ജി എൽ പി എസ് കെ വി എച്ച് എസ് എസ് എറിയാട്/ചരിത്രം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
സ്വകാര്യ മേഖലയിൽ ആരംഭിക്കുകയും പിന്നീട് സർക്കാരിന് സമർപ്പിക്കുകയും ചെയ്ത സ്ഥാപനമാണിത് 1912 സ്ഥാപിക്കപ്പെട്ട ഈ വിദ്യാലയം നൂറു വർഷം പിന്നിട്ടുകഴിഞ്ഞു
1912 22 വയസ്സ് പ്രായമായ ഒരു യുവാവിനെ സാഹസിക സാമൂഹിക പ്രവർത്തനത്തിന് തുടക്കം ആയിരുന്നു ഈ സ്കൂൾ വിദ്യാഭ്യാസപരമായും സാമൂഹികമായും സാമ്പത്തികമായും വളരെ പിന്നോക്കാവസ്ഥയിലായിരുന്ന പ്രദേശത്തിന് അറിവും വെളിച്ചവും പകരാനും മിടുക്കരായ പലർക്കും ജീവിതത്തിൽ ഉന്നത സ്ഥാനങ്ങളിൽ എത്താനും ഇത് സഹായിച്ചു
മണപ്പാട്ട് കുഞ്ഞുമുഹമ്മദ് ഹാജി സ്വന്തം സ്ഥലമായ എറിയാട് സർവ്വേ 895 /1 മുതൽ 10 വരെ പെട്ട ഒരേക്കർ 27 3/16 സെന്റ് സ്ഥലത്ത് ഈ സ്കൂൾ ആരംഭിച്ചു തീർത്തും സ്വകാര്യ മേഖലയിൽ ആയിരുന്നു ഈ സ്കൂളിന് ആവശ്യമായ ഘടകങ്ങളും അദ്ദേഹം സ്വന്തം ചെലവിൽ പണിയിച്ചു പെൺമക്കൾ അടക്കം പ്രദേശത്തെ മുഴുവൻ വീടുകളും കയറിയിറങ്ങി കുട്ടികളെ സ്കൂളിൽ അയക്കാൻ രക്ഷിതാക്കളെ പ്രേരിപ്പിച്ചു സാർവത്രികമായ വിദ്യാഭ്യാസം എന്ന ആശയം കേട്ടുകേൾവിപോലുമില്ലാത്ത ആ കാലത്ത് എല്ലാ വിഭാഗങ്ങളിലും പെട്ട വരെയും സ്കൂളിൽ പ്രവേശിക്കുവാൻ നിരന്തരമായ ശ്രമങ്ങൾ നടത്തി യഥാസ്ഥിതിക മുസ്ലിം ഭവനങ്ങളിൽ നിന്ന് ശക്തമായ എതിർപ്പ് ഉണ്ടായിട്ടും തന്നെ സമ്പത്തും ധൈര്യവും നിശ്ചയദാർഢ്യവും കൊണ്ട് അതെല്ലാം പരാജയപ്പെടുത്തി സ്കൂളിനെ പുരോഗതിയിലേക്കു നയിച്ചു അന്ന് അധ്യാപകർക്ക് ശമ്പളം സ്കൂൾ ഉടമസ്ഥൻ കൊടുക്കുമായിരുന്നു ഫീസ് പിരിക്കാൻ സർക്കാർ അനുവദിച്ചെങ്കിലും പ്രദേശത്തെ കാരണം സ്വന്തം പോക്കറ്റിൽ നിന്ന് പണമെടുത്ത് വിദ്യാർഥികളുടെ ഫീസ് കൊടുത്തിരുന്നത് മൂലം പലർക്കും അങ്ങനെ വിദ്യാഭ്യാസം ലഭിച്ചു പ്രദേശങ്ങളിലെ വിദ്യാഭ്യാസ പുരോഗതിക്കും സാമൂഹിക സാമ്പത്തിക വളർച്ചയ്ക്ക് അടിത്തറയിട്ട ഈ സ്കൂളിലെ സ്ഥാപനമായിരുന്നു
പ്രൈമറി വിദ്യാഭ്യാസം കഴിഞ്ഞാൽ തുടർ വിദ്യാഭ്യാസത്തിന് സാധ്യതയില്ല എന്ന് മനസ്സിലാക്കി അദ്ദേഹം 1923 യുപിസ്കൂൾ ആക്കിമാറ്റി അങ്ങനെ ഏഴാം ക്ലാസ് വരെയുള്ള പഠനത്തിന് സൗകര്യമൊരുക്കി ഉച്ചഭക്ഷണപരിപാടി എന്ന ഇന്നത്തെ ഗവൺമെന്റ് പദ്ധതി തുടങ്ങുന്നതിനുമുമ്പ് ഹാജിയുടെ വീട്ടിൽ കുട്ടികൾക്ക് സൗജന്യമായി ഭക്ഷണം നൽകേണ്ടി വന്നു ഒരു സ്കൂളിൽ കുട്ടികൾ പ്രജോദനമായി
