ജി.എം.എൽ.പി.എസ് തിരുവത്ര
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി.എം.എൽ.പി.എസ് തിരുവത്ര | |
---|---|
വിലാസം | |
ജി .എം .ൽ .പി .സ് തിരുവത്ര | |
കോഡുകൾ | |
സ്കൂൾ കോഡ് | 24215 (സമേതം) |
സ്കൂൾ ഭരണ വിഭാഗം | |
പഠന വിഭാഗങ്ങൾ | എൽ.പി |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
ചാവക്കാട് മുൻസിപ്പാലിറ്റിയുടെ ഒരു ഭാഗം ആണ് തിരുവത്ര പ്രദേശം.അതിന്റെ വടക്ക് എടക്കഴിയൂർ പ്രദേശവും തെക്ക് മണത്തലയും കിഴക്ക് കനോലി കനാലും പടിഞ്ഞാർ അറബിക്കടലും ആണ് .ഈ പ്രദേശത്തെ രണ്ടായി മുറിച്ചുകൊണ്ട് എൻ എഛ് പതിനേഴ് കടന്നുപോകുന്നു .
.ചാവക്കാട് മുൻസിപ്പാലിറ്റിയിൽ സ്ഥിതി ചെയുന്ന തിരുവത്ര ഗവണ്മെന്റ് മാപ്പിള ലോവർ പ്രൈമറി സ്കൂൾ ആയിരത്തി തൊള്ളായിരത്തി ഇരുപത്തിയെട്ടിൽ ആരംഭിച്ചതാണ് .മത്രംകോട്ട് അച്യുത വൈദ്യർ സ്വന്തം പുരേടത്തിൽ താത്കാലികമായി ഒരു കെട്ടിടം നിർമ്മിച്ഛ് സ്കൂൾ തുടങ്ങുകയായിരിന്നു .ആദ്യ കാലത്തു മൂന്നാം ക്ലാസ് വരെ ആയിരുന്നു ഉണ്ടായിരുന്നത് .
ആയിരത്തി തൊള്ളായിരത്തി മുപ്പത്തി എട്ട് ആകുമ്പോഴേക്ക് കെട്ടിടത്തിന്റെ അവസ്ഥ വളരെ മോശമായി .ആയിരത്തി തൊള്ളായിരത്തി നാല്പതോടെ പുതിയ ഓല മേഞ്ഞ കെട്ടിടം നിർമിച്ചു അഞ്ചാം ക്ലാസ് വരെ ഉള്ള വിദ്യാലയമായി.ആയിരത്തി തൊള്ളായിരത്തി അറുപത്തി ഒന്ന് മുതൽ ഈ വിദ്യാലയം നാലാം ക്ലാസ് വരെ ഉള്ള എൽ പി വിദ്യാലയമായി മാറി .സ്കൂൾ കെട്ടിടത്തിന്റെ നില വളരെ മോശമാവുകയും ഇടിഞ്ഞുവീഴുകയും ചെയ്തു.
ആയിരത്തി തൊള്ളായിരത്തി അറുപത്തി ഒൻമ്പതോടെ ഇന്നത്തെ പ്രദാന കെട്ടിടം പണികഴിച് ക്ലാസുകൾ ആരംഭിച്ചു.ആയിരത്തി തൊള്ളായിരത്തി എൺപത്തി രണ്ടോടെ കിണറും കളി സ്ഥലവും ചുറ്റ് മതിലും മുൻസിപ്പാലിറ്റിയുടെ സഹായത്തോടെ നാട്ടിലെ സന്നദ പ്രവർത്തകർ നിർമിച്ചു .
