ജി എൽ പി എസ് കെ വി എച്ച് എസ് എസ് എറിയാട്
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| ജി എൽ പി എസ് കെ വി എച്ച് എസ് എസ് എറിയാട് | |
|---|---|
| വിലാസം | |
എറിയാട് എറിയാട് പി.ഒ. , 680666 , തൃശ്ശൂർ ജില്ല | |
| സ്ഥാപിതം | 1921 |
| വിവരങ്ങൾ | |
| ഫോൺ | 0480 2818888 |
| ഇമെയിൽ | glpskvhseriyad75@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 23412 (സമേതം) |
| യുഡൈസ് കോഡ് | 32070601002 |
| വിക്കിഡാറ്റ | Q64091278 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | തൃശ്ശൂർ |
| വിദ്യാഭ്യാസ ജില്ല | ഇരിഞ്ഞാലക്കുട |
| ഉപജില്ല | കൊടുങ്ങല്ലൂർ |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | ചാലക്കുടി |
| നിയമസഭാമണ്ഡലം | കൈപ്പമംഗലം |
| താലൂക്ക് | കൊടുങ്ങല്ലൂർ |
| ബ്ലോക്ക് പഞ്ചായത്ത് | മതിലകം |
| തദ്ദേശസ്വയംഭരണസ്ഥാപനം | എറിയാടു ഗ്രാമ പഞ്ചായത്ത് |
| വാർഡ് | 3 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 167 |
| പെൺകുട്ടികൾ | 180 |
| ആകെ വിദ്യാർത്ഥികൾ | 347 |
| അദ്ധ്യാപകർ | 16 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | സി എ നസീർ |
| പി.ടി.എ. പ്രസിഡണ്ട് | എം എം നൗഷാദ് |
| എം.പി.ടി.എ. പ്രസിഡണ്ട് | സിജിമോൾ |
| അവസാനം തിരുത്തിയത് | |
| 27-07-2024 | Ranjithsiji |
| പ്രോജക്ടുകൾ | |||||||||
|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||
| (സഹായം) | |||||||||
| (സഹായം) | |||||||||
| (സഹായം) | |||||||||
| (സഹായം) | |||||||||
| (സഹായം) | |||||||||
| (സഹായം?) | |||||||||
| (സഹായം) | |||||||||
| (സഹായം)
| |||||||||
|
ചരിത്രം
തൃശൂർ ജില്ലയിലെ, ഇരിഞ്ഞാലക്കുട വിദ്യാഭ്യാസ ജില്ലയിൽ, കൊടുങ്ങല്ലൂർ ഉപജില്ലയിലെ എറിയാട് പഞ്ചായത്തിലുള്ള ഒരു സർക്കാർ വിദ്യാലയമാണ് ജി എൽ പി എസ് കെ വി എച്ച് എസ് സ്കൂൾ.
കൊടുങ്ങല്ലൂർ താലൂക് ആസ്ഥാനത്തു നിന്നും 6 കിലോമീറ്റര് വടക്കു പടിഞ്ഞാറായി എറിയാടു ഗ്രാമത്തിലാണ് കേരള വർമ്മ ഗവണ്മെന്റ് LP സ്കൂൾ സ്ഥിതി ചെയ്യുന്നത് . എറിയാടു ഗ്രാമത്തിൽ ജീവിച്ചിരുന്ന മനപ്പാട്ടു കുഞ്ഞു മുഹമ്മദ് ഹാജി A.D 1921 ഇല് സ്ഥാപിച്ചതാണീ വിദ്യാലയം. കൂടാരം പോലെയുള്ള ഒരു നാല് മുറി കെട്ടിടത്തിൽ എൽ പി സ്കൂളായി ആരംഭിച്ച സ്കൂൾ ഘട്ടം ഘട്ടമായി വളർന്നു ഹയർ സെക്കൻഡറി വരെയായി . സുഗമമായ നടത്തിപ്പിനായി ഒരേ കോമ്പൗണ്ടിനുള്ളിൽ വെവ്വേറെ വിദ്യാലയങ്ങളായാണ് ഇവ ഇന്ന് പ്രവർത്തിക്കുന്നത് .
കൂടുതൽ കാണുക[1]
ഭൗതികസൗകര്യങ്ങൾ
സ്കൂൾ അന്താരാഷ്‌ട്ര നിലവാരത്തിലേക്ക് ഉയരുന്നു.
