വി.എം.യുപി.എസ്.കല്ലേക്കാട്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
വി.എം.യുപി.എസ്.കല്ലേക്കാട് | |
---|---|
വിലാസം | |
കല്ലേക്കാട് കല്ലേക്കാട് , കല്ലേക്കാട് പി.ഒ. , 678006 , പാലക്കാട് ജില്ല | |
സ്ഥാപിതം | 1954 |
വിവരങ്ങൾ | |
ഫോൺ | 0491 2508051 |
ഇമെയിൽ | vmups.kkd@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 21658 (സമേതം) |
യുഡൈസ് കോഡ് | 32060900503 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പാലക്കാട് |
വിദ്യാഭ്യാസ ജില്ല | പാലക്കാട് |
ഉപജില്ല | പാലക്കാട് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പാലക്കാട് |
നിയമസഭാമണ്ഡലം | പാലക്കാട് |
താലൂക്ക് | പാലക്കാട് |
ബ്ലോക്ക് പഞ്ചായത്ത് | പാലക്കാട് |
തദ്ദേശസ്വയംഭരണസ്ഥാപനം | പിരായിരി പഞ്ചായത്ത് |
വാർഡ് | 17 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 177 |
പെൺകുട്ടികൾ | 151 |
ആകെ വിദ്യാർത്ഥികൾ | 328 |
അദ്ധ്യാപകർ | 17 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | നയന കെ എം |
പി.ടി.എ. പ്രസിഡണ്ട് | ഷൗഫീഖ്. എസ് |
എം.പി.ടി.എ. പ്രസിഡണ്ട് | അനുമോൾ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
പാലക്കാട് ജില്ലയിലെ കല്ലേക്കാട് എന്ന ഗ്രാമത്തിലെ ഒരു പഴക്കം ചെന്ന വിദ്യാലയമാണ് വി .എം .യു .പി .സ്കൂൾ കല്ലേക്കാട്
ഭൗതികസൗകര്യങ്ങൾ
== 68 വർഷത്തിലേറെ പ്രവർത്തന പാരമ്പര്യമുള്ള കല്ലേക്കാട് വി.എം.യു.പി.സ്ക്കൂളിൽ 7 കെട്ടിടങ്ങൾ ഉണ്ട്. വിശാലമായ കളിസ്ഥലവും, ആൺകുട്ടികൾക്കും, പെൺകുട്ടികൾക്കും വെവ്വേറെ ശൗചാലയങ്ങളും ഉണ്ട്. വൃത്തിയും വെടിപ്പുമുള്ള പാചകപ്പുരയും വേനൽക്കാലത്തുപോലും വറ്റാത്ത ചുറ്റുമതിലുള്ള കിണറും ഉണ്ട്..
കുരുന്നുകൾക്ക് കളികളിലേർപ്പെടുന്നതിനും, ശിശു സൗഹൃദ പാർക്കും ഉണ്ട്. ബയോഗ്യാസ പ്ലാൻ്റ്, മഴവെള്ള സംഭരണി എന്നിവയും നമ്മുടെ സ്ക്കൂളിൽ ഉണ്ട്.
12 ക്ലാസ് മുറികളുള്ള ഒരു പുതിയ കെട്ടിടത്തിൻ്റെ നിർമ്മാണം പുരോഗമിച്ചു വരുന്നു.
50 വർഷത്തിലേറെ പഴക്കമുള്ള ഒരു മുത്തശ്ശിമാവ് കുട്ടികൾക്ക് തണലേകിക്കൊണ്ട് ഇവിടെയുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
വിദ്യാരംഗം കലാ സാഹിത്യ വേദി :
വിദ്യാർത്ഥികളിലെ സാഹിത്യാഭിരുചി വളർത്തുന്നതിന്റെ ഭാഗമായി സ്കൂൾ വിദ്യാരംഗം കലസാഹിത്യവേദി വളരെ മികച്ച രീതിയിൽ പ്രവർത്തനം തുടരുന്നു. മാസംതോറും കലാസാഹിത്യ മത്സരങ്ങൾ നടത്തുകയും മികച്ചവരെ കണ്ടെത്തി. ആവശ്യമായ സാഹിത്യക്യാമ്പുകൾ സംഘടിപ്പിച് വിജയികളെ ഉയർന്ന തലത്തിലുള്ള മത്സരങ്ങളിലേക്ക് പ്രാപ്തരാക്കുന്നു. സമൂഹത്തിലെ സാഹിത്യമേഘലയുമായി പരിചയമുള്ള ഈ പ്രവർത്തനങ്ങളിൽ പങ്കെടുപ്പിക്കാറുണ്ട്.
