കൈറ്റ് ജില്ലാ പ്രോജക്ട് ഓഫീസ് കാസർഗോഡ്/പ്രവർത്തനങ്ങൾ
| ഹോം | ചുമതല | പരിശീലനങ്ങൾ | പ്രവർത്തനങ്ങൾ | തനത് പ്രവർത്തനങ്ങൾ | E CUBE | ലിറ്റിൽ കൈറ്റ്സ് |
| Home | 2025-26 |
📅 17 January 2026

ഔദ്യോഗിക മേൽനോട്ടം
സിയയുടെ വസതിയിൽ സജ്ജീകരിച്ച പ്രത്യേക മത്സരവേദിയുടെ ഔദ്യോഗിക നിയന്ത്രണം വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർ നേരിട്ട് നിർവ്വഹിച്ചു. കാഞ്ഞങ്ങാട് ഡി.ഇ.ഒ ശ്രീ. രോഹിത് ആണ് ഇവിടെ സ്റ്റേജ് മാനേജരായി പ്രവർത്തിച്ചത്. ചെറുവത്തൂർ എ.ഇ.ഒ ശ്രീ. രമേശൻ മത്സരവുമായി ബന്ധപ്പെട്ട മറ്റ് ഔദ്യോഗിക നടപടിക്രമങ്ങൾ പൂർത്തിയാക്കി നൽകി.
സാങ്കേതിക സജ്ജീകരണങ്ങൾ
മത്സരത്തിന്റെ സുതാര്യതയും കൃത്യതയും ഉറപ്പുവരുത്തുന്നതിനായി വിപുലമായ സജ്ജീകരണങ്ങളാണ് ഒരുക്കിയത്. തൃശ്ശൂരിലെ കലോത്സവ വേദിയിലുള്ള വിധികർത്താക്കൾക്ക് തത്സമയം മത്സരം വീക്ഷിക്കുന്നതിനായി അത്യാധുനിക സംവിധാനങ്ങൾ ഉപയോഗിച്ചു:
- വീഡിയോ കോൺഫറൻസിങ്: കൈറ്റിന്റെ പ്രത്യേക വീഡിയോ കോൺഫറൻസിങ് ക്യാമറയും സൗണ്ട് സിസ്റ്റവും ഉപയോഗിച്ചാണ് ലൈവ് സ്ട്രീമിംഗ് നടത്തിയത്.
- ഡോക്യുമെന്റേഷൻ: കൈറ്റ് പദ്ധതിയുടെ ഭാഗമായി സ്കൂളിന് അനുവദിച്ചിട്ടുള്ള ഡി.എസ്.എൽ.ആർ ക്യാമറ ഉപയോഗിച്ച് മത്സരത്തിന്റെ മുഴുവൻ ദൃശ്യങ്ങളും റെക്കോർഡ് ചെയ്തു.
ഏകോപനം

ഫലം


വാർത്തകളിലൂടെ
- യുവജനോത്സവം ഗൃഹാതുരത്വം ഉണർത്തുന്ന സ്മരണകളാണ്; നാടിനെ മുന്നോട്ട് നയിക്കേണ്ടവരാണ് ഈ കുട്ടികൾ
- അവളുടെ വലിയ ആഗ്രഹമായിരുന്നു...; സ്‌കൂൾ കലോത്സവത്തിൽ പുതുചരിത്രം കുറിച്ച് സിയ ഫാത്തിമ
- കലോത്സവത്തിൽ പുതു ചരിത്രം രചിച്ച് സിയ ഫാത്തിമ
📅 31 December 2025


ഒരുക്കം: കൃത്യത, വ്യക്തത

ട്യൂട്ടോറിയൽ കാണാൻ ക്ലിക്ക് ചെയ്യൂ
മൂന്ന് നാളുകൾ, പതിമൂന്ന് വേദികൾ


പ്രവർത്തനങ്ങളിൽ സജീവമായി
കരുത്തായി പൂർവ്വവിദ്യാർത്ഥികളും

ക്രൈസിസ് മാനേജ്മെന്റ്: വിരൽത്തുമ്പിലെ പരിഹാരങ്ങൾ : ഏതൊരു സാങ്കേതിക പ്രവർത്തനത്തിലും തടസ്സങ്ങൾ സ്വാഭാവികമാണ്. എന്നാൽ ഇവിടെ പ്രശ്നങ്ങളെക്കാൾ വേഗത്തിലായിരുന്നു പരിഹാരങ്ങൾ. പൂർവ്വവിദ്യാർത്ഥികളുംടെക്നിക്കൽ ടീമും അടങ്ങുന്ന വാട്സ്ആപ്പ് കൂട്ടായ്മ വഴി ഓരോ നിമിഷവും ആശയവിനിമയം നടന്നു. ഓഡിയോ തകരാറുകളോ, ഹാർഡ്‌വെയർ പ്രശ്നങ്ങളോ ശ്രദ്ധയിൽപ്പെട്ടാൽ നിമിഷങ്ങൾക്കകം അത് പരിഹരിക്കാൻ ഈ 'ക്രൈസിസ് മാനേജ്മെന്റ്' സംവിധാനത്തിന് സാധിച്ചു.

