എ.യു. പി. എസ്. അപ്പുപിള്ളയൂർ/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ഉന്നത വിദ്യാഭ്യാസ സ്വപ്നങ്ങളെ നെഞ്ചേറ്റുന്ന പുത്തൻ തലമുറയെ വാർത്തെടുക്കുന്നതിനായി 1933ൽ തിണ്ണപള്ളിക്കൂടമായി പിറവിയെടുത്ത അപ്പുപ്പിള്ളയൂർ എ യു പി സ്കൂൾ  ഇന്ന് ജനമനസ്സുകളിൽ ഒളിമങ്ങാത്ത സ്ഥാനം അലങ്കരിക്കാനായത് ഏറെ അഭിമാനകരമാണ്. അപ്പുപ്പിള്ളയൂർ പ്രദേശത്തുകാരുടെ വിവിധ മേഖലകളിലെ പുരോഗതിയിൽ നിസ്തുലമായ പങ്കാണ് ഈ വിദ്യാലയം വഹിച്ചുകൊണ്ടിരിക്കുന്നത്. അനുദിനം ഭൗതിക സൗകര്യങ്ങളിൽ സ്കൂൾ പുരോഗതി പ്രാപിച്ചുകൊണ്ടിരിക്കുകയാണ്. കുട്ടികളുടെ സർവ്വതോൻമുഖമായ വികാസത്തിന് വേണ്ട പഠന അന്തരീക്ഷം ഒരുക്കുന്നതിന്റെ ഭാഗമായി ആധുനിക സാങ്കേതിക സാധ്യതകൾ പരമാവതി പ്രയോജനപ്പെടുത്തിയാണ് പുതിയ കെട്ടിടം പണിതിട്ടുള്ളത്. ഏതൊരു വിദ്യാലയത്തിനും പ്രധാനപ്പെട്ട ഒന്നാണ് മികച്ച ഭൗതികസൗകര്യങ്ങൾ. കുട്ടികൾക്ക് ആവശ്യമായ ആധുനിക ക്ലാസ് മുറികൾ ഉൾപ്പടെ മികച്ച പഠന അന്തരീക്ഷം ഉറപ്പാക്കി വിദ്യാലയത്തെ ശിശു സൗഹൃദ വിദ്യാലയമാക്കി ഉയർത്തിയിട്ടുണ്ട് .