ക്ലബ്ബ് പ്രവർത്തനങ്ങൾ :
വിപുലമായ ക്ലാസ്സ് ലൈബ്രറിയും, സ്കൂൾ ലൈബ്രറിയും കുട്ടികളുടെ വായനശീലം വളർത്തുന്നതിന് ഉപകരിക്കുന്നു.കുട്ടികൾക്ക് സമയബന്ധിതമായി പുസ്തകങ്ങൾ വിതരണം ചെയ്യുന്നുണ്ട്. സാമൂഹ്യ, ശാസ്ത്രം, ഗണിതം, ഇംഗ്ലീഷ്, ആരോഗ്യം, പരിസ്ഥിതി തുടങ്ങിയ വിഭാഗങ്ങളിലായി വിവിധ ക്ലബ്ബുകൾ പ്രവർത്തിച്ചു വരുന്നു. പ്രതിമാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുകയും, നിരന്തരം വിലയിരുത്തപെടുകയും ചെയുന്നു
സ്കൂൾ അസംബ്ലി :
നിത്യനെയെന്നോണം നടത്തപ്പെടുന്ന അസംബ്ലിയിൽ വിവിധ ഭാഷകളിയായി പത്രവായനയും, ശാസ്ത്രകാരന്മാരെ പരിചയപ്പെടുത്തൽ തുടങ്ങി വിവിധ പ്രവർത്തനങ്ങൾ നടത്തിവരുന്നു.
സ്കൂൾ വാർത്താപ്രക്ഷേപണം :
പുതിയ കാലത്തിന്റെ മാറ്റങ്ങൾക്കൊപ്പം ചുവടുവെക്കുന്നതിനായി സ്കൂൾ റേഡിയോയുടെ പ്രവർത്തനത്തിന് ഞങ്ങൾ മികച്ച രീതിയിൽ തുടക്കം കുറിച്ചിട്ടുണ്ട്. News@22 എന്ന പേരിൽ കുട്ടികളുടെ ഒരു വാർത്താചാനലും സ്കൂളിന്റേതായിട്ടുണ്ട്.
മാനേജ്മെന്റ്
ശ്രീമതി.ആർ ഉമാദേവി
മുൻ സാരഥികൾ
സ്കൂളിന്റെdd മുൻ പ്രധാനാദ്ധ്യാപകർ :
1 ശ്രീ.ടി.എൻ ജോർജ് - 1954-55
2.ശ്രീ.എം കൃഷ്ണൻ - 1955-62
3.ശ്രീ.കെ.എ.ഗോപാലകൃഷ്ണൻ - 1962
4.ശ്രീ.വി വേലൻകുട്ടി - 1962-1973
5.ശ്രീ.കെ ശങ്കരനാരായണൻ നായർ - 1973-79
6.ശ്രീ.കെ.എ.ഗോപാലകൃഷ്ണൻ - 1979-83
7.ശ്രീമതി.കെ.വി പാർവതി - 1983-1987
8.ശ്രീ.സി സുബ്രഹ്മണ്യൻ - 1987-2005
9.ശ്രീമതി.കെ.പി കൊച്ചുമേരി-2005 - 2020
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'
- മാർഗ്ഗം -1 പാലക്കാട് ടൗണിൽനിന്നും 7 കിലോമീറ്റർ ഒറ്റപ്പാലം വഴിയിൽ സഞ്ചരിച്ചാൽ സ്കൂളിലെത്താം
- മാർഗ്ഗം 2 ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്നും 12 കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിലെത്താം
- മാർഗ്ഗം 3 പാലക്കാട് തൃശൂർ ദേശീയപാതയിൽ പാലക്കാട് ടൗണിനടുത്ത് സ്ഥിതിചെയ്യുന്നു