ഔവർ ലേഡി ഓഫ് ഫാറ്റിമ ഇ എം യു പി സ്ക്കൂൾ ,കുമ്പളങ്ങി/പ്രവർത്തനങ്ങൾ

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കായികം

സ്കൂൾ കായികമേളയിൽ കുട്ടികളുടെ സജീവ പങ്കാളിത്തം ഉറപ്പുവരുത്തുന്നു ഒപ്പം അത്‌ലറ്റിക്സ് ,ഫുട്ബോൾ,എന്നീ ഇനങ്ങളിൽ തെരഞ്ഞെടുക്കപ്പെട്ട കുട്ടികൾക്കു പരിശീലനം നൽകുന്നു .

ബാൻഡ്

കാലങ്ങളായി പൊതുജനശ്രദ്ദയാകർഷിച്ചു വരുന്ന സ്കൂൾ ബാൻഡ് വിദ്യാലയത്തിലെ വിശേഷാവസരങ്ങളിലും ,സമീപ ദേവാലയങ്ങളുടെ ഉത്സാവഘോഷ വേളകളിലും ഒക്കെ അനിവാര്യമായ ഘടകമായി വർത്തിക്കുന്നു.

ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ്സ്

കുട്ടികളുടെ അച്ചടക്കവും മറ്റും ഉറപ്പുവരുത്തുന്നതിൽ നിതാന്ത ജാഗ്രത പുലർത്തുന്നതിൽ സ്കൗട്ട് ആൻഡ് ഗൈഡ്സ് മുൻപന്തിയിൽ ഉണ്ട് ,അതുപോലെ ഏതൊരു പൊതുപരിപാടി വിദ്യാലയത്തിൽ സംഘടിപ്പിച്ചാലും ഇവരുടെ സേവനം ലഭ്യമാണ്.

സ്കേറ്റിങ്

പാഠ്യേതര പ്രവർത്തനങ്ങളുടെ ഭാഗമായി കുട്ടികൾക്കായി സ്കേറ്റിംഗ് പരിശീലനം നൽകിവരുന്നു. എൽകെജി മുതൽ ഏഴാം ക്ലാസ് വരെയുള്ള കുട്ടികൾ ഇതിന്റെ ഭാഗമായി പരിശീലനം നേടിവരുന്നു.

പഠനപ്രവർത്തന റിപ്പോർട്ട് 2023-2024

June 5

ഔവർ ലേഡി ഓഫ് ഫാത്തിമ ഇംഗ്ലീഷ് മീഡിയം സ്കൂളിന്റെ പരിസ്ഥിതി ദിനാഘോഷം ജൂൺ അഞ്ചാം തീയതി രാവിലെ 9 മണിക്ക് അസംബ്ലിയോടെ ആരംഭിച്ചു പിടിഎ പ്രസിഡൻറ് മി. ടെൻസൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു ലോക്കൽ മാനേജർ സി. സിൽവി പരിസ്ഥിതി ദിനാചരണത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും ഭൂമിയെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ചും കുട്ടികളോട് സംസാരിച്ചു. ഹെഡ്മിസ്ട്രസ് സിസ്റ്റർ ഷൈനി പരിസ്ഥിതി സംരക്ഷണ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. മരങ്ങളും കിളികളും മൃഗങ്ങളും ഈ ഭൂമിയുടെ ഭാഗമാണെന്നും അവ നശിപ്പിച്ചാൽ അതിന്റെ ദോഷഫലം അനുഭവിക്കുന്നത് മനുഷ്യർ തന്നെയായിരിക്കും എന്ന സന്ദേശം നൽകുന്ന സ്കിറ്റ് തുടർന്ന് അവതരിപ്പിച്ചു. പരിസ്ഥിതി സംരക്ഷണ സന്ദേശം ഉൾക്കൊള്ളുന്ന കവിതയും കുട്ടികൾ ആലപിക്കുകയുണ്ടായി. യുപി വിഭാഗത്തിനായി പോസ്റ്റർ മത്സരവും എൽ പി വിഭാഗത്തിനായി പ്ലക്കാർഡ് മത്സരവും നടത്തി. തുടർന്ന് പ്ലക്കാർഡു കളും ചാർട്ടുകളും ഏന്തി റാലി നടത്തി ഹെഡ്മി ഹെഡ്മിസ്ട്രസ് സി. ഷൈനിയോടൊപ്പം

സ്കൗട്ട് ആൻഡ് ഗൈഡ് കുട്ടികൾ വൃക്ഷത്തൈകൾ നട്ടു. ക്ലാസ് ടീച്ചർമാരുടെ നിർദ്ദേശാനുസരണം കുട്ടികൾ വീടുകളിൽ വൃക്ഷത്തൈകൾ നടുകയും അവയുടെ ഫോട്ടോകൾ ടീച്ചർമാർക്ക് അയച്ചു കൊടുക്കുകയും ചെയ്തു.

