ജി.എൽ.പി.എസ് തൃക്കണാപ്പുരം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
മലപ്പുറം ജില്ലയിൽ തിരൂർ വിദ്യാഭ്യാസ ജില്ലയിൽ എടപ്പാൾ ഉപജില്ലയിലെ അന്ത്യാളംകുടം എന്ന സ്ഥലത്ത് 16വാർഡിൽ സ്ഥിതി ചെയ്യുന്ന സർക്കാർ വിദ്യാലയമാണ് ഇത് .ഈ സ്കൂളിലെ മുഴുവൻ പേര് ഗവൺമെൻറ് ലോവർ പ്രൈമറി സ്കൂൾ തൃക്കണ്ണാപുരം.
| ജി.എൽ.പി.എസ് തൃക്കണാപ്പുരം | |
|---|---|
| വിലാസം | |
അന്ത്യാളം കുടം അയങ്കലം പി.ഒ. , 679573 , മലപ്പുറം ജില്ല | |
| സ്ഥാപിതം | 1918 |
| വിവരങ്ങൾ | |
| ഫോൺ | 0494 2688626 |
| ഇമെയിൽ | glpstrikkanapuram@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 19229 (സമേതം) |
| യുഡൈസ് കോഡ് | 32050700307 |
| വിക്കിഡാറ്റ | Q64564236 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | മലപ്പുറം |
| വിദ്യാഭ്യാസ ജില്ല | തിരൂർ |
| ഉപജില്ല | എടപ്പാൾ |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | പൊന്നാനി |
| നിയമസഭാമണ്ഡലം | തവനൂർ |
| താലൂക്ക് | പൊന്നാനി |
| ബ്ലോക്ക് പഞ്ചായത്ത് | പൊന്നാനി |
| തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് തവനൂർ |
| വാർഡ് | 16 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 116 |
| പെൺകുട്ടികൾ | 119 |
| ആകെ വിദ്യാർത്ഥികൾ | 235 |
| അദ്ധ്യാപകർ | 12 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | ബേബി ഉഷ പി ടി |
| പി.ടി.എ. പ്രസിഡണ്ട് | ഇബ്രാഹിം |
| എം.പി.ടി.എ. പ്രസിഡണ്ട് | രജനി |
| അവസാനം തിരുത്തിയത് | |
| 27-07-2024 | Ranjithsiji |
| പ്രോജക്ടുകൾ | |||||||||||
|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം)
| |||||||||||
|
ചരിത്രം
ഇത്തിരി വട്ടത്തിൽ ഒത്തിരി വെളിച്ചം വിതറിയ ജിഎൽപി തൃക്കണ്ണാപുരം സ്കൂൾ -തവനൂരിലെ ആദ്യത്തെ വിദ്യാലയം ആണ്.ഒരു നൂറ്റാണ്ടു മുൻപ് സ്ഥാപിക്കപ്പെട്ടതാണ് ഈ വിദ്യാലയം.അന്ത്യാളം കുടത്തെ പ്രസിദ്ധ തറവാടായ അയിരൂർ കോറാട്ട് കളത്തിലെ ശ്രീ എ കെ കുട്ടികൃഷ്ണമേനോൻ എന്ന മഹത് വ്യക്തിയാണ് എഴുത്തുപള്ളിക്കൂടം ഉണ്ടായിരുന്ന സ്ഥലത്ത് വിദ്യാലയം സ്ഥാപിച്ച് ആധുനിക വിദ്യാഭ്യാസത്തിന് അടിത്തറ പാകിയത്.1918 തിരുനാവായിൽ തുടങ്ങിയ വിദ്യാലയത്തിലെ ആദ്യ അധ്യാപകൻ ശ്രീ മഹാദേവ അയ്യർ ആയിരുന്നു. 1919 - 20 ൽ ഈ വിദ്യാലയം തിരുനാവായയിൽ നിന്നും അന്ത്യാളം കുടത്തേക്ക് മാറ്റി. ഓത്തുപഠനത്തിൽ താൽപര്യം കാണിച്ചിരുന്ന ബ്രാഹ്മണരും പിന്നോക്ക ജാതിക്കാരും ആദ്യകാലങ്ങളിൽ സ്കൂളിൽ പ്രവേശനം നേടിയിരുന്നില്ല. 1953 മുതൽ സ്കൂൾ ബോർഡ് ബോയ്സ് എലമെന്ററി സ്കൂൾ എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. കേരളപ്പിറവിക്കുശേഷം ഗവൺമെൻറ് ലോവർ പ്രൈമറി സ്കൂൾ ആയി അറിയപ്പെട്ടു .1965 ശേഷം നാമമാത്ര വാടകയിൽ പ്രവർത്തിച്ചിരുന്ന ഈ വിദ്യാലയം സർക്കാർ ഏറ്റെടുത്തു. തൃക്കണാപുരം ജി എൽ പി സ്‌കൂൾ എന്നറിയപ്പെട്ടു
2007-2008 അധ്യയനവർഷത്തിൽ പി ടി എ യുടെ ആഭിമുഖ്യത്തിൽ പ്രീപ്രൈമറി ആരംഭിച്ചു. 2017 ൽ തവനൂർ എം എൽ എ ഡോ കെ ടി ജലീൽ വാഹനം അനുവദിച്ചു 2018ൽ 100വാർഷികം ആഘോഷിച്ചു.കൂടുതൽ വായിക്കുക
ഭൗതികസൗകര്യങ്ങൾ
മോഡൽ പ്രീപ്രൈമറി
സ്മാർട്ട് റൂം
പാർക്ക്
ഇന്ററാക്ടിവ് ബോർഡ്
ചുറ്റുമതിൽ
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻസാരഥികർ
പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ
ചിത്രശാല
വഴികാട്ടി
- കുറ്റിപ്പുറത്തു ബസ് ഇറങ്ങി തവനൂർ പൊന്നാനി വഴി ബസിൽ 6 കി മി യാത്രചെയ്ത മടത്തിൽപടിയിൽ നിന്നും 1കി മി അതളൂർ റോഡിൽ മുന്നോട്ടുപോയാൽ വിദ്യാലയത്തിലെത്താം
- കുറ്റിപ്പുറത്തു ട്രെയിൻ ഇറങ്ങി തവനൂർ പൊന്നാനി വഴി ബസിൽ 6 കി മി യാത്രചെയ്ത മടത്തിൽപടിയിൽ നിന്നും 1കി മി അതളൂർ റോഡിൽ മുന്നോട്ടുപോയാൽ വിദ്യാലയത്തിലെത്താം