ഉള്ളടക്കത്തിലേക്ക് പോവുക

കൈറ്റ് ജില്ലാ പ്രോജക്ട് ഓഫീസ് കാസർഗോഡ്

Schoolwiki സംരംഭത്തിൽ നിന്ന്

KGD KNR WYD KKD MLP TSR PKD EKM KTM IDK ALP PTA KLM TVM Home ലിറ്റിൽ കൈറ്റ്സ് പോർട്ടൽ ലിറ്റിൽകൈറ്റ്സ് സഹായം

ഹോംചുമതലപരിശീലനങ്ങൾപ്രവർത്തനങ്ങൾതനത് പ്രവർത്തനങ്ങൾE CUBEലിറ്റിൽ കൈറ്റ്സ്
കൈറ്റ് ജില്ലാ പ്രോജക്ട് ഓഫീസ് കാസർഗോഡ്
കൈറ്റ് ജില്ലാ പ്രോജക്ട് ഓഫീസ് കാസർഗോഡ്
വിലാസം
അണങ്കൂർ

കാസർഗോഡ് പി.ഒ.
,
671121
,
കാസർഗോഡ് ജില്ല
വിവരങ്ങൾ
വെബ്‍സൈറ്റ്
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസർഗോഡ്
വിദ്യാഭ്യാസ ജില്ല കാസർഗോഡ്
ഭരണസംവിധാനം
തദ്ദേശസ്വയംഭരണസ്ഥാപനംകാസർഗോഡ് മുനിസിപ്പാലിറ്റി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
അവസാനം തിരുത്തിയത്
19-01-2026Midhunnileshwar



ജില്ലാ പ്രോജക്ട് ഓഫീസ് - കാസർഗോഡ്

കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്നോളജി ഫോർ എഡ്യൂക്കേഷൻ (KITE) എന്നത് സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നവീകരണം പ്രോത്സാഹിപ്പിക്കുന്നതിനും നടപ്പിലാക്കുന്നതിനുമായി രൂപീകരിച്ച കേരള സർക്കാർ സംരംഭമാണ്. 2001-ൽ ഐടി@സ്കൂൾ (IT@School) പദ്ധതിയായി തുടങ്ങി, സംസ്ഥാനത്തിന്റെ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വിപ്ലവം സൃഷ്ടിച്ച ഈ പ്രോജക്റ്റ്, 2017-ൽ കേരള സർക്കാരിന്റെ പൂർണ ഉടമസ്ഥതയിലുള്ള സെക്ഷൻ 8 കമ്പനിയായി 'KITE' എന്ന പേരിൽ പുനർനാമകരണം ചെയ്യപ്പെട്ടു. സ്കൂളുകളിലെ അടിസ്ഥാന സൗകര്യങ്ങൾ നവീകരിക്കുന്നതിനായി കൈറ്റിന്റെ കീഴിൽ ഒരു ഇൻഫ്രാസ്ട്രക്ചർ ഡിവിഷനും പ്രവർത്തിക്കുന്നുണ്ട്. കൈറ്റിന്റെ സ്പെക്ട്രത്തിൽ ഇൻഫർമേഷൻ & കമ്മ്യൂണിക്കേഷൻ ടെക്നോളജി, കപ്പാസിറ്റി ബിൽഡിംഗ്, ഉള്ളടക്ക വികസനം, കണക്റ്റിവിറ്റി, ഇ-ലേണിംഗ്, സാറ്റലൈറ്റ് അധിഷ്ഠിത വിദ്യാ വിദ്യാഭ്യാസം, സപ്പോർട്ട് ആൻഡ് മെയിന്റനൻസ് മെക്കാനിസം, ഇ-ഗവേണൻസ് തുടങ്ങിയ പ്രവർത്തനങ്ങൾ ഉൾപ്പെടുന്നു.

കൈറ്റ് കാസർഗോഡ് ജില്ലാ പ്രോജക്ട് ഓഫീസ്, കാസർഗോഡ് അണങ്കൂരിലുള്ള ഷഹാന കോംപ്ലക്സിന്റെ രണ്ടാം നിലയിലാണ് പ്രവർത്തിക്കുന്നത്. ജില്ലയിലെ സ്കൂളുകൾക്കാവശ്യമായ സാങ്കേതിക സഹായങ്ങൾ നൽകുന്നതിനും, ഡിജിറ്റൽ വിദ്യാഭ്യാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും ഈ ഓഫീസ് നേതൃത്വം നൽകുന്നു.

സൗകര്യങ്ങൾ

ആധുനിക സാങ്കേതിക വിദ്യകൾ ഉപയോഗപ്പെടുത്തുന്നതിനും പരിശീലനങ്ങൾ നൽകുന്നതിനുമായി വിപുലമായ സൗകര്യങ്ങൾ ജില്ലാ ഓഫീസിൽ ഒരുക്കിയിട്ടുണ്ട്. 30 മുതൽ 35 പേർക്ക് ഒരേസമയം പരിശീലനം നൽകാൻ സാധിക്കുന്ന കമ്പ്യൂട്ടർ പരിശീലന ഹാൾ ഇവിടെ സജ്ജീകരിച്ചിരിക്കുന്നു. കൂടാതെ വിദ്യാഭ്യാസ ആവശ്യങ്ങൾക്കായുള്ള ഉള്ളടക്ക നിർമ്മാണത്തിനായി ഒരു വീഡിയോ റെക്കോർഡിംഗ് സ്റ്റുഡിയോയും, യോഗങ്ങൾക്കും പരിശീലനങ്ങൾക്കുമായി വീഡിയോ കോൺഫറൻസിംഗ് സംവിധാനവും ഇവിടെ ലഭ്യമാണ്.

വഴികാട്ടി

കൈറ്റ് കാസർഗോഡ് ജില്ലാ ഓഫീസിൽ എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • കാസർഗോഡ് റെയിൽവേ സ്റ്റേഷനിൽ നിന്നും വിദ്യാനഗർ വഴി പോകുന്ന ബസ്സിൽ കയറി അണങ്കൂർ ഇറങ്ങുക
  • കാസർഗോഡ് റെയിൽവേ സ്റ്റേഷനിൽ നിന്നും ഓട്ടോ മാർഗ്ഗം 3 കി.മീറ്റർ യാത്രയിൽ അണങ്കൂരിൽ എത്താം
Map