ഏതാനും വർഷങ്ങൾ കഴിഞ്ഞപ്പോൾ സ്കൂളിൽ ഇരിക്കുന്ന സ്ഥലവും കെട്ടിടങ്ങളും ഫർണിച്ചറുകളും അധ്യാപകർക്കും മറ്റു ജീവനക്കാർക്കും ശമ്പളം സർക്കാർ കൊടുക്കണം എന്ന് ഒറ്റ വ്യവസ്ഥയിൽ സർക്കാരിനെ വിടുകയാണുണ്ടായത് സമൂഹത്തിൽ ഉന്നത സ്ഥാനങ്ങളിൽ എത്തിച്ചേർന്നാൽ കഴിഞ്ഞ ബഹുമാന്യരായ പല വ്യക്തികൾക്കും പ്രാഥമിക വിദ്യാഭ്യാസം ലഭിച്ചത് ഈ സ്കൂളിൽ നിന്നാണ്
ഈ സ്കൂൾ സർക്കാരിന് വിട്ടു കൊടുത്തെങ്കിലും അതിന്റെ അനൗദ്യോഗിക രക്ഷിതാവ് ആയിരുന്നു ഇതിന്റെ സ്ഥാപകനായ മണപ്പാട്ട് കുഞ്ഞിമുഹമ്മദ് ഹാജി സ്കൂൾ ഹൈസ്കൂളാക്കി ഉയർത്തൽ പ്രവർത്തനമാരംഭിച്ചത് അദ്ദേഹമാണ് കൊച്ചി രാജാവായിരുന്ന കേരളവർമ്മത്തമ്പുരാൻ വിദ്യാഭ്യാസ ഡയറക്ടർ ആയിരുന്നു അദ്ദേഹം യുപിസ്കൂൾ മഹാരാജാവായിരുന്നു കേരളവർമ്മ രാജാവിനെ നാമധേയം നൽകി
അങ്ങനെയാണ് മണപ്പാട്ട് കുഞ്ഞുമുഹമ്മദ് ഹാജി സ്ഥാപിച്ച സ്കൂൾ കേരളവർമ്മ ഹൈസ്കൂളായി അറിയപ്പെട്ടത്
കുഞ്ഞുമുഹമ്മദ് ഹാജി സംഭാവനചെയ്ത സ്കൂൾ കോമ്പൗണ്ട് പോരാതെ വന്നപ്പോൾ ഈ സ്കൂളിന്റെ കിഴക്കുവശത്ത് ഉണ്ടായിരുന്നതും ഇപ്പോൾ എൽ പി വിഭാഗം കുഞ്ഞുമുഹമ്മദ് ഹാജി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂൾ കെട്ടിടവും സ്റ്റേജ് മറ്റു നിൽക്കുന്ന സ്ഥലം നല്ല സർക്കാർ നടപടിക്രമങ്ങൾ പൂർത്തിയാക്കി അപ്പോൾ താൻ തയ്യാറല്ലെന്നും എന്നാൽ സൗജന്യമായി നൽകാമെന്ന് അദ്ദേഹം നിലവിൽ വന്നതിനെത്തുടർന്ന് മാത്രമേ സ്വകാര്യവ്യക്തികളുടെ പൊതു ആവശ്യത്തിന് എടുക്കാവുന്ന വ്യവസ്ഥ ഉള്ളതിനാൽ ഒരു രൂപ മാത്രമേ കയറ്റി അദ്ദേഹം സർക്കാരിന് വിട്ടുകൊടുത്തു
അദ്ദേഹത്തിന്റെ മഹാമനസ്കത യ്ക്ക് മുമ്പിൽ കൈകൂപ്പാം
ഒരുപക്ഷേ കേരളത്തിലെ ഒരു വിദ്യാഭ്യാസ സ്ഥാപനത്തിൽ വല്ലാത്ത അപൂർവ ചരിത്രമാണ് കെ വി എച്ച് എസ് എന്നുള്ളത് ഒരു സ്വകാര്യ സ്ഥാപനമായ ആരംഭിച്ച പൂർണമായി സ്ഥലവും കെട്ടിടവും അടക്കം സർക്കാരിന് വിട്ടുകൊടുത്തു എങ്കിലും സ്ഥാപകനായ മണപ്പാട്ട് കുഞ്ഞിമുഹമ്മദ് ഹാജി യുടെ മരണം വരെ അദ്ദേഹവും അതിനുശേഷം അദ്ദേഹത്തിന്റെ മക്കളും ഔദ്യോഗികമായി സ്കൂളിന്റെ സ്ഥാനമേറ്റെടുത്ത സർവ്വതോന്മുഖമായ വളർച്ചയ്ക്ക് വേണ്ടി പ്രവർത്തിച്ചുവരുന്നു പേരക്കുട്ടികളായ അമീർ അഹമ്മദും പി കെ എം ഹബീബിനെ മകൻ മുഹമ്മദ് സാജിതയും കുഞ്ഞുമുഹമ്മദ് ഹാജിയുടെ സേവന പാരമ്പര്യത്തെ ശക്തമായി പിന്തുടരുന്നു ശക്തമായി പിന്തുടരുന്നു.
എറിയാട് ഗ്രാമത്തിലെ മുഴുവൻ ജനങ്ങളെയും സ്വാധീനിച്ച ഒരു സ്ഥാപനമാണിത്.
എറിയാട് ഗ്രാമത്തിലെ തിലകക്കുറിയായി ആകെ വിഎച്ച്എസ് കൂടുതൽ ഉയരത്തിൽ എത്തട്ടെ എന്ന് പ്രത്യാശിക്കുന്നു..