ജി എൽ പി എസ് മുണ്ടക്കുറ്റിക്കുന്ന്/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
തുടക്കത്തിൽ DPEP SCHOOL  എന്നാണ് അറിയപ്പെട്ടിരുന്നത്.പിന്നീട് സാധാരണ പ്രാഥമിക വിദ്യാലയങ്ങളുടെ ഗണത്തിലേക്ക് DPEP SCHOOL  കളും എണ്ണപ്പെട്ടു.1996 ൽ ലോകബാങ്കിന്റെ ധനസഹായത്തോടെ ആരംഭിച്ച ജില്ലാപ്രാഥമിക വിദ്യാഭ്യാസ പരിപാടിയുടെ ഭാഗമായി 1998 -99  അധ്യയനവർഷത്തിൽ കേരളത്തിലെ 3 ജില്ലകളിൽ DPEP (വായനാട്,കാസർഗോഡ്,മലപ്പുറം ) 37 സ്കൂളുകൾ ആരംഭിക്കുന്നതിനു ഓർഡർ ആയി. വയനാട് ജില്ലയിൽ DPEP ക്കു കീഴിൽ 25 സ്കൂളുകൾ ആരംഭിക്കുകയുണ്ടായി .     
              വയനാട് ജില്ലയിൽ സുൽത്താൻ ബത്തേരി താലൂക്കിൽ പുൽപ്പള്ളി ഗ്രാമപഞ്ചായത്തിൽ 15 -ആം വാർഡിൽ മുണ്ടക്കുറ്റിക്കുന്ന് എന്ന സ്ഥലത്തു  നാട്ടുകാരും പഞ്ചായത്തും ചേർന്ന് 1 ഏക്കർ സ്ഥലം കണ്ടെത്തി അവിടെ 1998 ജൂൺ മാസത്തിൽ പുതിയ അധ്യയനം ആരംഭിച്ചു. നിലവിൽ വിദ്യാലയം ഇല്ലാതിരുന്ന ഈ പ്രദേശത്തു കുട്ടികൾക്ക് പ്രാഥമിക വിദ്യാഭ്യാസത്തിന് ദൂരസ്ഥലങ്ങളെ  ആശ്രയിക്കേണ്ടിയിരുന്നു .കിലോമീറ്ററുകൾ ദുർഘട പാതയിലൂടെ യാത്ര ചെയ്ത വേണമായിരുന്നു  എത്തിച്ചേരുവാൻ.കൂടാതെ കാട്ടുമൃഗങ്ങളുടെ സാനിധ്യവും കുട്ടികളുടെ വിദ്യാലയ യാത്രയെ തടസ്സപ്പെടുത്തിയിരുന്നു .ഇത്തരുണത്തിലാണ് DPEP വിദ്യാലയത്തിന്റെ ആവിർഭാവം മുണ്ടക്കുറ്റിക്കുന്നിനെ കേരളം സംസ്ഥാന വിദ്യാഭ്യാസ ഭൂപടത്തിൽ ഇടം നേടുവാൻ പര്യാപ്‌തമാക്കിയത്.

നല്ലവരായ നാട്ടുകാരുടെയും വിദ്യാഭ്യാസ വകുപ്പ് ,പഞ്ചായത്ത് എന്നീ മേൽനോട്ട അധികാരികളുടെയും ശ്രമഫലമായി 1998 ൽ 36 കുട്ടികളുമായി ഈ വിദ്യാലയം പ്രവർത്തനം തുടങ്ങി. കൂലിപ്പണിക്കാരുടെ കുട്ടികളായിരുന്നു എല്ലാവരും.1998 ജൂൺ മാസത്തിൽ സ്കൂൾ സ്പോൺസറിംഗ്കമ്മിറ്റി അംഗമായ തറമ‍ശ്ശേരി ജോർജ് ചേട്ടൻെറ ഭവനത്തിൽ വെച്ച് താൽക്കാലികമായി സ്കൂൾ തുടങ്ങി.29 കുട്ടികൾ ഒന്നാം ക്ലാസിൽ ചേർന്നു. ഡി പി ഇ പി യിൽ നിന്നും നിയമിച്ച ശ്രീ. കുമാരൻ സി സി, വിമല സി എ എന്നിവരായിരുന്നു ആദ്യകാല അധ്യാപകർ.

         കാപ്പിക്കുന്ന്, മുണ്ടക്കുറ്റിക്കുന്ന്, കോളറാട്ടുകുന്ന് തുടങ്ങിയ പ്രദേശങ്ങളിലെ ജനങ്ങളുടെ സഹായസഹകരണങ്ങൾ കൊണ്ട് മുണ്ടക്കുറ്റിക്കുന്നിൽ ഒരേക്കർ സ്ഥലം വാങ്ങുകയും താൽക്കാലിക ഷെഡ് നിർമ്മിച്ച് സ്കൂൾ പ്രവർത്തനം ആരംഭിക്കുകയും ചെയ്തു.1998 ൽ ഡി പി ഇ പി നിർമ്മിച്ച പുതിയ കെട്ടിടത്തിലേക്ക് സ്കൂൾപ്രവർത്തനങ്ങൾ മാറ്റി.ശാന്തസുന്ദരമായ ഈ പ്രദേശത്തെ സരസ്വതി ക്ഷേത്രം ഇന്ന് വികസനത്തിന്റെ പാതയിലൂടെ മുന്നേറുന്നു.

വിദ്യാലയ പുരോഗതിക്ക് വേണ്ടി  പുൽപ്പള്ളി ഗ്രാമപഞ്ചായത്ത്, എസ് എസ് കെ എന്നിവരുടെ മികച്ച സേവനം ലഭിച്ചു കൊണ്ടിരിക്കുന്നു.... അടിസ്ഥാന സൗകര്യങ്ങളുടെ കാര്യത്തിൽ ജില്ലയിലെ മികച്ച വിദ്യാലയങ്ങളിലൊന്നാക്കി മാറ്റാൻ ഗ്രാമപഞ്ചായത്തിന് കഴിഞ്ഞു .