2.June 12

ലോക ബാലവേല വിരുദ്ധ ദിനം ആചരിച്ചു.

3. June 19

വായനാദിനത്തോടനുബന്ധിച്ച് വായനാദിന സന്ദേശം നൽകുകയും വായനാദിന പ്രതിജ്ഞ എടുക്കുകയും ചെയ്തു. തുടർന്ന് വായനയുടെ പ്രാധാന്യം പ്രതിപാദിക്കുന്ന ചാർട്ടുകളുടെ പ്രദർശനം നടത്തി. കുട്ടികൾക്കായി വായനാ മത്സരവും, കടങ്കഥ മത്സരവും, പഴഞ്ചൊല്ലും മത്സരവും, കവിത പാരായണ മത്സരവും നടത്തി.

4.June 21

യോഗാ ദിനത്തോടനുബന്ധിച്ച് യോഗാദിന സന്ദേശം നൽകുകയും കുട്ടികൾക്ക് യോഗാഭ്യാസ പരിശീലനം നൽകുകയും ചെയ്തു.

വേൾഡ് മ്യൂസിക് ഡേയോടനുബന്ധിച്ച് പാട്ടിനോട് താൽപര്യമുള്ള കുട്ടികൾക്കായി സംഗീത മത്സരം നടത്തി.

5 . June 29

ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി ലഹരി വിരുദ്ധ പ്രതിജ്ഞ എടുത്തു. ലഹരിക്കെതിരെയുള്ള ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു.

'''പ്രവേശനോത്സവം'''

കോവിഡ് പ്രോട്ടോകോൾ പാലിച്ചുകൊണ്ട് 2021 നവംബർ ഒന്നു മുതൽ സ്കൂളുകൾ തുറന്ന് പ്രവർത്തിക്കുന്നതിന്റെ ഭാഗമായി സമഗ്രമായ ആസൂത്രണവും അതിനോടനുബന്ധിച്ച് പ്രവർത്തനങ്ങളും നടത്തുകയുണ്ടായി .സ്കൂൾ ഹെൽത്ത് മോണിറ്ററിങ് കമ്മിറ്റി അഥവാ സ്കൂൾ ആരോഗ്യ സംരക്ഷണ സമിതി രൂപീകരിച്ചു.സ്കൂൾ കെട്ടിടവും പരിസരവും പൂന്തോട്ടം, ക്ലാസ് റൂമുകൾ, ടോയ്‌ലെറ്റുകൾ , വരാന്തകൾ, ഫർണിച്ചറുകൾ തുടങ്ങിയവയും എല്ലാ അധ്യാപകരും ശുചീകരണ തൊഴിലാളികളും ചേർന്ന് വൃത്തിയാക്കി.

20 മാസത്തെ ഇടവേളയ്ക്കു ശേഷം വിദ്യാലയത്തിലേക്ക് എത്തുന്ന കുരുന്നുകളെ സ്വീകരിക്കാൻ വിദ്യാലയവും ക്ലാസ് മുറികളും ഏറെ വൈവിധ്യമാർന്ന രീതിയിൽ അധ്യാപകരും പിടിഎ അംഗങ്ങളും ചേർന്ന് അലങ്കരിച്ചു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് കുട്ടികളെ ക്ലാസ് മുറികളിൽ കയറ്റി മധുരവും നൽകി അധ്യാപകർ സ്വീകരിച്ചു.അന്നേ ദിനം അവർക്ക് ഏറെ മാനസിക ഉല്ലാസം നൽകുന്ന പ്രവർത്തനങ്ങളാണ് നൽകിയത്.


രജത ജൂബിലി പ്രവർത്തനങ്ങൾ (2019-20)

OLFEMUP സ്കൂളിന്റെ രജത ജൂബിലി ആഘോഷങ്ങൾക് തുടക്കം കുറിച്ചുകൊണ്ട് ബഹു. ഹൈബി ഈഡൻ MLA നിലവിളക്കിന് തിരികൊളുത്തി.

കുട്ടികളുടെ വായന ശീലം പ്രോത്സാഹിപ്പിക്കുന്നതിനായി ക്ലാസ്സ്‌ ലൈബ്രറികളുടെ ഉത്ഘാടനം കൊച്ചി ബഹു.മുൻ മേയർ ടോണി ചമ്മണി നിർവഹിച്ചു.

സഹജീവികളോട് കരുണ കാണിക്കുക എന്ന ശീലം കുട്ടികളിൽ വളർത്തിയെടുക്കുന്നതിനായി ചാരിറ്റി ദിനം ആചരിക്കുകയും അർഹരായവർക്ക് കുട്ടികൾ പൊതിച്ചോറും മറ്റു അവശ്യ സാധനങ്ങളും നൽകുകയും ചെയ്യുന്നു.