സെന്റ്. ജോസഫ്‌സ് , എൽ പി എസ്, നോർത്ത് കുമ്പളങ്ങി

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
പ്രമാണം:WhatsApp Image 2022-02-17 at 9.11.06 PM.jpg
സെന്റ്. ജോസഫ്‌സ് , എൽ പി എസ്, നോർത്ത് കുമ്പളങ്ങി
വിലാസം
കുമ്പളങ്ങി

കുമ്പളങ്ങി പി.ഒ,
,
682007
സ്ഥാപിതം1917
വിവരങ്ങൾ
ഫോൺ9249220570
ഇമെയിൽst.josephlpsnk@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്26323 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല മട്ടാഞ്ചേരി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻമോഡി ജോൺ എം
അവസാനം തിരുത്തിയത്
21-02-20242632300


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

കുമ്പളങ്ങി പഞ്ചായത്തിൽ രണ്ടാം വാർഡിൽ പള്ളിയോടു ചേർന്ന് സ്ഥിതി ചെയ്യുന്ന ഒരു കൊച്ചു വിദ്യാലയം. കാരപറമ്പിലാശാൻ എന്നറിയപ്പെട്ടിരുന്ന തത്തമംഗലത്ത് ശ്രീ കൊച്ചുപാലി ആശാൻ ഏതാണ്ട് 89 വർഷങ്ങൾകു മുൻപ് ഒരു കളരി സ്ഥാപിക്കുകയും തന്റെ ശിഷ്യർക്ക് വിദ്യപകർന്നു കൊടുക്കുകയും ചെയ്തിരുന്നു . പിന്നീട്ട് ശ്രീ. പഴേരിക്കൽ തൊമ്മൻ ആശാൻ ഇന്നത്തെ വിദ്യാലയം സ്ഥാപിച്ചത്.അന്ന് ഇടക്കൊച്ചി സെന്റ്. ലോറൻസ് പളളി വികാരിയായിരുന്ന റവ:ഫാ: ലോറൻസ് വിൻദോസ്റ്റ് ആണ് വിദ്യാലയം സ്ഥാപിച്ച് സർക്കാരിൽ നിന്ന് അംഗീകാരം വാങ്ങിയത്.ശ്രീ. തൊമ്മൻ അന്തപ്പൻ സാറിന് നിയമാനുസൃതമായ യോഗ്യത ഇല്ലാതിരുന്നതിനാൽ മുണ്ടംവേലിക്കാരനായ ജോസഫ് മാസ്റ്ററെ നിയമിച്ചു. ആദ്യവിദ്യാർത്ഥി എന്ന ബഹുമതി തഴുപ്പിപ്പറമ്പിൽ ശ്രീ.ഉതുപ്പ് പോളിനാണ്. വളരെ പഴമ അവകാശപ്പെടുന്ന ഈ സ്ക്കൂളിൽ അടുത്ത കാലത്തു വരെ ഓരോ സ്റ്റാൻഡേർഡിലും മൂന്ന് ഡിവിഷൻ വരെ ഉണ്ടായിരുന്നു. ഇപ്പോൾ ഈ വിദ്യാലയം അതിന്റെ ശതാബ്ദി ആഘോഷിക്കുകയാണ്. ഗ്രാമത്തിന്റെ വളർച്ച യോടൊപ്പം ഈ വിദ്യാലയം അതിന്റെ ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തി വളർന്നു വലുതാകുമെന്ന് പ്രത്യാശിക്കുന്നു.

ഭൗതികസൗകര്യങ്ങൾ

  • സ്ക്കൂളിനു മുൻവശം വിശാലമായ കളിസ്ഥലം ,കളി ഉപകരണങ്ങൾ.
  • കുട്ടികളുടെ പ0നത്തിനാവശ്യമായ ക്ലാസ് മുറികളും പ0ന സാമഗ്രികളും.
  • ഉച്ചഭക്ഷണം തയ്യാറാക്കാൻ പ്രത്യേക അടുക്കള.
  • പ്രത്യേക ഓഫീസ് മുറി..
  • ഇന്റെർനെറ്റോടുകൂടിയ കമ്പ്യൂട്ടർ, കമ്പ്യൂട്ടർ ക്യാബിൻ
  • ടോയലറ്റ് സൗകര്യങ്ങൾ .
  • എല്ലാ ക്ലാസുകളിലും ഫാനും ലൈറ്റും.

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. ടി.ജെ.ജോൺ - 1917-1944
  2. മാനുവൽ ഒലിവർ - 1944-1955
  3. ഇ.ജെ.ജോൺ - 1955-1974
  4. എ.ജെ. തെരേസ - 1974- 1983
  5. പി.ടി.സേവ്യർ - 1983- 1987
  6. എൻ.പി.തോമസ് - 1987 - 1996
  7. ടി.എ.ജോസഫ് - 1996-1999
  8. പി.എ.ഫ്രാൻസിസ് - 1999-2004
  9. എം.ഒ.മാത്യൂസ് - 2004-2007
  10. സി.ബി.ചന്ദ്രമതിയമ്മ - 2007 - 2008
  11. മരിയ ഗൊരേറ്റി-2008-2009
  12. മേരി ജാക്വിലിൻ-2009

നേട്ടങ്ങൾ

** 2019 എൽ എസ് എസ് പരീക്ഷയിൽ ആഷ്ന ബൈജു വിജയിച്ചു.

** ബാല ശാസ്ത്ര സാഹിത്യ പരിഷത്തിൽ യുറീക്ക വിജ്ഞാനോത്സവ ത്തിൽ വിജയികളായി

**2018 ൽ അക്ഷരദീപം പരീക്ഷയിൽ സ്കൂളിൽ നിന്ന് ഓരോ വിഭാഗത്തിനും ഓരോ കുട്ടികൾ വീതം വിജയികളായി.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

**മുൻ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി സൂസമ്മ ജോർജ്

**മുൻ പഞ്ചായത്ത് പ്രസിഡന്റ് ജോൺ പഴേരി

**നിലവിലെ രണ്ടാം വാർഡ് മെമ്പർ ശ്രീ. സുധീർ

വഴികാട്ടി

  • കുുമ്പളങ്ങി സെന്റ്. ജോസഫ്‌സ് ചർച്ച് ബസ് സ്റ്റോപ്പിൽ നിന്ന് ഇറങ്ങുക
  • കൊച്ചിയിൽ നിന്നും കുുമ്പളങ്ങി ബസിൽ കയറി ആദ്യ സ്കൂൾ.

{{#multimaps:9.896449677767107, 76.2843408504337 |zoom=18}}