സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

പരിസ്ഥിതി ക്ലബ്ബ്

കുട്ടികളിൽ പാരിസ്ഥിതിക അവബോധം വളർത്തുന്നതിനും സമൂഹത്തിന്റെയും പ്രപഞ്ചത്തിന്റെ തന്നെയും നന്മയ്ക്ക് ഉതകുന്ന കണ്ടുപിടുത്തങ്ങളുടെ ലോകത്തിലേയ്ക്ക് കുട്ടികളെ പിടിച്ചുയർത്തുക എന്ന ലക്ഷ്യത്തോടെ  വിദ്യാലയത്തിലെ പരിസ്ഥിതി ക്ലബ്ബ് പ്രവർത്തിച്ചു വരുന്നു.പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്കൂളിൽ ഔഷധസസ്യങ്ങൾ നട്ടുപിടിപ്പിച്ചു. ആഴ്ചയിലൊരിക്കൽ പരിസ്ഥിതി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഔഷധത്തോട്ട പരിപാലനം നടത്താറുണ്ട്. പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തിൽ ലോക പരിസ്ഥിതി ദിനാചരണം നടത്തി. കോവിഡ് പശ്ചാത്തലത്തിൽ ഓൺലൈൻ മുഖേനയാണ് ദിനാചരണം നടത്തിയത്. കുട്ടികൾ അവരവരുടെ വീട്ടിൽ  തൈകൾ നട്ടു. പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് പരിസ്ഥിതി ദിന വീഡിയോ തയ്യാറാക്കി . വിവിധയിനം ഇലച്ചെടികളും പൂച്ചെടികളും മണ്ണിലും ചട്ടികളിലും വെച്ചു പിടിപ്പിച്ച് സ്കൂൾ സൗന്ദര്യ വൽക്കരണത്തിന് നേതൃത്വം നൽകി. സസ്യ പരിപാലനം എന്നതിലേക്ക് ഇത് കുട്ടികളെ കൂടുതൽ അടുപ്പിക്കുന്നു.

സയൻ‌സ് ക്ലബ്ബ്

വിദ്യാർത്ഥികളിലെ ശാസ്ത്രാവബോധം വളർത്തുവാൻ അദ്ധ്യാപകരുടെആഭിമുഖ്യത്തിൽസജീവമായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ക്ലബാണ് സയൻസ് ക്ലബ്. ശാസ്ത്രത്തിന്റെ പരിധിയിൽ വരുന്ന എല്ലാ ദിനാചരണങ്ങളും വളരെ ഭംഗിയോടു കൂടി സയൻ‌സ് ക്ലബ്ബ് നിറവേറ്റി വരുന്നു.

ഗണിത ക്ലബ്ബ്

വിദ്യാർത്ഥികളിൽ ഗണിതം രസകരവും ലളിതവുമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഗണിത ക്ലബ് പ്രവർത്തിക്കുന്നത്.

ഉല്ലാസ ഗണിത പ്രവർത്തനങ്ങൾ . പ്രായോഗിക ഗണിതാശയം ഉറപ്പിക്കൽ, എന്നിവയാണ് പ്രധാന പ്രവർത്തനങ്ങൾ . 10 കുട്ടികളാണ് ക്ലബിലുള്ളത്.