സി എം എസ് എൽ പി എസ് എള്ളുംപുറം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
സി എം എസ് എൽ പി എസ് എള്ളുംപുറം | |
---|---|
വിലാസം | |
എള്ളും പുറം സി.എം.എസ്.എൽ.പി.സ്കൂൾ എള്ളുംപ്പുറം
, മേലുകാവ്മറ്റം പി.ഒ എള്ളുംപ്പുറംമേലുകാവ് മറ്റം പി.ഒ. , 686652 , കോട്ടയം ജില്ല | |
സ്ഥാപിതം | 1895 |
വിവരങ്ങൾ | |
ഫോൺ | 04822 219552 |
ഇമെയിൽ | Ellumpuramcmslps@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 32209 (സമേതം) |
യുഡൈസ് കോഡ് | 32100200402 |
വിക്കിഡാറ്റ | Q87659219 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കാഞ്ഞിരപ്പള്ളി |
ഉപജില്ല | ഈരാറ്റുപേട്ട |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോട്ടയം |
നിയമസഭാമണ്ഡലം | കോട്ടയം |
താലൂക്ക് | മീനച്ചിൽ |
ബ്ലോക്ക് പഞ്ചായത്ത് | ഈരാറ്റുപേട്ട |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 2 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 8 |
പെൺകുട്ടികൾ | 5 |
ആകെ വിദ്യാർത്ഥികൾ | 13 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സാറാമ്മ മാത്യു |
പി.ടി.എ. പ്രസിഡണ്ട് | ജോൺസൺ പി |
എം.പി.ടി.എ. പ്രസിഡണ്ട് | രാഖി മോർണിംഗ് |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ആമുഖം
കോട്ടയം ജില്ലയിൽ മേലുകാവ് പഞ്ചായത്തിലെ രണ്ടാം വാർഡിലാണ് എള്ളും പുറം CMSLPS സ്ഥിതി ചെയ്യുന്നത്. ഇടുക്കി ജില്ലയുടെയും കോട്ടയം ജില്ലയുടെയും അതിർത്തി പങ്കുവയ്ക്കുന്ന വിദ്യാലയം എന്ന ഖ്യാതി സ്വന്തം. വശ്യസുന്ദരമായ എള്ളും പുറം ഗ്രാമത്തിൽ സെൻ്റ്. മത്ഥ്യാസ് ചർച്ചിനോട് സമീപത്തായി വിശാലമായ കളിസ്ഥലത്തോടെ വിദ്യാലയവും തലയുയർത്തി നിൽക്കുന്നു 2021 ഒക്ടോബ ർ മാസത്തിൽ ആധുനികരിച്ച വിദ്യാലയം പ്രവർത്തനമാരംഭിച്ചു.ആധുനിക സൗകര്യങ്ങളോടു കൂടിയ മെച്ചപ്പെട്ട സ്കൂൾ കെട്ടിടമാണ് ഉള്ളത്. വിശാലമായ ക്ലാസ് മുറികൾ വിദ്യാർത്ഥികളുടെ പഠന നിലവാരം മെച്ചപ്പെടുത്തുവാൻ സഹായിക്കുന്നു. ഓരോ മുറിയിലും ആധുനിക രീതിയിലുള്ള ഫർണിച്ചറുകളാണ് ഉള്ളത്. ഇത് വിദ്യാർത്ഥികളുടെ പഠനത്തെ വളരെയധികം സഹായിക്കുന്നു. വിശാലമായ കളിസ്ഥലം, ലൈബ്രറി, ഹൈടെക് ക്ലാസ് റൂമുകൾ ,എന്നിവ പഠന നിലവാരം മെച്ചപ്പെടുത്തുന്നതിന് സഹായിക്കുന്നു. മെച്ചപ്പെട്ട രീതിയിലുള്ള പാചകപ്പുര, ആധുനിക സംവിധാനങ്ങളുള്ള ടോയ്‌ലെറ്റുകൾ എന്നിവ സ്കൂളിനെ ആകർഷകമാക്കുന്നു. കുട്ടികളുടെ യാത്രയ്ക്കായി വാഹന സൗകര്യം നൽകി വരുന്നു.