ശിശുസൗഹൃദ ഇരിപ്പിടങ്ങളും ,ഐ ടി സഹായം ഉൾപ്പെടുന്ന ക്ലാസ്സ്മുറികളും ഉണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
| പേര് |
|---|
| സി എ നസീർ 2021- |
| ഒ സി ജയശ്രീ |
| E K ഗീത |
| P J ലില്ലി |
| സുനന്ദഭായി |
| T K സുഹറബി |
| സഫിയ |
| മൊയ്തു |
| അഹമ്മദ് PM |
| അബ്ദു റഹിമാൻ K. A |
| ബാവക്കുട്ടി. V. K |
| സുഹറാബി.E. A |
| രാധ |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
സമൂഹത്തിൽ വളരെ ഉയർന്ന സ്ഥാനങ്ങൾ വഹിച്ച വിശിഷ്ട്ടരായ പല വ്യക്തികളും ഇവിടത്തെ വിദ്യാർത്ഥികളായിരുന്നു എന്നത് അഭിമാനിക്കാവുന്ന കാര്യമാണ് .
നേട്ടങ്ങൾ .അവാർഡുകൾ.
- സ്വദേശി മെഗാ ക്വിസ് അഹമ്മദ് നൈബ് ഉപജില്ലയിൽ രണ്ടാം സ്ഥാനം നേടി.
- അക്ഷരമുറ്റം, ശാസ്ത്ര ക്വിസ് എന്നിവയിൽ അഹമ്മദ് നൈബ് ഉപജില്ലയിൽ പങ്കെടുത്തു നല്ല പ്രകടനം കാഴ്ചവെക്കാൻ ആയി.
- നാഷണൽ അബാക്കസ് മത്സരത്തിൽ ആദിൽ ഹുസൈൻ വിജയിയായിരുന്നു
എൽ എസ് എസ് സ്കോളർഷിപ്പ് നേടിയവർ
- അക്സ കെ എൻ
- ആദിൽ ഹുസൈൻ ഇ എച്ച്
- അഭിനന്ദ ലക്ഷ്മി
- സായന്ത്
- അഖിൽ കൃഷ്ണ
- അഭിനവ് കെ എസ്
- അർച്ചിത് കെ ആർ
- സീമന്ത് കെഎസ്
വഴികാട്ടി
കൊടുങ്ങല്ലൂർ ചന്തപ്പുര യിൽ നിന്ന് 4 കിലോമീറ്റർ പടിഞ്ഞാറോട്ട് സഞ്ചരിച്ചാൽ സ്കൂളിലെത്താം.
മെയിൻ റോഡിനോട് ചേർന്ന് തന്നെയാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.
അവലംബം
- ↑ സ്വകാര്യ മേഖലയിൽ ആരംഭിക്കുകയും പിന്നീട് സർക്കാരിന് സമർപ്പിക്കുകയും ചെയ്ത സ്ഥാപനമാണിത് 1912 സ്ഥാപിക്കപ്പെട്ട ഈ വിദ്യാലയം നൂറു വർഷം പിന്നിട്ടുകഴിഞ്ഞു 1912 22 വയസ്സ് പ്രായമായ ഒരു യുവാവിനെ സാഹസിക സാമൂഹിക പ്രവർത്തനത്തിന് തുടക്കം ആയിരുന്നു ഈ സ്കൂൾ വിദ്യാഭ്യാസപരമായും സാമൂഹികമായും സാമ്പത്തികമായും വളരെ പിന്നോക്കാവസ്ഥയിലായിരുന്ന പ്രദേശത്തിന് അറിവും വെളിച്ചവും പകരാനും മിടുക്കരായ പലർക്കും ജീവിതത്തിൽ ഉന്നത സ്ഥാനങ്ങളിൽ എത്താനും ഇത് സഹായിച്ചു മണപ്പാട്ട് കുഞ്ഞുമുഹമ്മദ് ഹാജി സ്വന്തം സ്ഥലമായ എറിയാട് സർവ്വേ 895 /1 മുതൽ 10 വരെ പെട്ട ഒരേക്കർ 