ബുക്കാനൻ ഇൻസ്റ്റിറ്റ്യൂഷൻ ഗേൾസ് ഹൈസ്കൂൾ പള്ളം/ലിറ്റിൽകൈറ്റ്സ്/2022-25

Schoolwiki സംരംഭത്തിൽ നിന്ന്
33070-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്33070
യൂണിറ്റ് നമ്പർLK/2018/33070
അംഗങ്ങളുടെ എണ്ണം29
റവന്യൂ ജില്ലKottayam
വിദ്യാഭ്യാസ ജില്ല Kottayam
ഉപജില്ല Kottayam East
ലീഡർRithika R
ഡെപ്യൂട്ടി ലീഡർSara Liya Blesson
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1Rincy M Paul
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2Minu Liza Joseph
അവസാനം തിരുത്തിയത്
07-03-202433070

ലിറ്റിൽകൈറ്റ്സ്/2022-25 പ്രവർത്തനങ്ങൾ

ബാച്ചിന്റെ തെരഞ്ഞെടുപ്പിനായി ജൂലൈ 2 ന് നടത്തപ്പെട്ട അഭിരുചി പരീക്ഷയിൽ 33 കുട്ടികൾ പങ്കെടുത്തു. 30 കുട്ടികൾ വിജയിച്ചു. അഭിരുചി പരീക്ഷയിൽ പങ്കെടുക്കുന്നതിനു വേണ്ട പരിശീലനം കുട്ടികൾക്ക് നൽകി. എല്ലാ ബുധനാഴ്ച്ചയിലും 3.30pm മുതൽ 4.30 pm വരെ റുട്ടീൻ ക്ലാസുകൾ നടന്നുവരുന്നു. ഹൈടെക് ഉപകരണങ്ങളുടെ പരിപാലനം നടത്തിപ്പൊരുന്നു

പ്രിലിമിനറിക്യാമ്പ്

പ്രിലിമിനറിക്യാമ്പ് 2022 ഒക്ടോബർ 14 ന് നടത്തപ്പെട്ടു. ഹെഡ്|മിസ്ട്രെസ്സ് മീനു മറിയം ചാണ്ടി ഉദ്ഘാടനം ചെയ്തു. കൈറ്റ് മിസ്ട്രെസ്സുമാരായ മിനു ലിസ ജോസഫ്, റിൻസി എം പോൾ, എസ്ഐടിസി ബിന്ദു പി ചാക്കോ എന്നിവരാണ് ക്ലാസ്സുകൾ നയിച്ചത്. ലിറ്റിൽ കൈറ്റ്സ് ക്‌ളാസുകളിൽ പങ്കെടുക്കുന്നതിനുവേണ്ട ഉത്സാഹം ജനിപ്പിക്കത്തക്ക തരത്തിലുള്ള ഗയിമുകൾ, അനിമേഷൻ പ്രോഗ്രാമിങ് എന്നിവയിലുള്ള പരിശീലനമാണ് കുട്ടികൾക്ക് നൽകിയത്.

സ്കൂൾ ക്യാമ്പ്

2023 സെപ്റ്റംബർ 9 തിന് സ്കൂൾ ക്യാമ്പ് ("ക്യാമ്പോണം 2023‍") നടത്തപ്പെട്ടു. ഹെഡ്|മിസ്ട്രെസ്സ് മീനു മറിയം ചാണ്ടി ക്യാമ്പ് ഉദ്ഘാടനം ചെയ്തു. സി എം എസ് എച്ച് എസ് കൈറ്റ് മിസ്ട്രെസ് ആയ ബിൻസി ജോസഫ് ക്ലാസുകൾക്ക് നേതൃത്വം നൽകി. ഡിജിറ്റൽ പൂക്കള മത്സരം, ഊഞ്ഞാലാട്ടം, ചെണ്ടമേളം,പ്രമോ വീഡിയോ നിർമ്മാണം, തുടങ്ങിയവയിൽ കുട്ടികൾ ഓരോരുത്തരും സജീവമായി പങ്കെടുത്തു. കൂടാതെ കൈറ്റ്മിസ്ട്രെസ് മിനു ലിസ ജോസഫ് ക്യാമ്പിന് നേതൃത്വം നൽകി. സ്ക്രാച്ച് 3 ഉപയോഗിച്ച് പ്രോഗ്രാം നിർമ്മാണം, ഓപ്പൺ ടൂൻസ് ഉപയോഗിച്ച് പ്രമോ വീഡിയോ നിർമ്മാണം, ആശംസ കാർഡ് ജിഫ് ഫയലായി എക്സ്പോർട്ട് ചെയ്യൽ എന്നീ പ്രവർത്തനങ്ങളിൽ കുട്ടികൾ സജീവമായി പങ്കെടുത്തു. രാവിലെ 9.30 മുതൽ 4 മണി വരെയായിരുന്നു ക്യാമ്പ്.

സ്കൂൾ മാഗസിൻ

സ്കൂൾ മാഗസിൻ നൂപുരം തയ്യാറാക്കി.