| No. | Student Name | Class |
| 1 | Abdulla Ashab A | 10 E |
| 2 | Abdulla Lazim | 9 |
| 3 | Abdulla Nihal | 9 |
| 4 | Abdulla Shazan | 11 C |
| 5 | Abdulla Sizan | 9 C |
| 6 | Abdul Hadil | 9 J |
| 7 | Aboobacker Shaman A | 9 G |
| 8 | Afrooz Mohammed | 10 |
| 9 | Ahammed Rifshath | 8 F |
| 10 | Ahmad Sinan | 8 G |
| 11 | Ahyan Ahmed | 8 F / 10 C |
| 12 | Amna Fathima | 9 |
| 13 | Arush K | 9 H |
| 14 | Ayshath Ansheeda K.P | 8 D |
| 15 | Ayshath Shayna | 10 |
| 16 | Aysha Muhaza | 10 E |
| 17 | Azmina Nazrin | 10 F |
| 18 | Muhammed Bilal MP | 8 B |
| 19 | Fadllullah N.K | 9 |
| 20 | Fathima A | 10 E |
| 21 | Fathima Neha Nourin | 9 E |
| 22 | Fathimath Hiba | 10 E |
| 23 | Fathimath Shazin | 9 G |
| 24 | Fathimath Zulfa | 9 C |
| 25 | Fazal C.H | 8 D |
| 26 | Fazal Muhaz | 8 D |
| 27 | Fidha Amina | 10 C |
| 28 | Fidha Fathima H.A | 10 E |
| 29 | Hadhi Hameed U | 8 C |
| 30 | Hana Amina N | 8 C |
| 31 | Hasan Azmal | 9 |
| 32 | Hazza Fathima | 8 |
| 33 | Ihan Ahammed Siddique | 8 C |
| 34 | Jusaiba | 10 |
| 35 | Karthika | 8 C |
| 36 | Khadeejath Mahfooza M.K | 10 B |
| 37 | Maryam Azra A | 9 |
| 38 | Mishana Fathima | 10 B |
| 39 | Mohammed Ajmal Sinan K | 8 |
| 40 | Mohammed Afrooz | 9 D |
| 41 | Mohammed Ramil | 12 |
| 42 | Mohammed Rihan | 9 D |
| 43 | Mohammed Safwan | 8 E |
| 44 | Mohammed Sahal | 8 |
| 45 | Moideen Shamnad | 9 D |
| 46 | Muhaza Sherine | 10 |
| 47 | Muhammed Ziya Kota | 9 E |
| 48 | Nadha Fathima | 10 E |
| 49 | Nafeesa Shazmin | 8 C |
| 50 | Nafeesath Musheera | 10 E |
| 51 | Nafeesath Nuha | 10 F |
| 52 | Najah Nazneen S | 9 E |
| 53 | Nireeksha | 10 A |
| 54 | Sadia Nourin N.A | 10 F |
| 55 | Safiyath Mansoora | 9 F |
| 56 | Saif Abdulla C.S | 8 D |
| 57 | Saqib Riyas | 8 F |
| 58 | Shaik Abdulla Farood | 9 |
| 59 | Shamma Binth Shihab | 10 |
| 60 | Zaeem Iyaz | 9 |
| 61 | Zayan | 9 D |
ജി.വി.എച്ച്.എസ്.എസ് മൊഗ്രാലിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ നിർവ്വഹിച്ച ഈ ദൗത്യം കേവലമൊരു ഡോക്യുമെന്റേഷൻ മാത്രമല്ല, മറിച്ച് വരുംകാല കലോത്സവങ്ങൾക്ക് മാതൃകയാക്കാവുന്ന ഒരു പാഠപുസ്തകം കൂടിയാണ്. കലയെ സ്നേഹിക്കുന്ന മനസ്സും, സാങ്കേതികവിദ്യയെ മെരുക്കിയെടുക്കാനുള്ള കഴിവും ഒന്നിച്ചപ്പോൾ മൊഗ്രാൽ സ്കൂൾ മുറ്റത്ത് പിറന്നത് ചരിത്രമാണ്.
📅 22 December 2025

