജോസഫ് (2023 ) സേവനം ചെയ്യുന്നു.