ചരിത്രം
1897 മേലുകാവ് ഇടവക പട്ടക്കാരൻ ആയിരുന്ന ഡബ്ല്യു യു. കെ. കുരുവിള അച്ഛന്റകാലത്ത് ഏ ള്ളും മ്പുറം സഭ സ്ഥാപിക്കപ്പെടുകയും .ആദ്യകാല മതാനു സാരികളിൽ ഒരാളായിരുന്ന കൊച്ചുപുരയ്ക്കൽ (പിട്ടിയിൽ) ഇത്താക്ക് ആശാനെ ഏള്ള മമ്പുറം സഭയുടെ ആദ്യകാല പ്രവർത്തകനായി നിയമിക്കുകയും ചെയ്തു. ആശാൻ മേലുകാവിൽ നിന്നും ഇവിടെ വന്ന് കുട്ടികളെ നിലത്തെഴുത്തും വേദപഠനവും പഠിപ്പിച്ചു കൊണ്ടിരുന്നു .പിന്നീട് ചെള്ളയ്ക്ക പറമ്പിൽ ബി. പി. വർഗീസ് ആശാന്റെ കാലത്ത് മിഷന് വേണ്ടി കുറെ സ്ഥലം സമ്പാദിക്കുകയും ഒരു പള്ളി കുടം പണിയുക്കയുംചെയ്തു. സർക്കാരിൽനിന്നും 1897 മുതൽ ഗ്രാൻഡ് കിട്ടി തുടങ്ങി.
ഭൗതികസൗകര്യങ്ങൾ
ആധുനിക സൗകര്യങ്ങളോടു കൂടിയ മെച്ചപ്പെട്ട സ്കൂൾ കെട്ടിടമാണ് ഉള്ളത്. വിശാലമായ ഹൈടെക് ക്ലാസ് മുറികൾ വിദ്യാർത്ഥികളുടെ പഠന നിലവാരം മെച്ചപ്പെടുത്തുവാൻ സഹായിക്കുന്നു. ഓരോ മുറിയിലും ആധുനിക രീതിയിലുള്ള ഫർണിച്ചറുകളാണ് ഉള്ളത്. ഇത് വിദ്യാർത്ഥികളുടെ പഠനത്തെ വളരെയധികം സഹായിക്കുന്നു. വിശാലമായ കളിസ്ഥലം, ലൈബ്രറി, ക്ലാസ് റൂമുകൾ ,എന്നിവ പഠന നിലവാരം മെച്ചപ്പെടുത്തുന്നതിന് സഹായിക്കുന്നു. മെച്ചപ്പെട്ട രീതിയിലുള്ള പാചകപ്പുര, ആധുനിക സംവിധാനങ്ങളുള്ള ടോയ്‌ലെറ്റുകൾ എന്നിവ സ്കൂളിനെ ആകർഷകമാക്കുന്നു. കുട്ടികളുടെ യാത്രയ്ക്കായി വാഹന സൗകര്യം നൽകി വരുന്നു.
ലൈബ്രറി
പുസ്തകങ്ങൾ ഉള്ള വിശാലമായ ഒരു ലൈപബ്രററി സ്കൂളിനുണ്ട്.
വായനാ മുറി
കുട്ടികൾക്ക് ഒന്നിച്ചിരുന്ന് പുസ്തകങ്ങളും ആനുകാലികങ്ങളും വായിക്കാനുള്ള സൗകര്യമുണ്ട്
പാഠ്യേതര പ്രവർത്തനങ്ങൾ
പൊതുവിദ്യാഭാസ സംരക്ഷണ യജ്ഞം
ഡി.സി.എൽ ഐ.ക്യു സ്കോളർഷിപ് ജേതാവ്
ജൈവ കൃഷി
വിദ്യാരംഗം കലാസാഹിത്യ വേദി
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ഇടുക്കി ജില്ല കളക്ടർ ഷീബാ ജോർജ്
- റൈറ്റ്.റവ.വി.സ് ഫ്രാൻസീസ്
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
സി എം എസ് എൽ പി എസ് എള്ളുംപുറംതൊടുപുഴ ഈരാറ്റുപേട്ട റൂട്ടിലെ കാഞ്ഞിരം കവല എന്ന സ്റ്റോപ്പിൽ നിന്നും 100 മീറ്റർ മാറി ആണ് സ്കൂൾ സ്ഥിതിചെയ്യുന്നത് .
തൊടുപുഴ ഈരാറ്റുപേട്ട റൂട്ടിൽ കാഞ്ഞിരം കവല എന്ന സ്റ്റോപ്പിൽ നിന്നും 100 മീറ്റർ അകലെയാണ് സ്ക്കൂൾ സ്ഥിതി ചെയ്യുന്നത് .കാഞ്ഞിരം കവലയിൽ നിന്നും നടന്നും,ഓട്ടോയിലുംസ്കൂളിൽ എത്തിച്ചേരാവുന്നതാണ്