27 3/16 സെന്റ് സ്ഥലത്ത് ഈ സ്കൂൾ ആരംഭിച്ചു തീർത്തും സ്വകാര്യ മേഖലയിൽ ആയിരുന്നു ഈ സ്കൂളിന് ആവശ്യമായ ഘടകങ്ങളും അദ്ദേഹം സ്വന്തം ചെലവിൽ പണിയിച്ചു പെൺമക്കൾ അടക്കം പ്രദേശത്തെ മുഴുവൻ വീടുകളും കയറിയിറങ്ങി കുട്ടികളെ സ്കൂളിൽ അയക്കാൻ രക്ഷിതാക്കളെ പ്രേരിപ്പിച്ചു സാർവത്രികമായ വിദ്യാഭ്യാസം എന്ന ആശയം കേട്ടുകേൾവിപോലുമില്ലാത്ത ആ കാലത്ത് എല്ലാ വിഭാഗങ്ങളിലും പെട്ട വരെയും സ്കൂളിൽ പ്രവേശിക്കുവാൻ നിരന്തരമായ ശ്രമങ്ങൾ നടത്തി യഥാസ്ഥിതിക മുസ്ലിം ഭവനങ്ങളിൽ നിന്ന് ശക്തമായ എതിർപ്പ് ഉണ്ടായിട്ടും തന്നെ സമ്പത്തും ധൈര്യവും നിശ്ചയദാർഢ്യവും കൊണ്ട് അതെല്ലാം പരാജയപ്പെടുത്തി സ്കൂളിനെ പുരോഗതിയിലേക്കു നയിച്ചു അന്ന് അധ്യാപകർക്ക് ശമ്പളം സ്കൂൾ ഉടമസ്ഥൻ കൊടുക്കുമായിരുന്നു ഫീസ് പിരിക്കാൻ സർക്കാർ അനുവദിച്ചെങ്കിലും പ്രദേശത്തെ കാരണം സ്വന്തം പോക്കറ്റിൽ നിന്ന് പണമെടുത്ത് വിദ്യാർഥികളുടെ ഫീസ് കൊടുത്തിരുന്നത് മൂലം പലർക്കും അങ്ങനെ വിദ്യാഭ്യാസം ലഭിച്ചു പ്രദേശങ്ങളിലെ വിദ്യാഭ്യാസ പുരോഗതിക്കും സാമൂഹിക സാമ്പത്തിക വളർച്ചയ്ക്ക് അടിത്തറയിട്ട ഈ സ്കൂളിലെ സ്ഥാപനമായിരുന്നു പ്രൈമറി വിദ്യാഭ്യാസം കഴിഞ്ഞാൽ തുടർ വിദ്യാഭ്യാസത്തിന് സാധ്യതയില്ല എന്ന് മനസ്സിലാക്കി അദ്ദേഹം 1923 യുപിസ്കൂൾ ആക്കിമാറ്റി അങ്ങനെ ഏഴാം ക്ലാസ് വരെയുള്ള പഠനത്തിന് സൗകര്യമൊരുക്കി ഉച്ചഭക്ഷണപരിപാടി എന്ന ഇന്നത്തെ ഗവൺമെന്റ് പദ്ധതി തുടങ്ങുന്നതിനുമുമ്പ് ഹാജിയുടെ വീട്ടിൽ കുട്ടികൾക്ക് സൗജന്യമായി ഭക്ഷണം നൽകേണ്ടി വന്നു ഒരു സ്കൂളിൽ കുട്ടികൾ പ്രജോദനമായി ഏതാനും വർഷങ്ങൾ കഴിഞ്ഞപ്പോൾ സ്കൂളിൽ ഇരിക്കുന്ന സ്ഥലവും കെട്ടിടങ്ങളും ഫർണിച്ചറുകളും അധ്യാപകർക്കും മറ്റു ജീവനക്കാർക്കും ശമ്പളം സർക്കാർ കൊടുക്കണം എന്ന് ഒറ്റ വ്യവസ്ഥയിൽ സർക്കാരിനെ വിടുകയാണുണ്ടായത് സമൂഹത്തിൽ ഉന്നത സ്ഥാനങ്ങളിൽ എത്തിച്ചേർന്നാൽ കഴിഞ്ഞ ബഹുമാന്യരായ പല വ്യക്തികൾക്കും പ്രാഥമിക വിദ്യാഭ്യാസം ലഭിച്ചത് ഈ സ്കൂളിൽ നിന്നാണ് ഈ സ്കൂൾ സർക്കാരിന് വിട്ടു കൊടുത്തെങ്കിലും അതിന്റെ അനൗദ്യോഗിക