ലിറ്റിൽ കൈറ്റ്‌സ് മെന്റർമാരായ അധ്യാപകർക്കായി ജി.എച്ച്.എസ്.എസ് ഹൊസ്ദുർഗിൽ വെച്ച് ഏകദിന പരിശീലനം സംഘടിപ്പിച്ചു. അക്കൗണ്ടിംഗ്, സ്കൂൾ വിക്കി എന്നീ വിഷയങ്ങളെ ആസ്പദമാക്കി നടന്ന പരിശീലനത്തിന് മാസ്റ്റർ ട്രെയിനർ ബാബു മാസ്റ്റർ നേതൃത്വം നൽകുകയും ആമുഖ ഭാഷണം നടത്തുകയും ചെയ്തു.
പരിശീലനത്തിന്റെ ആദ്യ സെഷനിൽ ലിറ്റിൽ കൈറ്റ്‌സ് എൽ.കെ.എം.എസ് (LKMS) വെബ് പോർട്ടലിലെ അക്കൗണ്ടിംഗ് വിഭാഗത്തെക്കുറിച്ച് മാസ്റ്റർ ട്രെയിനർ അഖില ടീച്ചർ ക്ലാസുകൾ നയിച്ചു. അക്കൗണ്ടിംഗുമായി ബന്ധപ്പെട്ട് അധ്യാപകർക്കുള്ള സംശയങ്ങൾ ദൂരീകരിക്കുന്നതിനും, പുതുതായി ചുമതലയേറ്റ മെന്റർമാർക്ക് പോർട്ടൽ പരിചയപ്പെടുത്തുന്നതിനും ഈ സെഷൻ സഹായകമായി.