ഭൗതികസൗകര്യങ്ങൾ
എല്ലാ ക്ലാസ് മുറികളിലും ലൈറ്റും ഫാനും ഉണ്ട്.കുട്ടികൾക്ക് ബെഞ്ചും ഡെസ്കും എണ്ണത്തിൽ കുറവാണ്.ആവശ്യത്തിന് വേണ്ട മൂത്രപ്പുരകളും ടോയ്‌ലറ്റുകളും ഉണ്ട് .കുടി വെള്ളത്തിനായി ചുറ്റുമതിലോട് കൂടിയ കിണർ ഉണ്ട് .കുട്ടികൾക്കു ഉപയോഗിക്കാനായി പൈപ്പുകളും ഉണ്ട് .കുട്ടികളെ കൊണ്ട് വരുന്നതിനായി സ്കൂൾ വണ്ടിയും ഉണ്ട് .സ്കൂൾ വണ്ടിയുടെ നടത്തിപ്പിന് നല്ലൊരു സംഘടക സമിതി തന്നെ ഉണ്ട്.നല്ലൊരു കഞ്ഞിപ്പുരയും ഉണ്ട്.ഉച്ചഭക്ഷണത്തിന് പുറമേ ഇവിടെ പ്രഭാദ ഭക്ഷണവും നൽകുന്നുണ്ട്.പ്രവേശനോത്സവത്തിന് കുട്ടികൾക്ക് ആവശ്യമായ പഠനോപകാരണങ്ങൾ സംഘടനകളുടെയും നല്ലവരായ നാട്ടുകാരുടെയും സഹായത്തോടെ വിദരണം ചെയ്യാറുണ്ട് .സ്കൂൾ വാർഷികം ഓണാഘോഷം എന്നിവയെല്ലാം നാട്ടുകാരുടെയും രക്ഷിതാക്കളുടെയും സഹകരണത്തോടെ വളരെ നല്ല രീതിയിൽ തന്നെ കൊണ്ടാടുന്നു .
പാഠ്യേതര പ്രവർത്തനങ്ങൾ
ഇംഗ്ലീഷ് അസംബ്ലി ,ബി-സ്പെല്ലിങ്,സർഗ്ഗവേള ,പച്ചക്കറി കൃഷി ,മലയാളത്തിളക്കം,ക്വിസ് പരിപാടികൾ ,ദിനാചരണങ്ങൾ
മുൻ സാരഥികൾ
1984-89 പുരുഷോത്തമൻ മാസ്റ്റർ ,
1994-97 ശങ്കരൻ മാസ്റ്റർ
1997-2000 ആമിനു ടീച്ചർ
2000-2003 സണ്ണി മാസ്റ്റർ
2003-2004 ആയിഷ കുഞ്ഞി ടീച്ചർ
2004-2005 സരോജിനി ടീച്ചർ
2005- ഔസേപ് മാസ്റ്റർ
2005-2006 മല്ലിക ടീച്ചർ
2006-2008 ലൂസി ടീച്ചർ
2008-2010 മറിയക്കുട്ടി ടീച്ചർ
2010-2014 ലീന ടീച്ചർ
2014-2015 ഓമന ടീച്ചർ
2015-2018 സുരേഷ് മാസ്റ്റർ
2018-2021 ലിസ്സി ടി വി
2021-2022 സുനിത ഭായ്
2022- ബേബി കെ ബി
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
അബ്ദുൽ റഹ്മാൻ സർ (റിട്ടയേർഡ് എഇഒ )
അലിക്കുട്ടി മാസ്റ്റർ (റിട്ടയേർഡ് അദ്ദ്യാപകൻ )
സി കെ ശ്രീനിവാസൻ
എം എ ജനാർദനൻ
എം എ സുമംഗല (മുൻ വാർഡ് കൗന്സിസിലർ )
കെ വി അഷ്‌റഫ് ഹാജ്ജി
ഷമ്പൂരിശ്ശൻ
കെ വി രവീന്ദ്രൻ
മോഹനൻ ആചാരി (ആചാരി തിരുവത്ര )
പി അബൂബക്കർ
പി സേതുമുഹമ്മെദ്
എം അബൂബക്കർ
ടി എ ലോഹിതാക്ഷൻ
ത്രിവിക്രമൻ
വിജയൻ തിരുവത്ര
വേണുഗോപാലൻ
രാജേഷ് കെ ആർ
ദിലീപ് ടി
സലിലൻ .
