ഉള്ളടക്കത്തിലേക്ക് പോവുക

മഞ്ഞളാമ്പുറം യു.പി.എസ്/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്

ഒരു പ്രദേശത്തെ ജനതയുടെ സാംസ്കാരിക അടിത്തറ രൂപമെടുക്കുന്നത് ആ പ്രദേശത്തെ വിദ്യാലയത്തിൽ നിന്നാണ്. ഒരു വിദ്യാലയത്തിൻ്റെ വളർച്ചയും, ഉയർച്ചയും, നാടിൻ്റെ ഉയർച്ച താഴ്ച്ചകളുമായി ബന്ധപ്പെട്ടിരിക്കുന്നു. കുടിയേറ്റ കർഷകരുടെ വിയർപ്പ് വീണ് കുതിർന്ന മണ്ണിൻ്റെ ചരിത്രവും, കണ്ണീരും സ്വ‌പ്ന ങ്ങളും ഇഴചേർത്ത് നെയ്തെടുത്ത ഒരു സംസ്കാരത്തിന്റെ്റെ ചരിത്രവുമാണ് മഞ്ഞളാംപുറം യു. പി. സ്‌കൂളിനുള്ളത്.

മലയോര മേഖലയിലെ കുടിയേറ്റ കാലഘട്ടത്തിൽ വിദ്യാഭ്യാസ സ്വപ്നങ്ങൾക്ക് ജീവൻ പകർന്നുകൊണ്ട് 1950-ൽ ആരംഭിച്ച മഞ്ഞളാംപുറം യു പി സ്‌കൂൾ പ്ലാറ്റിനം ജൂബിലി നിറവിലാണ്. മലബാറിൻ്റെ എല്ലാ മേഖലകളിലും അറിവിൻ വെളിച്ചമെത്തിക്കാനും മെച്ചപ്പെട്ട ജീവിത സാഹചര്യത്തിലേക്ക് പുതുതലമുറകളെ നയിക്കുന്നതിനും ഈ വിദ്യാലയം സുപ്രധാനമായ പങ്കു വഹിച്ചു. തലശ്ശേരി അതിരൂപതാ കോർപ്പറേറ്റ് വിദ്യാ ഭ്യാസ ഏജൻസിയുടെ കീഴിലുള്ള ഈ വിദ്യാലയം  ഇരിട്ടി സബ്‌ജില്ലയിലെ പാഠ്യ പാഠ്യേ തര പ്രവർത്തനങ്ങളിൽ മികച്ച നിലവാരം പുലർത്തുന്നു. കേളകം പഞ്ചായത്തിലെ മഞ്ഞളാംപുറത്ത് സ്ഥാപിതമായ ഈ വിദ്യാലയം ആദർശനിഷ്ഠരും സംസ്കാര സമ്പന്നരുമായ ഒരു തലമുറയെ വളർത്തിയെടുക്കുന്നതിൽ നിർണ്ണായകമായ പങ്ക് വഹിച്ചിട്ടുണ്ട്.

mups

കണ്ണൂർ ജില്ലയിലെ അറിയപ്പെടുന്ന വിദ്യാലയങ്ങളിൽ ഒന്നായ  മഞ്ഞളാംപുറം യു പി സ്‌കൂൾ വിദ്യാഭ്യാസ മികവുകൊണ്ടും, ഭൗതിക സാഹചര്യങ്ങൾകൊണ്ടും, സർവ്വോപരി രക്ഷകർത്താക്കളുടേയും നാട്ടുകാരുടേയും പിന്തുണകൊണ്ടും ഏറെ സമ്പന്നമാണ്. 2024 വർഷത്തെ പൊതു വിദ്യാഭ്യാസ വകുപ്പിന്റെ മികച്ച പി ടി എ യ്ക്കുള്ള അവാർഡ്, ഉപജില്ല കലോത്സവത്തിൽ എൽ പി, യു പി തലങ്ങളിൽ ഹാട്രിക്ക് വിജയം, മനോരമ നല്ല പാഠം പ്രവർത്തനത്തിൽ ജില്ലയിലെ മികച്ച സ്‌കൂളിനുള്ള അവാർഡ് തുടങ്ങിയ നേട്ടങ്ങൾ സ്കൂളിന്റെ വിജയത്തിളക്കം വർധിപ്പിക്കുന്നു.  കലാ കായിക മേഖലകളിൽ വലിയ വിജയങ്ങൾ കുറിച്ച ചരിത്രം സ്‌കൂളിനുണ്ട്. സമൂഹത്തിലെ വിവിധ രംഗങ്ങളിൽ സേവനം ചെയ്യുന്ന അനേകം പ്രതിഭകളെ സംഭാവന ചെയ്യുവാൻ ഈ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട്.

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം