സ്കൗട്ട്, ഗൈഡ്, ബുൾബുൾ

  • സ്കൗട്ട്
  • ഗൈഡ്സ്
  • ബുൾ ബുൾ
  • ബാന്റ്
  • വിദ്യാരംഗം
  • സയൻസ് ക്ലബ്
  • ഗണിത ക്ലബ്
  • ഇംഗ്ലീഷ് ക്ലബ്
  • സാമൂഹ്യശാസ്ത്ര ക്ലബ്
  • സ്പോർട്സ് വിങ്

സ്കൂളിലെ സ്കൗട്ട് യൂണിറ്റ് അംഗങ്ങൾ

സ്കൂളിൽ സ്കൗട്ട്, ഗൈഡ്, ബുൾബുൾ യുണിറ്റുകൾ കാര്യക്ഷമമായി പ്രവർത്തിക്കുന്നു. സ്കൗട്ട് യൂണിറ്റിന് സി. രഞ്ചുമോൾ നേതൃത്വം നൽകുന്നു. ഗൈഡ് യൂണിറ്റിന് സംഗീത ജോസും ബുൾബുൾ യൂണിറ്റിന് അഖില സജിയും നേതൃത്വം നൽകുന്നു.

സ്കൂളിലെ ഗൈഡ് യൂണിറ്റ് അംഗങ്ങൾ

23 വിദ്യാർഥികൾ ഈ വർഷം ദ്വിതീയ സോപാൻ ക്യാമ്പിൽ പങ്കെടുത്തു. ശിശുദിനത്തിന് ഫ്ലവർഡ്രിൽ സ്കൗട്ട് & ഗൈഡ് യൂണിറ്റിന്റെ നേതൃത്വത്തിൽ നടത്തി. ആറളം ഫാമിലെ ബന്ദിപ്പൂത്തോട്ട സന്ദർശനം, ശലഭോദ്യാന സന്ദർശനം എന്നിവയും സ്കൗട്ട്, ഗൈഡ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ നടന്നു. കുട്ടികളിൽ അച്ചടക്കം വളർത്തുന്നതിൽ ഈ യൂണിറ്റുകൾ വലിയ പങ്കുവഹിക്കുന്നു.

റിഥം - ബാന്റ് സെറ്റ്

സ്വന്തമായി നല്ലൊരു ബാന്റ് സെറ്റുള്ള വളരെ ചുരുക്കം യു.പി. സ്കൂളുകളിലൊന്നാണ് മഞ്ഞളാംപുറം യു.പി. സ്കൂൾ. ചെറുപ്രായത്തിൽ തന്നെ ഇത്തരം വൈദഗ്ധ്യം നേടാൻ ഇത് അവസരമൊരുക്കുന്നു. റിഥം എന്ന പേരിലുള്ള ഈ ബാന്റ് നല്ല നിലവാരം പുലർത്തുന്ന ഒരു ടീമാണ്. സമീപപ്രദേശത്തെ പള്ളിപ്പെരുന്നാളുകളിലും ഈ വർഷത്തെ ഉപജില്ലാ കലോത്സവത്തിന്റെ ഉദ്ഘാടനസമ്മേളനത്തിലും റിഥം ബാന്റ് സെറ്റ് ക്ഷണിക്കപ്പെട്ടിരുന്നു. വർഷത്തിന്റെതുടക്കം മുതൽ തന്നെ കുട്ടികളെ തിരഞ്ഞെടുത്ത് പ്രത്യേക പരിശീലനം നൽകി വരികയായിരുന്നു. ബാന്റ് സെറ്റ് വിദഗ്ധവായ സോജൻ നമ്പുടാകമാണ് കുട്ടികൾക്ക് പരിശീലനം നൽകി വരുന്നത്.  സംഗീതപരമായ കഴുവുകൾ പരിപോഷിപ്പിക്കുന്നതിനും അച്ചടക്കം വർധിപ്പിക്കുന്നതിനും ഈ പരിശീലനം കുട്ടികളെ സഹായിക്കുന്നു.

നല്ല പാഠം ക്ലബ്

മലയാള മനോരമ നല്ല പാഠം ക്ലബ് സ്കൂളിൽ നല്ല രീതിയിൽ പ്രവർത്തിക്കുന്നു. ബ്ലെസിമോൾ കെ.ഡി, ചിഞ്ചു ജോൺ എന്നീ അധ്യാപകർ ഈ ക്ലബ്ബുകൾക്ക് നേതൃത്വം നൽകുന്നു. സാമൂഹ്യപ്രതിബദ്ധതയുള്ള വ്യത്യസ്ത തരം പ്രവർത്തനങ്ങൾ സ്കൂളിൽ ആവിഷ്കരിച്ചു വരുന്നു. നല്ല പാഠം ക്ലബ്ബിന്റെ അധ്യയന വർഷത്തെ പ്രവർത്തനങ്ങളെ വിലയിരുത്തി ബെസ്റ്റ് സ്കൂൾ അവാർഡ് കണ്ണൂർ ജില്ലാതലത്തിൽ മഞ്ഞളാംപുറം സ്കൂളിന് ലഭിച്ചിരുന്നു.

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ക്ലബ്ബുകൾ
ആർട്സ് ക്ലബ്ബ്
സയൻ‌സ് ക്ലബ്ബ്
സോഷ്യൽ സയൻസ് ക്ലബ്ബ്
ഗണിത ക്ലബ്ബ്
ഐ.ടി. ക്ലബ്ബ്
സ്കൗട്ട് & ഗൈഡ്സ്
ഹെൽത്ത് ക്ലബ്
വിദ്യാരംഗം‌
ലാംഗ്വേജ് ക്ലബ്ബ്
പരിസ്ഥിതി ക്ലബ്ബ്
പ്രവൃത്തിപരിചയ ക്ലബ്ബ്
സ്കൂൾവിക്കി ക്ലബ്ബ്
സ്കൂൾ പ്രൊട്ടൿഷൻ ഗ്രൂപ്പ്
മറ്റ് ക്ലബ്ബുകൾ