ജി.ജി.വി.എച്ച്.എസ്.എസ്. വണ്ടൂർ/പ്രവർത്തനങ്ങൾ
സ്കൂൾ | സൗകര്യം | പ്രവർത്തനം | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | വി.എച്ച്.എസ് | ചരിത്രം | അംഗീകാരം |
നല്ലപാഠം
സാമൂഹ്യ പ്രതിബദ്ധതയുള്ള ഒരു സമൂഹത്തിന്റെ സൃഷ്ടി അനിവാര്യമാകുന്ന കാലത്തിൽ വരും തലമുറയ്ക്ക് വഴികാട്ടിയാവുക എന്ന ഉദ്ദേശത്തോടെ മലയാള മനോരമ അവിഷ്കരിച്ച് നടപ്പിലാക്കി വരുന്ന പദ്ധതിയാണ് "നല്ല പാഠം" . നല്ല പാഠങ്ങളുടെ മികവാർന്ന പ്രവർത്തങ്ങളിലൂടെ ഒരു നാടിൻ്റെ ഹൃദയത്തിൽ ഇടം നേടിയ നമ്മുടെ വിദ്യാലയവും ഈ ഉദ്യമത്തിൻ്റെ ഭാഗമായി പ്രവർത്തിച്ചു വരികയാണ്.ക്യാൻസർ രോഗികൾക്ക് അത്മവിശ്വാത്തിൻ്റെ കൈത്താങ്ങുമായി നല്ല പാഠം പ്രവർത്തകർ ' കേശദാന ക്യാമ്പയിൻ ' സംഘടിപ്പിച്ചു. അവയവദാനം പോലെ മഹത്തരമായ ഈ ജീവകാരുണ്യ പ്രവർത്തനത്തിന് വലിയ ജനപങ്കാളിത്തമാണ് ഉണ്ടായത് എന്നതും , കേരളത്തിലാകമാനം ശ്രദ്ധിക്കപ്പെടത്തക്ക തരത്തിൽ സാമൂഹ്യ പ്രതിബദ്ധതയുടെ 'നല്ല പാഠം, അവതരിപ്പിക്കാനായി എന്നതും വലിയ നേട്ടമായി ഞങ്ങൾ കരുതുന്നു.സ്ത്രീധനം എന്ന സാമൂഹിക വിപത്തിനെതിരേ നിലമ്പൂർ ലീഗൽ സർവീസ് അതോറിറ്റിയുടെ സഹായത്തോടെ ബോധവത്കരണ ക്ലാസ് സംഘടിപ്പിക്കയും, ക്ലാസിൽ ലഭിച്ച'നല്ല പാഠങ്ങൾ ' സാമൂഹ്യ നൻമയ്ക്കുതകും വിധം പ്രയോജനപ്പെടുത്താനുള്ള പ്രവർത്തനങ്ങൾ നടത്തി വരികയുമാണ്.