ജി എൽ പി എസ് മുണ്ടക്കുറ്റിക്കുന്ന്/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരങ്ങൾ

ജി എൽ പി സ്കൂൾ മുണ്ടക്കുറ്റിക്കുന്ന്.

പുൽപ്പള്ളി ഗ്രാമപഞ്ചായത്തിലെ 15 -ആം വാർഡിൽ മുണ്ടക്കുറ്റിക്കുന്ന് എന്ന പ്രദേശത്ത് ഒരേക്കർ വിസ്തൃതിയിലാണ് മുണ്ടക്കുറ്റിക്കുന്ന് ജി എൽ പി സ്കൂൾ സ്ഥിതി ചെയ്യുന്നത്. നിലവിൽ ഒരു കെട്ടിടത്തിൽ നാല് ക്ലാസ്സ്‌ മുറികൾ പ്രവർത്തിക്കുന്നു. കൂടാതെ ഓഫീസ്, സ്മാർട്ട്‌ ക്ലാസ്സ്‌ റൂമുകൾ , ടോയ്ലറ്റ്, പാചക പ്പുര,‍‍ഡൈനിംഗ് ഹാൾ, കുട്ടികളുടെ പാർക്ക്‌, ജൈവ വൈവിധ്യ പാർക്ക്‌, ലൈബ്രറി, സയൻസ് ലാബ്, ഗണിത ലാബ്, വെയ്സ്റ്റ് മാനേജ് മെന്റിനുള്ള തുമ്പൂർമുഴി യൂണിറ്റ്,കുടിവെള്ള സൗകര്യത്തിനായി സ്വന്തമായി കിണറും പൈപ്പ് ലൈനുകളും ഉൾപ്പെടുന്നതാണ് സ്കൂൾ ഭൗതിക സാഹചര്യം.വർണ്ണശബളമായ ചുമർചിത്രങ്ങൾ ആരെയും ഈ വിദ്യാലയത്തിലേക്ക് ആകർഷിക്കുന്ന ഒന്നാണ്. കുട്ടികളുടെ വിദ്യാഭ്യാസത്തിൻെറ ആദ്യവർഷങ്ങൾ മനോഹരമാക്കുന്നതിനു വേണ്ടി ഇവിടെയുള്ള പ്രൈമറി ക്ലാസ്സുകൾ എല്ലാ കുട്ടികൾക്കും ഒരു പുതിയ അനുഭവമായിരിക്കും. ആക്ടിവിറ്റി കോർണറുകളും കളിക്കോപ്പുകളും കുട്ടികളെ ഈ വിദ്യാലയത്തിലേക്ക് ആകർഷിക്കുന്ന ഒന്നാണ്.കൂടാതെ പൊടിരഹിതമായ അന്തരീക്ഷവും കാറ്റും വെളിച്ചവും കയറുന്ന ക്ലാസ് മുറികളും ഈ വിദ്യാലയത്തിൻെറ

പ്രത്യേകതയാണ്. 1500 ഓളം പുസ്തകങ്ങൾ ഉളള ലൈബ്രറി കുട്ടികളെ മികച്ച വായനക്കാരാക്കിത്തീർക്കുവാൻ സഹായിക്കുന്നു.