സെന്റ്. ജോസഫ്‌സ് , എൽ പി എസ്, നോർത്ത് കുമ്പളങ്ങി
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
സെന്റ്. ജോസഫ്‌സ് , എൽ പി എസ്, നോർത്ത് കുമ്പളങ്ങി | |
---|---|
വിലാസം | |
കുമ്പളങ്ങി കുമ്പളങ്ങി പി.ഒ, , 682007 | |
സ്ഥാപിതം | 1917 |
വിവരങ്ങൾ | |
ഫോൺ | 9249220570 |
ഇമെയിൽ | st.josephlpsnk@gmail.com |
വെബ്‍സൈറ്റ് | schoolwiki.in/26323 |
കോഡുകൾ | |
സ്കൂൾ കോഡ് | 26323 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | മട്ടാഞ്ചേരി |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | മോഡി ജോൺ എം |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
കുമ്പളങ്ങി പഞ്ചായത്തിൽ രണ്ടാം വാർഡിൽ പള്ളിയോടു ചേർന്ന് സ്ഥിതി ചെയ്യുന്ന ഒരു കൊച്ചു വിദ്യാലയം. കാരപറമ്പിലാശാൻ എന്നറിയപ്പെട്ടിരുന്ന തത്തമംഗലത്ത് ശ്രീ കൊച്ചുപാലി ആശാൻ ഏതാണ്ട് 89 വർഷങ്ങൾകു മുൻപ് ഒരു കളരി സ്ഥാപിക്കുകയും തന്റെ ശിഷ്യർക്ക് വിദ്യപകർന്നു കൊടുക്കുകയും ചെയ്തിരുന്നു . പിന്നീട്ട് ശ്രീ. പഴേരിക്കൽ തൊമ്മൻ ആശാൻ ഇന്നത്തെ വിദ്യാലയം സ്ഥാപിച്ചത്.അന്ന് ഇടക്കൊച്ചി സെന്റ്. ലോറൻസ് പളളി വികാരിയായിരുന്ന റവ:ഫാ: ലോറൻസ് വിൻദോസ്റ്റ് ആണ് വിദ്യാലയം സ്ഥാപിച്ച് സർക്കാരിൽ നിന്ന് അംഗീകാരം വാങ്ങിയത്.ശ്രീ. തൊമ്മൻ അന്തപ്പൻ സാറിന് നിയമാനുസൃതമായ യോഗ്യത ഇല്ലാതിരുന്നതിനാൽ മുണ്ടംവേലിക്കാരനായ ജോസഫ് മാസ്റ്ററെ നിയമിച്ചു. ആദ്യവിദ്യാർത്ഥി എന്ന ബഹുമതി തഴുപ്പിപ്പറമ്പിൽ ശ്രീ.ഉതുപ്പ് പോളിനാണ്. വളരെ പഴമ അവകാശപ്പെടുന്ന ഈ സ്ക്കൂളിൽ അടുത്ത കാലത്തു വരെ ഓരോ സ്റ്റാൻഡേർഡിലും മൂന്ന് ഡിവിഷൻ വരെ ഉണ്ടായിരുന്നു. ഇപ്പോൾ ഈ വിദ്യാലയം അതിന്റെ ശതാബ്ദി ആഘോഷിക്കുകയാണ്. ഗ്രാമത്തിന്റെ വളർച്ച യോടൊപ്പം ഈ വിദ്യാലയം അതിന്റെ ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തി വളർന്നു വലുതാകുമെന്ന് പ്രത്യാശിക്കുന്നു.
-
FOUNDER OF THE SCHOOL
ഭൗതികസൗകര്യങ്ങൾ
- സ്ക്കൂളിനു മുൻവശം വിശാലമായ കളിസ്ഥലം ,കളി ഉപകരണങ്ങൾ.
- കുട്ടികളുടെ പ0നത്തിനാവശ്യമായ ക്ലാസ് മുറികളും പ0ന സാമഗ്രികളും.
- ഉച്ചഭക്ഷണം തയ്യാറാക്കാൻ പ്രത്യേക അടുക്കള.
- പ്രത്യേക ഓഫീസ് മുറി..
- ഇന്റെർനെറ്റോടുകൂടിയ കമ്പ്യൂട്ടർ, കമ്പ്യൂട്ടർ ക്യാബിൻ
- ടോയലറ്റ് സൗകര്യങ്ങൾ .
- എല്ലാ ക്ലാസുകളിലും ഫാനും ലൈറ്റും.
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
- ടി.ജെ.ജോൺ - 1917-1944
- മാനുവൽ ഒലിവർ - 1944-1955
- ഇ.ജെ.ജോൺ - 1955-1974
- എ.ജെ. തെരേസ - 1974- 1983
- പി.ടി.സേവ്യർ - 1983- 1987
- എൻ.പി.തോമസ് - 1987 - 1996
- ടി.എ.ജോസഫ് - 1996-1999
- പി.എ.ഫ്രാൻസിസ് - 1999-2004
- എം.ഒ.മാത്യൂസ് - 2004-2007
- സി.ബി.ചന്ദ്രമതിയമ്മ - 2007 - 2008
- മരിയ ഗൊരേറ്റി-2008-2009
- മേരി ജാക്വിലിൻ-2009
നേട്ടങ്ങൾ
** 2019 എൽ എസ് എസ് പരീക്ഷയിൽ ആഷ്ന ബൈജു വിജയിച്ചു.
** ബാല ശാസ്ത്ര സാഹിത്യ പരിഷത്തിൽ യുറീക്ക വിജ്ഞാനോത്സവ ത്തിൽ വിജയികളായി
**2018 ൽ അക്ഷരദീപം പരീക്ഷയിൽ സ്കൂളിൽ നിന്ന് ഓരോ വിഭാഗത്തിനും ഓരോ കുട്ടികൾ വീതം വിജയികളായി.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
**മുൻ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി സൂസമ്മ ജോർജ്
**മുൻ പഞ്ചായത്ത് പ്രസിഡന്റ് ജോൺ പഴേരി
**നിലവിലെ രണ്ടാം വാർഡ് മെമ്പർ ശ്രീ. സുധീർ
വഴികാട്ടി
- കുുമ്പളങ്ങി സെന്റ്. ജോസഫ്‌സ് ചർച്ച് ബസ് സ്റ്റോപ്പിൽ നിന്ന് ഇറങ്ങുക
- കൊച്ചിയിൽ നിന്നും കുുമ്പളങ്ങി ബസിൽ കയറി ആദ്യ സ്കൂൾ.