തുടർന്ന് നടന്ന സ്കൂൾ വിക്കി പരിശീലനത്തിന് മാസ്റ്റർ ട്രെയിനർ മിഥുൻ മാസ്റ്റർ നേതൃത്വം നൽകി. സ്കൂൾ വിക്കിയുടെ ആമുഖം, പൊതുവായ ലേഔട്ട് ക്രമീകരണം, ഫോട്ടോ അപ്‌ലോഡിങ്ങ്, ലിറ്റിൽ കൈറ്റ്‌സ് പേജിന്റെയും മെയിൻ പേജിന്റെയും ക്രമീകരണം, ബാച്ച് അടിസ്ഥാനമാക്കിയുള്ള പ്രവർത്തനങ്ങൾ രേഖപ്പെടുത്തൽ, ഇൻഫോബോക്സ് നിർമ്മാണം എന്നിവ വിശദമായി ക്ലാസ്സിൽ പ്രതിപാദിച്ചു.
തുടർന്ന് അധ്യാപകർ തങ്ങളുടെ സ്കൂൾ പേജുകൾ അപ്ഡേറ്റ് ചെയ്യുന്നതിനുള്ള പ്രായോഗിക പ്രവർത്തനങ്ങളും (Practical Session) നടന്നു. വളരെ ഫലപ്രദവും പ്രയോജനകരവുമായ പരിശീലനമാണ് ലഭിച്ചതെന്ന് പങ്കെടുത്ത അധ്യാപകർ വിലയിരുത്തി.
(പങ്കെടുത്ത അധ്യാപകരുടെ വിവരങ്ങൾ താഴെ ചേർക്കുന്നു)
| Sl. no | Name | PEN No. | School |
| 1 | Amitha D | 984985 | GHSS Patla |
| 2 | Farhana Muhammadali | 972592 | VPKHHM MRVHSS Padne |
| 3 | Soumya.C | 913029 | CHMKSHSS Perumbatta |
| 4 | Reshma Kayyprath Veeti | 878976 | CHMKS GHSS Perumbatta |
| 5 | Rajani.P | 698625 | GHSS Chayoth |
| 6 | Simna.K | 986952 | GVHSS Kanhangad |
| 7 | Soumya.k | 970014 | GHSS Parappa |
| 8 | Aswathi K.V | 987172 | SRMGHSS Ramnagery |
| 9 | Vineetha.E | 510073 | GFHS Marakkappu Kodappuram |
| 10 | SARITHA.M | 548972 | VPPMKPS GVHSS TRIKARPUR |
| 11 | Sreepriya.C.K | 692101 | GHSS Kundamkuzhy |
| 12 | Ramya.P.P. | 992140 | G.V.H.S.S. Mogral |
| 13 | Princy K | 818691 | Durga HSS Kanhangad |
| 14 | Smitha.P. | 610412 | G.H.S. Kanhirapoil |
| 15 | Sreekumar.P.V | 970160 | CHSS Chattanchal |
| 16 | Abdul Ishak.T | 297576 | PMSAPTSVHSS. Kaikottukadav |
| 17 | Sabin Jose | 1010208 | St. Jude's H.SS Vellarikundu |
| 18 | Shalini.V.K | 50022 | Mar Thoma HS for Deaf, Cherkala |
| 19 | Bindu MK | 785201 | GHSS Kakkat |
-
അവാർഡുകളുമായി വിദ്യാർത്ഥികൾ
കേരള ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങൾക്ക് വേണ്ടി നടത്തിയ 'എന്റെ സ്കൂൾ എന്റെ അഭിമാനം' റീൽസ് നിർമ്മാണ മത്സരത്തിലെ ജില്ലയിലെ പുരസ്കാര ജേതാക്കൾക്കുള്ള അവാർഡുകൾ വിതരണം ചെയ്തു. പതിനാല് ജില്ലകളേയും ഉൾപ്പെടുത്തി നടന്ന ഓൺലൈൻ ചടങ്ങിലാണ് പൊതുവിദ്യാഭ്യാസ ഡയറക്ടർ ഉമേഷ് എൻ.എസ്.കെ. ഐ.എ.എസ്.ഉം കൈറ്റ് സി.ഇ.ഒ.കെ. അൻവർ സാദത്തും ചേർന്ന് സ്കൂളുകൾക്ക് അവാർഡുകൾ സമ്മാനിച്ചത്. വിജയികളായ 101 സ്കൂളുകളുടെ പട്ടികയിൽ ജില്ലയിൽ നിന്നും ഇടംപിടിച്ച ജി.എച്ച്.എസ്.എസ്. കുണ്ടംകുഴി, ദുർഗ്ഗ എച്. എസ്. എസ്. കാഞ്ഞങ്ങാട്, രാജാസ് എച്ച്.എസ്.എസ്. നീലേശ്വർ, ജി. എച്ച്. എസ്. എസ്. കുട്ടമത്ത്, ഗുരു ചന്തുപണിക്കർ സ്മാരക ജി.എച്ച്.എസ്. എസ്. എളമ്പച്ചി , പി.എം.എസ്.എ.പി.ടി.എസ് വി.എച്ച്.എസ്.എസ് കൈക്കോട്ടുകടവ്, ജി.വി.എച്ച്. എസ്.എസ്.കയ്യൂർ, ഗവ. എച്ച്. എസ്. തച്ചങ്ങാട് , ജി.എച്ച്.എസ്. കാഞ്ഞിരപ്പൊയിൽ, മാർതോമ എച്ച്.എസ്. ഫോർ ദ ഡെഫ് ചെർക്കള സ്കൂളുകളാണ് കൈറ്റ് ജില്ലാ കേന്ദ്രത്തിൽ വെച്ച് അവാർഡുകൾ ഏറ്റുവാങ്ങിയത്. കൈറ്റ് വിക്ടേഴ്സ് ചാനലിൽ ലൈവായി സംപ്രേഷണം ചെയ്ത ചടങ്ങിൽ ജില്ലയിലെ വിദ്യാർത്ഥികൾ ആശയവിനിമയം നടത്തി. ജില്ലാ കോ-ഓർഡിനേറ്റർ റോജി ജോസഫ് ചടങ്ങിൽ പങ്കെടുത്തു. പൊതുവിദ്യാലയങ്ങളിലെ മികവുകൾ മറ്റ് വിദ്യാലയങ്ങളിലേയ്ക്ക് എത്തിക്കുന്നതിന്റെ ഭാഗമായി നടന്ന റീൽസ് മത്സരത്തിനെത്തുടർന്ന് കൈറ്റ് വിക്ടേഴ്സിന്റെ ആഭിമുഖ്യത്തിൽ 'ഹരിതവിദ്യാലയം' റിയാലിറ്റി ഷോ ഡിസംബർ അവസാനം മുതൽ സംപ്രേഷണം ചെയ്യുന്നതിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി വരുന്നു. ഇതിലേയ്ക്ക് അപേക്ഷ നൽകേണ്ട തീയതി നവംബർ 20 വരെ ദീർഘിപ്പിച്ചിട്ടുണ്ട്. സ്കൂൾ മികവുകൾ സമൂഹ മധ്യത്തിൽ എത്തിക്കുന്നതിനുള്ള ഒരു അവസരമായി ഹരിതവിദ്യാലയം റിയാലിറ്റി ഷോ പ്രയോജനപ്പെടുത്തണമെന്ന് കൈറ്റ് സി.ഇ.ഒ. കെ. അൻവർ സാദത്ത് അറിയിച്ചു.