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം -2017
മുന്നേറാം നമുക്കൊന്നായി
സഫൂറ ബക്കർ (കൗൺസിലർ) നേതൃത്വം നൽകി .പ്രഥമ അധ്യാപകൻ വിശദീകരണം നൽകി .പി ടി എ മെമ്പർ ആനന്ദൻ പ്രതിജ്ഞ ചൊല്ലികൊടുത്തു .പി ടി എ പ്രസിഡന്റ് ടി എ ലോഹിതാക്ഷൻ ആശംസകൾ നേർന്നു .വെൽഫെയർ കമ്മിറ്റി പ്രസിഡന്റ് എം എ ജനാർദനൻ നന്ദി പറഞ്ഞ് പിരിഞ്ഞു .മുപ്പത്തി എട്ടോളം രക്ഷിതാക്കൾ പങ്കെടുത്തു .
മലയാളത്തിളക്കം 1 FEB 2017
ജി എം ൽ പി സ്കൂൾ തിരുവത്രയിൽ മലയാളത്തിളക്കം ,ചാവക്കാട് നഗരസഭ പൊതുമരാമത്തു സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി സഫൂറ ബക്കർ ഉദ്ഘാടനം ചെയ്തു .പി ടി എ പ്രസിഡന്റ് ലോഹിതാക്ഷൻ അധ്യക്ഷം വഹിച്ചു .പ്രധാന അദ്ധ്യാപകൻ എ പി സുരേഷ് സ്വാഗതം പറഞ്ഞു .ലിസി ടീച്ചർ ,സതി ടീച്ചർ, ഷൈല ടീച്ചർ എന്നിവർ പ്രസംഗിച്ചു .
HELLO ENGLISH 8 FEB 2017
തിരുവത്ര ജി എം ൽ പി സ്കൂളിൽ "ഹലോ ഇംഗ്ലീഷ് " ചാവക്കാട് നഗരസഭ പൊതുമരാമത്തു സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി സഫൂറ ബക്കർ ഉദ്ഘാടനം ചെയ്തു .പി ടി എ പ്രസിഡന്റ് ലോഹിതാക്ഷൻ അധ്യക്ഷം വഹിച്ചു .പ്രധാന അദ്ധ്യാപകൻ എ പി സുരേഷ് സ്വാഗതം പറഞ്ഞു."ഹലോ ഇംഗ്ലീഷ്" പരിപാടിയുടെ വിശദീകരണം സതി ദേവി ടീച്ചർ നൽകി .
ജലസംരക്ഷണ ദിനം 8 FEB 2017
തിരുവത്ര ജി എം ൽ പി സ്കൂളിൽ ജലസംരക്ഷണ ദിനം ഉത്ഘാടനം- കൗൺസിലർ സഫൂറ ബക്കർ .അധ്യക്ഷൻ - ലോഹിതാക്ഷൻ (പി ടി എ പ്രസിഡന്റ്) .വിവരണം -ആനന്ദൻ (പി ടി എ മെമ്പർ ).സ്വാഗതം - സുരേഷ് മാസ്റ്റർ (എച് എം ).നന്ദി - ലിസി ടീച്ചർ .
പ്രവേശനോത്സവം JUNE 1 2017
തിരുവത്ര ജി എം ൽ പി സ്കൂളിൽ ജലസംരക്ഷണ ദിനം ഉത്ഘാടനം- കൗൺസിലർ സഫൂറ ബക്കർ .അധ്യക്ഷൻ - ലോഹിതാക്ഷൻ (പി ടി എ പ്രസിഡന്റ്).സ്വാഗതം - സുരേഷ് മാസ്റ്റർ (എച് എം ).നന്ദി - ലിസി ടീച്ചർ .
പരിസ്ഥിതിദിനം JUNE 6 2017
വഴികാട്ടി