രക്ഷിതാവ് ആയിരുന്നു ഇതിന്റെ സ്ഥാപകനായ മണപ്പാട്ട് കുഞ്ഞിമുഹമ്മദ് ഹാജി സ്കൂൾ ഹൈസ്കൂളാക്കി ഉയർത്തൽ പ്രവർത്തനമാരംഭിച്ചത് അദ്ദേഹമാണ് കൊച്ചി രാജാവായിരുന്ന കേരളവർമ്മത്തമ്പുരാൻ വിദ്യാഭ്യാസ ഡയറക്ടർ ആയിരുന്നു അദ്ദേഹം യുപിസ്കൂൾ മഹാരാജാവായിരുന്നു കേരളവർമ്മ രാജാവിനെ നാമധേയം നൽകി. അങ്ങനെയാണ് മണപ്പാട്ട് കുഞ്ഞുമുഹമ്മദ് ഹാജി സ്ഥാപിച്ച സ്കൂൾ കേരളവർമ്മ ഹൈസ്കൂളായി അറിയപ്പെട്ടത് കുഞ്ഞുമുഹമ്മദ് ഹാജി സംഭാവനചെയ്ത സ്കൂൾ കോമ്പൗണ്ട് പോരാതെ വന്നപ്പോൾ ഈ സ്കൂളിന്റെ കിഴക്കുവശത്ത് ഉണ്ടായിരുന്നതും ഇപ്പോൾ എൽ പി വിഭാഗം കുഞ്ഞുമുഹമ്മദ് ഹാജി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂൾ കെട്ടിടവും സ്റ്റേജ് മറ്റു നിൽക്കുന്ന സ്ഥലം നല്ല സർക്കാർ നടപടിക്രമങ്ങൾ പൂർത്തിയാക്കി അപ്പോൾ താൻ തയ്യാറല്ലെന്നും എന്നാൽ സൗജന്യമായി നൽകാമെന്ന് അദ്ദേഹം നിലവിൽ വന്നതിനെത്തുടർന്ന് മാത്രമേ സ്വകാര്യവ്യക്തികളുടെ പൊതു ആവശ്യത്തിന് എടുക്കാവുന്ന വ്യവസ്ഥ ഉള്ളതിനാൽ ഒരു രൂപ മാത്രമേ കയറ്റി അദ്ദേഹം സർക്കാരിന് വിട്ടുകൊടുത്തു. അദ്ദേഹത്തിന്റെ മഹാമനസ്കത യ്ക്ക് മുമ്പിൽ കൈകൂപ്പാം.. ഒരുപക്ഷേ കേരളത്തിലെ ഒരു വിദ്യാഭ്യാസ സ്ഥാപനത്തിൽ വല്ലാത്ത അപൂർവ ചരിത്രമാണ് കെ വി എച്ച് എസ് എന്നുള്ളത് ഒരു സ്വകാര്യ സ്ഥാപനമായ ആരംഭിച്ച പൂർണമായി സ്ഥലവും കെട്ടിടവും അടക്കം സർക്കാരിന് വിട്ടുകൊടുത്തു എങ്കിലും സ്ഥാപകനായ മണപ്പാട്ട് കുഞ്ഞിമുഹമ്മദ് ഹാജി യുടെ മരണം വരെ അദ്ദേഹവും അതിനുശേഷം അദ്ദേഹത്തിന്റെ മക്കളും ഔദ്യോഗികമായി സ്കൂളിന്റെ സ്ഥാനമേറ്റെടുത്ത സർവ്വതോന്മുഖമായ വളർച്ചയ്ക്ക് വേണ്ടി പ്രവർത്തിച്ചുവരുന്നു പേരക്കുട്ടികളായ അമീർ അഹമ്മദും പി കെ എം ഹബീബിനെ മകൻ മുഹമ്മദ് സാജിതയും കുഞ്ഞുമുഹമ്മദ് ഹാജിയുടെ സേവന പാരമ്പര്യത്തെ ശക്തമായി പിന്തുടരുന്നു ശക്തമായി പിന്തുടരുന്നു.. എറിയാട് ഗ്രാമത്തിലെ മുഴുവൻ ജനങ്ങളെയും സ്വാധീനിച്ച ഒരു സ്ഥാപനമാണിത്. എറിയാട് ഗ്രാമത്തിലെ തിലകക്കുറിയായി ആകെ വിഎച്ച്എസ് കൂടുതൽ ഉയരത്തിൽ എത്തട്ടെ എന്ന് പ്രത്യാശിക്കുന്നു..